കേരള സംഗീത നാടക അക്കാദമി ചെയർമാനായി മട്ടന്നൂർ ശങ്കരൻകുട്ടിയേയും സെക്രട്ടറിയായി കരിവെള്ളൂർ മുരളിയെയും നിയമിച്ചു. സംഗീതനാടക അക്കാദമി ചെയർമാൻ സ്ഥാനത്തേക്ക് എം.ജി. ശ്രീകുമാറിന്റെ പേര് സി.പി.എമ്മിൽ നിന്ന് ഉയർന്നുവന്നതും തുടർന്നുണ്ടായ എതിർപ്പുമാണ് ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് വൈകാൻ കാരണമായത്. എന്നാൽ ഇക്കാര്യത്തിൽ പാർട്ടി തലത്തിൽ ചർച്ച നടത്തിയിട്ടില്ലെന്ന് സി.പി.എമ്മും താനുമായി ഇക്കാര്യങ്ങൾ സംസാരിച്ചിട്ടില്ലെന്ന് എം.ജി ശ്രീകുമാറും വ്യക്തമാക്കിയിരുന്നു.
ചെയർമാനും സെക്രട്ടറിയും കണ്ണൂർ ജില്ലക്കാരാണെന്ന വാദം ഉയർന്നു വന്നെങ്കിലും മട്ടന്നൂർ ഏറെക്കാലമായി പാലക്കാട് ജില്ലയിലാണ് താമസമെന്നത് അദ്ദേഹത്തിന് അനുകൂലമായി മാറി.
രണ്ട് പേരും സി.പി.എമ്മുമായും മുഖ്യമന്ത്രി പിണറായി വിജയനും നേതാക്കളുമായും ഏറെ അടുപ്പമുള്ളവരാണ്.