Month: May 2022
-
NEWS
കെ എസ് ഇ ബി പവർ ഹൗസുകൾ സന്ദർശിക്കാൻ അവസരം
കെഎസ് ഇ ബിയുടെ വൈദ്യുത നിലയങ്ങൾ സന്ദർശിക്കാൻ പൊതുജനങ്ങൾക്ക് അവസരമൊരുങ്ങുന്നു. മൂലമറ്റം, ശബരിഗിരി, മലമ്പുഴ എന്നിവയൊഴികെയുള്ള പവർ ഹൗസുകളിലാണ് മുൻകൂട്ടിയുള്ള അനുവാദത്തോടെ സന്ദർശനം അനുവദിക്കുക. പൊതുജനങ്ങൾക്ക് 250 രൂപ നിരക്കിലും വിദ്യാർത്ഥികൾക്കും ഒപ്പമുള്ള അധ്യാപകർക്കും 50 രൂപ നിരക്കിലുമായിരിക്കും പ്രവേശന ഫീസ്. കെ എസ് ഇ ബി ജീവനക്കാർക്കും കെ എസ് ഇ ബി സേവനത്തിൽ നിന്ന് വിരമിച്ചവർക്കും പ്രവേശനം സൗജന്യമാണ്. അതത് ജനറേഷൻ സർക്കിളിലെ ഡെപ്യൂട്ടി ചീഫ് എഞ്ചിനിയറാണ് അനുവാദം നൽകേണ്ടത്. അപേക്ഷാ ഫീസ് ഓൺലൈനായോ സെക്ഷൻ ഓഫീസുകളിലെ ക്യാഷ് കൗണ്ടറിലോ അടയ്ക്കാം.
Read More » -
NEWS
വീട്ടമ്മമാർക്ക് സ്വന്തമായി വരുമാനം കണ്ടെത്താൻ സഹായിക്കുന്ന ചില സർക്കാർ പദ്ധതികൾ
സ്ത്രീകൾക്ക് സ്വന്തമായി ബിസിനസ്സ് ചെയ്യുവാനും വരുമാനം നേടാനും അനുകൂലമായ ഒരു കാലഘട്ടത്തിലാണ് ഇന്ന് നാം ജീവിക്കുന്നത്.പുതിയതായി ബിസിനസ് തുടങ്ങാൻ ആഗ്രഹിക്കുന്ന വനിതാ സംരംഭകർക്കായി സർക്കാരിന്റെ ചില മികച്ച പദ്ധതികൾ ചുവടെ ചേർക്കുന്നു. അന്നപൂർണ പദ്ധതി അടുക്കള നവീകരണം പോലുള്ള ആവശ്യങ്ങൾക്കായി ഫുഡ് കാറ്ററിംഗ് ബിസിനസ്സ് നടത്തുന്ന സ്ത്രീകൾക്ക് സാമ്പത്തിക ആനുകൂല്യങ്ങൾ നൽകുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം.അടുക്കളയിലേക്ക് പുതിയ വസ്തുക്കൾ വാങ്ങുന്നതും ആവശ്യമായ അടുക്കള ഉപകരണങ്ങൾ വാങ്ങുന്നതിനും തുക നൽകുന്നത് പദ്ധതിയിൽ ഉൾപ്പെടുന്നു.അന്നപൂർണ പദ്ധതി പ്രകാരം അപേക്ഷിക്കുന്ന വനിതയ്‌ക്ക് ബിസിനസ്സിനായി അനുവദിക്കുന്ന പരമാവധി തുക 50,000 രൂപയാണ്.മൂന്നു വർഷത്തിനുള്ളിൽ വായ്പ തിരിച്ചടച്ചാൽ മതിയാകും. ഭാരതിയ മഹിള ബാങ്ക് ബിസിനസ് ലോൺ സ്വയം ജീവിതമാർഗ്ഗം കണ്ടെത്താൻ ആഗ്രഹിക്കുന്ന നിരാലംബരായ വനിതകളെ ശാക്തീകരിക്കുകയെന്ന ഏക ലക്ഷ്യത്തോടെയാണ് ഈ ബാങ്ക് പ്രവർത്തനമാരംഭിച്ചത്. തുടർന്ന് ഈ ബാങ്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി ലയിപ്പിച്ചു. ഉയർന്ന കച്ചവട സാധ്യത ഉള്ള ബിസിനസ്സ് ആശയങ്ങൾക്കായി ബാങ്ക് സ്ത്രീകൾക്ക് ഇരുപത്…
Read More » -
NEWS
അമ്മയുടെ കുറ്റങ്ങൾ മക്കളോടു പറയുന്ന അച്ഛാ… അറിയുന്നുണ്ടോ ഈ അപകടങ്ങൾ: നല്ല മാതൃക ആകേണ്ടത് ഇങ്ങനെ
നാലു വയസ്സുകാരനായ ഉണ്ണിക്കുട്ടൻ എൽ.കെ.ജിയിൽ പോയിത്തുടങ്ങിയത് കഴിഞ്ഞ വർഷം ജൂണിലാണ്. സ്കൂളിൽ പോയിത്തുടങ്ങി ഏതാനും ദിവസം കഴിഞ്ഞപ്പോൾ, അവന്റെ സംസാരരീതിയിൽ ആകെയൊരു മാറ്റം. ‘പട്ടി’, ‘തെണ്ടി’ തുടങ്ങിയ വാക്കുകൾ അവൻ വീട്ടിൽ വച്ച് ഉപയോഗിക്കാൻ തുടങ്ങി. ഇതുകേട്ട ഉണ്ണിക്കുട്ടന്റെ അച്ഛൻ മകനോടു ദേഷ്യപ്പെട്ടു. “എവിടുന്നാടാ നീ ഈ ചീത്തയൊക്കെ പഠിച്ചത്?” ഉടൻ വന്നു മകന്റെ മറുപടി: “അതേയ്, ഇതൊക്കെ സ്കൂളിൽ എന്റെ അടുത്തിരിക്കുന്ന കുട്ടപ്പൻ പറഞ്ഞു തന്നതാ.” അച്ഛന്റെ സംശയം തീരുന്നില്ല: “അതിന് ഈ കുട്ടപ്പൻ ഇതൊക്കെ എവിടെ നിന്നു പഠിച്ചു?” ഉണ്ണിക്കുട്ടന്റെ മറുപടി: “ഇതൊക്കെ കുട്ടപ്പന്റെ അച്ഛനും അമ്മയും അങ്ങോട്ടുമിങ്ങോട്ടും വിളിക്കുന്നതാ. വീട്ടിനുള്ളിൽ പരസ്പരം വഴക്കിടുന്ന ദമ്പതികൾ പലപ്പോഴും വിസ്മരിക്കുന്ന ഒരു കാര്യമുണ്ട് – ഈ വഴക്കെല്ലാം സാകൂതം ശ്രദ്ധിക്കുന്ന കുട്ടികളുടെ കാര്യം. അവർക്കിതൊന്നും മനസ്സിലാകില്ലെന്നാണു പല മാതാപിതാക്കളുടെയും ചിന്ത. മറ്റുള്ളവരുടെ ചേഷ്ടകൾ നിരീക്ഷിക്കാനും അവയെ അനുകരിക്കാനുമുള്ള പ്രവണതയ്ക്കു കാരണമാകുന്ന ചില നാഡീവ്യൂഹങ്ങൾ നമ്മുടെ മസ്തിഷ്കത്തിലുണ്ട്. ഹിപ്പോകാമ്പസ്, പ്രോണ്ടൽ ഖണ്ഡം…
Read More » -
NEWS
40 ലക്ഷം പവർ ആംപ്ലിഫയറുകൾ വിറ്റഴിച്ച ലോകത്തിലെ ആദ്യ കമ്പനി; അമേരിക്കക്കാർ പോലും സാധനങ്ങൾ വാങ്ങാൻ ക്യൂ നിന്ന അഹൂജ ഇലക്ട്രോണിക്സ്
ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുന്നതിനും മുൻപ് 1940 കളിൽ ഡൽഹിയിൽ സാങ്കേതിക തൽപ്പരനായ ഒരു യുവാവുണ്ടായിരുന്നു. പേര് അമർ നാഥ് അഹൂജ. ഇന്ന് പാക്കിസ്ഥാനിലായ സിന്ധ് പ്രവിശ്യയിൽ നിന്ന് വിഭജനത്തിന് വളരെ മുൻപേ ഡൽഹിയിലേക്ക് കുടിയേറിയ ഒരു കുടുംബത്തിലെ അംഗമായിരുന്നു അമർനാഥ്. സ്വാതന്ത്ര്യ സമരം കത്തിക്കാളി നിൽക്കുന്ന സമയം.. അപൂർവ്വം ചില പൊതുയോഗങ്ങളിൽ അന്ന് ഉച്ചഭാഷിണി പ്രത്യക്ഷപ്പെട്ട് തുടങ്ങിയിരുന്നു. യോഗങ്ങൾക്ക് ആളെ കൂട്ടാൻ ഉച്ചഭാഷിണി ഉണ്ടായിരിക്കുന്നതാണ് എന്ന് നോട്ടീസിൽ പ്രത്യേകം അച്ചടിച്ച് തുടങ്ങിയ കാലം. ചിക്കാഗോ റേഡിയോ, ആൾട്ടെക് ലാൻസിങ്ങ് ,ഷുവർ, റോള എന്നിങ്ങനെയുള്ള വിദേശ കമ്പനികളുടെ പബ്ലിക് അഡ്രസ് സിസ്റ്റങ്ങളാണ് അന്ന് ഇന്ത്യൻ മൈക്ക് സെറ്റ് ഓപ്പറേറ്റർമാർ ഉപയോഗിച്ചിരുന്നത്. എവിടെ ഉച്ചഭാഷിണി ഉണ്ടോ അവിടെ അമർനാഥ് ഉണ്ട് എന്ന നിലയിലായി കാര്യങ്ങൾ. മൈക്ക് ഓപ്പറേറ്റർമാരുടെ സഹായിയായി ആ 20 കാരൻ പൊതുയോഗങ്ങളിൽ സ്ഥിരം സാന്നിദ്ധ്യമായി. യാതൊരു പ്രതിഫലേഛയുമില്ലാതെ തങ്ങളെ സഹായിക്കുന്ന സാങ്കേതിക കാര്യങ്ങളിൽ അൽപ്പം വിവരമുള്ള ആ യുവാവിനെ മൈക്ക് ഓപ്പറേറ്റർമാർ…
Read More » -
NEWS
ഫോൺ ഒരു ഭീകരജീവി തന്നെയാണ്; മാതാപിതാക്കൾ ഇത് വായിക്കാതെ പോകരുത്
കുട്ടികൾക്ക് വില കൂടിയ ഫോണും വാഹനങ്ങളും വാങ്ങിക്കൊടുത്ത് കുട്ടികളുടെ ഭാവിയെ തന്നെ നശിപ്പിക്കുന്ന രക്ഷിതാക്കൾ വായിച്ചറിയാൻ കുട്ടികൾക്ക് വില കൂടിയ ഫോണും വാഹനങ്ങളും വാങ്ങിക്കൊടുത്ത് കുട്ടികളുടെ ഭാവിയെ തന്നെ നശിപ്പിക്കുന്ന രക്ഷിതാക്കളുടെ അബദ്ധത്തെ കുറിച്ച് റോബിൻ കെ.മാത്യു എഴുതുന്നു. തിയറി ഓഫ് യൂട്ടിലിറ്റിയെ പറ്റി നിങ്ങൾ കെട്ടിട്ടുണ്ടാവും. അതായത് ഒരു വസ്തുവോ സേവനമോ ഭക്ഷണമോ ഒക്കെ ഉപയോഗിക്കുമ്പോൾ നമുക്ക് കിട്ടുന്ന സന്തോഷവും സംതൃപ്തിയുമാണ് ഇതിൽ പറയുന്നത്. അതിൽ വ്യക്തമായി പറയുന്ന കാര്യം ഇതാണ്. ഇന്ന് നിങ്ങൾ ഒരു ഐസ്ക്രീം കഴിച്ചാൽ കിട്ടുന്ന സന്തോഷം എത്രയാണോ അതിലും ഏതാനും ശതമാനം കുറവായിരിക്കും നാളെ അതേ ഐസ്ക്രീം കഴിച്ചാൽ ലഭിക്കുന്നത്.സെക്‌സ് ഉൾപ്പെടെ ജീവിതത്തിലെ എല്ലാ കാര്യങ്ങളിലും ഇത് ബാധകമാണ് എന്നുള്ളതാണ് സത്യം. കഴിഞ്ഞ ദിവസം ഒരു ബന്ധുവിന്റെ വീട്ടിൽ പോയപ്പോൾ നാലു വയസ്സുള്ള മകന് കളിക്കാൻ കൊടുത്തിരിക്കുന്നത് അയാളുടെ ഒന്നരലക്ഷം രൂപയുടെ ഫോൺ ആണ്. നാലു വയസിൽ അവനു ഒന്നര ലക്ഷം രൂപയുടെ …
Read More » -
NEWS
കുതുബ് മിനാര്‍ സമുച്ചയത്തിലെ മുഗള്‍ പള്ളി അടച്ചു; നമസ്കാരത്തിന് വിലക്ക്
ന്യൂഡൽഹി : ചരിത്ര സ്മാരകമായ മഹറോളിയിലെ കുതുബ് മിനാര്‍ സമുച്ചയത്തിലെ മുഗള്‍ പള്ളി അടച്ചു.ഗ്യാന്‍വാപി, മഥുര പള്ളികളുടെ പേരില്‍ വിവാദം തുടരുന്നതിനിടെയാണ് ഇത്.ഇവിടെ നമസ്കാരം നിര്‍വഹിക്കുന്നത് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ വിലക്കിയിട്ടുമുണ്ട്. സ്വാതന്ത്ര്യത്തിന് മുൻപ് തന്നെ ഇവിടെ നമസ്കാരമുണ്ടായിരുന്നു.പിന്നീട് ഡല്‍ഹി വഖഫ് ബോര്‍ഡിന് കീഴില്‍ നമസ്കാരം തുടര്‍ന്നു.1993ലാണ് കുതുബ് മിനാറിനെ ലോക പൈതൃക പട്ടികയില്‍പ്പെടുത്തിയത്. എങ്കിലും നമസ്കാരത്തിന് വിലക്കുണ്ടായിരുന്നില്ല. കുതുബ് മിനാര്‍ സമുച്ചയം ക്ഷേത്രമാണെന്നും ഡല്‍ഹി സുല്‍ത്താനേറ്റിന്റെ കാലത്ത് പള്ളിയാക്കി മാറ്റിയെന്നുമാണ് സംഘ്പരിവാര്‍ ആരോപണം. ഇതിന്റെ പേരില്‍ 1986ല്‍ തുടര്‍ച്ചയായി മൂന്നു ദിവസം ഇവിടെ സമരം നടത്തിയപ്പോഴും നമസ്കാരം നടന്നിരുന്നു.പള്ളിയിലെ അടിസ്ഥാന സൗകര്യങ്ങള്‍ പരിപാലിക്കുന്നത് വഖഫ് ബോര്‍ഡാണ്.
Read More » -
NEWS
ഇന്ധന നികുതി; വീണ്ടും സർക്കാർ നാടകം
ന്യൂഡൽഹി: കേന്ദ്ര സര്‍ക്കാര്‍ ഇന്ധനത്തിനുള്ള എക്സൈസ് തീരുവ കുറച്ചതോടെ രാജ്യത്ത് ഇന്ധനവില കുറഞ്ഞിരിക്കുകയാണ്.എന്നാൽ ഈ കുറവ് ജനത്തിന് വലിയ ആശ്വാസമാകില്ലെന്നാണ് വാസ്തവം. 2014 ല്‍ നരേന്ദ്ര മോദി അധികാരത്തില്‍ വരുമ്ബോള്‍ പെട്രോളിന് 9 രൂപ 48 പൈസയും ഡീസലിന് 3 രൂപ 56 പൈസയുമായിരുന്നു നികുതി. അത് എട്ട് വര്‍ഷത്തിനുള്ളില്‍ പെട്രോളിന് 27 രൂപ 90 പൈസയും ഡീസലിന് 21.80 പൈസയുമായിട്ട് വര്‍ധിച്ചു. അതില്‍ നിന്നും പെട്രോളിന് ലിറ്ററിന് 8 രൂപയും ഡീസലിന് 6 രൂപയും കുറയ്ക്കാനാണ് ഇപ്പോഴത്തെ തീരുമാനം. നരേന്ദ്ര മോദി സര്‍ക്കാര്‍ കഴിഞ്ഞ 8 വര്‍ഷത്തിനിടയില്‍ കൂട്ടിയ നികുതിയുടെ അളവ് വെച്ച് പരിശോധിക്കുമ്ബോള്‍ ഇത് വലിയ കുറവല്ല. 27 രൂപയായി വര്‍ദ്ധിച്ച നികുതിയില്‍ 8 രൂപ മാത്രമാണ് ഇപ്പോള്‍ കുറച്ചിരിക്കുന്നത്. സര്‍ക്കാരിന് കിട്ടുന്ന വരുമാനത്തില്‍ ചെറിയ കുറവ് മാത്രമേ ഉണ്ടാകുന്നുള്ളു.പക്ഷെ ജനത്തിന് ഇപ്പോഴും ഭീമമായ തുക തന്നെയാണ് നൽകേണ്ടി വരുന്നത്. പെട്രോളിന് ഇപ്പോള്‍ 120 രൂപയ്ക്ക് അടുത്താണ് വില.ഡീസലിന്…
Read More » -
Kerala
പി.സി.ജോർജിനെ കാണാനില്ല, ഫോൺ സ്വിച്ച് ഓഫ്; ഒളിവിലെന്ന് പൊലീസ്
പാല: വെണ്ണല മഹാദേവക്ഷേത്രത്തില്‍ നടത്തിയ വിദ്വേഷപ്രസംഗക്കേസിൽ എറണാകുളം ജില്ലാ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതോടെ പി.സി.ജോർജ് ഒളിവിൽ പോയെന്ന് പൊലീസ്. ജോർജിനെ അന്വേഷിച്ച് പൊലീസ് സംഘം ഈരാറ്റുപേട്ടയിലെ വീട്ടിൽ എത്തിയിരുന്നെങ്കിലും കണ്ടെത്താനായിരുന്നില്ല. പി.സി ജോർജിൻ്റെ ഫോൺ സ്വിച്ച് ഓഫ് ആണ്. ”പി.സി.ജോർജ് ഉച്ചയോടെ വീട്ടിൽനിന്നു പോയതാണ്. ബന്ധുവീടുകളിലും പരിശോധന നടത്തി. ജോർജിന്റെ ഫോൺ സ്വിച്ച് ഓഫാണ്. ടവർ ലൊക്കേഷൻ കണ്ടെത്താനാകുന്നില്ല. പി.സി.ജോർജ് ഉച്ചയ്ക്കു വീട്ടിൽനിന്നു പോകുന്നതിന്റെ ദൃശ്യങ്ങൾ ലഭിച്ചു. കൂടുതൽ സ്ഥലങ്ങളിൽ പരിശോധന നടത്തും.” മട്ടാഞ്ചേരി എസിപി എ.ജി.രവീന്ദ്രനാഥ് പറഞ്ഞു. വെണ്ണല വിദ്വേഷപ്രസംഗക്കേസില്‍ പി.സി.ജോര്‍ജിന്റെ . ജോർജിന്റെ പ്രസംഗം പ്രകോപനപരമെന്നും മതസ്പര്‍ധയ്ക്കും ഐക്യം തകരാനും ഇതു കാരണമാകുമെന്നും മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിക്കൊണ്ട് എറണാകുളം ജില്ലാ സെഷന്‍സ് കോടതി പറഞ്ഞു. പ്രസംഗത്തിന്റെ ദൃശ്യങ്ങള്‍ പ്രോസിക്യൂഷന്‍ കോടതിയില്‍ സമര്‍പ്പിച്ചു. രാഷ്ട്രീയ ലക്ഷ്യങ്ങളോടെ സർക്കാർ തനിക്കെതിരെ നീങ്ങുകയാണെന്നും കളളക്കേസെന്നുമായിരുന്നു പി സി ജോർജിന്‍റെ നിലപാട്. എന്നാൽ തിരുവനന്തപുരം കിഴക്കേക്കോട്ടയിലെ വിദ്വേഷ പ്രസംഗത്തിന് സമാനമായ നടപടി…
Read More » -
NEWS
ചെറുതോണിയിൽ പുതിയ പാലം പണി അവസാനഘട്ടത്തിലേക്ക്
ഇടുക്കി: മഹാപ്രളയത്തില്‍ കേടുപാടുകൾ സംഭവിച്ച ചെറുതോണി പഴയ പാലത്തിനു പകരം നിര്‍മിക്കുന്ന പുതുപാലത്തിന്റെ പ്രവർത്തികൾ അവസാന ഘട്ടത്തിലേക്ക്.പാലത്തിന്റെ സ്പാനുകളുടെ ജോലി അവസാന ഘട്ടത്തില്‍ എത്തിയതോടെ ഇരു കരകളിലേക്കും ബന്ധിപ്പിക്കുന്ന ജോലികള്‍ ആരംഭിച്ചു. ആകെയുള്ള മൂന്നു സ്പാനുകളില്‍ ആദ്യത്തേതിന്റെ പണികള്‍ പൂര്‍ത്തിയായി. രണ്ടാമത്തെ സ്പാനില്‍ ബീമുകള്‍ (പ്രീ സ്ട്രെസ്ഡ് ഗര്‍ഡറുകള്‍) സ്ഥാപിക്കുന്ന ജോലികള്‍ അവസാന ഘട്ടത്തിലാണ്.അടുത്ത ആഴ്ച മുതല്‍ മൂന്നാമത്തെ സ്പാനിലും ബീമുകള്‍ സ്ഥാപിച്ചു തുടങ്ങും. ജൂലൈ ആദ്യവാരത്തോടെ സാപാനുകള്‍ പൂര്‍ത്തിയാകുമെന്നു ദേശീയപാത വിഭാഗം അധികൃതര്‍ പറഞ്ഞു. സ്പാനുകളുടെ ജോലി പുരോഗമിക്കുന്നതിനൊപ്പം പാലത്തിന്റെ ഇരുകരകളും ബലപ്പെടുത്തുന്ന ജോലികളും ആരംഭിച്ചിട്ടുണ്ട്. കട്ടപ്പന റോഡില്‍ പാലം ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന ഭാഗത്തു സമ്മര്‍ദം ലഘൂകരിക്കുന്നതിന് ബലപ്പെടുത്തുന്നതിനുള്ള ജോലികള്‍ പൂര്‍ത്തിയായി.
Read More » -
NEWS
കേന്ദ്രത്തിന് പിന്നാലെ കേരളവും നികുതി കുറച്ചു; പെട്രോളിന് 2.41 രൂപയും ഡീസലിന് 1.36 രൂപയും കുറയും
തിരുവനന്തപുരം: കേന്ദ്രസർക്കാർ ഭീമമായ തോതിൽ വർദ്ധിപ്പിച്ച പെട്രോൾ ഡീസൽ നികുതിയിൽ ഭാഗികമായ കുറവ് വരുത്തിയ സാഹചര്യത്തിൽ സംസ്ഥാന സർക്കാറും നികുതിയിൽ കുറവ് വരുത്തി. കേന്ദ്ര സർക്കാർ നീക്കത്തെ സ്വാഗതം ചെയ്യുന്നെന്നും ഇതിന്റെ ഭാഗമായി പെട്രോൾ നികുതി 2.41 രൂപയും ഡീസൽ നികുതി 1.36 രൂപയും സംസ്ഥാന സർക്കാർ കുറയ്‌ക്കുന്നതാണെന്നും ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. അതേസമയം കേന്ദ്രസര്‍ക്കാര്‍ നികുതി കുറച്ചതിന് സമാനമായ രീതിയില്‍ പെട്രോള്‍- ഡീസല്‍ വില കുറയ്‌ക്കാന്‍ സംസ്ഥാന സര്‍ക്കാരും തയ്യാറാകണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു.ഇന്ധനത്തിന് കൂടുതല്‍ നികുതി ഈടാക്കി സംസ്ഥാന സര്‍ക്കാര്‍ ജനങ്ങളെ കൊള്ളയടിക്കുകയാണെന്നും വില കുറച്ചില്ലെങ്കില്‍ ശക്തമായ പ്രതിഷേധവുമായി ബിജെപി രംഗത്തുവരുമെന്നും സുരേന്ദ്രന്‍ മുന്നറിയിപ്പ് നല്‍കി.
Read More »