Month: May 2022
-
NEWS
പോഷക സമൃദ്ധമാണ് മത്സ്യം; വില നോക്കേണ്ട വാങ്ങി കഴിച്ചോളൂ
കാല്‍സ്യം, അയഡിന്‍, ഇരുമ്പ്, ചെമ്പ്, മാംഗനീസ്, സിങ്ക്, പൊട്ടാസ്യം, സെലീനിയം, മഗ്‌നീഷ്യം, സ്‌ട്രോണ്‍ഷ്യം എന്നിവയുടെയും വിറ്റാമിന്‍ എ, ഡി, ബി കോംപ്ലക്‌സ് എന്നിവയുടെയും സാന്നിധ്യം മത്സ്യത്തെ മികച്ച ഭക്ഷണമാക്കുന്നു. ചെമ്മീന്‍, ഞണ്ട്, സാല്‍മണ്‍ മത്സ്യം എന്നിവയില്‍ ധാരാളമുള്ള അസ്റ്റാക്‌സാന്തിനുകള്‍, ഓക്‌സീകരണം വഴി ശരീരത്തിനുണ്ടാകുന്ന കേടുപാടുകള്‍ ചെറുക്കുകയും പരിഹരിക്കുകയും ചെയ്യുന്നു. എത്ര വിലയാണെങ്കിലും ഒമേഗ 3 ആസിഡുകളടങ്ങിയ മത്സ്യം ഒഴിവാക്കുന്നത് ശരീരത്തിന് അത്ര നല്ലതല്ല. കടൽ വിഭവങ്ങളിൽ അടങ്ങിയിട്ടുള്ള വിറ്റാമിൻ ഡി കാൽസ്യം പ്രധാനം ചെയ്യുന്നു. സന്ധി സംബന്ധിച്ച അസുഖങ്ങൾ ഒഴിവാക്കുമെന്ന് മാത്രമല്ല, ആമവാതം പോലുള്ള രോഗങ്ങൾ വരാതെ സംരക്ഷിക്കും ശരീരത്തിനാവശ്യമായ കൊഴുപ്പുകളിലൊന്നാണ് ഒമേഗ 3 ഫാറ്റിആസിഡ്. ശരീരത്തിനും തലച്ചോറിനും വളരെ പ്രയോജനം ചെയ്യുന്നവയാണ് ഒമേഗ 3 ഫാറ്റി ആസിഡ്. ഒമേഗ 3 ഫാറ്റി ആസിഡ് ഏറ്റവും കൂടുതല്‍ അടങ്ങിയ ഭക്ഷണമാണ് മത്സ്യം. അയല, മത്തി, കോര മീനുകളിലും ചില ഫിഷ് ഓയിൽ സപ്ലിമെന്റുകളിലും കക്കയിറച്ചിയിലും ഒമേഗയുണ്ട്. ഒമേഗ 3 ഫാറ്റിആസിഡ് അടങ്ങിയ ഭക്ഷണം…
Read More » -
NEWS
കേരളത്തിൽ ഇന്ധനവില
കൊച്ചി: കേന്ദ്രം എക്‌സൈസ് നികുതിയും സംസ്‌ഥാനം വാറ്റ്‌നികുതിയും കുറച്ചതോടെ സംസ്‌ഥാനത്ത് പെട്രോള്‍ വില ശരാശരി 105 രൂപ ആയി. കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 104.62 രൂപയും ഡീസലിന് 92.63 രൂപയും ആയി. തിരുവനന്തപുരം; പെട്രോള്‍: 106.74 രൂപ. ഡീസല്‍: 96.58 രൂപ. കോഴിക്കോട്; പെട്രോള്‍: 104.92 രൂപ. ഡീസല്‍ 94.89 രൂപ എന്നിങ്ങനെയാണ് നിരക്കുകൾ. പെട്രോളിന് 9.5 രൂപയും ഡീസലിന് ഏഴ് രൂപയുമാണ് കേന്ദ്രം കുറച്ചത്. കേരളത്തില്‍ പെട്രോളിന്റെ നികുതിയില്‍ 2.41 രൂപയും ഡീസലിന്റെ നികുതിയില്‍ 1.36 രൂപയുമാണ് കുറച്ചത്.
Read More » -
NEWS
സിമന്റ്, കമ്പി, വളം വില കുറയും
ഡല്‍ഹി: ഇന്ധന നികുതി കുറച്ചതിന് പുറമേ സിമന്റ് അടക്കമുള്ള നിര്‍മാണ സാമഗ്രികളുടെയും വളത്തിന്റെയും വില കുറയ്ക്കാന്‍ കേന്ദ്ര നീക്കം. സിമന്റിന്റെ ലഭ്യത കൂട്ടിയും വിതരണരീതി മെച്ചപ്പെടുത്തിയും വില കുറയ്ക്കാനാണു ശ്രമം. വളത്തിന്റെ വില ദിനംപ്രതി കുതിച്ചുയരുകയാണ്. ഈ സാഹചര്യത്തില്‍ വളത്തിന്റെ സബ്സിഡിക്കായി ബജറ്റില്‍ മാറ്റിവച്ച 1.05 ലക്ഷം കോടി രൂപയ്ക്കു പുറമേ 1.10 ലക്ഷം കോടി കൂടി കേന്ദ്രം അനുവദിച്ചു. നികുതിയില്ലാതിരുന്ന 11 അസംസ്കൃത വസ്തുക്കള്‍ക്ക് 15 ശതമാനം കയറ്റുമതി നികുതി ചുമത്തി. കയറ്റുമതി നിരുത്സാഹപ്പെടുത്തി ആഭ്യന്തര വിപണിയില്‍ ഇരുമ്ബയിര്, സ്റ്റീല്‍ എന്നിവയുടെ ലഭ്യത കൂട്ടാനുള്ള ശ്രമമാണിത്. ഇരുമ്ബയിര് പെല്ലറ്റുകള്‍ക്കു 45ശതമാനം നികുതി ചുമത്തി. ആഭ്യന്തര സ്റ്റീല്‍ ഉല്‍പന്നങ്ങളുടെ വില കുറയ്ക്കാന്‍ മൂന്ന് അസംസ്കൃത വസ്തുക്കളുടെ ഇറക്കുമതി തീരുവ പൂര്‍ണമായും ഒഴിവാക്കി. രണ്ടെണ്ണത്തിന് 2.5 ശതമാനവും ഒരെണ്ണത്തിന് അഞ്ച് ശതമാനവുമായിരുന്നു നിരക്ക്. പ്ലാസ്റ്റിക് വ്യവസായവുമായി ബന്ധപ്പെട്ട് 3 വസ്തുക്കളുടെ ഇറക്കുമതി തീരുവയും കുറച്ചു.
Read More » -
NEWS
കുളിമുറിയിൽ ഒളിഞ്ഞുനോട്ടവും വീഡിയോ പിടുത്തവും; യുവാവ് അറസ്റ്റിൽ
തിരൂരങ്ങാടി: കുളിമുറിയില്‍ ഒളിഞ്ഞു നോക്കുകയും വീഡിയോ പിടിക്കുകയും ചെയ്ത സംഭവത്തിൽ യുവാവ് അറസ്റ്റിൽ. മൂന്നിയൂര്‍ പാറേക്കാവ് സ്വദേശി ഫൈറൂസിനെ (26) ആണ് തിരൂരങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തത്. കുന്നത്ത് പറമ്ബ് സ്വദേശിയായ 32കാരിയുടെ പരാതിയെ തുടര്‍ന്നാണ് കുന്നത്ത് പറമ്ബില്‍ ഹാര്‍ഡ്‌വേഴ്സ് നടത്തുന്ന ഫൈറൂസിനെ ശനിയാഴ്ച്ച പൊലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച്ച ഉച്ചക്കായിരുന്നു കേസിനാസ്പദമായ സംഭവം., താമസിക്കുന്ന വീട്ടിലെ കുളിമുറിയില്‍ കുളിക്കാനായി കയറിയ സമയത്ത് എയര്‍ ഫാന്‍ ഹോളിലൂടെ ഫൈറൂസ് ഒളിഞ്ഞു നോക്കുകയും കുളിക്കുന്നത് വീഡിയോയില്‍ പകര്‍ത്താന്‍ ശ്രമിക്കുകയുമായിരുന്നു.ഇത് കണ്ട യുവതി വിവരം പോലീസിൽ അറിയിക്കുകയായിരുന്നു.
