Month: May 2022

  • Business

    പണപ്പെരുപ്പം: റിപ്പോ നിരക്ക് റിസര്‍വ് ബാങ്ക് വീണ്ടും ഉയര്‍ത്തിയേക്കും

    രാജ്യത്തെ പണപ്പെരുപ്പം എട്ട് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയതോടെ റിപ്പോ നിരക്ക് റിസര്‍വ് ബാങ്ക് വീണ്ടും ഉയര്‍ത്തിയേക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. തുടര്‍ച്ചയായ നാല് മാസമായി സുരക്ഷാ പരിധിക്ക് മുകളിലാണ് പണപ്പെരുപ്പം. അടുത്തിടെ, റോയിട്ടേഴ്‌സ് നടത്തിയ പോള്‍ അനുസരിച്ച് ജൂണിലെ മീറ്റിംഗില്‍ റിപ്പോ നിരക്ക് ആര്‍ബിഐ വീണ്ടും ഉയര്‍ത്തുമെന്നാണ് വിദഗ്ധര്‍ പ്രതീക്ഷിക്കുന്നത്. വോട്ടെടുപ്പില്‍ പങ്കെടുത്ത സാമ്പത്തിക വിദഗ്ധരില്‍ നാലിലൊന്ന് പേരും (53 ല്‍ 14 ആളുകള്‍), ആര്‍ബിഐ റിപ്പോ നിരക്ക് 35 ബേസിസ് പോയ്ന്റ് വര്‍ധിച്ച് 4.75 ശതമാനമാക്കുമെന്നാണ് കരുതുന്നത്. 20 പേര്‍ 50 ബേസിസ് പോയ്ന്റ് വര്‍ധനവും പത്ത് പേര്‍ 40-75 ബേസിസ് പോയ്ന്റ് വരെയുള്ള വലിയ വര്‍ധനവുണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു. അതേസമയം, 2023 സാമ്പത്തിക വര്‍ഷത്തെ മൂന്നാം പാദത്തോടെ ആര്‍ബിഐ നിരക്ക് 35 ബിപിഎസ് വര്‍ധിപ്പിക്കുമെന്നും 200 ബിപിഎസ് സഞ്ചിത വര്‍ധനവുണ്ടാകുമെന്നുമാണ് റിസര്‍ച്ച് സ്ഥാപനമായ നോമുറ പറയുന്നത്. ‘ഏപ്രിലില്‍ പണപ്പെരുപ്പം ഉയരുമെന്ന പ്രതീക്ഷയിലാണ് ആര്‍ബിഐയുടെ അസാധാരണ യോഗത്തെ തുടര്‍ന്ന് നിരക്ക് വര്‍ധിപ്പിച്ചത്.…

    Read More »
  • Business

    ഇന്ത്യന്‍ വിപണിയില്‍ മുന്നേറി ഹാര്‍ലി-ഡേവിഡ്‌സണ്‍; വില്‍പ്പന ഉയര്‍ന്നു

    ഇന്ത്യയിലെ ഹൈ-എന്‍ഡ് മോട്ടോര്‍സൈക്കിള്‍ സെഗ്മെന്റില്‍ വീണ്ടും മുന്നേറ്റവുമായി ഐക്കണിക് അമേരിക്കന്‍ മോട്ടോര്‍സൈക്കിള്‍ ബ്രാന്‍ഡായ ഹാര്‍ലി-ഡേവിഡ്‌സണ്‍. ഹീറോ മോട്ടോകോര്‍പ്പുമായുള്ള പങ്കാളിത്തത്തോടെ ഈ സെഗ്മെന്റില്‍ വീണ്ടും ഒന്നാമനായിരിക്കുകയാണ് ഹാര്‍ലി-ഡേവിഡ്‌സണ്‍. കോവിഡ് പ്രതിസന്ധികള്‍ക്കിടെയും ഹാര്‍ലി-ഡേവിഡ്‌സണ്‍ 1,000 സിസിക്ക് മുകളിലുള്ള സെഗ്മെന്റില്‍ ഏറ്റവും മികച്ച വില്‍പ്പനക്കാരനായി ഉയര്‍ന്നു. 2022 സാമ്പത്തിക വര്‍ഷം ഈ വിഭാഗത്തിലെ ഹാര്‍ലി-ഡേവിഡ്‌സണിന്റെ വിപണി പങ്കാളിത്തം 37 ശതമാനമാണ്. 2021 സാമ്പത്തിക വര്‍ഷം ഇത് 27 ശതമാനമായിരുന്നു. സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചറേഴ്‌സിന്റെ ഡാറ്റ അനുസരിച്ച്, 2022 സാമ്പത്തിക വര്‍ഷത്തില്‍ ഹീറോ മോട്ടോകോര്‍പ്പ് മൊത്തം 601 ഹാര്‍ലി-ഡേവിഡ്‌സണ്‍ മോട്ടോര്‍സൈക്കിളുകളാണ് രാജ്യത്ത് വിറ്റഴിച്ചത്. അതില്‍ 531 യൂണിറ്റുകളും 1,000 സിസിക്ക് മുകളിലുള്ള സെഗ്മെന്റിലുള്ളവയാണ്. വിറ്റഴിക്കപ്പെട്ടവയില്‍ കൂടുതലും പാന്‍ അമേരിക്ക 1250 സ്പെഷ്യല്‍, സ്‌പോര്‍ട്സ്റ്റര്‍ എസ് മോട്ടോര്‍സൈക്കിളുകളാണ്. അതേസമയം, 2021 സാമ്പത്തിക വര്‍ഷത്തില്‍ ഹാര്‍ലി ഡേവിഡ്‌സണ്‍ മോട്ടോര്‍സൈക്കിളുകളുടെ 206 യൂണിറ്റുകള്‍ മാത്രമാണ് രാജ്യത്ത് വിറ്റത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം, 1000 സിസിക്ക് മുകളിലുള്ള വിഭാഗത്തില്‍ ട്രയംഫ്…

    Read More »
  • Kerala

    നടിയെ ആക്രമിച്ച കേസിൽ ദിലീപിന്‍റെ സുഹൃത്ത് ശരത് അറസ്റ്റിൽ

    തെളിവുകൾ നശിപ്പിച്ച കുറ്റത്തിനാണ് ശരത്തിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.നടിയെ ആക്രമിച്ചതിന്‍റെ ദൃശ്യങ്ങൾ ദിലീപിന്‍റെ വീട്ടിലെത്തിച്ചത് ശരത്താണ്. അറസ്റ്റ് ചെയ്ത ശരത്തിനെ ആലുവ പോലീസ് ക്ലബ്ബിൽ എത്തിച്ചു. ശബ്ദ സാംപിൾ പരിശോധിച്ചാണ് ശരത്താണ് ഗൂഢാലോചനയിൽ പങ്കാളിയായിരുന്നുവെന്ന് കണ്ടെത്തിയത്. സംവിധായകൻ ബാലചന്ദ്രകുമാർ ദിലീപിനെതിരെ വെളിപ്പെടുത്തലുകളുമായി രംഗത്തു വന്നതിനു പിന്നാലെയാണ് ഇയാൾക്കെതിരേ അന്വേഷണം തുടങ്ങിയത്. അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താൻ ശ്രമിച്ച കേസിലും ശരത്ത് പ്രതിയാണ്.

    Read More »
  • Business

    വീണ്ടും നിരക്ക് വര്‍ധിപ്പിച്ച് എസ്ബിഐ; എംസിഎല്‍ആര്‍ നിരക്ക് ഉയര്‍ത്തി

    വീണ്ടും നിരക്ക് വര്‍ധിപ്പിച്ച് എസ്ബിഐ. എംസിഎല്‍ആര്‍ (മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ഫണ്ട് ബേസ്ഡ് ലെന്‍ഡിംഗ് റേറ്റ്) നിരക്കാണ് ഉയര്‍ത്തിയത്. കഴിഞ്ഞ രണ്ട് മാസത്തില്‍ രണ്ടാം തവണയാണ് എസ്ബിഐ എംസിഎല്‍ആര്‍ വര്‍ധിപ്പിച്ചത്. 10 ബേസിസ് പോയിന്റ് ആണ് ഇത്തവണ വര്‍ധിപ്പിച്ചത്. ഇതോടെ ബേസ് റേറ്റ് 7.20 ശതമാനമായി. എസ്ബിഐയുടെ ഒരു വര്‍ഷത്തേക്കുള്ള എംസിഎല്‍ആര്‍ നിരക്ക് 7.10 ശതമാനം ആയിരുന്നു. ഇത് 10 ബേസിസ് പോയിന്റ് ഉയര്‍ത്തിയാണ് 7.20 ശതമാനമാക്കിയത്. ഇതോടെ രണ്ട് വര്‍ഷത്തേക്കുള്ള വായ്പാനിരക്ക് 7.30 ശതമാനത്തില്‍ നിന്നും 7.40 ശതമാനമായി ഉയര്‍ന്നു. മൂന്ന് വര്‍ഷത്തേക്കുള്ള വായ്പാ നിരക്ക് 7.40 ശതമാനത്തില്‍ നിന്നും 7.50 ശതമാനമാക്കിയും ഉയര്‍ത്തിയിട്ടുണ്ട്. ആറ് മാസത്തെ വായ്പാനിരക്ക് 7.05 ശതമാനത്തില്‍ നിന്ന് 7.15 ശതമാനമായി ഉയര്‍ത്തി. മെയ് 15 മുതല്‍ പുതുക്കിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരും എന്ന് എസ്ബിഐ അറിയിച്ചു. കോവിഡ് ലോക്ഡൗണുകള്‍ നീങ്ങിയ സാഹചര്യത്തില്‍ ബാങ്കുകള്‍ പഴയ നിരക്കിലേക്ക് വായ്പാ നിരക്കുകള്‍ വര്‍ധിപ്പിക്കും. ഇതിന് ആര്‍ബിഐ റിപ്പോനിരക്ക്…

    Read More »
  • Business

    ഇന്‍ഷുറന്‍സ് രംഗത്തേക്ക് പ്രവേശിക്കാനൊരുങ്ങി പേടിഎം

    ന്യൂഡല്‍ഹി: ജനറല്‍ ഇന്‍ഷുറന്‍സ് രംഗത്തേക്ക് ഡിജിറ്റല്‍ പേയ്മെന്റ് ആന്‍ഡ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് കമ്പനിയായ പേടിഎമ്മും. രാജ്യത്തെ ജനറല്‍ ഇന്‍ഷുറന്‍സ് മേഖലയില്‍ വലിയ സാധ്യതയുണ്ടെന്നും അതുകൊണ്ട്് ലൈസന്‍സിന് അപേക്ഷ നല്‍കുമെന്നും കമ്പനി വൃത്തങ്ങള്‍ വ്യക്തമാക്കി. ഇന്ത്യയിലെ ഒരു മുന്‍നിര ഡിജിറ്റല്‍ പേയ്മെന്റ് ആപ്പായ പേടിഎം രാജ്യത്ത് ക്യൂആര്‍ കോഡും വാലറ്റ് ട്രെന്‍ഡുകളും ആരംഭിച്ചു. പേടിഎമ്മിന്റെ വായ്പാ ബിസിനസ്സിന് ഇപ്പോള്‍ 20,000 കോടി രൂപ വാര്‍ഷിക റണ്‍ റേറ്റ് ഉണ്ട്. ഏപ്രിലില്‍ മാത്രം കമ്പനി പ്ലാറ്റ്ഫോം വഴി 1,657 കോടി രൂപയുടെ (221 മില്യണ്‍ ഡോളര്‍) 2.6 ദശലക്ഷം വായ്പകള്‍ വിതരണം ചെയ്തു. മൊത്തം മര്‍ച്ചന്റ് പേയ്മെന്റ് വോള്യത്തിലോ ജിഎംവിയിലോ 100 ശതമാനം വാര്‍ഷിക വളര്‍ച്ചയും കമ്പനി രേഖപ്പെടുത്തി. ഇത് 0.95 ലക്ഷം കോടി രൂപയായി (12.7 ബില്യണ്‍ ഡോളര്‍). പേടിഎമ്മിന്റെ പ്രതിമാസ ഇടപാട് ഉപഭോക്താക്കള്‍ 73.5 ദശലക്ഷമാണ്. ഓഫ്ലൈന്‍ പേയ്മെന്റ് വിഭാഗത്തില്‍, ഇന്ത്യയിലുടനീളമുള്ള കമ്പനിയുടെ മൊത്തം ഉപകരണ വിന്യാസം 3 ദശലക്ഷം കവിഞ്ഞു.

    Read More »
  • Business

    ഏറ്റവും വലിയ റീട്ടെയില്‍ ശൃംഖലയായി മാറാനുള്ള ശ്രമത്തില്‍ റിലയന്‍സ്; 60ഓളം ബ്രാന്‍ഡുകള്‍ ഏറ്റെടുക്കുന്നു

    രാജ്യത്തെ ഏറ്റവും വലിയ റീട്ടെയില്‍ ശൃംഖലയായ റിലയന്‍സ് 60ഓളം ബ്രാന്‍ഡുകള്‍ ഏറ്റെടുക്കുന്നു. പലചരക്ക്, പേഴ്സണല്‍ കെയര്‍ വിഭാഗങ്ങളിലായി 20ഓളം ഭക്ഷ്യ-ഭക്ഷ്യേതര ബ്രാന്‍ഡുകളെ സ്വന്തമാക്കാനും കമ്പനി ലക്ഷ്യമിടുന്നു. 50,000 കോടി മൂല്യമുള്ള ഉപഭോക്തൃ ഉത്പന്ന സമ്രാജ്യം കെട്ടിപ്പടുക്കാനാണ് റിലയന്‍സ് ലക്ഷ്യമിടുന്നത്. ഹിന്ദുസ്ഥാന്‍ യുണിലിവര്‍, നെസ് ലെ, പെപ്സികോ, കൊക്കോ കോള തുടങ്ങിയ വന്‍കിട ബ്രാന്‍ഡുകളുമായി മത്സരിക്കാനാണ് നീക്കം. 30ഓളം ജനപ്രിയ പ്രാദേശിക ബ്രാന്‍ഡുകളെ ഏറ്റെടുക്കാനുള്ള ചര്‍ച്ചകള്‍ അവസാന ഘട്ടത്തിലാണെന്ന് റിപ്പോര്‍ട്ടുകള്‍. നിലവില്‍ രാജ്യത്തൊട്ടാകെ 2000ലേറെ റീട്ടെയില്‍ ഷോപ്പുകള്‍ റിലയന്‍സിനുണ്ട്. ജിയോമാര്‍ട്ട് വഴി ഓണ്‍ലൈന്‍ മേഖലയിലും സാന്നിധ്യമുറപ്പിച്ചുകഴിഞ്ഞു. ഏറ്റെടുക്കുന്ന കമ്പനികളുടെ ഉത്പന്നങ്ങള്‍ നേരിട്ട് റീട്ടെയില്‍ ശൃംഖലയിലൂടെ ജനങ്ങളിലെത്തിക്കുയാണ് കമ്പനിയുടെ ലക്ഷ്യം. ലോകത്തെ തന്നെ ഏറ്റവും വലിയ ഇ-കൊമേഴ്സ് വിപണിയായ ഇന്ത്യയില്‍ പ്രവര്‍ത്തനം വിപുലീകരിക്കാനുള്ള ശ്രമമാണ് ജിയോമാര്‍ട്ടിലൂടെ കമ്പനി പ്രാവര്‍ത്തികമാക്കുന്നത്. രാജ്യത്തെ 70 ലക്ഷം കോടി മൂല്യമുള്ള ഇ-കൊമേഴ്സ് മേഖലയില്‍ ഉത്പന്ന വൈവിധ്യത്തോടെ സാന്നിധ്യം ശക്തമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഏറ്റെടുക്കലുകള്‍.

    Read More »
  • Kerala

    ലൈഫ് മിഷനിൽ 20,808 വീടുകളുടെ പൂർത്തീകരണം: മുഖ്യമന്ത്രി പിണറായി വിജയന്റെ കുറിപ്പ്

      സ്വന്തമായി ഒരു വീട് ഉണ്ടാകുക എന്നത് മനുഷ്യർക്ക് നൽകുന്ന ആത്മവിശ്വാസം വളരെ വലുതാണ്. എൽഡിഎഫ് സർക്കാരിന്റെ സമ്പൂർണ പാർപ്പിട സുരക്ഷാപദ്ധതിയായ ‘ലൈഫ് മിഷൻ’ വഴി കേരളത്തിൽ പാർപ്പിട സൗകര്യത്തെക്കുറിച്ചുള്ള നിരന്തരമായ അരക്ഷിതബോധത്തിൽ നിന്നും ഇന്ന് ലക്ഷക്കണക്കിന് കുടുംബങ്ങൾ മോചിതരാക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഒരു തുണ്ട് ഭൂമി പോലും ഇല്ലാത്തവർ മുതൽ സ്വന്തം ഭൂമിയിൽ തുടങ്ങി വെച്ച വീടുപണി പൂർത്തിയാക്കാൻ കഴിയാത്തവരെ വരെ ഉൾപ്പെടുത്തി ഭവനരാഹിത്യം എന്ന പ്രശ്നത്തെ അതിന്റെ സമഗ്രതയിൽ ലൈഫ് അഭിസംബോധന ചെയ്യുന്നു. അതായത്, പരമാവധി പേരെ ഭവനപദ്ധതിയിൽ ഉൾകൊള്ളിക്കലാണ് ലൈഫിന്റെ നയം, വിചിത്രമായ ദാരിദ്ര്യനിർണ്ണയരീതികൾ കൊണ്ട് ഗുണഭോക്താക്കളെ പരമാവധി പുറംതള്ളലല്ല. സമൂഹത്തിലെ പാർശ്വവത്കരിക്കപ്പെട്ടതും ആലംബഹീനരുമായവരെ കണ്ടെത്തി അവർക്കാണ് ആദ്യം വീടുകൾ നിർമിച്ചുനൽകിയത്. മാനസിക വെല്ലുവിളി നേരിടുന്നവർ, ശാരീരിക അസ്വാസ്ഥ്യങ്ങൾ ഉള്ളവർ, അഗതികൾ, ട്രാൻസ്ജെൻഡേഴ്സ്, ഭിന്നശേഷിക്കാർ, കിടപ്പുരോഗികൾ, അവിവാഹിതരായ അമ്മമാർ, അപകടത്തിൽപ്പെട്ട് ജോലിചെയ്ത് വരുമാനം കണ്ടെത്താൻ കഴിയാത്തവർ, വിധവകൾ ഇവർക്കൊക്കെയായിരുന്നു മുൻഗണന. ഭൂരഹിതരായ ഭവനരഹിതർക്ക് വേണ്ടി പണിയുന്ന ഭവനസമുച്ചയങ്ങളിൽ അങ്കണവാടികൾ, പ്രാഥമികാരോഗ്യ…

    Read More »
  • Crime

    ഭർത്താവില്ലാത്ത നേരത്ത് ‘ഒളിസേവ’ക്കെത്തിയ രാഷ്ട്രീയ നേതാവിനെ യുവതിയുടെ ഭർതൃസഹോദരൻ കൊലപ്പെടുത്തി, പിന്നെ മൃതദേഹം കഷണങ്ങളാക്കി തല ആറ്റിൽ ഒഴുക്കി

    ചെന്നൈ: ഡി എം കെ പ്രാദേശിക നേതാവിനെ കാമുകിയും ഭര്‍തൃസഹോദരനും ചേര്‍ന്ന് കൊലപ്പെടുത്തി. ചെന്നൈ മണലിയിലെ ഡി.എം.കെ വാര്‍ഡ് സെക്രട്ടറി എസ് ചക്രപാണി(65)യാണ് കൊല്ലപ്പെട്ടത്. കേസില്‍ ഇയാളുടെ കാമുകിയായ തമീമ ബാനുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഭര്‍തൃസഹോദരന്‍ വസീം ബാഷയും, ഇയാളുടെ സുഹൃത്ത് ബാബുവും ഒളിവിലാണ്. പണം പലിശയ്ക്ക് നല്‍കുന്നയാളാണ് ചക്രപാണി. തമീമ ബാനുവും കുടുംബവും നേരത്തെ ഇയാളുടെ വീട്ടില്‍ വാടകയ്ക്ക് താമസിച്ചിരുന്നു. ഈ സമയമാണ് ഇരുവരും തമ്മിലുള്ള ബന്ധം ആരംഭിച്ചത്. പിന്നീട് വീട് മാറിയെങ്കിലും ബന്ധം തുടര്‍ന്നു. ഇതിന്റെ പേരില്‍ തമീമയുടെ വീട്ടില്‍ വഴക്കുണ്ടാകുമായിരുന്നു. മേയ് പത്തിന് ഭര്‍ത്താവ് വീട്ടിലില്ലാത്ത സമയത്ത് യുവതിയെ കാണാന്‍ ചക്രപാണിയെത്തി. ഇതറിഞ്ഞ വസീം ബാഷ ഇവിടേക്ക് വരികയും, വാക്കുതര്‍ക്കമുണ്ടാകുകയും ചെയ്തു. ഇതിനിടെ അരിവാള്‍ കൊണ്ട് ചക്രപാണിയെ ബാഷ വെട്ടുക്കൊല്ലുകയായിരുന്നു. തുടര്‍ന്ന് തമീമയും ബാഷയും ചേര്‍ന്ന് മൃതദേഹം കഷണങ്ങളാക്കി. ഓട്ടോ ഡ്രൈവറായ ബാബുവിന്റെ സഹായത്തോടെ തല അന്നുതന്നെ പുഴയിലേക്കെറിഞ്ഞു. ബാക്കി ഭാഗങ്ങള്‍ സുരക്ഷിതമായി ഉപേക്ഷിക്കുന്നതിനായി പ്ലാസ്റ്റിക്…

    Read More »
  • NEWS

    ഭര്‍ത്താവിനൊപ്പമിരുന്ന് ഭക്ഷണം കഴിക്കരുതെന്ന് അഫ്ഗാന്‍ സ്ത്രീകളോട് താലിബാന്‍, ഇറുകിയ വസ്ത്രങ്ങളും സൗന്ദര്യവര്‍ധക വസ്തുക്കളും വിലക്കി തുര്‍ക്ക്‌മെനിസ്താൻ

    താലിബാന്‍ ഭരണം അഫ്ഗാനിസ്ഥാന്റെ മുഖഛായ തന്നെ മാറ്റി. അധിനിവേശങ്ങളും അതിക്രമങ്ങളും സമൂഹത്തില്‍ പിടിമുറുക്കുമ്പോള്‍ അതിന്റെ ഭവിഷ്യത്തുകള്‍ ആദ്യം അനുഭവിക്കുന്നത് സ്ത്രീകളായിരിക്കും എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് അഫ്ഗാനില്‍ ഇപ്പോള്‍ നടക്കുന്ന സംഭവങ്ങള്‍. സ്ത്രീകള്‍ റെസ്റ്റോറന്റുകളില്‍ പോകുന്നതും ഭക്ഷണശാലകളില്‍ സ്ത്രീകളും പുരുഷന്മാരും ഒരുമിച്ച്‌ ഇരിക്കുന്നതും താലിബാന്‍ നിരോധിച്ചിട്ടുണ്ട്. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും വിവിധ ദിവസങ്ങളില്‍ പാര്‍ക്കുകളില്‍ പോകാമെന്നാണ് ഭീകരസംഘടനയുടെ ഉത്തരവ്. അഫ്ഗാനിസ്ഥാനിലെ മൂന്നാമത്തെ വലിയ നഗരമായ ഹെറാത്തില്‍, സ്ത്രീകള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് നല്‍കുന്നതില്‍ നിന്ന് വിലക്കുകയും ശരീരം മുഴുവന്‍ മറയ്ക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിരിക്കുന്നു. ഭക്ഷണശാലയില്‍ ഭര്‍ത്താവിനൊപ്പം പോലും ഒന്നിച്ചിരിക്കാന്‍ പാടില്ല എന്നതാണ് അവസാനമായി താലിബാന്‍ കൈകൊണ്ട തീരുമാനം. പശ്ചിമ ഹെറാത്ത് പ്രവിശ്യയിലാണ് സദാചാര സംരക്ഷണ മന്ത്രാലയത്തിന്റെ പുതിയ ഉത്തരവ്. കുടുംബവുമായെത്തിയ യുവതിയെ ഭര്‍ത്താവിനോടൊപ്പം ഇരുന്ന് ഭക്ഷണം കഴിക്കുന്നതില്‍ നിന്ന് ഇവിടെ വിലക്കിയതായും റിപ്പോര്‍ട്ടുണ്ട്. പുരുഷ കൂട്ടാളികളില്ലാതെ ടാക്‌സികളില്‍ ഇരുന്നതിന് സ്ത്രീകളെ വിചാരണ കൂടാതെ ജയിലില്‍ അടയ്ക്കുന്നു. സഹപാഠികളായ പുരുഷന്‍മാര്‍ക്കൊപ്പം ചിത്രങ്ങള്‍ എടുത്തതിന് സ്കൂള്‍ വിദ്യാര്‍ത്ഥിനികളും…

    Read More »
  • Breaking News

    അഴിമതിയുടെ ‘മന്ത്രമണി’ക്കഥകൾ, കോട്ടയം നഗരസഭ കൊള്ളയും കെടുകാര്യസ്ഥതയും കൊണ്ട് ചീഞ്ഞുനാറുന്നു

    അഴിമതി കൊടികുത്തി വാഴുകയാണ് കോട്ടയം നഗരസഭയിൽ. തൂണിനു പോലും കൈക്കൂലി കൊടുക്കണം എന്നതാണ് കോട്ടയം നിവാസികളുടെ പരാതി. കിട്ടുന്ന സമയത്തിനുള്ളിൽ കഴിയുന്നത്ര കയ്യിട്ടുവാരാനുള്ള തത്രപ്പാടിലാണ് ഉദ്യോഗസ്ഥരും ഭരണ-പ്രതിപക്ഷ കൗൺസിലർമാരും. ജനക്ഷേമകരമായ ഒരു കാര്യവും ചെയ്യാൻ ശ്രമിക്കാതെ അനാസ്ഥയും കെടുകാര്യസ്ഥതയും കൊണ്ട് മന്ദീഭവിച്ചു നിൽക്കുകയാണ് നഗരസഭ. കോട്ടയം നഗരസഭാകവാടത്തിൽ എത്തിയാൽ തന്നെ ഈ നിർജ്ജീവാവസ്ഥ പ്രകടമാകും. സമീപകാലത്ത് നിലവിൽ വന്ന കട്ടപ്പന പോലുള്ള നഗരസഭകൾ പ്രൗഡിയോടെ തലയുയർത്തി നിൽക്കുമ്പോൾ നിഷ്ക്രീയത്വത്തിൻ്റെ ഇരുളു വീണ ഭാർഗവിനിലയം പോലെ മരവിച്ചു, മന്ദീഭവിച്ചു നിൽക്കുകയാണ് കോട്ടയം നഗരസഭ. സ്വാർത്ഥ ലാഭങ്ങളില്ലാത്ത, രാഷ്ട്രീയ ചൂതാട്ടങ്ങൾക്കു വഴങ്ങാത്ത ഒട്ടേറെ പ്രഗത്ഭമതികൾ ഭരണസാരഥ്യമേറിയ കോട്ടയത്തിൻ്റെ പുതിയ പുതിയ ‘നഗരപിതാവി’ന് രാഷ്ട്രീയ-ഭരണ പരിചയങ്ങളൊന്നുമില്ല. പൊതുപ്രവർത്തനത്തിൻ്റെ ബാലപാഠവുമറിയില്ല. വിദേശത്ത് നഴ്സായിരുന്നു നമ്മുടെ ‘നഗരപിതാവ്’. ജോലി വിട്ട് നാട്ടിലെത്തിയപ്പോൾ പൊതുപ്രവർത്തനം എന്നൊരു പൂതി തോന്നി. യു.ഡി.എഫ്കാരിയാണെങ്കിലും അവർ സീറ്റ് കൊടുത്തില്ല. സ്വതന്ത്രയായി മത്സരിച്ച് വിജയിച്ചു. 52 കൗൺസിലർമാരിൽ എട്ടുപേർ ബിജെപി. 22 വീതം എൽ.ഡി.എഫിനും യു.ഡി.എഫിനും……

    Read More »
Back to top button
error: