Month: May 2022

  • NEWS

    ക്രൂയിസര്‍ കാര്‍ മരത്തിലിടിച്ച്‌ യാത്രക്കാരായ ഒൻപത് പേര്‍ മരിച്ചു

    ബംഗളൂരു: കര്‍ണാടകയിലെ ധാര്‍വാഡില്‍ ക്രൂയിസര്‍ കാര്‍ മരത്തിലിടിച്ച്‌ യാത്രക്കാരായ ഒൻപത് പേര്‍ മരിച്ചു.ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം. വിവാഹനിശ്ചയചടങ്ങില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്നവരാണ് അപകടത്തില്‍പ്പെട്ടത്.11 പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ധാര്‍വാഡ് താലൂക്കിലെ നി​ഗദി ഗ്രാമത്തിന് സമീപം ശനിയാഴ്ച പുലര്‍ച്ചെ മൂന്നിന് അമിതവേഗതയിലെത്തിയ കാര്‍ റോഡരികിലെ മരത്തില്‍ ഇടിക്കുകയായിരുന്നു. ബെന്‍കട്ടിയില്‍ നിന്ന് മന്‍സൂറിലേക്ക് പോകുകയായിരുന്നു സംഘം.ഡ്രൈവര്‍ക്ക് നിയന്ത്രണം തെറ്റിയതാണ് അപകടകാരണമെന്ന് പൊലീസ് പറഞ്ഞു. അപകടത്തില്‍ കാര്‍ പൂര്‍ണമായി തകര്‍ന്നു.

    Read More »
  • Kerala

    പാണമ്പ്രയിൽ വെച്ച് യുവാവിന്റെ മർദനമേറ്റ സഹോദരിമാർ മജിസ്‌ട്രേറ്റിന് മുമ്പാകെ മൊഴി നൽകി

    അപകടകരമായ ഡ്രൈവിംഗ് ചോദ്യം ചെയ്തതിന് ദേശീയപാതയിൽ മലപ്പുറം പാണമ്പ്രയിൽ വെച്ച് യുവാവിന്റെ മർദനമേറ്റ സഹോദരിമാർ മജിസ്‌ട്രേറ്റിന് മുമ്പാകെ മൊഴി നൽകി. കേസിൽ പ്രതിക്ക് പരമാവധി ശിക്ഷ ലഭിക്കാൻ ഏതറ്റംവരെയും പോകുമെന്നും നിയമവ്യവസ്ഥയിൽ പൂർണവിശ്വാസമുണ്ടെന്നും അസ്‌നയും ഹംനയും പറഞ്ഞു.ദേശീയപാതയിൽ തേഞ്ഞിപ്പലം പാണമ്പ്രയിൽ വെച്ചാണ് സഹോദരിമാരായ അസ്‌നക്കും ഹംനക്കും യുവാവിന്റെ മർദനമേറ്റത്. അപകടകരമായ ഡ്രൈവിങ് ചോദ്യം ചെയ്തതിന് യുവാവ് മർദിച്ചതെന്നാണ് സഹോദരിമാരുടെ പരാതി. സംഭവത്തിൽ പെരിന്തൽമണ്ണ മജിസ്‌ട്രേറ്റിന് മുൻപാകെ സഹോദരിമാർ മൊഴിനൽകി .തിരൂരങ്ങാടിയിലെ പ്രാദേശിക ലീഗ് നേതാവിന്റെ മകൻ സി.എച്ച് ഇബ്രാഹിം ഷബീറിനെതിരെയാണ് മൊഴി നൽകിയത്. മൊഴിയുടെ അടിസ്ഥാനത്തിൽ തങ്ങളെ മർദിച്ച പ്രതിക്കെതിരെ ഗുരുതരമായ വകുപ്പുകൾ ചുമത്തുമെന്ന പ്രതീക്ഷയിലാണ് ഇവർ.   അതേസമയം കേസിൽ പ്രതിയുടെ ജാമ്യാപേക്ഷയിൽ ഹൈക്കോടതി അടുത്തമാസം 30 ന് വിശദമായ വാദം കേൾക്കും. കേസിൽ മർദനമേറ്റ സഹോദരിമാരും കക്ഷി ചേർന്നിരുന്നു. സൈബർ ആക്രമണക്കേസിൽ പരപ്പനങ്ങാടി കോടതിയും അടുത്ത ദിവസം ഇവരുടെ മൊഴി രേഖപ്പെടുത്തും. കഴിഞ്ഞമാസം പതിനാറിനാണ് കേസിനാസ്പദമായ സംഭവമുണ്ടായത്.

    Read More »
  • NEWS

    പാൻമസാല പരസ്യം; അമിതാഭ് ബച്ചൻ ഉൾപ്പെടെയുള്ളവർക്കെതിരെ കേസ്

    മുംബൈ: പുകയില ഉല്‍പ്പന്നങ്ങളുടെ പരസ്യചിത്രത്തില്‍ അഭിനയിച്ചതിന് ബോളിവുഡ് താരങ്ങള്‍ക്കെതിരെ കേസ്.അമിതാഭ് ബച്ചൻ, ഷാരൂഖ് ഖാൻ, അജയ് ദേവ്ഗൺ, രണ്‍വീര്‍ സിങ്, എന്നിവര്‍ക്കെതിരെയാണ് കേസ്.        താരങ്ങള്‍ക്കെതിരെ കേസ് എടുക്കണമെന്നാവശ്യപ്പെട്ട് സാമൂഹിക പ്രവര്‍ത്തക തമന്ന ഹാഷ്മിയാണ് മുസാഫര്‍പൂര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.അഭിനേതാക്കള്‍ അവതരിപ്പിക്കുന്ന പരസ്യങ്ങള്‍ ഈ വസ്തുക്കള്‍ ഉപയോഗിക്കാന്‍ ആളുകളെ പ്രേരിപ്പിക്കുന്നുവെന്നാണ് ഹര്‍ജിയിലെ ആരോപണം.     താരങ്ങള്‍ക്കെതിരെ ഐപിസി സെക്ഷന്‍ 311 , 420 (വഞ്ചന), 467, 468 (വ്യാജരേഖ ചമയ്ക്കല്‍) എന്നിവ പ്രകാരമാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.അടുത്തിടെ വിമല്‍ പാന്‍ മസാലയുടെ പരസ്യത്തില്‍ നടന്‍ അക്ഷയ് കുമാറും പ്രത്യക്ഷപ്പെട്ടിരുന്നു. പിന്നാലെ താരത്തിനും പരസ്യത്തിനും എതിരെ വന്‍ വിമര്‍ശനമാണ് ഉയര്‍ന്നത്.

    Read More »
  • Kerala

    മതവിദ്വേഷ പ്രസംഗ കേസില്‍ പി സി ജോര്‍ജ്ജിന്റെ വീട്ടില്‍ പൊലീസ് പരിശോധന നടത്തി

    മതവിദ്വേഷ പ്രസംഗ കേസില്‍ പി സി ജോര്‍ജ്ജിന്റെ വീട്ടില്‍ പൊലീസ് പരിശോധന നടത്തുന്നു തൃക്കാക്കര എസിപി യുടെ നേതൃത്വത്തിലാണ് പരിശോധന കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് നടപടി. പൊലീസ് എത്തിയപ്പോള്‍ പിസി ജോര്‍ജ് വീട്ടില്‍ ഇല്ലായിരുന്നു. പിസി ജോര്‍ജിനുള്ള പരിശോധന ശക്തമാക്കിയിരിക്കുകയാണ് പൊലീസ്.   അതേസമയം, പി സി ജോര്‍ജിന്റെ വെണ്ണലയിലെ പ്രസംഗം പ്രകോപനപരമെന്ന് കോടതി. പ്രസംഗം മതസ്പര്‍ധയുണ്ടാക്കാനും സാമുദായിക ഐക്യംതര്‍ക്കാനും കാരണമാകും. 153എ , 295 എ വകുപ്പുകള്‍ ചുമത്തിയത് അനാവശ്യമെന്ന് പറയാനാവില്ലെന്നും എറണാകുളം അഡിഷണല്‍ സെഷന്‍സ് കോടതി വിലയിരുത്തി. ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ ഉത്തരവിലാണ് പരാമര്‍ശം.   വെണ്ണലയില്‍ വിദ്വേഷ പ്രസംഗ കേസില്‍ പി സി ജോര്‍ജ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി ഇന്ന് തള്ളിയിരുന്നു. ഇതിനെ തുടര്‍ന്ന് തിങ്കളാഴ്ച്ച ഹൈക്കോടതിയില്‍ പി സി ജോര്‍ജ് ഹരജി നല്‍കും. മുന്‍കൂര്‍ ജാമ്യം തള്ളിയെങ്കിലും പി.സി.ജോര്‍ജിനെ ഉടന്‍ അറസ്റ്റ് ചെയ്യില്ലെന്നും തിരുവനന്തപുരം കോടതിയുടെ ഉത്തരവ്കൂടി അറിഞ്ഞശേഷമായിരിക്കും നടപടി എന്നും…

    Read More »
  • LIFE

    ദശംമൂലം 2 ഈ വര്‍ഷം തന്നെ ചിത്രീകരണം ആരംഭിക്കും

    ഷാഫിയുടെ സംവിധാനത്തില്‍ മമ്മൂട്ടി, വിനു മോഹന്‍, മനോജ് കെ. ജയന്‍, ജനാര്‍ദ്ദനന്‍, ലക്ഷ്മി റായ്, മൈഥിലി, സുരാജ് വെഞ്ഞാറമൂട് എന്നിവര്‍ പ്രധാനവേഷങ്ങളില്‍ അഭിനയിച്ച് 2009-ല്‍ പ്രദര്‍ശനത്തിനിറങ്ങിയ ചലച്ചിത്രമാണ് ചട്ടമ്പിനാട്.   ബിഗ് സ്‌ക്രീന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നൗഷാദ്, ആന്റോ ജോസഫ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് പ്ലേ ഹൗസ് റിലീസ് ആണ്. ബെന്നി പി. നായരമ്പലം ആണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചത്.ദശമൂലം ദാമു എന്ന സുരാജ് വെഞ്ഞാറമൂട് അവതരിപ്പിച്ച കഥാപാത്രം ഏറെ ആരാധകരെ സൃഷ്ടിച്ചു. ട്രോളുകളിലും ഇന്ന് ദശമൂലം ദാമു ഒരു തരംഗമാണ്. ചട്ടമ്പിനാട് എന്ന സിനിമയില്‍ തനിക്ക് ആദ്യം കഥാപാത്രം ഒന്നുമില്ലായിരുന്നുവെന്നും എന്നാല്‍ താന്‍ ആ സിനിമയില്‍ അവസരം ചോദിച്ചതിനെ തുടര്‍ന്ന് പിന്നീട് സംവിധായകനും തിരക്കഥാകൃത്തും കൂട്ടിച്ചേര്‍ത്ത കഥാപാത്രമാണ് ദശമൂലം ദാമു എന്ന് സുരാജ് ഒരു ഓണ്‍ലൈന്‍ ചാനലിന് കൊടുത്ത അഭിമുഖത്തില്‍ പറഞ്ഞു. ട്രോളന്‍മാരാണ് ഈ കഥാപാത്രത്തിന് ഹൈപ്പ് ഉണ്ടാക്കി കൊടുത്തതെന്നും ദശമൂലംദാമുവിനെ ഇത്രയധികം ആഘോഷിച്ച…

    Read More »
  • India

    പകവീട്ടല്‍ പോലെ വധശിക്ഷ വിധിക്കരുത്: സുപ്രീംകോടതി

    തെളിവുകള്‍ കൃത്യമായി പരിശോധിക്കാതെ പകവീട്ടല്‍ പോലെ വധശിക്ഷ വിധിക്കരുതെന്ന് വിചാരണ കോടതികള്‍ക്ക് സുപ്രീംകോടതിയുടെ നിര്‍ദ്ദേശം. കുറ്റകൃത്യത്തിന്‍റെ വ്യാപ്തിയും പ്രതിയെ കുറിച്ചുള്ള വ്യക്തിപരമായ വിവരങ്ങളുമൊക്കെ കൃത്യമായി പരിശോധിച്ചാകണം വധശിക്ഷ നല്‍കേണ്ടത്. ഇതിനായി സുപ്രീംകോടതി മാര്‍ഗ്ഗരേഖ പുറത്തിറക്കി.വധശിക്ഷ പകപോക്കല്‍പോലെ ആകരുത്.   വിചാരണ കോടതികള്‍ ജാഗ്രത പാലിക്കണം. സുപ്രീകോടതിയുടെ മാര്‍ഗ്ഗരേഖ പ്രാദേശിക വികാരങ്ങള്‍ക്ക് വഴങ്ങി രാജ്യത്തെ പല വിചാരണ കോടതികളും വധശിക്ഷ നല്‍കുന്ന സാഹചര്യത്തിലാണ്  ജസ്റ്റിസ് യു.യു.ലളിത് അദ്ധ്യക്ഷനായ ബെഞ്ചിന്‍റെ ഇടപെടല്‍. വധശിക്ഷ വിധിക്കുമ്പോള്‍ കേസിന്‍റെ മാത്രമല്ല, പ്രതിയുടെ പശ്ചാതലത്തവും കൃത്യമായി പരിശോധിക്കണമെന്ന് കോടതി പറഞ്ഞു.പ്രതിയുടെ മാനസിക ആരോഗ്യം, പശ്ചിതാപിക്കാനും കുറ്റത്ത്യത്തിന്‍റെ വഴികള്‍ ഉപേക്ഷിക്കാനും തയ്യാറാകുന്ന ആളാണോ, കുടുംബ പശ്ചാതലം തുടങ്ങിയവ പരിശോധിക്കണം. ഇതേ കുറിച്ച് പൊലീസിന്‍റെയും ജയില്‍ അധികൃതരുടെയും റിപ്പോര്‍ട്ട് തേടി  കൃത്യമായ പരിശോനന നടത്തണം. വധശിക്ഷ നല്‍കിയേ തീരു എന്ന് കോടതിക്ക് ബോധ്യമാകുന്ന അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വം കേസുകളില്‍ പരമാവധി ശിക്ഷ തന്നെ നല്‍കണം.എന്നാല്‍ വധശിക്ഷ വിധിക്കുന്നത് പകപോക്കല്‍ പോലെ ആകരുതെന്നാണ് സുപ്രീംകോടതിയുടെ…

    Read More »
  • Kerala

    കേരള സംഗീത നാടക അക്കാദമി ചെയർമാൻ മട്ടന്നൂർ ശങ്കരൻകുട്ടി, സെക്രട്ടറി കരിവെള്ളൂർ മുരളി

    കേരള സംഗീത നാടക അക്കാദമി ചെയർമാനായി മട്ടന്നൂർ ശങ്കരൻകുട്ടിയേയും സെക്രട്ടറിയായി കരിവെള്ളൂർ മുരളിയെയും നിയമിച്ചു. സംഗീതനാടക അക്കാദമി ചെയർമാൻ സ്ഥാനത്തേക്ക് എം.ജി. ശ്രീകുമാറിന്റെ പേര് സി.പി.എമ്മിൽ നിന്ന് ഉയർന്നുവന്നതും തുടർന്നുണ്ടായ എതിർപ്പുമാണ് ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് വൈകാൻ കാരണമായത്. എന്നാൽ ഇക്കാര്യത്തിൽ പാർട്ടി തലത്തിൽ ചർച്ച നടത്തിയിട്ടില്ലെന്ന് സി.പി.എമ്മും താനുമായി ഇക്കാര്യങ്ങൾ സംസാരിച്ചിട്ടില്ലെന്ന് എം.ജി ശ്രീകുമാറും വ്യക്തമാക്കിയിരുന്നു. ചെയർമാനും സെക്രട്ടറിയും കണ്ണൂർ ജില്ലക്കാരാണെന്ന വാദം ഉയർന്നു വന്നെങ്കിലും മട്ടന്നൂർ ഏറെക്കാലമായി പാലക്കാട് ജില്ലയിലാണ് താമസമെന്നത് അദ്ദേഹത്തിന് അനുകൂലമായി മാറി. രണ്ട് പേരും സി.പി.എമ്മുമായും മുഖ്യമന്ത്രി പിണറായി വിജയനും നേതാക്കളുമായും ഏറെ അടുപ്പമുള്ളവരാണ്.

    Read More »
  • NEWS

    കോഴിക്കോട് ടൂറിസ്റ്റ് ബസ് ഡിവൈഡറില്‍ കയറി നിയന്ത്രണം വിട്ടു മറിഞ്ഞ് ഇരുപതോളം വിദ്യാർഥികൾക്ക് പരുക്ക്

    കോഴിക്കോട്: ദേശീയപാത ചേളാരി പാണമ്ബ്രയില്‍ ടൂറിസ്റ്റ് ബസ് ഡിവൈഡറില്‍ കയറി നിയന്ത്രണം വിട്ടു മറിഞ്ഞ് ഇരുപതോളം വിദ്യാർഥികൾക്ക്  പരുക്ക്. കിളിമാനൂര്‍ എന്‍ജിനീയറിങ് കോളേജില്‍ നിന്നും വയനാട്ടിലേക്ക് വിനോദയാത്ര പോയ സംഘം സഞ്ചരിച്ച ബസ് ആണ് അപകടത്തില്‍ പെട്ട് മറിഞ്ഞത്. ശനിയാഴ്ച പുലര്‍ച്ചെ നാല് മണിയോടെയാണ് അപകടം. പരിക്കേറ്റവരെ ചേളാരിയിലെ സ്വകാര്യ ആശുപത്രിയിലും മറ്റുള്ളവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിയിലും പ്രവേശിപ്പിച്ചു.സിനിമ നടന്‍ ജഗതി ശ്രീകുമാര്‍ വര്‍ഷങ്ങള്‍ക്ക് മുന്നെ അപകടത്തില്‍ പെട്ടത് ഇവിടെ വെച്ചാണ്.

    Read More »
  • NEWS

    ഡൽഹിയിലും കനത്തമഴ; വിമാനങ്ങൾ വഴിതിരിച്ചു വിട്ടു

    ന്യൂഡല്‍ഹി: ഡല്‍ഹിയിലും പരിസരപ്രദേശങ്ങളിലും അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ നിരവധി വിമാനങ്ങള്‍ ഡല്‍ഹി വിമാനത്താവളത്തില്‍ നിന്ന് വഴിതിരിച്ചുവിട്ടു. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന്റെ വിമാനം ഉള്‍പ്പെടെ 11 വിമാനങ്ങളാണ് മറ്റ് വിമാനത്താവളങ്ങളിലേക്ക് വഴിതിരിച്ച്‌ വിട്ടത്.കാലാവസ്ഥ പ്രതികൂലമായതിനാല്‍ ചില വിമാനങ്ങള്‍ അഹമ്മദാബാദ്, ജയ്പൂര്‍, ലഖ്‌നൗ, ആഗ്ര എന്നിവിടങ്ങളിലേക്ക് വഴിതിരിച്ചു‌വിട്ടതായി ഡൽഹി വിമാനത്താവളം അധികൃതർ അറിയിച്ചു.

    Read More »
  • NEWS

    കനത്ത മഴയിൽ തൃക്കാക്കരയിൽ ഉൾപ്പടെ വെള്ളക്കെട്ട്

    കൊച്ചി: കനത്ത മഴയെത്തുടര്‍ന്ന് കൊച്ചി നഗരത്തിന്‍റെ പല ഭാഗങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു.കൊച്ചി നഗരത്തിലാണ് രൂക്ഷമായ മഴക്കെടുതി അനുഭവപ്പെടുന്നത്.കളമശ്ശേരിയിലും തൃപ്പൂണിത്തുറയിലും തൃക്കാക്കരയിലും ഉൾപ്പടെ കൊച്ചിയിലെ പല പ്രദേശങ്ങളിലും വലിയ വെള്ളക്കെട്ടാണ് രൂപപ്പെട്ടിരിക്കുന്നത്.  വെള്ളക്കെട്ട് മേഖലകളില്‍  ദുരന്തനിവാരണ സേനയുടെ നേതൃത്വത്തില്‍ ആളുകളെ മാറ്റിപ്പാര്‍പ്പിക്കുന്നുണ്ട്.ഇതിനിടെ, ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഭൂതത്താന്‍കെട്ട് അണക്കെട്ടിന്‍റെ പത്ത് ഷട്ടറുകള്‍ ഉയര്‍ത്തി.എട്ട് ഷട്ടറുകള്‍ ഒരു മീറ്റര്‍ വീതവും രണ്ട് ഷട്ടറുകൾ 50 സെന്‍റി മീറ്റര്‍ വീതവുമാണ് ഉയര്‍ത്തിയത്.

    Read More »
Back to top button
error: