NEWS

ക്രൂയിസര്‍ കാര്‍ മരത്തിലിടിച്ച്‌ യാത്രക്കാരായ ഒൻപത് പേര്‍ മരിച്ചു

ബംഗളൂരു: കര്‍ണാടകയിലെ ധാര്‍വാഡില്‍ ക്രൂയിസര്‍ കാര്‍ മരത്തിലിടിച്ച്‌ യാത്രക്കാരായ ഒൻപത് പേര്‍ മരിച്ചു.ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം.
വിവാഹനിശ്ചയചടങ്ങില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്നവരാണ് അപകടത്തില്‍പ്പെട്ടത്.11 പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ധാര്‍വാഡ് താലൂക്കിലെ നി​ഗദി ഗ്രാമത്തിന് സമീപം ശനിയാഴ്ച പുലര്‍ച്ചെ മൂന്നിന് അമിതവേഗതയിലെത്തിയ കാര്‍ റോഡരികിലെ മരത്തില്‍ ഇടിക്കുകയായിരുന്നു.
ബെന്‍കട്ടിയില്‍ നിന്ന് മന്‍സൂറിലേക്ക് പോകുകയായിരുന്നു സംഘം.ഡ്രൈവര്‍ക്ക് നിയന്ത്രണം തെറ്റിയതാണ് അപകടകാരണമെന്ന് പൊലീസ് പറഞ്ഞു. അപകടത്തില്‍ കാര്‍ പൂര്‍ണമായി തകര്‍ന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: