Month: May 2022
-
NEWS
ട്രാൻസ്ഫോമറിൽ നിന്ന് വൈദ്യുതാഘാതമേറ്റ് കെ.എസ്.ഇ.ബി ജീവനക്കാരൻ മരിച്ചു
ഇടുക്കി: ട്രാൻസ്ഫോമറിൽ നിന്ന് വൈദ്യുതാഘാതമേറ്റ് കെ.എസ്.ഇ.ബി ജീവനക്കാരൻ മരിച്ചു. ഇടുക്കി മൂലമറ്റം സ്വദേശി പുത്തൻപുരയ്ക്കൽ മനുതങ്കപ്പൻ (40) ആണ് മരിച്ചത്. ഇലപ്പള്ളി ഭാഗത്ത് അറ്റകുറ്റപ്പണിക്കിടെ വൈകുന്നേരം ആറ് മണിയോടെയായിരുന്നു അപകടം.മൃതദേഹം മൂലമറ്റത്തെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ.
Read More » -
NEWS
വെണ്ണിക്കുളം കോമളത്ത് യാത്രാമാര്‍ഗം ഇല്ലാതായിട്ട് എട്ട് മാസങ്ങള്‍
മല്ലപ്പള്ളി : വെണ്ണിക്കുളം കോമളത്ത് യാത്രാമാര്‍ഗം ഇല്ലാതായിട്ട് എട്ട് മാസങ്ങള്‍.കഴിഞ്ഞ ഒക്ടോബര്‍ 16ന് മണിമലയാറ്റില്‍ ഉണ്ടായ മിന്നല്‍ പ്രളയത്തിലാണ് പാലത്തിന്റെ സമാന്തര പാത തകര്‍ന്നത്.ഇതോടെ കോമളം, തുരുത്തിക്കാട്, അമ്ബാട്ടുഭാഗം, കുംഭമല തുടങ്ങിയ പ്രദേശങ്ങള്‍ ഒറ്റപ്പെട്ടു. വെണ്ണിക്കുളം, പുറമറ്റം, കോഴഞ്ചേരി, തിരുവല്ല, റാന്നി എന്നിവിടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികളും , ജോലിക്കുപോകുന്നവരും, തൊഴിലാളികളുമടക്കം നൂറുക്കണക്കിന് ആള്‍ക്കാരാണ് പാലം ഇല്ലാത്തതിനാല്‍ ദുരിതം അനുഭവിക്കുന്നത്.മറ്റ് യാത്രാമാര്‍ഗമില്ലാത്തതിനാല്‍ പ്രദേശവാസികള്‍ ഏറെ ദൂരം സഞ്ചരിച്ചു വേണം ലക്ഷ്യസ്ഥാനങ്ങളില്‍ എത്താന്‍. താല്‍ക്കാലിക പാലം നിര്‍മ്മിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പ് നല്‍കി മാസങ്ങള്‍ കഴിഞ്ഞിട്ടും നടപ്പാക്കാത്തതില്‍ പ്രതിഷേധത്തിലാണ് പ്രദേശവാസികള്‍.
Read More » -
NEWS
പാക്കിസ്ഥാൻ വനിതയുടെ ഹണിട്രാപ്പില്‍ കുടുങ്ങിയ ഇന്ത്യൻ സൈനികന്‍ അറസ്റ്റിൽ
ജയ്പൂര്‍: പാക്കിസ്ഥാൻ വനിതയുടെ ഹണിട്രാപ്പില്‍ കുടുങ്ങിയ സൈനികന്‍ അറസ്റ്റില്‍.പാകിസ്ഥാന് വേണ്ടി സൈനിക നീക്കങ്ങള്‍ ചോര്‍ത്താനായി വന്ന വനിതയുടെ വലയിലാണ് 24 കാരനായ പ്രദീപ് കുമാർ എന്ന ആര്‍മി ഉദ്യോഗസ്ഥന്‍ കുടുങ്ങിയത്. രാജസ്ഥാന്‍ പോലീസാണ് പ്രദീപ് കുമാറിനെ അറസ്റ്റ് ചെയ്തത്. ജോധ്പൂരില്‍ നിയമിതനായ പ്രദീപ് കുമാര്‍ ഫേസ്ബുക്കിലൂടെയാണ് പാക് വനിതയുമായി ചങ്ങാത്തത്തിലായത്. പ്രദീപുമായി സൗഹൃദം സ്ഥാപിക്കുന്നതിന് പാകിസ്ഥാന്‍ ചാര യുവതി ഹിന്ദു മതസ്ഥയായി അഭിനയിച്ചു. മധ്യപ്രദേശിലെ ഗ്വാളിയാറില്‍ നിന്നാണെന്നും ഛദ്ദം എന്നാണ് പേരെന്നും പ്രദീപിനെ വിശ്വസിപ്പിച്ചു. ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കോര്‍പ്പറേറ്റ് സ്ഥാപനത്തില്‍ ജോലി ചെയ്യുകയാണെന്നും പ്രദീപിനെ അറിയിച്ചു.പിന്നീട് ഇരുവരും അടുപ്പത്തിലാകുകയായിരുന്നു. മാസങ്ങള്‍ തുടര്‍ന്ന ബന്ധത്തിനിടെയാണ് ഇന്ത്യന്‍ സൈന്യത്തിന്റെ നീക്കവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പ്രദീപില്‍ നിന്ന് യുവതി ചോര്‍ത്തിയെടുത്തത്.പാകിസ്ഥാന്റെ ഇന്റര്‍-സര്‍വീസ് ഇന്റലിജന്‍സിലായിരുന്നു യുവതി പ്രവര്‍ത്തിച്ചിരുന്നത്
Read More » -
NEWS
പിജി പരീക്ഷ എഴുതാൻ അമ്മയുടേയും സഹോദരന്റേയും നിര്‍ബന്ധം; വനിതാ ഡോക്ടർ ആത്മഹത്യ ചെയ്തു
കോയമ്പത്തൂർ: പിജി നീറ്റ് പരീക്ഷയ്ക്ക് തയ്യാറെടുത്തിരുന്ന വനിതാ ഡോക്ടറെ മരിച്ച നിലയില്‍ കണ്ടെത്തി.27-കാരിയും കോയമ്ബത്തൂര്‍ സ്വദേശിയുമായ റാഷിയാണ് ആത്മഹത്യ ചെയ്തത്. പരീക്ഷയെഴുതാന്‍ താല്‍പര്യമില്ലാതിരുന്നിട്ടും, കുടുംബാംഗങ്ങളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് യുവതി പിജി നീറ്റ് പരീക്ഷയ്ക്ക് തയ്യാറെടുത്തിരുന്നത്.2020ലായിരുന്നു യുവതി എംബിബിഎസ് പൂര്‍ത്തിയാക്കിയത്. മേട്ടുപാളയത്തിലുള്ള അമ്മ വീട്ടില്‍ നിന്നായിരുന്നു പരീക്ഷയ്ക്കായി പഠിച്ചിരുന്നത്. കഴിഞ്ഞ വ്യാഴാഴ്ച വീടിന്റെ മൂന്നാം നിലയിലേയ്ക്ക് പഠിക്കാനായി പോയ റാഷി പിന്നീട് താഴേക്ക് വന്നില്ല. ഉച്ചഭക്ഷണത്തിന് സമയമായിട്ടും കാണാതായപ്പോള്‍ വീട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് റാഷിയെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. റാഷിയുടെ അമ്മയും ഡോക്ടറാണ്. ഉടന്‍ തന്നെ ഇവര്‍ മകളെ ആശുപത്രിയിലെത്തിച്ചെങ്കിലും റാഷി മരിച്ചിരുന്നു. അമ്മയുടേയും സഹോദരന്റേയും നിര്‍ബന്ധത്തിന് വഴങ്ങിയാണ് വനിതാ ഡോക്ടര്‍ നീറ്റ് പരീക്ഷയ്ക്ക് തയ്യാറെടുത്തിരുന്നതെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
Read More » -
NEWS
വിഷു ബമ്പർ ലോട്ടറി നറുക്കെടുപ്പ് നാളെ; ഒന്നാം സമ്മാനം 10 കോടി
തിരുവനന്തപുരം: .ഈ വര്‍ഷത്തെ വിഷു ബമ്പർ ലോട്ടറിയുടെ (BR 85) നറുക്കെടുപ്പ് നാളെ (മെയ് 22-ന്) ഉച്ചയ്ക്ക് 2 മണിക്ക് നടക്കും.ഒന്നാം സമ്മാനം 10 കോടി രൂപയാണ്. രണ്ടാം സമ്മാനം 50 ലക്ഷം രൂപയും മൂന്നാം സമ്മാനമായ 5 ലക്ഷം രൂപ 12 പേർക്ക് വീതവും ലഭിക്കും.അവസാന അഞ്ചക്കത്തിനാണ് നാലാം സമ്മാനം 1 ലക്ഷം രൂപയാണ് ഇത്.ഇതിന് പുറമെ 5000, 2000, 1000, 500 രൂപയുടെ സമ്മാനങ്ങള്‍ വേറെയുമുണ്ട്. VB, IB, SB, HB, UB, KB എന്നീ സീരീസുകളിലാണ് ടിക്കറ്റ് പുറത്തിറക്കിയിട്ടുള്ളത്.250 രൂപയാണ് ടിക്കറ്റ് നിരക്ക്.
Read More » -
NEWS
ഇന്ധനവില കുറച്ചു; അർദ്ധരാത്രി മുതൽ പുതിയ വില
ന്യൂഡല്‍ഹി: രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില കുറച്ചു. പെട്രോളിന് 9.5 രൂപയും ഡീസലിന് ഏഴ് രൂപയുമാണ് കുറച്ചത്.പെട്രോളിന്റെ എക്‌സൈസ് ഡ്യൂട്ടിയില്‍ എട്ട് രൂപയും ഡീസലിന് ആറ് രൂപയും കുറവ് വരുത്തിയതോടെയാണ് ഇന്ധനവില കുറഞ്ഞത്.ധനമന്ത്രി നിര്‍മല സീതാരാമനാണ് നികുതി കുറക്കുന്നതായി പ്രഖ്യാപിച്ചത്.പുതിയ വില നാളെ മുതല്‍ നിലവില്‍ വരും. രാജ്യത്ത് പണപ്പെരുപ്പം വര്‍ധിച്ച സാഹചര്യത്തിലാണ് സര്‍ക്കാര്‍ എക്‌സൈസ് തീരുവയില്‍ കുറവ് വരുത്തിയിരിക്കുന്നത്. ഇന്ധനവില കുതിച്ചുയര്‍ന്നതോടെ രാജ്യത്ത് വിലക്കയറ്റം രൂക്ഷമായിരുന്നു. അവശ്യസാധനങ്ങളുടെ വില വര്‍ധന കൂടിയായതോടെ സര്‍ക്കാറിനെതിരെ വന്‍ പ്രതിഷേധമുയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ എക്‌സൈസ് ഡ്യൂട്ടി കുറയ്ക്കുന്നത്. പാചകവാതക സബ്‌സിഡി പുനഃസ്ഥാപിക്കാനും കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഉജ്ജ്വല്‍ യോജനയില്‍ ഉള്‍പ്പെട്ടവര്‍ക്ക് ഒരു വര്‍ഷത്തില്‍ 12 ഗ്യാസ് സിലിണ്ടറുകള്‍ക്ക് 200 രൂപ സബ്‌സിഡി നല്‍കുമെന്നും ധനമന്ത്രി വ്യക്തമാക്കി. നേരത്തെ പലഘട്ടങ്ങളിലായി നിര്‍ത്തിയ സബ്‌സിഡിയാണ് ഇപ്പോള്‍ ഉജ്ജ്വല്‍ യോജനയില്‍ ഉള്‍പ്പെട്ടവര്‍ക്ക് മാത്രമായി പുനഃസ്ഥാപിച്ചത്.
Read More » -
NEWS
തിരുവനന്തപുരം-ദമ്മാം റൂട്ടിൽ സർവീസുമായി ഇൻഡിഗോ എയർലൈൻസ്
തിരുവനന്തപുരത്തു നിന്നും സൗദി അറേബ്യയിലെ ദമ്മാമിലേക്ക് സർവീസുമായി ഇൻഡിഗോ എയർലൈൻസ്. ജൂൺ15 മുതൽ സർവീസ് ആരംഭിക്കും.ദിനം പ്രതി സർവീസുണ്ടാകും.റിയാദ്, ജിദ്ദ എന്നിവടങ്ങളിലേക്കും ഉടൻ സർവീസ് ആരംഭിക്കുമെന്ന് ഇൻഡിഗോ എയർലൈൻസ് അറിയിച്ചു. സമയം (ദിവസേന) 7.55 am – 10.10am TRV-DMM 11.35am – 7.10pm DMM-TRV
Read More » -
NEWS
തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ പണം വാഗ്ദാനം ചെയ്ത സംഭവത്തില്‍ പോലീസ് കേസെടുത്തു
കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ പണം വാഗ്ദാനം ചെയ്ത സംഭവത്തില്‍ പോലീസ് കേസെടുത്തു.യുഡിഎഫ് സ്ഥാനാര്നാര്ഥി ഉമാ തോമസിന് കൂടുതല്‍ വോട്ട് നല്കുന്ന ബൂത്തിന് 25,001 രൂപ പാരിതോഷികം നല്‍കുമെന്ന് പരസ്യം പ്രചരിച്ച സംഭവത്തിലാണ് നടപടി. മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാര്‍ഥി ബോസ്കോ കളമശേരിയാണ് പരാതി നല്‍കിയത്. പരസ്യം പ്രസിദ്ധീകരിച്ച വെബ്സൈറ്റിന് എതിരെയാണ് കേസെടുത്തതത്.ഉമ തോമസിനെതിരെ പോലീസിലും തെരഞ്ഞെടുപ്പ് കമ്മിഷനുമാണ് പരാതി നല്‍കിയത്. ഉമയുടെ സ്ഥാനാര്‍ത്ഥിത്വം റദ്ദാക്കണമെന്നാണ് പരാതിയിലെ പ്രധാന ആവശ്യം. ഉമാ തോമസിന് ഏറ്റവും കൂടുതല്‍ ലീഡ് നേടി കൊടുക്കുന്ന ബൂത്ത് കമ്മിറ്റിയ്ക്ക് പണം വാഗ്ദാനം ചെയ്തത് കോണ്‍ഗ്രസ് അനുകൂല പ്രവാസി സംഘടനയായ ഇന്‍കാസായിരുന്നു. ഇന്‍കാസ് യൂത്ത് വിംഗ് യുഎഇ കമ്മിറ്റിയാണ് 25,001 രൂപ ബൂത്ത് കമ്മിറ്റികള്‍ക്ക് വാഗ്ദാനം നല്‍കിയിരിക്കുന്നത്.സ്‌നേഹ സമ്മാനമെന്ന പേരിലാണ് വാഗ്ദാനം.
Read More » -
NEWS
ശക്തമായ കൊടുങ്കാറ്റിലും മിന്നലിലും ബീഹാറിൽ 33 പേര്‍ മരിച്ചു
പട്ന: ബിഹാറിലുണ്ടായ ശക്തമായ കൊടുങ്കാറ്റിലും മിന്നലിലും 33 പേര്‍ മരിച്ചു.ബിഹാറിലെ കതിഹാര്‍ പ്രദേശത്താണ് കൊടുങ്കാറ്റ് പ്രധാനമായും ദുരിതം വിതച്ചത്. കാറ്റിന്‍റെ തീവ്രതയില്‍ നിരവധി വീടുകളുടെ മേല്‍ക്കൂര തകരുകയും വൈദ്യുതി തൂണുകള്‍ കടപുഴകി വീഴുകയും ചെയ്തിട്ടുണ്ട്. മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് മുഖ്യമന്ത്രി നിതീഷ് കുമാര്‍ പ്രഖ്യാപിച്ചു. കഴിഞ്ഞ വ്യാഴാഴ്ചയാണ് സംസ്ഥാനത്ത് കൊടുങ്കാറ്റ് ആരംഭിച്ചത്. നിരവധി വീടുകൾക്കും കൃഷി സ്ഥലങ്ങള്‍ക്കും വ്യാപകനാശനഷ്ടം സംഭവിച്ചിട്ടുണ്ട്.
Read More » -
Crime
പീഡന പരാതി നൽകി നാട് വിട്ട വിദ്യാർഥിനിയെ കണ്ടെത്തി
രാജീവ് ഗാന്ധി ഏവിയേഷൻ അക്കാദമിയിൽ പീഡന പരാതി നൽകി നാട് വിട്ട വിദ്യാർഥിനിയെ കണ്ടെത്തി. ഒരു ദിവസത്തെ തെരച്ചിലിനൊടുവിൽ കന്യാകുമാരിയിൽ നിന്നുമാണ് വിദ്യാർഥിനിയെ കണ്ടെത്തിയത്. കഴിഞ്ഞ ജനുവരിയിലാണ് സംഭവം. പരിശീലനത്തിനിടെ ചീഫ് ഫ്ലൈയിംഗ് ഇൻസ്ട്രക്ടർ ലൈംഗീക ചൂഷണത്തിന് ശ്രമിച്ചെന്നായിരുന്നു വിദ്യാർഥിനിയുടെ പരാതി. വിദ്യാർഥിനി മാർച്ചിൽ പരാതി നൽകിയിരുന്നു. എന്നാൽ ഹൈക്കോടതി മുൻകൂർ ജാമ്യം നൽകിയതിനാൽ അറസ്റ്റുണ്ടായില്ല. ആഭ്യന്തര പരാതി പരിഹാര സമിതിയെ ബന്ധപ്പെട്ടുവെങ്കിലും നടപടിയുണ്ടായില്ല. ഇതേതുടർന്ന് വിദ്യാർഥിനി കടുത്ത മാനസിക സംഘർഷത്തിലായിരുന്നു. പരാതി നൽകിയ ശേഷവും പീഡനം തുടർന്നതാണ് നാടുവിടാൻ കാരണമെന്നാണ് ബന്ധുക്കളുടെ ആരോപണം. മജിസ്ട്രേറ്റിന് മുന്ന്ൽ ഹാജരാക്കിയ ശേഷം കുട്ടിയെ ബന്ധുക്കൾക്കൊപ്പം വിടും.
Read More »