കോട്ടയം: ഏറ്റുമാനൂര്‍ – ചിങ്ങവനം റൂട്ടിലെ റെയില്‍ പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായുള്ള ഗതാഗത നിയന്ത്രണം ഒരാഴ്ച കൂടി തുടരും.28ന് നടക്കുന്ന സ്പീഡ് ട്രയല്‍ റണ്ണിന് ശേഷം സര്‍വീസുകള്‍ സാധാരണ നിലയിലാവുമെന്ന് റെയില്‍വെ അറിയിച്ചു.
ട്രെയിന്‍ ഗതാഗതം നിയന്ത്രിച്ചതിന് പിന്നാലെ അതിവേഗത്തിലാണ് പാത ഇരട്ടിപ്പിക്കല്‍ ജോലികള്‍ പുരോഗമിക്കുന്നത്. ഏറ്റുമാനൂരിലെയും ചിങ്ങവനത്തെയും ജോലികള്‍ പൂര്‍ത്തികരിച്ചെങ്കിലും കോട്ടയം റെയില്‍വേ സ്റ്റേഷനോട് ചേര്‍ന്നുള്ള സ്ഥലങ്ങളിലാണ് ബാക്കിയുള്ള ജോലികള്‍ നടക്കുന്നത്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടരുന്നതിനാല്‍ നാളെ മുതല്‍ 28 വരെയുള്ള ദിവസങ്ങളില്‍ 11 പ്രധാന സര്‍വീസുകളാവും മുടങ്ങുക.
അതേസമയം കഴിഞ്ഞ ദിവസം മുതല്‍ പരുശുറാം എക്‌സ്പ്രസ് ഭാഗികമായി സര്‍വീസ് നടത്തുന്നുണ്ടെങ്കിലും യാത്രക്കാരുടെ ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരമായില്ല.