NEWS

കെ എസ് ഇ ബി പവർ ഹൗസുകൾ സന്ദർശിക്കാൻ അവസരം

കെഎസ് ഇ ബിയുടെ വൈദ്യുത നിലയങ്ങൾ സന്ദർശിക്കാൻ പൊതുജനങ്ങൾക്ക് അവസരമൊരുങ്ങുന്നു. മൂലമറ്റം, ശബരിഗിരി, മലമ്പുഴ എന്നിവയൊഴികെയുള്ള പവർ ഹൗസുകളിലാണ് മുൻകൂട്ടിയുള്ള അനുവാദത്തോടെ സന്ദർശനം അനുവദിക്കുക.
പൊതുജനങ്ങൾക്ക് 250 രൂപ നിരക്കിലും  വിദ്യാർത്ഥികൾക്കും ഒപ്പമുള്ള അധ്യാപകർക്കും 50 രൂപ നിരക്കിലുമായിരിക്കും പ്രവേശന ഫീസ്. കെ എസ് ഇ ബി ജീവനക്കാർക്കും കെ എസ് ഇ ബി സേവനത്തിൽ നിന്ന് വിരമിച്ചവർക്കും പ്രവേശനം സൗജന്യമാണ്.
അതത് ജനറേഷൻ സർക്കിളിലെ ഡെപ്യൂട്ടി ചീഫ് എഞ്ചിനിയറാണ് അനുവാദം നൽകേണ്ടത്. അപേക്ഷാ ഫീസ് ഓൺലൈനായോ സെക്ഷൻ ഓഫീസുകളിലെ ക്യാഷ് കൗണ്ടറിലോ അടയ്ക്കാം.

Back to top button
error: