കൊച്ചി: കനത്ത മഴയെത്തുടര്‍ന്ന് കൊച്ചി നഗരത്തിന്‍റെ പല ഭാഗങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു.കൊച്ചി നഗരത്തിലാണ് രൂക്ഷമായ മഴക്കെടുതി അനുഭവപ്പെടുന്നത്.കളമശ്ശേരിയിലും തൃപ്പൂണിത്തുറയിലും തൃക്കാക്കരയിലും ഉൾപ്പടെ കൊച്ചിയിലെ പല പ്രദേശങ്ങളിലും വലിയ വെള്ളക്കെട്ടാണ് രൂപപ്പെട്ടിരിക്കുന്നത്.
വെള്ളക്കെട്ട് മേഖലകളില്‍ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തില്‍ ആളുകളെ മാറ്റിപ്പാര്‍പ്പിക്കുന്നുണ്ട്. ഇതിനിടെ, ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഭൂതത്താന്‍കെട്ട് അണക്കെട്ടിന്‍റെ പത്ത് ഷട്ടറുകള്‍ ഉയര്‍ത്തി.എട്ട് ഷട്ടറുകള്‍ ഒരു മീറ്റര്‍ വീതവും രണ്ട് ഷട്ടറുകൾ 50 സെന്‍റി മീറ്റര്‍ വീതവുമാണ് ഉയര്‍ത്തിയത്.