FictionKeralaLIFENEWS

സുകു മരുതത്തൂറിന്റെ പുസ്തകം  ‘അഗ്നിസൂര്യൻ’ പ്രകാശനം ചെയ്തു

സ്വദേശാഭിമാനി കെ. രാമകൃഷ്ണപിള്ളയെക്കുറിച്ച്  സുകു മരുതത്തൂർ  എഴുതിയ   ജീവചരിത്ര കാവ്യമായ  ‘അഗ്നിസൂര്യൻ’ എന്ന പുസ്തകത്തിന്റെ  പ്രകാശനം കെ. ആൻസലൻ എം. എൽ. എ നിർവഹിച്ചു.

 

കേന്ദ്ര ഫിലിം സെൻസർ ബോർഡ് അംഗം തിരൂർ രവീന്ദ്രൻ പുസ്തകം  സ്വീകരിച്ചു.നെയ്യാറ്റിൻകര നഗരസഭ ചെയർമാൻ പി. കെ. രാജ്‌മോഹൻ അധ്യക്ഷനായിരുന്നു.നിയമസഭാ  സെക്രട്ടറി എസ്. വി. ഉണ്ണികൃഷ്ണൻനായർ മുഖ്യാതിഥിയായിരുന്നു.ഡോ. അനിൽ വൈദ്യമംഗലം മുഖ്യ പ്രഭാഷണം നടത്തി.

 

സംഗീത നിരൂപകൻ ടി. പി. ശാസ്തമംഗലം പുസ്തകം പരിചയപ്പെടുത്തി. നെയ്യാറ്റിൻകര സനൽ, ജെ. ജോസ് ഫ്രാങ്ക്‌ളിൻ, വി. എം. ശിവരാമൻ, മഞ്ചത്തല സുരേഷ്, നെയ്യാറ്റിൻകര കൃഷ്ണൻ, ഗോപൻ കൂട്ടപ്പന, മണികണ്ഠൻ വി. പാറശ്ശാല, ഗോപിക ആർ. എ.പാറശ്ശാല എന്നിവർ സംസാരിച്ചു.

Back to top button
error: