Month: May 2022
-
NEWS
അറിയാതെ പോകരുത്,ഈ പെൺകരുത്ത്; വീട്ടിയത് ഭർത്താവിന്റെ 5500 കോടി കടം
നേത്രവതി പുഴയിൽ ചാടി മരിക്കും മുന്നേ അയാൾ ഒരു വരി ഇങ്ങനെ എഴുതി: “എന്റെ ബിസിനസ് തന്ത്രങ്ങളിൽ ഞാൻ പരാജയപെട്ടു “ 7000 കോടി രൂപയുടെ കടം കുന്നുകൂടി ഇനി രക്ഷപെടാൻ വേറെ വഴി ഇല്ല, മരണമാണ് ഏക മാർഗമാണെന്നും ചിന്തിച്ചു കുടുംബത്തെ തനിച്ചാക്കി അയാൾ എന്നെനന്നേക്കുമായി ഓടി ഒളിച്ചു. നമ്മുക്ക് എല്ലാവർക്കും സുപരിചിതമായ ഇന്ത്യയിലെ ഏറ്റവും വലിയ കോഫി ഷോപ്പ് ശൃംഖലയായ cafe’ day coffee യുടെ സ്ഥാപകൻ വി ജി സിദ്ധാർഥയുടെ കഥയാണ് മുകളിൽ പറഞ്ഞത്. സിദ്ധാർഥയുടെ മരണത്തിനു ശേഷം സിഇഒ സ്ഥാനത്തു എത്തിയ അദ്ദേഹത്തിന്റെ ഭാര്യ മാളവിക ഹെഗ്ഡെ (Malavika Hegde) യെ പലരും സഹതാപതോടെ നോക്കിയിട്ടുണ്ടാകും. “ഹതഭാഗ്യയായ സ്ത്രീ!! വലിയൊരു കടക്കാരന്റെ ഭാര്യ “ മറ്റുപലരും അടക്കം പറഞ്ഞു ” ഓ ഇനിയിപ്പോ ഇവളായിട്ടു എന്തു ചെയ്യാനാ മൂന്നു പതിറ്റാണ്ടു കൊണ്ട് സിദ്ധാർഥ നേടിയത് 7000 കോടിയുടെ കടമാണ്, ഇനി ഈ ബിസിനസും പറഞ്ഞു നടക്കാതെ…
Read More » -
Kerala
കൺകുളിർക്കെ കാണാം കാന്തല്ലൂരിലെ റോസാപ്പൂ ഫാം, ‘റോസ് വാലിഫാമി’ലെ 15 ഏക്കറിൽ മുപ്പതിനായിരം റോസാച്ചെടികൾ
മൂന്നാറിലെ കാന്തല്ലൂര്‍ മലനിരകളില്‍ റോസാപ്പൂക്കളുടെ വിളവെടുപ്പ് ആരംഭിച്ചു. 15 ഏക്കറില്‍ 30,000 ചെടികളാണ് ഇവിടെ ഉള്ളത്. കാന്തല്ലൂര്‍ കൊളുത്താമലയില്‍ മറയൂര്‍ സ്വദേശി ജോണിൻ്റെ ഉടമസ്ഥതയിലുള്ള റോസ് വാലി ഫാമിലാണ് വിളവെടുപ്പ്. വ്യാവസായിക അടിസ്ഥാനത്തില്‍ കേരളത്തിലെ ഏറ്റവും വിസ്തൃതിയില്‍ റോസാപ്പൂക്കള്‍ കൃഷി ചെയ്യുന്ന ഏക ഫാമാണ് റോസ് വാലി. ഫാമിനായി 15 ഏക്കര്‍ സ്ഥലം കുത്തകപ്പാട്ടം വ്യവസ്ഥയിലാണ് ജോണ്‍ ഏറ്റെടുത്തത്. ഉത്തരാഖണ്ഡില്‍ മൂന്നുമാസത്തെ പരിശീലനം നേടി, തിരികെയെത്തി. ഗുണശേഖരന്‍, പ്രവീണ്‍ എന്നിവരെക്കൂടി പങ്കാളികളാക്കി. പിന്നീട് കാന്തല്ലൂരിലെ സ്ഥലത്ത് 60 ലക്ഷം രൂപ ചെലവഴിച്ച് റോസാപ്പൂകൃഷി ആരംഭിച്ചു. സിങ്കപ്പൂര്‍, മലേഷ്യൻ കംപനികളുമായി ചര്‍ച്ച നടത്തി വിപണി കണ്ടെത്തി. അപ്പോഴാണ് ദുരിതം വിതച്ച് പോലെ കൊറോണ എത്തിയത്. റോസാപ്പൂക്കള്‍ വില്പന നടത്താന്‍ കഴിയാതെ വീണ്ടും നിരാശയിലായി. ഓര്‍ഡര്‍ റദ്ദാവുകയും ചെയ്തു. മറ്റ് മാര്‍ഗങ്ങളില്ലാതെ കഴിഞ്ഞ സീസണില്‍ പൂപ്പാടത്ത് ഉരുളക്കിഴങ്ങ് കൃഷിയും ചെയ്തു. അതും ഫലം കണ്ടില്ല. കോവിഡ് വ്യാപനം കുറഞ്ഞതോടുകൂടി റോസാപ്പൂക്കൃഷിയില്‍ വീണ്ടും 10 ലക്ഷം…
Read More » -
NEWS
ഇന്ത്യയും അമേരിക്കയും തമ്മിൽ നിക്ഷേപ പ്രോത്സാഹന കരാറിൽ ഒപ്പുവെച്ചു
ദില്ലി: ഇന്ത്യാ ഗവൺമെന്റും അമേരിക്കയും തമ്മിൽ ജപ്പാനിലെ ടോക്കിയോയിൽ വെച്ച് നിക്ഷേപ പ്രോത്സാഹന കരാറിൽ ഒപ്പുവച്ചു. ഇന്ത്യൻ ഗവൺമെന്റിന്റെ വിദേശകാര്യ സെക്രട്ടറി വിനയ് ക്വാത്രയും യുഎസ് ഇന്റർനാഷണൽ ഡെവലപ്‌മെന്റ് ഫിനാൻസ് കോർപ്പറേഷന്റെ (ഡിഎഫ്‌സി) ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ സ്കോട്ട് നാഥനും ചേർന്നാണ് കരാറിൽ ഒപ്പുവച്ചത്. ഇന്ത്യാ ഗവൺമെന്റും യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക ഗവൺമെന്റും 1997-ൽ തമ്മിൽ ഒപ്പുവെച്ച നിക്ഷേപ പ്രോത്സാഹന കരാറിനെ പുതിയ കരാർ അസാധുവാക്കുന്നു. 1997-ൽ കരാർ ഒപ്പുവെച്ച ശേഷം ഡി എഫ് സി എന്ന പുതിയ ഏജൻസി അടക്കം അമേരിക്കയിലും ഇന്ത്യയിലും വലിയ മാറ്റം ഉണ്ടായിട്ടുണ്ട്. അമേരിക്ക ഈയടുത്ത് പ്രാബല്യത്തിൽ കൊണ്ടുവന്ന ബിൽഡ് ആക്റ്റ് 2018 ന് ശേഷം പഴയ ഓവർസീസ് പ്രൈവറ്റ് ഇൻവെസ്റ്റ്‌മെന്റ് കോർപ്പറേഷന്റെ (ഒപിഐസി) പിൻഗാമിയായി രൂപം കൊണ്ടതാണ് യു എസ് എ ഗവൺമെന്റിന്റെ ഡെവലപ്‌മെന്റ് ഫിനാൻസ് ഏജൻസി. കടം , ഓഹരി നിക്ഷേപം, നിക്ഷേപ ഗ്യാരന്റി, നിക്ഷേപ ഇൻഷുറൻസ് അല്ലെങ്കിൽ റീ ഇൻഷുറൻസ്,…
Read More » -
India
നിർബന്ധിത സേവന നിരക്ക്: ഹോട്ടലുടമകളുമായി ഉപഭോക്തൃകാര്യ വകുപ്പ് യോഗം വിളിച്ചു
ദില്ലി: റെസ്റ്റോറന്റുകൾ ഈടാക്കുന്ന സർവീസ് ചാർജുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ ചർച്ച ചെയ്യാൻ ഉപഭോക്തൃ കാര്യ വകുപ്പ് നാഷണൽ റെസ്റ്റോറന്റ് അസോസിയേഷൻ ഓഫ് ഇന്ത്യയുമായി യോഗം വിളിച്ചു. ജൂൺ 2 നാണ് യോഗം നിശ്ചയിച്ചിരിക്കുന്നത്. ദേശീയ ഉപഭോക്തൃ ഹെൽപ്പ് ലൈനിൽ (NCH) ഉപഭോക്താക്കൾ രജിസ്റ്റർ ചെയ്തിട്ടുള്ള പരാതികളും നിരവധി മാധ്യമ റിപ്പോർട്ടുകളും വകുപ്പിന്റെ ശ്രദ്ധയിൽപ്പെട്ടത്തിനെ തുടർന്നാണ് യോഗം വിളിച്ചത്. ഉപഭോക്തൃകാര്യ വകുപ്പ് സെക്രട്ടറി രോഹിത് കുമാർ സിംഗാണ് നാഷണൽ റെസ്റ്റോറന്റ് അസോസിയേഷൻ ഓഫ് ഇന്ത്യ പ്രസിഡന്റിന് കത്തയച്ച് യോഗ വിവരം അറിയിച്ചത്. റെസ്റ്റോറന്റുകളും ഭക്ഷണശാലകളും ഉപഭോക്താക്കളിൽ നിന്ന് സ്ഥിരമായി സേവന നിരക്ക് ഈടാക്കുന്നതായി കത്തിൽ ചൂണ്ടിക്കാട്ടി. ഇത്തരം ചാർജുകൾ ഉപഭോക്താക്കൾ സ്വമേധയാ നൽകുന്നതും ഉപഭോക്താക്കളുടെ വിവേചനാധികാരത്തിൽ ഉള്ളതും നിയമപ്രകാരം നിർബന്ധമല്ലാത്തതുമാണെന്നും കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഉപഭോക്താക്കൾ സർവീസ് ചാർജ് നൽകാൻ നിർബന്ധിതരാകുന്നുവെന്ന സാഹചര്യമാണ് നിലവിലുള്ളത്. പല റെസ്റ്റോറന്റുകളും ഏകപക്ഷീയമായി ഉയർന്ന സേവന നിരക്ക് നിശ്ചയിച്ചിട്ടുണ്ടെന്നും കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അത്തരം ചാർജുകളുടെ നിയമസാധുത സംബന്ധിച്ച് ഉപഭോക്താക്കളെ…
Read More » -
India
ഗ്യാൻവാപി കേസിൽ ഇന്ന് വാരാണസി കോടതി ഉത്തരവിറക്കും, ശേഷം വിശദമായ വാദം
വാരാണസി: ഗ്യാൻവാപി കേസിൽ വിശദമായി വാദം കേൾക്കുന്നത് സംബന്ധിച്ച് വാരാണസി ജില്ല കോടതി ഇന്ന് വിശദമായ ഉത്തരവ് പുറപ്പെടുവിക്കും. കേസ് പരിഗണിക്കുന്നതിന് മുന്നോടിയായി സിവിൽ കോടതിയിലുണ്ടായിരുന്ന രേഖകൾ ജില്ല കോടതിയിലേക്ക് മാറ്റിയിട്ടുണ്ട്. സുപ്രീംകോടതി നിർദ്ദേശപ്രകാരമാണ് സിവിൽ കോടതിയിൽ നിന്ന് കേസ് ജില്ലാ കോടതിയിലേക്ക് മാറ്റിയത്. പ്രാർത്ഥനക്ക് അനുവാദം തേടി ഹിന്ദു സ്ത്രീകൾ നൽകിയ അപേക്ഷ കേൾക്കാൻ കോടതിക്ക് അധികാരമുണ്ടായിരുന്നോ എന്ന വിഷയമാകും ആദ്യം പരിഗണിക്കുക. 1991 ലെ ആരാധനാലയ സംരക്ഷണ നിയമപ്രകാരം കോടതിക്ക് കേസ് കേൾക്കാൻ അധികാരമില്ലെന്നാണ് മസ്ജിദ് കമ്മിറ്റി വാദിക്കുന്നത്. ഇതിന് അനുസബന്ധമായ സർവേ റിപ്പോർട്ടും കോടതി പരിഗണിക്കും. വാരാണസി ജില്ലാ ജഡ്ജിയുടെ കോടതിയിൽ ഇന്നലെ ഉച്ചയ്ക്ക് രണ്ടിനും മൂന്നിനുമിടയിലാണ് 30 മിനിറ്റ് നീണ്ട വാദം നടന്നതിന് ശേഷമാണ് വിശദമായ ഉത്തരവ് ഇന്ന് ഇറക്കാമെന്ന് കോടതി വ്യക്തമാക്കിയത്.
Read More » -
NEWS
ക്വാഡ് ഉച്ചകോടി ഇന്ന്; ഇന്തോ പസഫിക് മേഖലയിലെ വെല്ലുവിളികൾ ചർച്ചയാകും, മോദി-ബൈഡൻ കൂടിക്കാഴ്ചയ്ക്കും സാധ്യത
ടോക്യോ: പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന ക്വാഡ് ഉച്ചകോടി ഇന്ന് ജപ്പാനിൽ നടക്കും. ഇന്തോ പസഫിക് മേഖലയിലെ വെല്ലുവിളികളും, യുക്രെയ്ന്‍ വിഷയവും ടോക്ക്യോയില്‍ നടക്കുന്ന ഉച്ചകോടിയില്‍ ചര്‍ച്ചയാകും. അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍, ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി അന്തോണി ആല്‍ബനിസ്, ജപ്പാന്‍ പ്രധാനമന്ത്രി ഫുമിയോ കിഷിദ എന്നിവരും ഉച്ചകോടിയില്‍ പങ്കെടുക്കും. ഉഭയകക്ഷി ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താന്‍ ജോ ബൈഡനുമായി പ്രത്യേകം കൂടിക്കാഴ്ച നടത്തുമെന്ന് ടോക്യോയിലേക്ക് പുറപ്പെടും മുന്‍പ് മോദി വ്യക്തമാക്കിയിരുന്നു. ആഗോള വിഷയങ്ങളില്‍ ഓസ്ട്രേലിയും ജപ്പാനുമായി കൂടുതല്‍ സഹകരണ കരാറുകളില്‍ ഇന്ത്യ ഏര്‍പ്പെടുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം ഇന്നലെ ജപ്പാനിലെ ഇന്ത്യൻ സമൂഹത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിസംബോധന ചെയ്തിരുന്നു. ആഗോള വെല്ലുവിളികളെ ഇന്ത്യ ധൈര്യപൂർവം നേരിടുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇവിടെ പറഞ്ഞു. ജനാധിപത്യം ഇന്ത്യയിൽ കൂടുതൽ ശക്തമാകുന്നു. പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീ വോട്ടർമാർ നിലവിലുണ്ട്. ഓരോ തെരഞ്ഞെടുപ്പിലും രേഖപ്പെടുത്തുന്നത് റെക്കോർഡ് പോളിംഗ് ശതമാനമാണ്. ഇന്ത്യൻ ജനാധിപത്യം മാറ്റങ്ങളെ സ്വാഗതം ചെയ്യുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ വികസന…
Read More » -
Crime
വിജയ് ബാബു ഇന്ന് കൊച്ചിയിലെത്തിയിരിക്കണം; ഇല്ലെങ്കില്‍ റെഡ് കോര്‍ണര്‍ നോട്ടീസ്
കൊച്ചി: നടിയെ ബലാത്സംഗം ചെയ്ത കേസിൽ വിദേശത്ത് കഴിയുന്ന വിജയ് ബാബു ഉടൻ നാട്ടിലെത്തുമെന്ന് സൂചന. ജോർജിയയിൽക്കഴിഞ്ഞിരുന്ന വിജയ് ബാബു ഇന്നലെ ദുബായിൽ എത്തിയിട്ടുണ്ട്. പാസ്പോർട് റദ്ദാക്കിയതിനാൽ ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് മുഖേന പ്രത്യേക യാത്രാരേഖകൾ തയാറാക്കിയാണ് കൊച്ചിയിലെത്തിക്കുന്നത്. ഇതിനായുളള നടപടികൾ ഇന്നലെത്തന്നെ തുടങ്ങിയിരുന്നു. ഇന്ന് വൈകുന്നേരത്തിനകം എത്തിയില്ലെങ്കിൽ ഇന്‍റർപോൾ മുഖേന റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കുമെന്ന് കൊച്ചി സിറ്റി പൊലീസ് വിജയ് ബാബുവിന് മുന്നറിയിപ്പ് നൽകിയിരുന്നു. അതേസമയം കേസിൽ കോടതി പറയുന്ന ദിവസം ഹാജർ ആവാൻ തയ്യാറാണെന്ന് വിജയ് ബാബു ഇന്നലെ കോടതിയെ അറിയിച്ചിരുന്നു. വിദേശത്തേക്ക് കടന്ന വിജയ് ബാബു സമർപ്പിച്ച ഹർജി ഇന്നലെ ഹൈക്കോടതി പരിഗണിച്ചപ്പോഴാണ് അദ്ദേഹത്തിന്റെ അഭിഭാഷകൻ ഇക്കാര്യം പറഞ്ഞത്. അന്വേഷണ ഉദ്യോഗസ്ഥന്റെ മുൻപിൽ ഹാജരാവാൻ തയ്യാറാണെന്നും അന്വേഷണവുമായി സഹകരിക്കാമെന്നും അദ്ദേഹം പറഞ്ഞു. കേസ് ആദ്യം കോടതിയുടെ പരിധിയിൽ വരട്ടെയെന്നായിരുന്നു ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ മറുപടി. ജോർജിയയിലുള്ള വിജയ് ബാബുവിനോട് കേരളത്തിൽ തിരികെയെത്താനുളള ടിക്കറ്റ് ഹാജരാക്കാൻ കോടതി…
Read More » -
Kerala
സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. എന്നാൽ ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പുകളില്ല. റെഡ്, ഓറഞ്ച്, യെല്ലോ ജാഗ്രത നിർദ്ദേശങ്ങളും ഇന്ന് ഒരു ജില്ലയിലും പുറപ്പെടുവിച്ചിട്ടില്ല. എന്നാൽ സംസ്ഥാനത്തെ മലയോരമേഖലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഒപ്പം തന്നെ ഇടിമിന്നലിനും സാധ്യതയുണ്ട്. വെള്ളിയാഴ്ചയോടെ കാലവർഷം കേരളത്തിലെത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തൽ. കേരളാ തീരത്ത് നിലവിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല. മത്സ്യത്തൊഴിലാളി ജാഗ്രതാ നിർദ്ദേശം കേരള – കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല. ലക്ഷദ്വീപിൽ മൽസ്യബന്ധനം നിരോധിച്ചിരിക്കുന്നു ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റര്‍ വേഗതയിലും ചിലയവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റര്‍ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈ പ്രദേശങ്ങളിൽ മൽസ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല. പ്രത്യേക ജാഗ്രത നിർദ്ദേശം 24-05-2022: മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടൽ, തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, വടക്കൻ ആൻഡമാൻ…
Read More » -
Crime
വിസ്മയ കേസിൽ കിരണിന് ശിക്ഷാ വിധി ഇന്ന്
കൊല്ലം: നിലമേൽ സ്വദേശിനി വിസ്മയ (Vismaya Case) സ്ത്രീധന പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത കേസിൽ കുറ്റക്കാരനെന്ന് തെളിഞ്ഞ ഭർത്താവ് കിരൺ കുമാറിനുള്ള (Kiran Kumar) ശിക്ഷ കോടതി ഇന്ന് വിധിക്കും. കേസിൽ കിരൺ കുറ്റക്കാരനാണെന്ന് ഇന്നലെ കോടതി വിധിച്ചിരുന്നു. ഏഴു വര്‍ഷം മുതല്‍ ജീവപര്യന്തം തടവുശിക്ഷ വരെ ലഭിക്കാവുന്ന കുറ്റങ്ങള്‍ കിരണ്‍ ചെയ്തിട്ടുണ്ടെന്നാണ് കോടതി വിലയിരുത്തല്‍. രാവിലെ പതിനൊന്നു മണിയോടെ കൊല്ലം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ ശിക്ഷയെ കുറിച്ചുളള വാദം തുടങ്ങും. ഉച്ചയോടെ കോടതി വിധി പ്രഖ്യാപിക്കാനാണ് സാധ്യത. കിരണിന് ജീവപര്യന്തം ശിക്ഷ നല്‍കണമെന്ന ആവശ്യമാകും പ്രോസിക്യൂഷന്‍ ഉന്നയിക്കുക. പ്രായം പരിഗണിച്ച് ശിക്ഷയില്‍ ഇളവു നല്‍കണമെന്നാകും പ്രതിഭാഗത്തിന്‍റെ വാദം. സ്ത്രീധന പീഡനവും ആത്മഹത്യ പ്രേരണയും ഉൾപ്പെടെ വിസ്മയയുടെ ഭർത്താവ് കിരണിനെതിരെ ചുമത്തിയ പ്രധാന കുറ്റങ്ങളെല്ലാം നില നിൽക്കുന്നതാണെന്ന് ചൂണ്ടികാട്ടിയാണ് കൊല്ലം ജില്ലാ അഡീഷണൽ സെഷൻസ് കോടതി ഇന്നലെ വിധി പുറപ്പെടുവിച്ചത്. കിരൺ കുമാറിനെതിരെ പൊലീസ് ചുമത്തിയ ഏഴ് കുറ്റങ്ങളിൽ…
Read More » -
India
വരാനിരിക്കുന്ന പണനയ അവലോകന യോഗത്തില്‍ നിരക്ക് വര്‍ധന ഉണ്ടാകും; സൂചനയുമായി ശക്തികാന്ത ദാസ്
ന്യൂഡല്‍ഹി: വരാനിരിക്കുന്ന പണനയ അവലോകന യോഗത്തില്‍ നിരക്ക് വര്‍ധന ഉണ്ടാകുമെന്ന് വ്യക്തമാക്കി റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ്. സിഎന്‍ബിസി ടിവി 18-ന് നല്‍കിയ അഭിമുഖത്തിലാണ് നിരക്ക് വര്‍ധനയെ കുറിച്ചുള്ള സൂചന റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ നല്‍കിയത്. ആര്‍ബിഐ റിപ്പോ നിരക്ക് 40 ബേസിസ് പോയിന്റുകള്‍ ഉയര്‍ത്തി 4.4 ശതമാനമാക്കിയിരുന്നു. ജൂണ്‍ 6-8 തീയതികളില്‍ നടക്കുന്ന പണനയ അവലോകന യോഗത്തില്‍ വായ്പാ നിരക്കുകള്‍ വീണ്ടും വര്‍ധിപ്പിക്കും. ഏറെ കാലത്തെ ഇടവേളക്ക് ശേഷം മെയ് 4 നാണു ആര്‍ബിഐ അസാധാരണ യോഗം ചേര്‍ന്ന് റിപ്പോ നിരക്ക് 40 ബേസിസ് പോയിന്റുകള്‍ ഉയര്‍ത്തിയത്. നിരക്ക് വര്ധിപ്പിക്കുന്നതിലൂടെ വിപണിയിലെ പണലഭ്യത കുറച്ച് വിലക്കയറ്റം നിയന്ത്രിക്കാനാണ് ആര്‍ബിഐ ലക്ഷ്യമിടുന്നത്. ഏപ്രിലില്‍ ഇന്ത്യയുടെ റീട്ടെയില്‍ പണപ്പെരുപ്പം എട്ട് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയിലായിരുന്നു. റഷ്യ- ഉക്രൈന്‍ സംഘര്‍ഷം, എണ്ണവിലയിലെ കുതിപ്പ്, അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതക്കുറവ് എന്നിവ രാജ്യത്തെ സമ്പദ്ഘടനയെ സ്വാധീനിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പുതിയ തീരുമാനം എന്ന് ശക്തികാന്താ…
Read More »