NEWS

പാൻമസാല പരസ്യം; അമിതാഭ് ബച്ചൻ ഉൾപ്പെടെയുള്ളവർക്കെതിരെ കേസ്

മുംബൈ: പുകയില ഉല്‍പ്പന്നങ്ങളുടെ പരസ്യചിത്രത്തില്‍ അഭിനയിച്ചതിന് ബോളിവുഡ് താരങ്ങള്‍ക്കെതിരെ കേസ്.അമിതാഭ് ബച്ചൻ, ഷാരൂഖ് ഖാൻ, അജയ് ദേവ്ഗൺ, രണ്‍വീര്‍ സിങ്, എന്നിവര്‍ക്കെതിരെയാണ് കേസ്.
 
 
 
 താരങ്ങള്‍ക്കെതിരെ കേസ് എടുക്കണമെന്നാവശ്യപ്പെട്ട് സാമൂഹിക പ്രവര്‍ത്തക തമന്ന ഹാഷ്മിയാണ് മുസാഫര്‍പൂര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.അഭിനേതാക്കള്‍ അവതരിപ്പിക്കുന്ന പരസ്യങ്ങള്‍ ഈ വസ്തുക്കള്‍ ഉപയോഗിക്കാന്‍ ആളുകളെ പ്രേരിപ്പിക്കുന്നുവെന്നാണ് ഹര്‍ജിയിലെ ആരോപണം.
 
 
താരങ്ങള്‍ക്കെതിരെ ഐപിസി സെക്ഷന്‍ 311 , 420 (വഞ്ചന), 467, 468 (വ്യാജരേഖ ചമയ്ക്കല്‍) എന്നിവ പ്രകാരമാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.അടുത്തിടെ വിമല്‍ പാന്‍ മസാലയുടെ പരസ്യത്തില്‍ നടന്‍ അക്ഷയ് കുമാറും പ്രത്യക്ഷപ്പെട്ടിരുന്നു. പിന്നാലെ താരത്തിനും പരസ്യത്തിനും എതിരെ വന്‍ വിമര്‍ശനമാണ് ഉയര്‍ന്നത്.

Back to top button
error: