ന്യൂഡൽഹി : ചരിത്ര സ്മാരകമായ മഹറോളിയിലെ കുതുബ് മിനാര്‍ സമുച്ചയത്തിലെ മുഗള്‍ പള്ളി അടച്ചു.ഗ്യാന്‍വാപി, മഥുര പള്ളികളുടെ പേരില്‍ വിവാദം തുടരുന്നതിനിടെയാണ് ഇത്.ഇവിടെ നമസ്കാരം നിര്‍വഹിക്കുന്നത് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ വിലക്കിയിട്ടുമുണ്ട്.
സ്വാതന്ത്ര്യത്തിന് മുൻപ് തന്നെ ഇവിടെ നമസ്കാരമുണ്ടായിരുന്നു.പിന്നീട് ഡല്‍ഹി വഖഫ് ബോര്‍ഡിന് കീഴില്‍ നമസ്കാരം തുടര്‍ന്നു.1993ലാണ് കുതുബ് മിനാറിനെ ലോക പൈതൃക പട്ടികയില്‍പ്പെടുത്തിയത്. എങ്കിലും നമസ്കാരത്തിന് വിലക്കുണ്ടായിരുന്നില്ല.
കുതുബ് മിനാര്‍ സമുച്ചയം ക്ഷേത്രമാണെന്നും ഡല്‍ഹി സുല്‍ത്താനേറ്റിന്റെ കാലത്ത് പള്ളിയാക്കി മാറ്റിയെന്നുമാണ് സംഘ്പരിവാര്‍ ആരോപണം. ഇതിന്റെ പേരില്‍ 1986ല്‍ തുടര്‍ച്ചയായി മൂന്നു ദിവസം ഇവിടെ സമരം നടത്തിയപ്പോഴും നമസ്കാരം നടന്നിരുന്നു.പള്ളിയിലെ അടിസ്ഥാന സൗകര്യങ്ങള്‍ പരിപാലിക്കുന്നത് വഖഫ് ബോര്‍ഡാണ്.