Month: May 2022

  • Crime

    കാഞ്ഞിരപ്പുഴയിലെ സഹോദരങ്ങളുടെ കൊലപാതകം, ലീഗ് നേതാവ് ഉള്‍പ്പെടെ 25 പ്രതികൾക്കും ജീവപര്യന്തം

    പാലക്കാട്: കാഞ്ഞിരപ്പുഴ കല്ലാംകുഴിയില്‍ രണ്ട് സുന്നിപ്രവര്‍ത്തകരായ സഹോദരങ്ങളുടെ കൊലപ്പെടുത്തിയ കേസില്‍ 25 പ്രതികൾക്കും ജീവപര്യന്തം. അഡിഷണല്‍ ഡിസ്ട്രിക്റ്റ് ആന്‍ഡ് സെഷന്‍സ് ജഡ്ജി രതിജ ടി.എച്ച് ആണ് ശിക്ഷ വിധിച്ചത്. കൊല നടന്ന് ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം കഴിഞ്ഞ ഫെബ്രുവരിയിലാണ് കേസില്‍ വിചാരണ നടപടികള്‍ ആരംഭിച്ചത്. 2013 നവംബര്‍ 20 ന് രാത്രി ഒമ്പതോടെയായിരുന്നു മാരകായുധങ്ങളുമായെത്തിയ സംഘം കല്ലാംകുഴി പള്ളത്ത് വീട്ടില്‍ പരേതനായ മുഹമ്മദ് ഹാജിയുടെ മക്കളായ കുഞ്ഞുഹംസ, നൂറുദ്ദീന്‍ എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയത്. ആക്രമണത്തില്‍ മറ്റൊരു സഹോദരന്‍ കുഞ്ഞുമുഹമ്മദിനും പരുക്കേറ്റിരുന്നു. സംഭവത്തില്‍ പോലീസ് അറസ്റ്റ് ചെയ്ത 26 പേരും മുസ്ലിം ലീഗ് പ്രവര്‍ത്തകരാണ്. കേസിൽ 27 പ്രതികളാണ് ഉണ്ടായിരുന്നത്. ഇതിൽ ഒരാൾ മരിച്ചു. മറ്റൊരു പ്രതി പ്രായപൂർത്തിയാകാത്ത കുട്ടിയാണ്. കാഞ്ഞിരപ്പുഴ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആയിരുന്ന ചോലാട്ടില്‍ സിദ്ദീഖാണ് ഒന്നാം പ്രതി. അറസ്റ്റിലായ ഉടൻ ജാമ്യത്തിലിറങ്ങിയ പ്രതികള്‍ ലീഗ് നേതാക്കളോടൊപ്പം നില്‍ക്കുന്ന ഫോട്ടോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചത് വലിയ വിവാദങ്ങളുണ്ടാക്കി. പ്രതികള്‍ക്ക് രാഷ്ട്രീയ…

    Read More »
  • Breaking News

    ശമ്പളം മുടങ്ങിയതിൻ്റെ പേരിൽ ഡ്രൈവര്‍ ആത്മഹത്യക്ക് ശ്രമിച്ചു, മാസം പകുതി പിന്നിട്ടിട്ടും ശമ്പളമില്ലാതെ കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍

       ശമ്പളം മുടങ്ങിയതിനാൽ മകളുടെ വിവാഹത്തിന് അപേക്ഷിച്ച വായ്പ ലഭിച്ചില്ലന്ന കാരണത്താൽ കെ.എസ്.ആര്‍.ടി.സി ഡ്രൈവർ ആത്മഹത്യക്ക് ശ്രമിച്ചു. തലശ്ശേരി പിണറായി സ്വദേശി ഷാജി കക്കോത്താണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഗുരുതരാവസ്ഥയില്‍ തലശ്ശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഷാജി വെന്റിലേറ്റേറിലാണ്. തലശ്ശേരി ഡിപ്പോയിലെ 2014 ബാച്ചിലെ ഡ്രൈവറാണ് ഷാജി കക്കോത്ത്. ഇതു വരെ കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പള പ്രതിസന്ധിക്ക് പരിഹാരമായിട്ടില്ല. മാസം പകുതി പിന്നിട്ടിട്ടും ശമ്പളത്തിന് വേണ്ട പണം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. വായ്പ എടുക്കുന്നതിലെ അനിശ്ചിതത്വമാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് വിലയിരുത്തല്‍. ശമ്പളം എന്ന് കൊടുക്കാന്‍ കഴിയും എന്ന കാര്യത്തിലും വ്യക്തതയില്ല. വിഷയത്തില്‍ മുഖ്യമന്ത്രിയെ ഇടപെടുവിക്കാനുള്ള നീക്കം ഇടത് യൂണിയനുകള്‍ ആരംഭിച്ചിട്ടുണ്ട്. പുതിയ ശമ്പളക്കരാര്‍ പ്രകാരം എല്ലാമാസവും അഞ്ചിന് ശമ്പളം നല്‍കാമെന്നാണ് വ്യവസ്ഥ. ഇത് മാനേജ്മന്റ് പാലിക്കാത്തതില്‍ പ്രതിഷേധിച്ചാണ് യൂണിയനുകള്‍പണിമുടക്ക് ഉള്‍പ്പെടെയുള്ള സമരത്തിലേക്ക് നീങ്ങിയത്. 80 കോടിയിലേറെ രൂപയാണ് ശമ്പളം കൊടുക്കാന്‍ വേണ്ടത്. ഇതില്‍ 30 കോടി സര്‍ക്കാര്‍ സഹായമായി നല്‍കിയിട്ടുണ്ട്. ബാക്കിത്തുക കണ്ടെത്താന്‍ മാനേജ്മെന്റിന് കഴിയുന്നില്ല.…

    Read More »
  • Local

    മമ്പലത്ത് രഞ്ജിത് അന്തരിച്ചു

    കോട്ടയം: വിപുലമായ സൗഹൃദങ്ങളിലൂടെയും വ്യക്തി ബന്ധങ്ങളിലൂടെയും കോട്ടയത്തിൻ്റെ ജനജീവിതത്തിൽ നിറഞ്ഞു നിന്ന ചന്തക്കടവ് മമ്പലത്ത് .എസ് രഞ്ജിത് (54) അന്തരിച്ചു. പരേതനായ, അബ്കാരി കോൺട്രാക്ടർ മാമ്പിലത്ത് ശ്രീധരൻ്റെ മകനാണ്. ഭാര്യ ഷീന, വിദ്യാർത്ഥികളായ ശ്രീദേവ്, ദേവപ്രിയ എന്നിവർ മക്കൾ. സജീവ് കുമാർ, സുജാ പ്രഭാഷ്, സുമാ സന്തോഷ് എന്നിവർ സഹോദരങ്ങൾ. ശവസംസ്കാരം പിന്നീട്.

    Read More »
  • NEWS

    കൊട്ടിയൂർ മഹാദേവ ക്ഷേത്രം

    “പ്രദക്ഷിണ വഴിയിൽ ജലമൊഴുകിയിരിക്കണം” എന്ന് നിബന്ധനയുള്ള ഏകക്ഷേത്രം കണ്ണൂർ ജില്ലയിലെ ദക്ഷിണകാശി എന്നറിയപ്പെടുന്ന പ്രസിദ്ധമായ ക്ഷേത്രമാണ്‌ കൊട്ടിയൂർ ക്ഷേത്രം. മലബാറിന്റെ മഹോത്സവം എന്ന് വിശേഷിപ്പിക്കാവുന്ന കൊട്ടിയൂർ വൈശാഖോത്സവം ഇടവത്തിലെ ചോതി മുതൽ മിഥുനത്തിലെ ചിത്തിര വരെയാണ് നടക്കുന്നത്. കൊട്ടിയൂരിൽ പുണ്യനദിയായ ബാവലിപ്പുഴയുടെ  അക്കരെയും ഇക്കരെയുമായാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്.  പുഴയുടെ തെക്കു ഭാഗത്തുള്ള  ഇക്കരെ കൊട്ടിയൂരിൽ  സ്ഥിരം ക്ഷേത്രമുണ്ട്. വടക്കുഭാഗത്തുള്ള അക്കരെ  കൊട്ടിയൂരിൽ വൈശാഖ ഉത്സവകാലത്തേക്ക് മാത്രമായി ക്ഷേത്രം കെട്ടിയുണ്ടാക്കും. ഉത്സവസമയത്തു ഇക്കരെ കൊട്ടിയൂരിൽ പൂജകൾ ഉണ്ടാവില്ല. അക്കരെകൊട്ടിയൂരാണ് മൂലക്ഷേത്രം. ഇവിടെ ജലാശയത്തിന് നടുവിൽ സ്വയംഭൂവായി മണിത്തറയിൽ മഹാദേവനും ശക്തിചൈതന്യമായ പാർവതീദേവി അമ്മാറക്കൽത്തറയിലും സ്ഥിതി ചെയ്യുന്നു. വൈശാഖോത്സവ സമയത്ത്  മാത്രമേ ഇവിടെ പൂജയുള്ളൂ. ബാക്കി കാലത്ത് ഇക്കരെകൊട്ടിയൂരിലാണ് ഭഗവാൻ സന്നിഹിതനായിരിക്കുക. ഈ കാലത്തു അക്കരെകൊട്ടിയൂരിലേക്കു ആർക്കും പ്രവേശനമുണ്ടാവുകയില്ല. ത്രിമൂർത്തികളും മുപ്പത്തിമുക്കോടി ദേവകളും ഒന്നിച്ച് കൂടിയ ദക്ഷയാഗം നടന്ന സ്ഥലമാണ് കൊട്ടിയൂർ. അതിനാൽ ഇവിടെ എത്താൻ കഴിയുന്നത് പോലും അതീവ പുണ്യമാണ്. സതീദേവിയുടെ പിതാവായ…

    Read More »
  • Kerala

    സംസ്ഥാനത്ത് പ്രളയ  മുന്നറിയിപ്പുണ്ടെന്ന് കേന്ദ്ര ജല കമ്മീഷൻ

    കേരളത്തിൽ അതിതീവ്ര മഴക്കുള്ള  സാധ്യത. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ്, ഓറഞ്ച്, മഞ്ഞ അലേർട്ടുകൾ പ്രഖ്യാപിച്ചു. അതി തീവ്ര മ‍ഴയെ  തുടര്‍ന്ന് സംസ്ഥാനത്ത് പ്രളയ മുന്നറിയിപ്പുണ്ടെന്ന് കേന്ദ്ര ജല കമ്മീഷൻ . സംസ്ഥാനത്തെ എല്ലാ ജില്ലകളിലും മിന്നൽ പ്രളയത്തിനുള്ള സാധ്യതയുണ്ടെന്നാണ് ജല കമ്മീഷൻ പുറപ്പെടുവിക്കുന്ന മുന്നറിയിപ്പ്. ഈ പശ്ചാത്തലത്തിൽ ദേശീയ ദുരന്ത നിവാരണ സംഘം കേരളത്തിലേക്ക് തിരിച്ചു. പത്തനംതിട്ട കല്ലൂപ്പാറയിലെ മണിമലയാറ്റിലെ ജല നിരപ്പ് ഉയർന്നുകൊണ്ടിരിക്കുകയാണെന്നും മറ്റ് നദികളിലെ ജലനിരപ്പ് ജാഗ്രതയോടുകൂടി നിരീക്ഷിച്ച് വരികയാണെന്നുമാണ് ജല കമ്മീഷൻ അറിയിച്ചത്.      

    Read More »
  • NEWS

    പണിതിട്ടും പണിതിട്ടും പണി തീരാത്തൊരു പള്ളി !!

    ലാ സെഗ്രത ഫാമിലിയാ ബസലിക്ക. സ്പെയിനിലെ, ബാഴ്സലോണയിൽ.. സ്ഥിതി കൊള്ളുന്ന ഒരു ഭീമാകാരനായ പള്ളിയാണ് ഇത്… ഇതിന്റെ പ്രത്യേകത എന്തെന്നാൽ, 140 വർഷമായി ഈ പള്ളിയുടെ പണി തുടങ്ങിയിട്ട്….. ഇപ്പോഴും പണി നടന്നുകൊണ്ടിരിക്കുകയാണ്. 1882ൽ ആർക്കിടെക്റ്റ് ആന്റണി ഗൗഡിയുടെ നേതൃത്വത്തിലാണ് ഇതിന്റെ പണി ആരംഭിച്ചത്, 1926 അദ്ദേഹം മരണപ്പെട്ടു എങ്കിലും, പണി തുടർന്നുകൊണ്ടിരുന്നു., അദ്ദേഹം മരിച്ചതിന്റെ ശതാബ്ദി വർഷമായ 2026 ൽ.. പണി പൂർത്തീകരിക്കാൻ ആണ് പരിപാടി…172.5 മീറ്റർ ആണ് ഉയരം.

    Read More »
  • NEWS

    കരിയില്ല, പുകയില്ല; ഗ്യാസിനെ വെല്ലും പുതുതലമുറ അടുപ്പുകൾ; അതിവേഗം പാചകം

    പാചകവാതക വില 1000 രൂപയും കടന്നു മുന്നേറുമ്പോൾ  അതിവേഗ പാചകം പ്രദാനം ചെയ്യുന്ന പ്രകൃതി സൗഹൃദ അടുപ്പുകൾ ജനങ്ങൾക്കു പരിചയപ്പെടുത്തുകയാണ് കണ്ണൂർ ഗവ.എൻജിനീയറിങ് കോളജിലെ സെന്റർ ഓഫ് എക്സലൻസ് ഇൻ സിസ്റ്റംസ് എനർജി ആൻഡ് എൻവയൺമെന്റ് വിഭാഗം. വിറക്, ചിരട്ട, മാലിന്യങ്ങൾ, പെല്ലെറ്റ് എന്നിവയെല്ലാം ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഈ പുതുതലമുറ അടുപ്പുകൾക്ക് പുകയോ മറ്റു മാലിന്യങ്ങളോ ഇല്ല. അഗ്നിസഖി അടുപ്പുകൾ ഐഐഎസ്‌സി റിട്ടയേഡ് പ്രഫസർ എച്ച്.എസ്.മുകുന്ദയുടെ നേതൃത്വത്തിൽ 40 വർഷത്തോളമായി നടത്തുന്ന ഗവേഷണത്തിന്റെ കണ്ടെത്തലുകളെ അടിസ്ഥാനമാക്കിയാണ് അഗ്നിസഖി അടുപ്പുകൾ നിർമിച്ചിരിക്കുന്നത്. എൽപിജി സ്റ്റൗവിനോട് എല്ലാ തരത്തിലും കിട പിടിക്കുന്നതാണ് പുതുതലമുറ അടുപ്പുകൾ. ഇതിൽ ക്രമീകരിച്ചിരിക്കുന്ന രണ്ട് വായു വിതരണ സംവിധാനങ്ങൾ പൂർണ ജ്വലനം സാധ്യമാക്കുന്നതിനാലാണ് അതിവേഗ പാചകം നടക്കുന്നത്. ആവശ്യമനുസരിച്ചു ചൂടു കൂട്ടാനും കുറയ്ക്കാനും കഴിയുമെന്ന പ്രത്യേകതയുമുണ്ട്. ‘ഇജെക്ടർ’ എന്ന സാങ്കേതികവിദ്യയിലൂടെ ഒരു ന്യൂനമർദ മേഖല സൃഷ്ടിക്കുകയും ഇതു വിറകിനെ പൂർണ തോതിൽ കത്തുന്നതിനു സഹായിക്കുകയുമാണു ചെയ്യുന്നത്. ഈ പുതുതലമുറ അടുപ്പുകളുടെ…

    Read More »
  • NEWS

    മകൻ ഉപേക്ഷിച്ച അമ്മയ്ക്ക് മകനായെത്തിയ ഉനൈസ് 

    മകൻ ഉപേക്ഷിച്ച അമ്മയുടെ സംരക്ഷണം ഏറ്റെടുത്ത് രണ്ടര വർഷത്തോളം ആരുമറിയാതെ സ്വന്തം ഉമ്മയെ പോലെ ആ അമ്മയെ പരിപാലിച്ച് പോന്ന മുഹമ്മദ് ഉനൈസ് എന്ന ചെറുപ്പക്കാരൻ മനുഷ്യത്വത്തിന്റെയും മാതൃസംരക്ഷണത്തിന്റെയും മഹത്തായ മാതൃകയാകുന്നു. യാദൃച്ഛികമായിയാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് പരിസരത്ത് ഉനൈസ് വളരെ അവശനിലയിൽ ആ അമ്മയെ കാണുന്നത്.ക്യാൻസർ ബാധിതയായ ഉമ്മയുടെ ജ്യേഷ്ഠത്തിയുടെ ചികിത്സക്കായി ആർസിസിയിൽ എത്തിയതായിരുന്നു ഉനൈസ്.വെള്ളവും ഭക്ഷണവും വാങ്ങി കൊടുത്തതിന് ശേഷം ആ അമ്മയോട് ഉനൈസ് കാര്യങ്ങൾ തിരക്കിയപ്പോൾ തന്റെ മകൻ തന്നെ ഇവിടെ ഉപേക്ഷിച്ചു പോയതാണെന്ന വളരെ വേദനിപ്പിക്കുന്ന കാര്യമാണ് അറിയാൻ കഴിഞ്ഞത്. തുടർന്ന് ഉനൈസ് തനിക്ക് പരിചയമുള്ള ഒരു ക്രിസ്ത്യൻ കുടുംബത്തെ സമീപിച്ചു. തിരുവനന്തപുരം ആർസിസിയിൽ ക്യാൻസർ ബാധിതയായ തങ്ങളുടെ മകളുടെ പരിപാലനത്തിനായി ഒരു ലോഡ്ജിൽ താമസിച്ചുവരികയായിരുന്നു ആ കുടുംബം.ആ അമ്മയെ കൂടെ അവരോടൊപ്പം താമസിപ്പിക്കാമോയെന്ന ഉനൈസിന്റെ ആവശ്യ പ്രകാരം വളരെ ബുദ്ധിമുട്ടുകൾക്കിടയിലും അവരതിന് തയ്യാറായി. മാസത്തിൽ രണ്ടു മൂന്നു പ്രാവശ്യം ഉനൈസ് ആ കുടുംബത്തെ പോയി…

    Read More »
  • NEWS

    ഇന്ത്യൻ ഫുട്ബോളിന്റെ നെറുകയിൽ കേരളം

    ഫുട്ബോളിനെ എക്കാലത്തും സ്നേഹിക്കുന്ന, ഇന്ത്യൻ ഫുട്ബോളിന് നിരവധി താരങ്ങളെ സംഭാവന ചെയ്തിട്ടുള്ള നാടാണ് കേരളം.ഫുട്ബോൾ എന്ന വികാരം നെഞ്ചിലേറ്റി നടക്കുന്ന ഒരു ജനതയ്ക്ക് വലിയ ആവേശം പകരുന്ന ഒരു ഫുട്ബോൾ സീസണാണ് ഇപ്പോൾ അവസാനിച്ചിരിക്കുന്നത്. ഇന്ത്യൻ ഫുട്ബോളിലെ പ്രധാന 5 ടൂർണമെന്റുകളുടെയും ഫൈനലിൽ പ്രവേശിച്ച കേരള ടീം, അതിൽ മൂന്നിലും ജേതാക്കളായി എന്നുള്ളതാണ് മലയാളി ഫുട്ബോൾ ആരാധകരെ മൊത്തത്തിൽ ആവേശം കൊള്ളിക്കുന്നത്. 2022 മാർച്ച്‌ 20-ന് നടന്ന, ഇന്ത്യൻ സൂപ്പർ ലീഗിന്റെ 8-ാം സീസന്റെ ഫൈനലിൽ കേരളത്തിന്റെ സ്വന്തം കേരള ബ്ലാസ്റ്റേഴ്‌സ് ഉണ്ടായിരുന്നു. ഫൈനലിൽ നിർഭാഗ്യംക്കൊണ്ട് മാത്രമാണ് കേരള ബ്ലാസ്റ്റേഴ്‌സ്, ഹൈദരാബാദ് എഫ്സിക്കെതിരെ പെനാൽറ്റി ഷൂട്ടഔട്ടിൽ പരാജയം നുണഞ്ഞത്. ഐഎസ്എൽ കൂടാതെ, ഈ വർഷം ആരംഭിച്ച യുവതാരങ്ങളുടെ ഡെവലപ്പ്മെന്റ് ലീഗിലും കേരള ബ്ലാസ്റ്റേഴ്‌സ് രണ്ടാം സ്ഥാനക്കാരായി. പ്രഥമ ഡെവലപ്പ്മെന്റ് ലീഗിൽ 3 പോയിന്റുകളുടെ വ്യത്യാസത്തിലാണ് ബംഗളുരു എഫ്സിക്ക് മുന്നിൽ കേരള ബ്ലാസ്റ്റേഴ്‌സ് അടിയറവ് പറഞ്ഞത്. എന്നാൽ, കേരളക്കരയെ മുഴുവൻ ആവേശത്തിലാക്കി 10…

    Read More »
  • NEWS

    നിങ്ങളിൽ പാപം ചെയ്യാത്തവർ കല്ലെറിയട്ടെ, പാവം തോമസ് മാഷ് എന്ത് പിഴച്ചു?

    ചലനാത്മകമായ രാഷ്ട്രീയ മനസ്സുകള്‍ എല്ലാ കാലത്തും ഒരേ പ്രത്യയശാസ്ത്രത്തില്‍ തന്നെ ഉറച്ചുനിന്നുകൊള്ളണമെന്നില്ല. കാലത്തിന്റെ ചലനത്തിനനുസരിച്ച്‌ അത്തരം മനസ്സുകളുടെ അന്വേഷണങ്ങളും കണ്ടെത്തലുകളും മാറിക്കൊണ്ടിരിക്കും. ഇന്ത്യ കണ്ട ഒന്നാംനിര കമ്യൂണിസ്റ്റ്, സോഷ്യലിസ്റ്റ് നേതാക്കള്‍ ഒരുകാലത്ത് കോണ്‍ഗ്രസുകാരായിരുന്നു.ഇന്ത്യന്‍ കമ്യൂണിസ്റ്റ് സായുധ വിപ്ലവ ധാരയുടെ സൈദ്ധാന്തികാചാര്യനും ജീവാത്മാവും പരമാത്മാവുമായിരുന്ന കെ. വേണു പിന്നീട് വിശാല ജനാധിപത്യവാദിയും ഐക്യ ജനാധിപത്യ മുന്നണിയുടെ സ്ഥാനാര്‍ഥിയും വരെ ആയി. തോമസ് മാഷിന്റെ പ്രിയനേതാവായിരുന്ന കെ. കരുണാകരന്‍ കുറച്ചുകാലം ഇടതുമുന്നണിക്കൊപ്പം നിന്നിട്ടുണ്ട്. നിലവില്‍ ഇന്ത്യന്‍ വിപ്ലവപ്രസ്ഥാനത്തിന്റെ തലമുതിര്‍ന്ന നേതാവായ എസ്. രാമചന്ദ്രന്‍ പിള്ള ചെറുപ്പത്തില്‍ ആര്‍.എസ്.എസുകാരനായിരുന്നു. പിന്നെ തോമസ് മാഷിനു മാത്രം പ്രത്യയശാസ്ത്ര വ്യതിയാനം പാടില്ലെന്ന് പറയാനാവില്ലല്ലോ. രാഷ്ട്രീയ ചേരിമാറ്റം ചിലര്‍ക്ക് ഗുണം ചെയ്യും. ചിലര്‍ക്കത് നഷ്ടമാകാറുമുണ്ട്. നേട്ടമുണ്ടാകണമെങ്കില്‍ പോകുന്ന ചേരിക്ക് എന്തെങ്കിലും ഗുണമുണ്ടാകണം. മലപ്പുറം ഡി.സി.സി പ്രസിഡന്റായിരുന്ന ടി.കെ ഹംസ നിലമ്ബൂര്‍ സീറ്റ് പിടിച്ചുകൊടുത്തുകൊണ്ട് ഇടതുമുന്നണിയിലേക്ക് മാസ് എന്‍ട്രിയാണ് നടത്തിയത്.അതുകൊണ്ട് അദ്ദേഹം മന്ത്രിയും ചീഫ് വിപ്പുമൊക്കെയായി. ചരിത്രത്തിലാദ്യമായി മഞ്ചേരി ലോക്‌സഭാ സീറ്റ് എല്‍.ഡി.എഫിനു…

    Read More »
Back to top button
error: