NEWS

നിങ്ങളുടെ ദൈവത്തിന് നിങ്ങളെപ്പോലെയൊരു കൃമികീടഗുണ്ടയുടെ സംരക്ഷണം ആവശ്യമില്ല 

തം എന്നു വെച്ചാൽ ആനയാണ്, അമ്പാരിയാണ് എന്നൊക്കെ വിശ്വസിക്കുന്ന വിവരദോഷികളോടാണ്.
ലോകത്ത് ക്രിസ്ത്യാനികൾ
31.5% ആണ്. അതായത് 70 % – ത്തോളം പേർ ആ മതത്തിൽ വിശ്വസിക്കുന്നില്ല എന്നർത്ഥം. ലോകത്ത് മുസ്ലീങ്ങൾ 23.2% ആണ്.അതായത് 77% പേർ ആ മതത്തിൽ വിശ്വസിക്കുന്നില്ല എന്നർത്ഥം. ഹിന്ദുക്കൾ 15% ആണ്. അതായത് ലോകത്തെ 85% പേരും ഹിന്ദുമതത്തിൽ വിശ്വസിക്കുന്നില്ല എന്നർത്ഥം. മറ്റു മതങ്ങളുടെ അംഗബലം വളരെ കുറവാണ് ;എടുത്തു പറയേണ്ടതില്ല.
പറഞ്ഞുവന്നത്, നിങ്ങൾ ഏതു മതത്തിൽപ്പെട്ടവനായാലും ശരി  ഈ ഭൂമിയിലെ ശരാശരി 75% പേരും നിങ്ങളുടെ മതത്തിൽ വിശ്വസിക്കുന്നില്ല;നിങ്ങളുടെ ദൈവത്തിലും വിശ്വസിക്കുന്നില്ല. ഈ ഭൂമിയും ലോകവും എന്നിട്ടും മുന്നോട്ടു തന്നെ നീങ്ങുന്നുണ്ട്. മൂന്നരലക്ഷം വർഷം പഴക്കമുള്ള പുതുകാലമനുഷ്യന്റെ പരമ്പരയിൽ ഇങ്ങേയറ്റത്തു നില്ക്കുന്ന നിങ്ങളുടെ
അപ്പൂപ്പന്റെ അപ്പൂപ്പന്റെ അപ്പൂപ്പന്റെ … 7000 അപ്പൂപ്പന്മാർ (ഏറ്റവും ചുരുങ്ങിയത്) നിങ്ങളുടെ മതത്തെക്കുറിച്ചോ നിങ്ങളുടെ ദൈവങ്ങളെക്കുറിച്ചോ കേട്ടിട്ടുപോലുമില്ല.ഈ ഭൂമിയും ലോകവും എന്നിട്ടും മുന്നോട്ടു തന്നെ നീങ്ങുന്നുണ്ട്
അതു കൊണ്ട്.. വകതിരിവു ശീലിക്കൂ.
മതങ്ങൾക്കും  ദൈവങ്ങൾക്കും വേണ്ടി ഗുണ്ടകളാകുന്ന ഹാസ്യകലാപരിപാടി അവസാനിപ്പിക്കൂ.നിങ്ങളുടെ ദൈവത്തിന് നിങ്ങളെപ്പോലെയൊരു കൃമികീടഗുണ്ടയുടെ സംരക്ഷണം ആവശ്യമില്ലെന്നും നിങ്ങളുടെ ദൈവം ഒരു ചെറുവിരലുയർത്തിയാൽ ഇടിമിന്നൽ സൃഷ്ടിക്കാൻ കഴിയുന്ന സർവ്വശക്തനാണെന്നും മിനിമം നിങ്ങളെങ്കിലും വിശ്വസിക്കൂ..
മതഭ്രാന്ത് ആറ്റിലൊഴുക്കി, മനുഷ്യനായി ജീവിക്കാൻ നോക്കൂ.നിങ്ങളുടെ വിശ്വാസത്തെ നിങ്ങളുടെ ഹൃദയത്തിനകത്ത് മാത്രം മേയാൻ വിടൂ ; മറ്റുളള മനുഷ്യരുടെ ജീവിതങ്ങളിലേയ്ക്ക് കെട്ടഴിച്ചു വിടാതിരിക്കൂ. ഈ ലോകം എത്ര സുന്ദരമെന്ന് തിരിച്ചറിയൂ.

Back to top button
error: