തെളിവുകള്‍ കൃത്യമായി പരിശോധിക്കാതെ പകവീട്ടല്‍ പോലെ വധശിക്ഷ വിധിക്കരുതെന്ന് വിചാരണ കോടതികള്‍ക്ക് സുപ്രീംകോടതിയുടെ നിര്‍ദ്ദേശം. കുറ്റകൃത്യത്തിന്‍റെ വ്യാപ്തിയും പ്രതിയെ കുറിച്ചുള്ള വ്യക്തിപരമായ വിവരങ്ങളുമൊക്കെ കൃത്യമായി പരിശോധിച്ചാകണം വധശിക്ഷ നല്‍കേണ്ടത്. ഇതിനായി സുപ്രീംകോടതി മാര്‍ഗ്ഗരേഖ പുറത്തിറക്കി.വധശിക്ഷ പകപോക്കല്‍പോലെ ആകരുത്.
വിചാരണ കോടതികള്‍ ജാഗ്രത പാലിക്കണം. സുപ്രീകോടതിയുടെ മാര്‍ഗ്ഗരേഖ പ്രാദേശിക വികാരങ്ങള്‍ക്ക് വഴങ്ങി രാജ്യത്തെ പല വിചാരണ കോടതികളും വധശിക്ഷ നല്‍കുന്ന സാഹചര്യത്തിലാണ് ജസ്റ്റിസ് യു.യു.ലളിത് അദ്ധ്യക്ഷനായ ബെഞ്ചിന്‍റെ ഇടപെടല്‍. വധശിക്ഷ വിധിക്കുമ്പോള്‍ കേസിന്‍റെ മാത്രമല്ല, പ്രതിയുടെ പശ്ചാതലത്തവും കൃത്യമായി പരിശോധിക്കണമെന്ന് കോടതി പറഞ്ഞു.പ്രതിയുടെ മാനസിക ആരോഗ്യം, പശ്ചിതാപിക്കാനും കുറ്റത്ത്യത്തിന്‍റെ വഴികള്‍ ഉപേക്ഷിക്കാനും തയ്യാറാകുന്ന ആളാണോ, കുടുംബ പശ്ചാതലം തുടങ്ങിയവ പരിശോധിക്കണം. ഇതേ കുറിച്ച് പൊലീസിന്‍റെയും ജയില്‍ അധികൃതരുടെയും റിപ്പോര്‍ട്ട് തേടി കൃത്യമായ പരിശോനന നടത്തണം.
വധശിക്ഷ നല്‍കിയേ തീരു എന്ന് കോടതിക്ക് ബോധ്യമാകുന്ന അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വം കേസുകളില്‍ പരമാവധി ശിക്ഷ തന്നെ നല്‍കണം.എന്നാല്‍ വധശിക്ഷ വിധിക്കുന്നത് പകപോക്കല്‍ പോലെ ആകരുതെന്നാണ് സുപ്രീംകോടതിയുടെ മുന്നറിയിപ്പ്. തെളിവുകളുടെ അഭാവത്തില്‍ നിരവധി വധശിക്ഷകള്‍ സുപ്രീംകോടതി ജീവപര്യന്തമാക്കി മാറ്റിയിട്ടുണ്ട്.ഇക്കാര്യത്തില്‍ കീഴ്ക്കോടതികള്‍ വരുത്തിയ വീഴ്ചക്കെതിരെ വലിയ വിമര്‍ശനലും ഉയര്‍ത്തിയിരുന്നു. ഈ പശ്ചാതലത്തിലാണ് വധശിക്ഷ വിധിക്കുമ്പോള്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളെ കുറിച്ച് മാര്‍ഗ്ഗരേഖ ഇറക്കി സുപ്രീംകോടതിയുടെ ഇടപെടല്‍.