പാലക്കാട്ട് എക്സൈസ് ഉദ്യോഗസ്ഥനിൽനിന്നും ലക്ഷങ്ങളുടെ കൈക്കൂലി പണം പിടികൂടി. എക്സൈസ് ഡിവിഷന് ഓഫീസ് അസ്റ്റിസ്റ്റന്റ് നൂറുദീനില്‍ നിന്നുമാണ് പണം പിടികൂടിയത്. കാറിന്റെ ഡാഷ്ബോര്‍ഡിൽ സൂക്ഷിച്ച 10,23,000 രൂപയാണ് വിജിലന്‍സ് പിടികൂടിയത്.
വിവിധ എക്സൈസ് ഓഫീസുകളില്‍ വിതരണം ചെയ്യുന്നതിനായി സൂക്ഷിച്ചിരുന്ന കൈക്കൂലി പണമാണ് പിടിച്ചെടുത്തത്. പണം വിതരണം ചെയ്യുന്നതിനായി കൊണ്ടു പോകുന്നതിനിടെ കാടംകോട് ജംക്ഷനില്‍ വച്ചാണ് നൂറുദീന്‍ വിജിലന്‍സിന്റെ പിടിയിലാകുന്നത്.
ഡിവൈഎസ്പി ഗംഗാധരന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. കള്ളുഷാപ്പ് ലൈസൻസികളിൽനിന്ന് വാങ്ങിയതാണ് പണം. സംഭവത്തിൽ വിജിലൻ വിശദമായ അന്വേഷണം നടത്തിവരികയാണ്.