Read More » -
NEWS
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ അറുന്നൂറിലധികം ഒഴിവുകൾ
ഡല്‍ഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കരാര്‍ അടിസ്ഥാനത്തില്‍, അറുനൂറിലധികം ഉദ്യോഗസ്ഥരെ നിയമിക്കുന്നു താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക്, എസ്ബിഐയുടെ ഔദ്യോഗിക വെബ്‌സൈറ്റ് http://sbi.co.in വഴി അപേക്ഷിക്കാം. ആകെ 641 ഒഴിവുകളിലേക്കാണ് റിക്രൂട്ട്‌മെന്റ്. ചാനല്‍ മാനേജര്‍ ഫെസിലിറ്റേറ്റര്‍ – 503 പോസ്റ്റുകള്‍ ചാനല്‍ മാനേജര്‍ സൂപ്പര്‍വൈസര്‍ – 130 പോസ്റ്റുകള്‍ സപ്പോര്‍ട്ട് ഓഫീസര്‍- 08 പോസ്റ്റുകള്‍ ഷോര്‍ട്ട് ലിസ്റ്റിംഗിന്റെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2022 ജൂണ്‍ 7. വിശദവിവരങ്ങള്‍ക്ക് എസ്ബിഐയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
Read More » -
Crime
സ്വർണ്ണകടത്ത്, പ്രവാസിയായ അബ്ദുൽ ജലീലിനെ ദിവസങ്ങളോളം അതിക്രൂരമായി തല്ലിച്ചതച്ച് കൊലപ്പെടുത്തിയ കേസിൽ 5 പേർഅറസ്റ്റിൽ
അഗളി സ്വദേശിയായ പ്രവാസി അബ്ദുൽ ജലീലിനെ പെരിന്തൽമണ്ണയിൽ അതിക്രൂരമായി തല്ലിച്ചതച്ച് കൊലപ്പെടുത്തിയ കേസിൽ 5 പേർ അറസ്റ്റിൽ. മൂന്നുപേർ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തവരാണെന്ന് മലപ്പുറം ജില്ലാ പോലീസ് സൂപ്രണ്ട് സുജിത്ത് ദാസ് പറഞ്ഞു. കേസിലെ മുഖ്യപ്രതി യഹിയ ഇപ്പോഴും ഒളിവിലാണ്. കൊലപാതകത്തിലേക്ക് നയിച്ച കാരണം സ്വർണക്കടത്ത് തന്നെയാണെന്ന് എസ്.പി പറഞ്ഞു. കൂടുതൽപേർ പിടിയിലാകാനുണ്ട്. ആക്കപ്പറമ്പ് സ്വദേശി കോഴിക്കാട്ടിൽ അൽത്താഫ്, ചോലയ്ക്കൽ വീട്ടിൽ റഫീക്ക് മുഹമ്മദ് മുസ്തഫാ എന്ന മുത്തു, എടത്തനാട്ടുകര സ്വദേശി പാറക്കോട്ട് വീട്ടിൽ അനസ് ബാബു എന്ന മണി, പൂന്താനം സ്വദേശി കോണി കുഴിയിൽ മുഹമ്മദ് അബ്ദുൽ അലി എന്ന അനിമോൻ, പൂന്താനം കൊണ്ടിപ്പറമ്പ് സ്വദേശി പുത്തൻ പരിയാരത്ത് വീട്ടിൽ മണികണ്ഠൻ എന്ന ഉണ്ണി എന്നിവരാണ് അറസ്റ്റിലായത്. അലി മോൻ, അൽത്താഫ്, റഫീക്ക് എന്നിവർക്കാണ് കൊലപാതകത്തിൽ നേരിട്ട് പങ്കുള്ളത്. അനസ് ബാബു, മണികണ്ഠൻ എന്നിവരാണ് സഹായങ്ങൾ ചെയ്തു കൊടുത്തത്. ഒളിവിൽ പോയ യഹിയ ആണ് കേസിലെ മുഖ്യ പ്രതി. ഇയാൾക്കുവേണ്ടി…
Read More » -
NEWS
കോൾ റിക്കോർഡിങ് ആപ്പുകൾക്ക് നിരോധനം
ഗൂഗിള്‍ പ്ലേസ്റ്റോറില്‍ ഇന്നു മുതല്‍ കോള്‍ റെക്കോഡിങ് ആപ്പുകള്‍ ലഭ്യമാവുകയില്ല.കോളുകള്‍ റെക്കോര്‍ഡുചെയ്യുന്നത് ഉപയോക്താക്കളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന പരാതിയെ തുടർന്നാണ് ഗൂഗിളിന്റെ നടപടി. അതേസമയം, മൂന്നാം കക്ഷി ആപ്പുകളെ മാത്രമേ ഈ മാറ്റം ബാധിക്കുകയുള്ളൂവെന്ന് ഗൂഗിള്‍ വ്യക്തമാക്കി.
Read More » -
NEWS
തിരുവനന്തപുരം മെഡിക്കൽ കോളജിൽ വ്യാജ ഡോക്ടർ അറസ്റ്റിൽ
തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വ്യാജപരിശോധനാഫലങ്ങള്‍ നല്‍കി രോഗികളെ കബളിപ്പിച്ച് പണം തട്ടിയെടുത്ത വ്യാജഡോക്‌ടറെ മറ്റു ഡോക്‌ടര്‍മാര്‍ ചേർന്ന് പിടികൂടി.പൂന്തുറ മാണിക്യവിളാകം സ്വദേശി നിഖിലാണ് (22) പിടിയിലായത്. വാര്‍ഡുകളില്‍ കൂട്ടിരിപ്പുകാരില്ലാതെ കഴിയുന്ന രോഗികളോട് ഡെര്‍മറ്റോളജി വിഭാഗം പി.ജി വിദ്യാര്‍ത്ഥിയാണെന്ന് പരിചയപ്പെടുത്തി സൗഹൃദം സ്ഥാപിച്ചാണ് ഇയാള്‍ തട്ടിപ്പ് നടത്തിയത്. രക്തപരിശോധനയ്‌ക്കുള്ള സാമ്ബിളുകള്‍ ശേഖരിച്ച് ലാബുകളില്‍ നല്‍കി പരിശോധനാഫലം രോഗികള്‍ക്ക് നല്‍കുമ്ബോള്‍ മാരകരോഗമാണെന്ന് വ്യാഖ്യാനിച്ചായിരുന്നു തട്ടിപ്പ്. തുടര്‍പരിശോധനയ്ക്കും ചികിത്സയ്ക്കും വളരെയധികം ചെലവുണ്ടെന്നുപറഞ്ഞ് അവരില്‍ നിന്ന് പണം വാങ്ങിയശേഷം മുങ്ങുകയായിരുന്നു രീതി. സ്റ്റെതസ്കോപ്പുള്ളതിനാല്‍ വാര്‍ഡുകളില്‍ കറങ്ങി നടക്കുമ്ബോഴും ആര്‍ക്കും സംശയം തോന്നിയില്ല. ആശുപത്രിയിലെ സര്‍ക്കാര്‍ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന ലാബുകളിലെ റിസള്‍ട്ടുകളാണ് ഇയാള്‍ രോഗികള്‍ക്ക് തിരികെ നല്‍കിയിരുന്നത്. പരിശോധനാഫലത്തിലെ ഗുരുതരമായ തെറ്റ് യൂണിറ്റ് ചീഫ് ഡോ. ശ്രീനാഥിന്റെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നായിരുന്നു അന്വേഷണം.തുടര്‍ച്ചയായി നടത്തിയ നിരീക്ഷണത്തിനൊടുവിലാണ് ഇയാള്‍ വാര്‍ഡില്‍ എത്തിയപ്പോള്‍ പിടികൂടിയത്.
Read More » -
NEWS
ഒറ്റയ്ക്ക് താമസിക്കുന്നവർ ഈ നമ്പറുകൾ സേവ് ചെയ്ത് വയ്ക്കുക
കഴിഞ്ഞ ദിവസം രാത്രിയുണ്ടായ മോഷണ ശ്രമത്തിനിടയിൽ കിണറ്റിൽ വീഴുകയും തിരിച്ചു കയറാൻ പറ്റാത്തതിനാൽ മാത്രം പിടിക്കപ്പെടുകയും ചെയ്ത കള്ളന്റെ വാർത്ത നാമെല്ലാവരും വായിച്ചതാണ്. മോഷണത്തിന് വന്നത് ഒരു യുവാവായിരുന്നു.അതും.ചുണ്ട് നീണ്ട നല്ല ഉഗ്രൻ വെട്ടുകത്തിയോടെ !! ഈ കള്ളൻ മോഷണത്തിന് തിരഞ്ഞെടുത്ത വീട് റിട്ടയർ ചെയ്ത അദ്ധ്യാപകദമ്പതികളുടെ വീടാണ്. മക്കളാരും സ്ഥലത്തില്ല. സംഭവസമയത്ത് അവരും വീട്ടിലുണ്ടായിരുന്നില്ല,എങ്കിലും അവർ അന്ന് വീട്ടിലുണ്ടായിരുന്നെന്ന് കരുതുക.വീടിൻ്റെ മുകളിലെ നിലയിൽ എന്തെങ്കിലും ശബ്ദം കേട്ടാൽ സ്വാഭാവികമായും കയറിനോക്കും. ശബ്ദം പുറത്തു നിന്നാണെങ്കിൽ പുറത്തേക്കുള്ള വാതിൽ തുറന്നു നോക്കും.വെട്ടുകത്തിയുമായി പുറത്തു നിൽക്കുന്ന കള്ളൻ പിന്നെ എന്ത് ചെയ്യുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.ഒരു നാട് ജാഗ്രത പാലിക്കപ്പെടേണ്ടത് അവിടെയാണ്.വെട്ടുകത്തിയുമായി കക്കാൻ വരുന്നവന് മനുഷ്യജീവനുകൾ ഒരു പ്രശ്നമല്ല. രാത്രി കാലങ്ങളിൽ പുറത്തു നിന്നോ അകത്തു നിന്നോ അസാധാരണമാവിധം എന്തെങ്കിലും ശബ്ദം കേട്ടാൽ ഉടനേ ചെന്നു നോക്കാതെ മുൻകരുതലുകൾ സ്വീകരിക്കുക.പുറത്തുനിന്നാണെങ്കിൽ സാധാരണ ശബ്ദമാണെങ്കിൽപ്പോലും വാതിൽ തുറക്കാതിരിക്കുക. അപകടമാണെന്ന് തിരിച്ചറിഞ്ഞാൽ അയൽപക്കക്കാരേയോ നാട്ടിലേ പൊതുപ്രവർത്തകരേയോ അല്ലെങ്കിൽ…
Read More » -
NEWS
വളരെയധികം തെറ്റിദ്ധരിക്കപ്പെടുന്ന രോഗമാണ് സൈനസൈറ്റിസ് ;സൈനസൈറ്റിസ് എങ്ങനെ ചെറുക്കാം?
നിത്യജീവിതത്തെ ബുദ്ധിമുട്ടിലാക്കുന്ന തരം അസുഖങ്ങളില്‍ പ്രധാനപ്പെട്ടതാണ് സൈനസൈറ്റിസും അനുബന്ധ പ്രശ്‌നങ്ങളും.നമ്മുടെ തലയോട്ടിയിലും മൂക്കിന്റെ ഇരുവശത്തും കണ്ണിന് ചുറ്റുമുള്ള വായു അറകളാണ് സൈനസ്. മാക്‌സിലറി, ഫ്രോണ്ടല്‍, സ്പിനോയ്ഡ് എന്നീ സൈനസുകളാണ് മുഖത്തുള്ളത്. ഈ സൈനസുകളുടെ ഉള്‍ഭാഗത്തുള്ള കോശങ്ങളുടെ വീക്കം അഥവാ നീരിളക്കമാണ് സൈനസൈറ്റിസ്. സൈനസ് അറകളില്‍ നിന്നും ഉത്പാദിപ്പിക്കപ്പെടുന്ന സ്രവങ്ങള്‍ സാധാരണഗതിയില്‍ മൂക്കിലൂടെ വയറിലെത്തി പുറന്തള്ളപ്പെടുകയാണ് ചെയ്യുന്നത്. എന്നാല്‍ എന്തെങ്കിലും കാരണത്താല്‍ ഈ സ്വാഭാവിക പ്രക്രിയ നടക്കാതെ വന്നാല്‍ അത് സ്രവങ്ങള്‍ സൈനസ് അറകളില്‍ കെട്ടിക്കിടക്കുകയും സൈനസൈറ്റിസ് രോഗത്തിലേക്ക് നയിക്കുകയും ചെയ്യും. വളരെ സാധാരണമായ ജലദോഷപ്പനിയും ബാക്ടീരിയല്‍ അണുബാധയും അലര്‍ജിയും അസിഡിറ്റിയുമൊക്കെ സൈനസുകളില്‍ അണുബാധയ്ക്ക് കാരണമാവാറുണ്ട്. മൂക്കിന്റെ പാലം വളഞ്ഞിരിക്കുന്നത്, മൂക്കിലെ ദശവളര്‍ച്ച എന്നിവയും അണുബാധയ്ക്ക് കാരണമാവാം. മൂക്കിനും കണ്ണുകള്‍ക്ക് ചുറ്റിനുമുള്ള അസ്ഥികള്‍ക്കിടയില്‍ വായു നിറഞ്ഞു നില്ക്കുന്ന ശൂന്യമായ അറകളാണ് സൈനസുകള്‍. മാക്‌സിലറി, ഫ്രോണ്ടല്‍, സ്പിനോയ്ഡ് എന്നീ സൈനസുകളാണ് മുഖത്തുള്ളത്. ഈ സൈനസുകളുടെ ഉള്‍ഭാഗത്തുള്ള കോശങ്ങളുടെ വീക്കം അഥവാ നീരിളക്കമാണ് സൈനസൈറ്റിസ്. സൈനസൈറ്റിസ്…
Read More »