ന്യൂഡല്‍ഹി: ഡല്‍ഹിയിലും പരിസരപ്രദേശങ്ങളിലും അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ നിരവധി വിമാനങ്ങള്‍ ഡല്‍ഹി വിമാനത്താവളത്തില്‍ നിന്ന് വഴിതിരിച്ചുവിട്ടു.
പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന്റെ വിമാനം ഉള്‍പ്പെടെ 11 വിമാനങ്ങളാണ് മറ്റ് വിമാനത്താവളങ്ങളിലേക്ക് വഴിതിരിച്ച് വിട്ടത്.കാലാവസ്ഥ പ്രതികൂലമായതിനാല്‍ ചില വിമാനങ്ങള്‍ അഹമ്മദാബാദ്, ജയ്പൂര്‍, ലഖ്‌നൗ, ആഗ്ര എന്നിവിടങ്ങളിലേക്ക് വഴിതിരിച്ചുവിട്ടതായി ഡൽഹി വിമാനത്താവളം അധികൃതർ അറിയിച്ചു.