ന്യൂഡൽഹി: കേന്ദ്ര സര്‍ക്കാര്‍ ഇന്ധനത്തിനുള്ള എക്സൈസ് തീരുവ കുറച്ചതോടെ രാജ്യത്ത് ഇന്ധനവില കുറഞ്ഞിരിക്കുകയാണ്.എന്നാൽ ഈ കുറവ് ജനത്തിന് വലിയ ആശ്വാസമാകില്ലെന്നാണ് വാസ്തവം.
2014 ല്‍ നരേന്ദ്ര മോദി അധികാരത്തില്‍ വരുമ്ബോള്‍ പെട്രോളിന് 9 രൂപ 48 പൈസയും ഡീസലിന് 3 രൂപ 56 പൈസയുമായിരുന്നു നികുതി. അത് എട്ട് വര്‍ഷത്തിനുള്ളില്‍ പെട്രോളിന് 27 രൂപ 90 പൈസയും ഡീസലിന് 21.80 പൈസയുമായിട്ട് വര്‍ധിച്ചു. അതില്‍ നിന്നും പെട്രോളിന് ലിറ്ററിന് 8 രൂപയും ഡീസലിന് 6 രൂപയും കുറയ്ക്കാനാണ് ഇപ്പോഴത്തെ തീരുമാനം.
നരേന്ദ്ര മോദി സര്‍ക്കാര്‍ കഴിഞ്ഞ 8 വര്‍ഷത്തിനിടയില്‍ കൂട്ടിയ നികുതിയുടെ അളവ് വെച്ച് പരിശോധിക്കുമ്ബോള്‍ ഇത് വലിയ കുറവല്ല. 27 രൂപയായി വര്‍ദ്ധിച്ച നികുതിയില്‍ 8 രൂപ മാത്രമാണ് ഇപ്പോള്‍ കുറച്ചിരിക്കുന്നത്. സര്‍ക്കാരിന് കിട്ടുന്ന വരുമാനത്തില്‍ ചെറിയ കുറവ് മാത്രമേ ഉണ്ടാകുന്നുള്ളു.പക്ഷെ ജനത്തിന് ഇപ്പോഴും ഭീമമായ തുക തന്നെയാണ് നൽകേണ്ടി വരുന്നത്.
പെട്രോളിന് ഇപ്പോള്‍ 120 രൂപയ്ക്ക് അടുത്താണ് വില.ഡീസലിന് 105 ന് അടുത്തുമാണ്. ഇത് ഇനിയും കൂടും എന്ന റിപ്പോര്‍ട്ടുകള്‍ വരുന്നതിനിടെയാണ് ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതിഷേധങ്ങളെ മറികടക്കാന്‍ നികുതി കുറയ്ക്കാനുള്ള തീരുമാനം എടുത്തിരിക്കുന്നത്.