NEWS

ചെറുതോണിയിൽ പുതിയ പാലം പണി അവസാനഘട്ടത്തിലേക്ക്

ഇടുക്കി: മഹാപ്രളയത്തില്‍ കേടുപാടുകൾ സംഭവിച്ച ചെറുതോണി പഴയ പാലത്തിനു പകരം നിര്‍മിക്കുന്ന പുതുപാലത്തിന്റെ പ്രവർത്തികൾ അവസാന ഘട്ടത്തിലേക്ക്.പാലത്തിന്റെ സ്പാനുകളുടെ ജോലി അവസാന ഘട്ടത്തില്‍ എത്തിയതോടെ ഇരു കരകളിലേക്കും ബന്ധിപ്പിക്കുന്ന ജോലികള്‍ ആരംഭിച്ചു.

ആകെയുള്ള മൂന്നു സ്പാനുകളില്‍ ആദ്യത്തേതിന്റെ പണികള്‍ പൂര്‍ത്തിയായി. രണ്ടാമത്തെ സ്പാനില്‍ ബീമുകള്‍ (പ്രീ സ്ട്രെസ്ഡ് ഗര്‍ഡറുകള്‍) സ്ഥാപിക്കുന്ന ജോലികള്‍ അവസാന ഘട്ടത്തിലാണ്.അടുത്ത ആഴ്ച മുതല്‍ മൂന്നാമത്തെ സ്പാനിലും ബീമുകള്‍ സ്ഥാപിച്ചു തുടങ്ങും.

 

 

ജൂലൈ ആദ്യവാരത്തോടെ സാപാനുകള്‍ പൂര്‍ത്തിയാകുമെന്നു ദേശീയപാത വിഭാഗം അധികൃതര്‍ പറഞ്ഞു. സ്പാനുകളുടെ ജോലി പുരോഗമിക്കുന്നതിനൊപ്പം പാലത്തിന്റെ ഇരുകരകളും ബലപ്പെടുത്തുന്ന ജോലികളും ആരംഭിച്ചിട്ടുണ്ട്. കട്ടപ്പന റോഡില്‍ പാലം ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന ഭാഗത്തു സമ്മര്‍ദം ലഘൂകരിക്കുന്നതിന് ബലപ്പെടുത്തുന്നതിനുള്ള ജോലികള്‍ പൂര്‍ത്തിയായി.

Back to top button
error: