കെഎസ്ആർടിസി ശമ്പള വിഷയത്തിൽ പരിഹാരം കാണാൻ ഗതാഗതമന്ത്രിക്ക് ഉത്തരവാദിത്വമുണ്ടെന്ന് സിഐടിയു. സിഐടിയു ജനറൽ കൗണ്‍സിലിൽ മന്ത്രിക്കെതിരെ രൂക്ഷ വിമർശനം ഉയരുകയും ചെയ്തു.
പണിമുടക്കിനെതിരെ മന്ത്രി നടത്തിയ പ്രസ്താവനകൾ തൊഴിലാളി വിരുദ്ധമാണെന്നും കൗണ്‍സിലിൽ പരാമർശമുണ്ടായി. അതോടൊപ്പം പ്രതിസന്ധി പരിഹരിക്കാനുള്ള നിർദേശങ്ങളുമായി സിഐടിയു നേതാക്കൾ മന്ത്രിയെ കാണാനും തീരുമാനമായി.