KeralaNEWS

പ്രണയം പൂവണിഞ്ഞു, അജ്മലും ഗായത്രിയും ജീവിത യാത്രയിൽ ഒന്നായി

  റഷീദ്- സുൽജിത ദമ്പതികളുടെ മകൻ അജ്മലും, ബാബു- പി.എസ് ശ്രീകല ദമ്പതികളുടെ മകൾ  ഗായത്രിയും ദീർഘ കാലത്തെ പ്രണയത്തിനൊടുവിൽ ഒന്നായി. മതങ്ങളുടെ അതിരുകൾക്കപ്പുറം മനുഷ്യ സ്നേഹത്തിന്റ വിശാലതയിൽ വിശ്വാസമർപ്പിച്ചാണ് ഇരുവരും ജീവിത യാത്രയിൽ ഒന്നായത്. തലയോലപറമ്പ് പാലാംകടവിൽ റഷീദ് സുൽജിത ദമ്പതികളുടെ മകനാണ് അജ്മൽ.  വഞ്ചിയൂർ ബാബു, ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പി.എസ് ശ്രീകല ദമ്പതികളുടെ മകളാണ് ഗായത്രി.

ഡിവൈഎഫ്ഐ മറവൻതുരുത്ത് മേഖല ജോയിൻ സെക്രട്ടറിയും, കൊടുങ്ങല്ലൂർ അസ്മബി കോളജ് അധ്യാപകനുമാണ് അജ്മൽ. തിരുവനന്തപുരം നഗരസഭയിലെ കൗൺസിലറും ഡിവൈഎഫ്ഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗവുമാണ് ഗായത്രി. ഇരുവരും പോണ്ടിച്ചേരി കേന്ദ്ര സർവകലാശാലയിലെ വിദ്യാർത്ഥികളും എസ്എഫ്ഐ പ്രവർത്തകരുമായിരുന്നു. തിരുവനന്തപുരം സെന്റ് ജോസഫ് സ്കൂൾ ആഡിറ്റോറിയത്തിൽ നടന്ന ലളിതമായ ചടങ്ങിൽ റോസാപ്പൂ മാലയണിഞ്ഞാണ് അജ്മലും ഗായത്രിയും പുതുജീവിതം തുടങ്ങിയത്.

Signature-ad

വിവാഹ ചടങ്ങിൽ  മുഖ്യമന്ത്രി പിണറായി വിജയൻ, ഭാര്യ കമല, സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, ഭാര്യ വിനോദിനി, പോളിറ്റ് ബ്യൂറോ അംഗം ബൃന്ദാകാരാട്ട്, നിയമസഭാ സ്പീക്കർ എം ബി രാജേഷ്, മന്ത്രിമാർ രാഷ്ട്രീയ സംസ്കാരിക നേതാക്കൾ തുടങ്ങി ഒട്ടേറെ വിശിഷ്ട വ്യക്തികൾ പങ്കെടുത്തു.

Back to top button
error: