NEWS

ഇരട്ടപ്പാതയ്ക്കൊപ്പം 21 വർഷം ഓടിയ അനിൽ; ഏറ്റവും എതിർപ്പ് പ്രകടിപ്പിച്ചത് ക്ഷേത്ര കമ്മിറ്റി

കോട്ടയം: എറണാകുളം-കായംകുളം റൂട്ടിലെ ഇരട്ടവരിപ്പാതയിലൂടെ ഇന്നലെ വൈകിട്ട് ട്രെയിൻ ചൂളം വിളിച്ച്‌ ഓടിയപ്പോൾ ഏറ്റവും കൂടുതൽ സന്തോഷിച്ചത് മാവേലിക്കരയിലെ അനില്‍ വിളയില്‍ എന്ന അഭിഭാഷകനാണ്.

കായംകുളം-കോട്ടയം- എറണാകുളം റെയില്‍ പാത ഇരട്ട വരിയാക്കുന്നതിന് നിര്‍മാണാനുമതി ലഭിച്ച്‌ 21 വര്‍ഷത്തിനു ശേഷം യാത്രാദുരിതങ്ങള്‍ക്ക് അറുതിവരുത്തി ഇത് പൂര്‍ത്തികരിക്കുമ്ബോള്‍ പ്രതിസന്ധികളേയും പ്രതിബന്ധങ്ങളേയും തരണം ചെയ്യാന്‍ റെയില്‍വേക്കൊപ്പം അഹോരാത്രം പ്രയത്നിച്ചതിന്റെ സന്തോഷത്തിലാണ് ഇദ്ദേഹം.

ഇരുപത് വര്‍ഷത്തിലേറെയായി റെയില്‍വേയുടെ ലീഗല്‍ ഉപദേശകനാണ് ഇദ്ദേഹം.ഇരട്ടപ്പാത വികസനത്തിനായി ഇന്ത്യന്‍ രാഷ്ട്രപതിയുടെ പേരില്‍ റെയില്‍വേയ്ക്കുവേണ്ടി നൂറുകണക്കിന് ഭൂ ഉടമകളില്‍നിന്ന് വസ്തു വാങ്ങി രജിസ്ട്രേഷന്‍ നടത്തി നല്‍കിയത് അഡ്വ. അനില്‍ വിളയിലാണ്.മാവേലിക്കര, ചെങ്ങന്നൂര്‍, തിരുവല്ല, ചങ്ങനാശ്ശേരി, കോട്ടയം ഏറ്റുമാനൂര്‍ തുടങ്ങി തലയോലപ്പറമ്ബുവരെയുള്ള ആയിരത്തോളം ഭൂ ഉടമകളുമായി ബന്ധപ്പെട്ട് സ്ഥലം നേരിട്ടും നിയമപോരാട്ടങ്ങളില്‍ കൂടിയും ഏറ്റെടുത്ത് റെയില്‍വേയ്ക്ക് നല്‍കി.

ഏറ്റവും വലിയ പ്രതിസന്ധി നേരിട്ടത് നാട്ടകം ടണലിന് മുകളിലുള്ള ക്ഷേത്രഭൂമിയുടെ പേരിലുള്ള കേസായിരുന്നു.ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ട അവസാന തടസ്സം ഈ ക്ഷേത്ര ഭൂമിയായിരുന്നു. ഇതുമായി ബന്ധപ്പെട്ട കേസ് ഏഴ് മാസം മുമ്ബാണ് കോട്ടയം ജില്ലാ കോടതി റെയില്‍വേക്ക് അനുകൂലമായി തീര്‍പ്പാക്കിയത്.മുട്ടമ്പലം വില്ലേജിൽ ക്രൈംബ്രാഞ്ച് ജില്ലാ ആസ്ഥാനത്തിനു സമീപം റയിൽവെ ഭൂമിയിലെ ക്ഷേത്രം പൊളിച്ചു മാറ്റിയപ്പോഴും ബിജെപി പ്രവർത്തകർക്ക് നിർമ്മാണ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തിയിരുന്നു.ഇവിടെയും അനിലാണ് ഇടപെട്ടത്.

 

മികച്ച സേവനത്തിന് ഉൾപ്പടെ റയില്‍വേയുടെ ഒട്ടേറെ അംഗീകാരങ്ങൾ അനിലിന് ലഭിച്ചിട്ടുണ്ട്.

Back to top button
error: