NEWS

കോഴിക്കോട് ടൂറിസ്റ്റ് ബസ് ഡിവൈഡറില്‍ കയറി നിയന്ത്രണം വിട്ടു മറിഞ്ഞ് ഇരുപതോളം വിദ്യാർഥികൾക്ക് പരുക്ക്

കോഴിക്കോട്: ദേശീയപാത ചേളാരി പാണമ്ബ്രയില്‍ ടൂറിസ്റ്റ് ബസ് ഡിവൈഡറില്‍ കയറി നിയന്ത്രണം വിട്ടു മറിഞ്ഞ് ഇരുപതോളം വിദ്യാർഥികൾക്ക്  പരുക്ക്.
കിളിമാനൂര്‍ എന്‍ജിനീയറിങ് കോളേജില്‍ നിന്നും വയനാട്ടിലേക്ക് വിനോദയാത്ര പോയ സംഘം സഞ്ചരിച്ച ബസ് ആണ് അപകടത്തില്‍ പെട്ട് മറിഞ്ഞത്. ശനിയാഴ്ച പുലര്‍ച്ചെ നാല് മണിയോടെയാണ് അപകടം.
പരിക്കേറ്റവരെ ചേളാരിയിലെ സ്വകാര്യ ആശുപത്രിയിലും മറ്റുള്ളവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിയിലും പ്രവേശിപ്പിച്ചു.സിനിമ നടന്‍ ജഗതി ശ്രീകുമാര്‍ വര്‍ഷങ്ങള്‍ക്ക് മുന്നെ അപകടത്തില്‍ പെട്ടത് ഇവിടെ വെച്ചാണ്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: