Month: May 2022

  • NEWS

    ലോകകപ്പ് സമയത്ത് ഓരോ പ്രവാസിക്കും 10 പേരെ വരെ സ്വീകരിക്കാം

    ദോഹ: ലോകകപ്പ് സമയത്ത് ഖത്തറിൽ താമസ രേഖയുള്ള ഓരോ വ്യക്തിക്കും ഔദ്യോഗിക അക്കമഡേഷൻ പ്ലാറ്റ്‌ഫോമിൽ രജിസ്റ്റർ ചെയ്യുന്നതിലൂടെ ബന്ധുക്കളും സുഹൃത്തുക്കളുമായ 10 പേരെ വരെ സ്വീകരിക്കാൻ കഴിയുമെന്ന് അധികൃതർ അറിയിച്ചു. ഖത്തറിൽ താമസിക്കുന്ന ഓരോ വ്യക്തിക്കും ഔദ്യോഗിക വസതി പ്ലാറ്റ്‌ഫോമിൽ അവരുടെ വിവരങ്ങൾ രജിസ്റ്റർ ചെയ്യുന്നതിലൂടെ ബന്ധുക്കളും സുഹൃത്തുക്കളുമായ 10 പേരെ സ്വീകരിക്കാമെന്നും അതിഥിയുടെ വിവരങ്ങൾ ഹയ്യ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ നൽകണമെന്നും ഹയ്യ പ്ലാറ്റ്‌ഫോമിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടർ സയീദ് അൽ കുവാരി പറഞ്ഞു. പ്ലാറ്റ്‌ഫോമിൽ രജിസ്റ്റർ ചെയ്ത ഉപയോക്താക്കളുടെ എണ്ണം നിരന്തരം അപ്‌ഡേറ്റ് ചെയ്യുന്നുണ്ടെന്ന് അദ്ദേഹം അറിയിച്ചു. പ്ലാറ്റ്‌ഫോമിന് അതിന്റെ ലോഞ്ച് ദിനത്തിൽ 3,000 അഭ്യർത്ഥനകൾ ലഭിച്ചു. താമസത്തിന്റെ ശരാശരി വില അതിന്റെ സ്ഥാനവും താമസ തരവും അനുസരിച്ച് 80 ഡോളർ മുതൽ 180 ഡോളർ വരെയാണ് എന്നും അദ്ദേഹം പറഞ്ഞു. നവംബർ 21 മുതൽ ഡിസംബർ 18 വരെ ദോഹയിലെ 8 സ്‌റ്റേഡിയങ്ങളിലായാണ് ലോകകപ്പ് നടക്കുന്നത്. സ്റ്റേഡിയങ്ങൾ തമ്മിലുള്ള ഏറ്റവും കൂടിയ…

    Read More »
  • NEWS

    ജാനകി ടീച്ചർ കൊലക്കേസ്, ജാനകി ടീച്ചര്‍ പഠിപ്പിച്ച വിദ്യാര്‍ത്ഥികളായ ഒന്നാം പ്രതി വിശാഖിനും മൂന്നാം പ്രതി അരുണിനും ജീവപര്യന്തം

       കാസർകോട്: ചീമേനി പുലിയന്നൂരിലെ റിട്ട. അധ്യാപിക ജാനകി വധക്കേസിൽ രണ്ട് പ്രതികൾക്ക് ജീവപര്യന്തവും വിവിധ വകുപ്പുകളിലായി 17 വർഷം കഠിന തടവും ശിക്ഷ വിധിച്ച് കോടതി. തടവിന് പുറമെ പ്രതികൾ ഒന്നേകാൽ ലക്ഷം രൂപ പിഴയും ഒടുക്കണം. ഒന്നാം പ്രതി പുലിയന്നൂർ ചീർകുളം പുതിയവീട്ടിൽ വിശാഖ് (27), മൂന്നാം പ്രതി മക്ലികോട് അള്ളറാട് വീട്ടിൽ അരുൺ (30), എന്നിവരെയാണ് കാസർകോട് ജില്ലാ പ്രിൻസിപ്പൽ ജഡ്ജി സി. കൃഷ്ണകുമാർ ശിക്ഷിച്ചത്. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതിയെന്നാണ് കോടതി വിധി. മൂന്ന് പ്രതികളുണ്ടായിരുന്ന കേസിൽ രണ്ടു പ്രതികൾ കുറ്റക്കാരെന്ന് തിങ്കളാഴ്ച കോടതി വിധിച്ചിരുന്നു. രണ്ടാം പ്രതി റിനീഷിനെ തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെ വിട്ടു. ജാനകി ടീച്ചര്‍ പഠിപ്പിച്ച വിദ്യാര്‍ത്ഥികളാണ് പ്രതികൾ. ഈ കേസിലെ ഒന്നും മൂന്നും പ്രതികളായ വിശാഖും അരുണും കുറ്റക്കാരാണെന്ന് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്നലെത്തന്നെ കണ്ടെത്തിയിരുന്നു. രണ്ടാംപ്രതി ചെറുവാങ്ങക്കോട്ടെ റിനീഷിനെ(28) കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് സാധിക്കാതിരുന്നതിനാൽ വിട്ടയച്ചു.…

    Read More »
  • India

    തുടർ മരണങ്ങൾ, 2 ആഴ്ചയ്ക്കിടെ 4 മോഡലുകൾ ദുരൂഹ സാഹചര്യത്തിൽ മരിച്ചു, ഇന്നലെയും കൊൽക്കത്തയിൽ ഒരു മോഡൽ വിട പറഞ്ഞു

    കൊൽക്കത്ത: നഗരത്തിൽ മറ്റൊരു മോഡലിനെ കൂടി മരിച്ച നിലയിൽ കണ്ടെത്തി. സരസ്വതി ദാസിനെ(18)യാണ് ഇന്നലെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. മെയ്ക്കപ്പ് ആർട്ടിസ്റ്റ് കൂടിയായ സരസ്വതി, കസ്ബ ബേഡിയാഡങ്കയിലെ വസതിയിലെ മുറിയിൽ രാത്രി തൂങ്ങി മരിക്കുകയായിരുന്നു. കൊൽക്കത്തയിൽ രണ്ടാഴ്ചയ്ക്കിടെ ആത്മഹത്യ ചെയ്യുന്ന നാലാമത്തെ മോഡലാണ് സരസ്വതി. മുൻപ് മരണപ്പെട്ട മഞ്ജുഷ നിയോഗി, ബിദിഷ ഡെ മജുംദാർ, പല്ലവി ഡേ എന്നീ മോഡലുകളുടെ മരണവുമായി സരസ്വതിയുടെ മരണത്തിന് ബന്ധമുണ്ടോയെന്ന് പൊലീസ് പരിശോധിക്കുകയാണ്. ബംഗാളി ടെലിവിഷൻ താരം പല്ലവി ഡേ കിടപ്പുമുറിയിൽ ഫാനിൽ തൂങ്ങി മരിച്ചതായി കാണപ്പെട്ടത് മെയ് 15 നാണ്. പല്ലവിയുടെ മരണം ആത്മഹത്യയല്ലെന്നും കൊലപാതകമാണെന്നും ആരോപിച്ച് കുടുംബം പരാതി നൽകിയിരുന്നു. തുടർന്ന് പല്ലവിയ്ക്കൊപ്പം താമസിച്ചിരുന്ന കാമുകൻ നാഗ്നിക് ചക്രവർത്തിയെ പൊലീസ് അറസ്റ്റു ചെയ്തു. സാഗ്നിക് പല്ലവിയെ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നും കുടുംബം ആരോപിക്കുന്നു. എന്നാൽ പോസ്റ്റ്മോർട്ടത്തിന് ശേഷം വന്ന പ്രാഥമിക റിപ്പോർട്ടിൽ മരണകാരണം ആത്മഹത്യയാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ബുധനാഴ്ച വൈകിട്ടാണ് കൊൽക്കത്ത നാഗേർബസാറിലെ ഫ്ളാറ്റിൽ ബംഗാളി…

    Read More »
  • NEWS

    ജോ ജോസഫിനെതിരെ വ്യാജ അശ്ലീല വീഡിയോ അപ്ലോഡ് ചെയ്‌ത ആൾ പിടിയിൽ

    തൃക്കാക്കര: എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജോ ജോസഫിനെ അധിക്ഷേപിക്കാന്‍ ലക്ഷ്യമിട്ട് വ്യാജ അശ്ലീല വീഡിയോ അപ്ലോഡ് ചെയ്‌ത വ്യക്തി പിടിയില്‍.കോട്ടയ്ക്കൽ ഇന്ത്യാനൂര്‍ സ്വദേശിയായ അബ്ദുള്‍ ലത്തീഫാണ്( 43) പിടിയിലായത്‌. മുളങ്ങിപ്പുലന്‍ വീട്ടില്‍  മുഹമ്മദ് കുട്ടിയുടെ മകനാണ്‌.ലീഗ് നേതാവും സോഷ്യല്‍ മീഡിയയില്‍ ലീഗിന്റെ പ്രചാരകനകുമാണ് ലത്തീഫ്‌. ചൊവ്വാഴ്ച രാവിലെ കോയമ്പത്തൂരില്‍ നിന്നാണ്  തൃക്കാക്കര പൊലീസ് ഇയാളെ പിടികൂടുകയത്.ഉച്ചയോടെ കൊച്ചിയിലെത്തിക്കും.ട്വിറ്ററില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കിയാണ് ഇയാള്‍ വീഡിയോ അപ്ലോഡ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞദിവസം പ്രതിപക്ഷ നേതാവ് വെല്ലുവിളിച്ചത് അപ്‌ലോഡ് ചെയ്ത ആളെ പിടിക്കൂ എന്നാണ്.യുഡിഎഫിലെ നിരവധി നേതാക്കളും പ്രവർത്തകരും കഴിഞ്ഞ മണിക്കൂറുകളിൽ വ്യാജ വീഡിയോ കേസിൽ അറസ്റ്റിലായിട്ടുണ്ട്.ഇങ്ങനെയൊരു വീഡിയോ കയ്യിൽ കിട്ടിയാൽ ആരായാലും പ്രചരിപ്പിക്കും എന്നാണ് പ്രതിപക്ഷ നേതാവ് പറഞ്ഞത്. കേരള രാഷ്ട്രീയത്തിൽ ജോ ജോസഫ് നേരിട്ടതിന് സമാനമായ നിന്ദ്യമായ വ്യാജപ്രചരണം മറ്റാരും നേരിടേണ്ടി വന്നിട്ടില്ല.എന്നിട്ടും ഇവരെ  ആരെയും പുറത്താക്കാൻ കോൺഗ്രസോ മുസ്ലിം ലീഗോ ഇതുവരെയും തയാറായിട്ടില്ല.

    Read More »
  • Kerala

    തൃക്കാക്കരയില്‍ ആദ്യമണിക്കൂറില്‍ കനത്ത പോളിങ്

    തൃക്കാക്കരയില്‍ ആദ്യമണിക്കൂറില്‍ കനത്ത പോളിങ്. കാലാവസ്ഥ അനുകൂലമായതോടെ വോട്ടര്‍മാര്‍ രാവിലെ തന്നെ ബൂത്തുകളിലേക്ക് എത്തിത്തുടങ്ങി.  വോട്ടര്‍മാരുടെ നീണ്ട ക്യൂവാണ് എല്ലാ ബൂത്തുകളിലും കാണാനായത്. 20.64% പോളിങ്ങാണ് രേഖപ്പെടുത്തിയിരിക്കുന്നത്.എല്‍ഡിഎഫ്, യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ സമ്മതിദാന അവകാശം രേഖപ്പെടുത്തി. പടമുകള്‍ സ്‌കൂളിലെ 140ആം ബൂത്തിലാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ. ജോ ജോസഫ് വോട്ട് രേഖപ്പെടുത്തിയത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമ തോമസ് പാലാരിവട്ടം ബൂത്തിലും വോട്ട് ചെയ്തു. മമ്മൂട്ടി ഉള്‍പ്പെടെയുള്ളവരുടെ വിഐപി വോട്ടുകള്‍ പ്രതീക്ഷിക്കുന്നത് വെണ്ണലയിലെ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലാണ്.   239 ബൂത്തുകളാണ് ആകെ സജ്ജീകരിച്ചിട്ടുളളത്. എല്ലാ പോളിങ് ബൂത്തുകളും ഹരിത ബൂത്തുകളാണ്. രണ്ട് ലക്ഷത്തോളം വോട്ടര്‍മാരാണ് ഇന്ന് പോളിങ് ബൂത്തുകളിലേക്ക് എത്തുന്നത്. ഇവര്‍ക്ക് സമ്മതിദാനാവകാശം രേഖപ്പെടുത്താന്‍ തയാറായിരിക്കുന്നത് 194 പ്രധാന ബൂത്തുകളും 75 അധിക ബൂത്തുകളുമാണ്. 239 പ്രിസൈഡിങ്ങ് ഓഫീസര്‍മാരെയും 717 പോളിങ് ഉദ്യോഗസ്ഥരെയുമാണ് തൃക്കാക്കര ഉപതെരഞ്ഞെടുപ്പിനായി നിയോഗിച്ചിട്ടുള്ളത്. അഞ്ചിലധികം ബൂത്തുകള്‍ ഉള്ള സ്റ്റേഷനുകളില്‍ മൈക്രോ സോഫ്റ്റ്വെയര്‍ മാരെ നിയോഗിക്കും.   എല്ലാ…

    Read More »
  • NEWS

    കാറിടിച്ച് വഴിയാത്രക്കാരൻ മരിച്ചു

    പന്തളം: കാറിടിച്ച് വഴിയാത്രക്കാരൻ മരിച്ചു.കുരമ്പാല വള്ളികാവിനാൽ [സന്തോഷ് ഭവനം ] ശശി യുടെ മകൻ സന്തോഷ് (30) ആണ് മരിച്ചത്.തിങ്കളാഴ്ച രാത്രി ഒൻപത് മണിയോടു കുടി എം.സി.റോഡിൽ ഇടയാടി സ്കൂൾജംഗ്ഷന് സമീപം വച്ചാണ് അപകടം നടന്നത്. റോഡ് മുറിച്ച് കടക്കുമ്പോൾ അടൂർ ഭാഗത്ത് നിന്നും പന്തളത്തേക്ക് വന്ന കാർ ഇടിക്കുകയായിരുന്നു.കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയാണ് മരണം സംഭവിച്ചത്. ഭാര്യ: ശാരിക.  മകൾ : അമൃത

    Read More »
  • NEWS

    യാത്രക്കാരൻ ബെല്ലടിച്ചു; കണ്ടക്ടറില്ലാതെ കെ.എസ്.ആർ.ടി.സി. ബസ് ഓടിയത് 18 കിലോമീറ്റർ

    അടൂർ:യാത്രക്കാരൻ ബെല്ലടിച്ചതിനെ തുടർന്ന് കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസ് കണ്ടക്ടർ ഇല്ലാതെ ഓടിയത് 18 കിലോമീറ്റർ.കണ്ടക്ടർ മൂത്രമൊഴിക്കാനായി കയറിയ സമയത്ത് യാത്രക്കാരിലാരോ ബെല്ലടിക്കുകയായിരുന്നു. തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. തിരുവനന്തപുരത്തുനിന്ന് മൂലമറ്റത്തിനുപോയ കെ.എസ്.ആർ.ടി.സി. ബസാണ് കൊട്ടാരക്കരയിൽ നിന്നും അടൂർ വരെ കണ്ടക്ടറില്ലാതെ ഓടിയത്. തിരുവനന്തപുരത്തുനിന്ന് ബസ് കൊട്ടാരക്കരയിലെത്തിയപ്പോൾ കണ്ടക്ടർ മൂത്രമൊഴിക്കാനായി ഇറങ്ങി. അൽപ്പംകഴിഞ്ഞ് യാത്രക്കാരിലാരോ ഡബിൾ ബെല്ലടിച്ചു.ഇതോടെ ഡ്രൈവർ ബസെടുത്തു.കണ്ടക്ടർ ആവശ്യം കഴിഞ്ഞ് തിരികെവന്നപ്പോഴാണ് ബസ് വിട്ടുപോയ വിവരമറിയുന്നത്. കൊട്ടാരക്കര ഡിപ്പോയിൽനിന്ന് വിവരം അടൂർ ഡിപ്പോയിൽ അറിയിച്ചതിനെത്തുടർന്ന് ബസ് സ്റ്റാൻഡിൽ പിടിച്ചിട്ടു.മുക്കാൽമണിക്കൂർ കഴിഞ്ഞ് കണ്ടക്ടർ മറ്റൊരു ബസിൽ അടൂരിലെത്തിയശേഷമാണ് മൂലമറ്റത്തേക്ക് ബസ് പുറപ്പെട്ടത്.

    Read More »
  • Kerala

    തൃക്കാക്കരയിൽ വോട്ടെടുപ്പ് തുടങ്ങി, എൽഡിഎഫ് സ്ഥാനാർഥി ജോ ജോസഫ് വാഴക്കാലയിലെ 140–ാം നമ്പർ ബൂത്തിലും യുഡിഎഫ് സ്ഥാനാർത്ഥി ഉമാ തോമസ് പാലാരിവട്ടം പൈപ്പ്ലൈൻ ജംഗ്ഷനിൽ 50–ാം നമ്പർ ബൂത്തിലുംവോട്ട് രേഖപ്പെടുത്തി

    രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൻ്റെ വോട്ടെടുപ്പ് രാവിലെ 7 മുതൽ ആരംഭിച്ചു. വൈകിട്ട് 6 വരെയാണു പോളിങ്. വോട്ടെണ്ണൽ വെള്ളിയാഴ്ച. പി.ടി.തോമസ് എംഎൽഎയുടെ നിര്യാണംമൂലം ഒഴിവുവന്ന നിയമസഭാ സീറ്റിലേക്കാണ് തിരഞ്ഞെടുപ്പ്. ആകെ 1,96,805 വോട്ടർമാരുണ്ട്. 1,01,530 പേർ വനിതകളാണ്. 3633 കന്നിവോട്ടര്‍മാരുണ്ട്. ഒരു ട്രാൻസ്ജെൻഡറുമുണ്ട്. 239 ബൂത്തുകൾ. പോളിങ് സ്റ്റേഷനുകളിൽ വോട്ടർമാരുടെ നീണ്ടനിരയാണ്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും വോട്ടെടുപ്പ്. അതീവ സുരക്ഷയാണ് തൃക്കാക്കരയില്‍ പൊലീസ് ഒരുക്കിയിട്ടുള്ളത്. മൂന്നു മുന്നണികളുടെ ഉള്‍പ്പെടെ എട്ട് സ്ഥാനാര്‍ഥികള്‍ മത്സരരംഗത്തുണ്ട്. ഒരുമാസത്തോളം നീണ്ട പൊടിപാറിയ പ്രചാരണത്തിലൂടെ സംസ്ഥാനത്തിന്റെയാകെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു തൃക്കാക്കര മണ്ഡലം. പൊതുപ്രചാരണ പരിപാടി ഇല്ലാതിരുന്ന തിങ്കളാഴ്ച വീടുകയറിയുള്ള അവസാനവട്ട ക്യാമ്പയിനിലായിരുന്നു മുന്നണികള്‍. വ്യക്തികളെ നേരില്‍ കണ്ടും ഫോണിലും വോട്ട് ഉറപ്പിച്ച് സ്ഥാനാര്‍ഥികള്‍ തിരക്കിലായിരുന്നു. പോളിങ്ങിനു ശേഷം ബാലറ്റ് യൂണിറ്റുകൾ മഹാരാജാസ് കോളജിലെ സ്ട്രോങ് റൂമിലേക്കു മാറ്റും. ജൂൺ 3നു രാവിലെ 8ന് വോട്ടെണ്ണൽ തുടങ്ങും. 6 തപാൽ വോട്ടുകളും 83 സർവീസ്…

    Read More »
  • NEWS

    പ്രണയ സാഫല്യം; ഇംഗ്ലണ്ട് വനിതാ ക്രിക്കറ്റ് താരങ്ങളായ കാതറീന്‍ ബ്രണ്ടും നാറ്റ് സ്‌കീവറും വിവാഹിതരായി

    ലണ്ടന്‍: അഞ്ച് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ ഇംഗ്ലീഷ് വനിതാ ക്രിക്കറ്റ് താരങ്ങളായ കാതറീന്‍ ബ്രണ്ടും നാറ്റ് സ്‌കീവറും വിവാഹിതരായി. 2017 ലോകകപ്പ് ജേതാക്കളായ ടീമിലെ അംഗങ്ങളാണ് ഇരുവരും. 2019 ഒക്ടോബറിലായിരുന്നു ഇരുവരുടേയും വിവാഹ നിശ്ചയം. 2020 സെപ്റ്റംബറില്‍ വിവഹം നടത്താന്‍ തീരുമാനിച്ചിരുന്നെങ്കിലും കൊവിഡ് വ്യാപനത്തോടെ വിവാഹം നീട്ടി വയ്ക്കുകയായിരുന്നു. ദക്ഷിണ ആഫ്രിക്കയുടെ മരിസാന്‍ കാപ്പ്-ഡെയിന്‍ വാന്‍ നീകെര്‍ക്ക്, ന്യൂസിലന്‍ഡിന്റെ അമി സാറ്റര്‍ത്ത്‌വെയ്റ്റ്- ലിയ തഹുഹു തുടങ്ങിയ ക്രിക്കറ്റ് കളത്തിലെ വര്‍ഗ ദമ്പതികളുടെ പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുകയാണിപ്പോള്‍ കാതറീന്‍ ബ്രണ്ടും നാറ്റ് സ്‌കീവറും. 2017 ലോകകപ്പില്‍ ഒമ്പത് മത്സരങ്ങളില്‍ നിന്നായി369 റണ്‍സ് നേടിയ താരമാണ് നാറ്റ് സ്‌കീവര്‍. ഇംഗ്ലണ്ട് ക്രിക്കറ്റ് ട്വിറ്ററിലൂടെ ഇരുവരേയും ഔദ്യോഗികമായി അഭിനന്ദനം അറിയിച്ചിട്ടുണ്ട്. മുന്‍ ഇംഗ്ലണ്ട് പേസര്‍ ഇസ ഗുഹ തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ ഇരുവരുടെയും വിവാഹത്തിന്റെ ചിത്രം പങ്കുവെച്ചു. താരങ്ങള്‍ക്ക് ആശംസകളുമായി ക്രിക്കറ്റ് ലോകം എത്തിയിട്ടുണ്ട്.

    Read More »
  • Kerala

    നികുതി വരുമാനം കുറഞ്ഞതിന് പീഡിപ്പിക്കുന്നു; കടകൾ അടച്ച് പ്രതിഷേധിക്കുമെന്ന് സ്വർണ വ്യാപാരികൾ

    കൊച്ചി: ചരക്ക് സേവന നികുതി വിഭാഗത്തിന്റെ പീഡനത്തിനെതിരെ പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങി സംസ്ഥാനത്തെ സ്വർണ വ്യാപാരികൾ. സ്വർണ വ്യാപാര മേഖലയിൽ നിന്നുള്ള നികുതി വരുമാനം കുറവാണെന്ന കാരണം പറഞ്ഞ് ചരക്ക് സേവന നികുതി വിഭാഗം ഉദ്യോഗസ്ഥർ തങ്ങളെ പീഡിപ്പിക്കുകയാണെന്ന് ഓൾ കേരള ഗോൾഡ് ആന്റ് സിൽവർ മെർച്ചന്റ്സ് അസോസിയേഷൻ കുറ്റപ്പെടുത്തി. രാജ്യത്ത് സർക്കാരുകൾക്ക് അതിഭീമമായ നികുതി വരുമാന വളർച്ചയുണ്ടായ മേഖലയാണ് സ്വർണ വ്യാപാരം. ഈ മേഖലയെ തിരഞ്ഞുപിടിച്ച് ദ്രോഹിക്കാനാണ് ചരക്ക് സേവന നികുതി വിഭാഗത്തിന്റെ നീക്കം. ഇതിനെ ശക്തമായി നേരിടുമെന്ന് എ കെ ജി എസ് എം എ സംസ്ഥാന സമിതി മുന്നറിയിപ്പ് നൽകി. കള്ളക്കടത്ത് സ്വർണ്ണം പോകുന്ന വഴി ഉദ്യോഗസ്ഥർ അന്വേഷിക്കുന്നില്ല. അതുമുഴുവൻ കേരളത്തിലെ ചെറുകിട സ്വർണ വ്യാപാരികളാണ് വിൽക്കുന്നതെന്ന് അടച്ചാക്ഷേപിക്കുന്ന സർക്കാർ നടപടിയെ സംസ്ഥാന കൗൺസിൽ അപലപിച്ചു. അഞ്ച് പവൻ സ്വർണ്ണം പോലും റിപ്പയർ ചെയ്യാൻ കൊണ്ടു പോകുന്ന കടയുടമയോ, ജീവനക്കാരനെയോ വരെ ജി എസ് ടി ഉദ്യോഗസ്ഥർ…

    Read More »
Back to top button
error: