Month: May 2022

  • NEWS

    ഫോണിൽ വിളിക്കുന്നവരെ തിരിച്ചറിയാൻ പുതിയ സംവിധാനം

    ദില്ലി: മൊബൈല്‍ഫോണിലേക്ക് വിളിക്കുന്നവരുടെ പേര് ദൃശ്യമാകാന്‍ ഇനി ട്രൂ കോളര്‍ ആപ്പ് വേണ്ടി വരില്ല.പുതിയ സംവിധാനം നടപ്പാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍.സിം കാര്‍ഡ് എടുക്കാന്‍ ഉപയോഗിച്ച തിരിച്ചറിയല്‍ രേഖയിലെ പേര് ദൃശ്യമാകുന്ന രീതിയിലാണ് സംവിധാനം ഒരുക്കുക. ഫോണില്‍ പേര് സേവ് ചെയ്തിട്ടില്ലെങ്കിലും അണ്‍ നോണ്‍ നമ്ബറില്‍ നിന്നുള്ള കോളുകള്‍ ആരുടേതാണെന്ന് സ്ക്രീനില്‍ ദൃശ്യമാകാന്‍ സഹായിക്കുന്ന സ്വകാര്യ ആപ്പാണ് ട്രൂ കോളര്‍. ട്രൂകോളര്‍ ഉപയോഗിക്കുന്നവരുടെ ഫോണിലെ കോണ്ടാക്‌ട് ലിസ്റ്റ് ഉപയോഗിച്ചാണ് ഈ സംവിധാനം പ്രവര്‍ത്തിക്കുന്നത്. ഏറ്റവും കൂടുതല്‍ പേര്‍ സേവ് ചെയ്തിരിക്കുന്നത് എങ്ങിനെയാണോ അതാണ് ആപ്പിലൂടെ ദൃശ്യമാകുക. എന്നാല്‍ ടെലികോം വകുപ്പിന്റെ പുതിയ സംവിധാനം വഴി. തിരിച്ചറിയില്‍ രേഖയിലെ അതേ പേര് തന്നെയായിരിക്കും സ്ക്രീനില്‍ ദൃശ്യമാകുക.

    Read More »
  • NEWS

    പയ്യന്നൂരില്‍ വാഹനാപകടം; ഒരു മരണം; രണ്ടു പേർക്ക് ഗുരുതര പരിക്ക്

    കണ്ണൂര്‍: പയ്യന്നൂരില്‍ വാഹനാപകടം. അപകടത്തില്‍ ഒരാള്‍ മരണപ്പെട്ടു. രണ്ട് പേര്‍ക്ക് ഗുരുതര പരിക്ക്.ഇന്ന് രാവിലെ പയ്യന്നൂര്‍ വെള്ളൂര്‍ ദേശീയപാതയില്‍ പാലത്തര പാലത്തിനു സമീപത്ത് വെച്ചാണ് അപകടം നടന്നത്. കാസര്‍കോട് ഭാഗത്തു നിന്നും കണ്ണൂര്‍ ഭാഗത്തേക്ക് പോകുന്ന KA 01 A1 9995 നാഷണല്‍ പെര്‍മിറ്റ് ലോറിയും പയ്യന്നൂര്‍ ഭാഗത്തുനിന്നും കാസര്‍കോട് ഭാഗത്തേക്ക് പോകുന്ന KL 60 R 2953 പിക്‌അപ്പ് വാനുമാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍ പിക്‌അപ്പ് വാനിലുണ്ടായിരുന്ന യു.പി ബന്ദര്‍ സ്വദേശി രാംമോഹന്‍ (34)ആണ് മരണപ്പെട്ടത്.കൂടെയുണ്ടായിരുന്ന രണ്ട് പേരെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.     അമിതവേഗതയിലെത്തിയ പിക് അപ്പ് വാന്‍ ലോറിയില്‍ ഇടിച്ചാണ് അപകടമുണ്ടായതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു

    Read More »
  • NEWS

    അവധിയില്ല, ലോട്ടറി തൊഴിലാളികൾ പ്രതിഷേധിച്ചു; ഞായറാഴ്ച ലോട്ടറി ബഹിഷ്കരിക്കും

    തൃ​ശൂ​ര്‍: സം​സ്ഥാ​ന​ത്തെ മൂ​ന്നുല​ക്ഷം വ​രു​ന്ന ലോ​ട്ട​റി തൊ​ഴി​ലാ​ളി​ക​ള്‍ എ​ല്ലാ ദി​വ​സ​വും തൊ​ഴി​ല്‍ എ​ടു​ക്ക​ണ​മെ​ന്നു പ​റ​യു​ന്ന സ​ര്‍​ക്കാ​രി​ന്‍റെ​യും ലോ​ട്ട​റി വ​കു​പ്പി​ന്‍റെയും തൊ​ഴി​ലാ​ളി​ക​ളോ​ടു​ള്ള അ​വ​ഗ​ണ​ന​യ്ക്കതിരേ ഓ​ള്‍ കേ​ര​ള ലോ​ട്ട​റി ഏ​ജ​ന്‍റ​സ് ആ​ന്‍​ഡ് സെ​ല്ലേ​ഴ്സ് കോ​ണ്‍​ഗ്ര​സ് – ഐ​എ​ന്‍​ടി​യു​സി ജി​ല്ലാ ക​മ്മി​റ്റി പ്ര​തി​ഷേ​ധി​ച്ചു. തൊ​ഴി​ലാ​ളി​ക​ളു​ടെ പ്ര​തി​ഷേ​ധം വ​ക​വയ്ക്കാ​തെ ഞാ​യ​റാ​ഴ്ച ലോ​ട്ട​റി വി​ല്പ​ന ന​ട​ത്തു​വാ​ന്‍ ശ്ര​മി​ക്കു​ന്ന ലോ​ട്ട​റി വ​കു​പ്പി​ന്‍റെ തീ​രു​മാ​നം പി​ന്‍​വ​ലി​ക്ക​ണ​മെ​ന്നും, അ​ല്ലാ​ത്തപ​ക്ഷം ഫി​ഫ്റ്റി ഫി​ഫ്റ്റി ലോ​ട്ട​റി വി​ല്പ​ന ന​ട​ത്താ​തെ തൊ​ഴി​ലാ​ളി​ക​ള്‍ ബ​ഹി​ഷ്ക​രി​ക്കു​മെ​ന്നും യോ​ഗം തി​രു​മാ​നി​ച്ചു. സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി.പി. ഡാ​ന്‍റ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി.​എ​ന്‍.സ​തി​ശ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

    Read More »
  • NEWS

    ദിവസവും 95 രൂപ കരുതി14 ലക്ഷം നേടാം; അറിയാം ഗ്രാം സുമംഗല്‍ റൂറല്‍ പോസ്റ്റല്‍ ലൈഫ് ഇന്‍ഷൂറന്‍സ് സ്‌കീമിനെപ്പറ്റി

    ഗ്രാമങ്ങളിലുള്ളവര്‍ക്ക് വേണ്ടി തപാല്‍ വകുപ്പ് അവതരിപ്പിച്ച നിക്ഷേപ മാര്‍ഗമാണ് ഗ്രാം സുമംഗല്‍ റൂറല്‍ പോസ്റ്റല്‍ ലൈഫ് ഇന്‍ഷൂറന്‍സ് സ്‌കീം. ​ഗ്രാമങ്ങളിലുള്ളവര്‍ക്ക് നിക്ഷേപത്തിനൊപ്പം ലൈഫ് ഇന്‍ഷൂറന്‍സ് പരിരക്ഷയും ഈ സ്കീം നല്‍കുന്നു. ദിവസത്തില്‍ 95 രൂപ കരുതിയാല്‍ കാലവധിയില്‍ 14 ലക്ഷമാക്കി ഉയര്‍ത്താമെന്നതാണ് പദ്ധതിയുടെ ​ഗുണം. നിശ്ചിത കാലാവധികളില്‍ പണം ആവശ്യമുള്ളവര്‍ക്ക് ചേരാവുന്ന സ്കീമാണ് ഗ്രാം സുമംഗല്‍. 10 ലക്ഷമാണ് പരമാവധി നിക്ഷേപം. 15 വര്‍ഷം മുതല്‍ 20 വര്‍ഷം വരെയാണ് പദ്ധതി കാലയളവ്. 19 വയസില്‍ ഒരാള്‍ക്ക് പദ്ധതിയില്‍ അംഗമാകാം. 20 വര്‍ഷം കാലാവധിയുള്ള സ്‌കീമില്‍ ചേരാനുള്ള ഉയര്‍ന്ന പ്രായ പരിധി 40 വയസാണ്. 15 വര്‍ഷ പോളിസിയില്‍ 45 വയസ് വരെ പ്രാരയുള്ളവര്‍ക്ക് ചേരാം. വര്‍ഷത്തില്‍ ആയിരം രൂപയക്ക് 45 രൂപ നിരക്കിലാണ് ബോണസ് അനുവദിക്കുന്നത്. 15 വര്‍ഷത്തേക്കുള്ള പോളിസിയില്‍ ചേരുന്നൊരാള്‍ക്ക് 6 വര്‍ഷം, 9വര്‍ഷം, 12 വര്‍ഷം എന്നീ കാലയളവില്‍ ആകെ തുകയുടെ 20 ശതമാനം വീതം തിരികെ…

    Read More »
  • NEWS

    മദ്യപാനം ചോദ്യം ചെയ്തു; രണ്ടു പെൺമക്കളെ അച്ഛൻ അടിച്ചുകൊന്നു

    ചെന്നൈ: മദ്യപാനത്തെ ചോദ്യം ചെയ്ത പെണ്‍മക്കളെ അച്ഛന്‍ അടിച്ചുകൊന്നു.തമിഴ്നാട്ടിലെ കാഞ്ചീപുരം ജില്ലയിലാണ് ദാരുണസംഭവം.പതിനൊന്നാം ക്ലാസില്‍ പഠിക്കുന്ന നന്ദിനി(16), ഒമ്ബതാം ക്ലാസില്‍ പഠിക്കുന്ന ദീപ(14) എന്നിവരെയാണ് പിതാവ് കൊലപ്പെടുത്തിയത്. സംഭവത്തില്‍ പിതാവ് ഗോവിന്ദരാജനെ പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. അമ്മ ജോലിയ്ക്ക് പോയ സമയം പിതാവിന്റെ മദ്യപാനം ഇവര്‍ ചോദ്യം ചെയ്തു. ഇതില്‍ പ്രകോപിതനായ ദോവിന്ദരാജന്‍ മരത്തടികൊണ്ട് കുട്ടികളെ അടിക്കുകയായിരുന്നു.സ്ഥിരമായി മദ്യപിച്ചെത്തുന്ന ഗോവിന്ദരാജന്‍ വീട്ടില്‍ വഴക്കുണ്ടാക്കുന്നത് പതിവായിരുന്നു എന്ന് അയൽവാസികൾ പറയുന്നു.മക്കളെ കൊന്നശേഷം ഒളിച്ചിരുന്ന ഗോവിന്ദരാജനെ നാട്ടുകാരാണ് പിടികൂടി പൊലീസിന് കൈമാറിയത്.

    Read More »
  • NEWS

    220 കിലോഗ്രാം ഹെറോയിനുമായി രണ്ട് മത്സ്യബന്ധന ബോട്ടുകള്‍ പിടിയിൽ

    അഗത്തി: ലക്ഷദ്വീപിന് സമീപം അഗത്തിക്കടുത്തുള്ള പുറംകടലില്‍ വന്‍ ഹെറോയിന്‍ വേട്ട.ലക്ഷങ്ങൾ വിലമതിക്കുന്ന 220 കിലോഗ്രാം ഹെറോയിനുമായി തമിഴ്‌നാട്ടില്‍ നിന്നുള്ള രണ്ട് മത്സ്യബന്ധന ബോട്ടുകള്‍ പിടിയിലായി.ഡി.ആര്‍.ഐയും കോസ്റ്റ് ഗാര്‍ഡും നടത്തിയ സംയുക്ത പരിശോധനയിലാണ് ബോട്ടുകള്‍ കസ്റ്റഡിയിലെടുത്തത്. ലക്ഷദ്വീപ് തീരത്തുകൂടെ മയക്കുമരുന്ന് നീക്കം നടക്കുന്നെന്ന രഹസ്യവിവരത്തെ തുടര്‍ന്നാണ് ഡിആര്‍ഐയും കോസ്റ്റ്ഗാര്‍ഡും ചേര്‍ന്ന് തിരച്ചില്‍ നടത്തിയത്. രണ്ട് ബോട്ടുകളും കുളച്ചലില്‍ നിന്നെത്തിയവയാണ്. ബോട്ടില്‍ പാക്കറ്റുകളായി സൂക്ഷിച്ച നിലയിലായിരുന്നു ഹെറോയിന്‍. അഫ്ഗാനിസ്ഥാനില്‍ നിന്നെത്തിയ കപ്പലില്‍ നിന്നാണ് ബോട്ടുകളില്‍ മയക്കുമരുന്ന് ഇറക്കിയതെന്നാണ് സൂചനകള്‍.ഇത് സംബന്ധിച്ച് കൂടുതൽ അന്വേഷണം നടക്കുകയാണ്.

    Read More »
  • Kerala

    കാത്തിരിക്കൂ, നൗഷാദിന്റെ രുചിക്കൂട്ടുമായി മകൾ ന​ഷ്​വ വരുന്നു; ബിഗ് ഷെഫ് നൗ​ഷാ​ദ് ഒരുക്കിയ സ്വാദ് ഇനി മ​ക​ള്‍ പകർന്നു തരും

    തിരുവല്ല: നൗ​ഷാ​ദ് പാകം ചെയ്ത ബി​രി​യാ​ണി​യു​ടെ സ്വാദ് മലയാളി അത്ര വേഗം മറക്കില്ല. സ്വന്തം റ​സ്റ്റോറ​ൻ്റിലും പാർട്ടികളിലും വിവാഹച​ട​ങ്ങു​ക​ളി​ലുമായി ആ സ്വാദ് നുണയാത്തവർ കുറവാണ്. പ്രത്യേകിച്ച് മ​ധ്യ​തി​രു​വി​താം​കൂ​റി​ൽ. ആ രു​ചി​ക്കൂ​ട്ടുമായി നൗ​ഷാ​ദി​ൻ്റെ മ​ക​ള്‍ ന​ഷ്​വ വരുന്നു. തി​രു​വ​ല്ല ബിലീവേ​ഴ്സ് സ്കൂ​ളി​ലെ വി​ദ്യാ​ര്‍​ഥി​നി ന​ഷ്​വ പി​താ​വി​ന്റെ ചി​ത്രം പ​ശ്ചാ​ത്ത​ല​മാ​യി നി​ല്‍​ക്കു​ന്ന പോസ്റ്റു​ക​ള്‍ ന​വ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​യി. ‘പിതാവിന്റെ കൈ​പ്പു​ണ്യം ഇ​നി മ​ക​ള്‍ വി​ള​മ്പും’ എ​ന്ന ത​ല​ക്കെ​ട്ടോടെ വന്ന പോ​സ്റ്റ് നൗഷാദിൻ്റെ സുഹൃത്തുക്കളും ചലച്ചിത്ര പ്രവർത്തകരും ഉൾപ്പടെ ഒട്ടേറെപ്പേർ പ​ങ്കു​വ​ച്ചു. പ്ര​മു​ഖ കേ​റ്റ​റി​ങ്, റ​സ്റ്റോറ​ന്റ് ശൃം​ഖ​ല ‘നൗ​ഷാ​ദ് ദ് ​ബി​ഗ് ഷെഫി’​ന്റെ ഉ​ട​മ​യും പാ​ച​ക വി​ദ​ഗ്ധ​നും ച​ല​ച്ചി​ത്ര നി​ര്‍​മാ​താ​വു​മാ​യി​രു​ന്ന കെ. ​നൗ​ഷാ​ദ് ഓ​ഗ​സ്റ്റി​ലാ​ണ് മ​രി​ച്ച​ത്. എറ​ണാ​കു​ളം ക​ട​വ​ന്ത്ര​യി​ലും ഗൾഫിലും ഉൾപ്പെ​ടെ അ​ദ്ദേ​ഹ​ത്തി​ന് റ​സ്റ്റോറ​ൻ്റുകളു​ണ്ടാ​യി​രു​ന്നു. രു​ചി​യേ​റി​യ ദം​ ബിരിയാണി​യാ​യി​രു​ന്നു മാ​സ്റ്റ​ര്‍​പീ​സ്. ശ​രീ​ര​ത്തി​ന്റെ വ​ലി​പ്പം പോ​ലെ ത​ന്നെ വി​ശാ​ല​മാ​യ മ​ന​സി​നു​ട​മ കൂ​ടി​യാ​യി​രു​ന്നു നൗഷാദ്. പാ​ച​ക​ത്തി​ല്‍ നേ​ടി​യ പേ​രും പെ​രു​മ​യ്ക്കു​മൊ​പ്പം സി​നി​മാ മേ​ഖ​ല​യി​ലും കൈ​വ​ച്ചു. പ്രേക്ഷക പ്രശംസ നേടിയ ബ്ലസിയുടെ…

    Read More »
  • NEWS

    ലഡാക്കിൽ ചൈന രണ്ടാമതും പാലം നിർമ്മിച്ചു;വിശദീകരണവുമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം

    ന്യുഡല്‍ഹി: ഈസ്‌റ്റേണ്‍ ലഡാക്കിലെ പാങ്‌ഗോങില്‍ ചൈന രണ്ടാമത്തെ പാലം നിര്‍മ്മിച്ചുവെന്ന റിപ്പോര്‍ട്ടില്‍ വിശദീകരണവുമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം. 1960കളില്‍ ചൈന നിയമവിരുദ്ധമായി കയ്യേറിയ കൈവശംവച്ചുവരുന്ന സ്ഥലത്താണ് പാലം നിര്‍മ്മിച്ചിരിക്കുന്നതെന്നാണ് മന്ത്രാലയത്തിന്റെ വിശദീകരണം. ചൈനയും നീതികരിക്കാനാവാത്ത അവകാശവാദത്തെയോ ഇത്തരം നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെയോ അനുകൂലിക്കുന്നില്ലെന്നും ഇന്ത്യയുടെ പരമാധികാരം സംരക്ഷിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.     ഈ വര്‍ഷം ആദ്യം നിര്‍മ്മിച്ച പാലത്തിന് സമീപത്തുതന്നെയാണ് രണ്ടാമത്തെ പാലവും ഇന്ത്യ അവകാശവാദമുന്നയിക്കുന്ന പ്രദേശം തന്നെയാണ് ഇതും.യഥാര്‍ഥ നിയന്ത്രണ രേഖയ്ക്ക് 20 കിലോമീറ്റര്‍ കിഴക്കാണ് ഈ മേഖല.

    Read More »
  • NEWS

    തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്; ട്വന്റി 20 ഇന്ന് നിലപാട് വ്യക്തമാക്കും

    കൊച്ചി: വോട്ടെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ തൃക്കാക്കരയില്‍ തെരഞ്ഞെടുപ്പ് ആവേശം മുറുകുന്നു.പ്രധാന നേതാക്കള്‍ ക്യാമ്ബ് ചെയ്താണ് മുന്നണികളുടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്. വോട്ടെടുപ്പിന് 9 ദിവസം മാത്രം ശേഷിക്കെ തൃക്കാക്കരയയില്‍ പ്രചാരണം ശക്തമാക്കിയിരിക്കുകയാണ് മുന്നണികള്‍. കനത്ത മഴ വെല്ലുവിളി ആവുന്നുണ്ടെങ്കിലും അത് അവഗണിച്ചാണ് പ്രചാരണം പുരോഗമിക്കുന്നത്. തൃക്കാക്കരയിലൂടെ സെഞ്ച്വറി ലക്ഷ്യംവച്ച്‌ എല്‍.ഡി.എഫിനായി മന്ത്രിമാരുടെ ഒരു വലിയ നിര തന്നെ മണ്ഡലത്തില്‍ ക്യാമ്ബ് ചെയ്യുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജനും ഉടന്‍ മണ്ഡലത്തില്‍ തിരിച്ചെത്തും. യു.ഡി.എഫിനായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ അടക്കമുള്ള മുതിര്‍ന്ന നേതാക്കളും യുവ നേതാക്കളും ഒരേ പോലെ പ്രചാരണത്തില്‍ സജീവമാണ്. കെ റെയിലിനും പൊലീസ് ഭീകരതക്കുമെതിരെ ലഘുലേഖകള്‍ അടക്കം വിതരണം ചെയ്താണ് വോട്ടുതേടല്‍. ഇടത് വലത് മുന്നണികളെ രൂക്ഷമായി വിമര്‍ശിച്ചും കേന്ദ്ര സര്‍ക്കാരിന്‍റെ നേട്ടങ്ങള്‍ എണ്ണി പറഞ്ഞുമാണ് എന്‍‌.ഡി.എ പ്രചാരണം പുരോഗമിക്കുന്നത്.     അതേസമയം ട്വന്റി 20 ഇന്ന് തങ്ങളുടെ നിലപാട് വ്യക്തമാക്കും.കോൺഗ്രസ്സിന് സപ്പോർട്ട് നൽകാനാണ് തീരുമാനം…

    Read More »
  • NEWS

    ചെമ്മീൻ കറി കഴിച്ച വീട്ടമ്മ മരിച്ചു

    നാദാപുരം: കല്ലാച്ചി ചിയ്യൂരില്‍ ചെമ്മീന്‍കറി കഴിച്ച അസ്വസ്ഥതയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. ചിയ്യൂരിലെ കരിമ്ബാലംകണ്ടി മൊയ്തുവിന്റെ ഭാര്യ സുലൈഖയാണ് (46) മരിച്ചത്. വെള്ളിയാഴ്ച്ച പുലര്‍ച്ചെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം. കല്ലാച്ചി മത്സ്യ മാര്‍ക്കറ്റില്‍നിന്ന് വാങ്ങിയ ചെമ്മീന്‍ മേയ് 17ന് ചൊവ്വാഴ്ച ഉച്ചയോടെയാണ് വീട്ടുകാര്‍ കറിവെച്ച്‌ കഴിച്ചത്. രാത്രിയോടെ അസ്വസ്ഥത അനുഭവപ്പെട്ട സുലൈഖയെ കല്ലാച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അസുഖം ഭേദമാകാത്തതിനെ തുടര്‍ന്ന് 18ന് വടകരയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. വ്യാഴാഴ്ച രാത്രി ആരോഗ്യനില വഷളായതോടെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

    Read More »
Back to top button
error: