Month: May 2022
-
NEWS
മെഡിക്കല്‍ കോളജില്‍ പിതാവിന് കൂട്ടിരിക്കാന്‍ പോയ മകള്‍ റോഡില്‍ കുഴഞ്ഞ് വീണ് മരിച്ചു
ആലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കുന്ന പിതാവിന് കൂട്ടിരിക്കാന്‍ പോയ മകള്‍ റോഡില്‍ കുഴഞ്ഞ് വീണ് മരിച്ചു. തായങ്കരി രണ്ടാം വാര്‍ഡ് കൊച്ചുതറ കോളനിയില്‍ മനോഹരന്റെ ഭാര്യ ദീപ മനോഹരന് (55) ആണ് മരിച്ചത്. ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന പിതാവിന് കൂട്ടിരിക്കാനായി പോവുന്ന വഴി ഇന്നലെ രാവിലെ 11.30 ന് തായങ്കരി മൂലേപാലത്തിന് സമീപം റോഡില്‍ കുഴഞ്ഞ് വീഴുകയായിരുന്നു. നാട്ടുകാര്‍ ഉടന്‍ ചന്പക്കുളം ഗവ. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. സംസ്കാരം പിന്നീട്. മക്കള്‍: മനോജ്, ദിവ്യ, മഹേഷ്. മരുമക്കള്‍: അഖില, ജിനു, അമ്പിളി
Read More » -
NEWS
തിരുവനന്തപുരം വലിയതുറ സ്വദേശിയായ രംഗനും ഭാര്യക്കും ഇത് നിനച്ചിരിക്കാതെ കിട്ടിയ സൗഭാഗ്യം
തിരുവനന്തപുരം : വലിയതുറ സ്വദേശിയായ രംഗൻ വിറ്റ HB 727990 എന്ന ടിക്കറ്റിനാണ് ഇത്തവണത്തെ വിഷു ബമ്പർ ഒന്നാം സമ്മാനമായ 10 കോടി രൂപ. നികുതി കിഴിച്ച് ഇവര്‍ക്ക് ലഭിക്കുക ഏതാണ്ട് 50 ലക്ഷത്തോളം രൂപയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹിന്ദുവായ രംഗനും ക്രിസ്ത്യാനിയായ ജസീന്തയും സ്നേഹിച്ച് വിവാഹം കഴിച്ചവരാണ്. ജന്മനാ വലതുകൈയ്ക്ക് ചെറിയ സ്വാധീന കുറവുണ്ടെങ്കിലും രംഗന്‍ ഓട്ടോ ഡ്രൈവറായിരുന്നു. ശാരീരിക അവശതകളെ തുടര്‍ന്ന് എട്ട് വര്‍ഷം മുന്‍പാണ് ഭാര്യയുമൊത്ത് ലോട്ടറി കച്ചവടം തുടങ്ങിയത്. അതും എയര്‍പോര്‍ട്ടില്‍ മത്സരകച്ചവടം. ഫ്ളൈറ്റുകള്‍ കൂടുതലായി എത്തുന്ന പുലര്‍ച്ചയുള്ള സമയമാണ് ഇവരുടെ ലോട്ടറി വില്‍പന. രാത്രി 12.30ന് ഉറക്കം ഉണരും. കട്ടന്‍കാപ്പിയും കുടിച്ച് മാതാവിന്റെ പടത്തിന് മുന്നില്‍ വച്ചിരിക്കുന്ന ടിക്കറ്റും എടുത്ത് പ്രാര്‍ത്ഥിച്ച് ഇറങ്ങും. ടി.വി എസ് സ്‌ക്കൂട്ടറിലാണ് എയര്‍പോര്‍ട്ടിലേക്കുള്ള യാത്ര. മഴയായാലും മഞ്ഞായാലും അത് തുടരും. അല്ലെങ്കില്‍ അടുക്കള പുകയില്ല. രാവിലെ 6.30വരെ കച്ചവടം. തുടര്‍ന്ന് നേരെ കിഴക്കേകോട്ടയിലെത്തി അടുത്ത ദിവസത്തേക്കുള്ള ടിക്കറ്റ് വാങ്ങും. പഴവങ്ങാടിയിലെ ഗിരീഷ് കുറുപ്പിന്റെ ചൈതന്യ…
Read More » -
NEWS
പച്ചക്കറി,മത്സ്യ-മാംസ വില കുതിച്ചു കയറുന്നു
പത്തനംതിട്ട: പച്ചക്കറിക്ക് പുറകെ മത്സ്യ,മാംസ വിലയും കുതിച്ചുയരുന്നു.കിലോയ്ക്ക് 380 രൂപയാണ് പോത്തിറച്ചിക്ക് വില. കോഴിയിറച്ചിക്ക് 160 രൂപയുമായി.നാടന്‍ കോഴിക്കാകട്ടെ 220 രൂപയാണ് ഒരുകിലോ യുടെ വില. മീന്‍ വിലയാകട്ടെ ദിനംപ്രതി വര്‍ദ്ധിക്കുന്നു. ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന മത്തിക്ക് 220 രൂപയാണ്.വലിയ അയലയ്ക്ക് 280 രൂപയും കിളിക്ക് 260 രൂപയും കൊടുക്കണം.മോദയ്ക്കും വറ്റയ്ക്കുമെല്ലാം 500 ന് മുകളിലാണ് കിലോയ്ക്ക് വില.ഉണക്കമീന്‍ വിപണിയിലും വിലക്കയറ്റം ദൃശ്യമാണ്. പച്ചക്കറികളുടെ വിലയും ഒരാഴ്ചകൊണ്ട് ഇരട്ടിയിലേറെയായി.ഒരാഴ്ച മുമ്പ് വരെ 30 രൂപയ്ക്കും 40 രൂപയ്ക്ക് കിട്ടിയിരുന്ന തക്കാളിക്ക് ഇന്ന് വില പല കടകളിലും 100 രൂപ പിന്നിട്ടു. മൂന്ന് മടങ്ങിലേറെയാണ് ഇത്തരത്തില്‍ വില കൂടിയത്. തക്കാളിക്ക് മാത്രമല്ല, 30 രൂപയുണ്ടായിരുന്ന വഴുതനയ്ക്ക് 60 ആയി. 40 രൂപയ്ക്ക് കിട്ടിയിരുന്ന പയറിന് 80 കൊടുക്കണം. 30 രൂപയ്ക്ക് കിട്ടിയ വഴുതന 50 രൂപയായി.
Read More » -
NEWS
വാര്‍ത്താ അവതാരകയായ യുവതിക്ക് നേരെ ആക്രമണം; പ്രതി അറസ്റ്റിൽ
ആലപ്പുഴ: ജോലി കഴിഞ്ഞ് മടങ്ങിയ വാര്‍ത്ത അവതാരകയെ ആക്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. പത്തിയൂര്‍ പടിഞ്ഞാറ് അജിത്ത് ഭവനത്തില്‍ അജിത്ത്(22) ആണ് അറസ്റ്റിലായത്. ഗോവിന്ദമുട്ടം സ്വദേശി മേഘയ്ക്ക് എതിരെയാണ് ആക്രമണമുണ്ടായത്. പ്രാദേശിക ചാനലിലെ ജോലി കഴിഞ്ഞ് രാത്രിയില്‍ വീട്ടിലേക്ക് സ്കൂട്ടറില്‍ പോയ വാര്‍ത്ത അവതാരകയെ മുട്ടേല്‍ പാലത്തിന് സമീപം ലിഫ്റ്റ് ചോദിച്ച ശേഷം ആക്രമിക്കുകയായിരുന്നു. കായംകുളം മുതല്‍ ഹരിപ്പാട്, അടൂര്‍, കരുനാഗപ്പള്ളി വരെയുള്ള സിസിടിവി ക്യാമറകള്‍ പരിശോധിച്ചാണ് പ്രതിയെ കണ്ടെത്തിയത്.
Read More » -
NEWS
ബൈക്കിലെത്തിയ യുവാവ് പമ്ബാനദിയില്‍ ചാടി
ചെങ്ങന്നൂർ: ബൈക്കിലെത്തിയ യുവാവ് പാലത്തില്‍ നിന്നും പമ്ബാനദിയിലേക്ക് ചാടി. ചെങ്ങന്നൂര്‍ കല്ലിശ്ശേരി ഇറപ്പുഴ പാലത്തില്‍ നിന്നാണ് യുവാവ് പമ്ബാ നദിയിലേക്ക് ചാടിയത്. ഇന്നലെ രാവിലെ 9 മണിയോടെയാണ് സംഭവം. KL 30 C 5503 എന്ന ബൈക്കിലെത്തിയ മുളക്കുഴ പെരിങ്ങാല കൊടുവേലിചിറ വിപിന്‍ സദനത്തില്‍ വിപിന്‍ ദാസ് (25) ആണ് നദിയില്‍ ചാടിയത്. ബൈക്ക് പാലത്തിന് സമീപത്തായി നിര്‍ത്തിയതിനു ശേഷമാണ് ഇയാള്‍ പാലത്തില്‍ നിന്നും ചാടിയത്. ചെങ്ങന്നൂരില്‍ നിന്നും എത്തിയ ഫയര്‍ഫോഴ്സ് സംഘം തിരച്ചില്‍ തുടരുകയാണ്.
Read More » -
NEWS
വടക്കെ മലബാറിലെ തീയരും സിംഹള ഭാഷയും
തീയർ ദ്വീപരാണെന്നും അവർ ശ്രീലങ്കയിൽ നിന്നു കുടിയേറിയവരാണെന്നും പല ചരിത്രകാരന്മാരും നിരീക്ഷിച്ചിട്ടുണ്ട്. എന്നാൽ ഭാഷകൊണ്ട് തീയഭാഷയിൽ വിശേഷിച്ച് വടക്കേ മലബാറിലെ തീയഭാഷയിൽ എത്രമാത്രം സിംഹള വാക്കുകൾ അടങ്ങിയിട്ടുണ്ട് എന്ന് ആരും നിരീക്ഷിച്ചത് കണ്ടിട്ടില്ല. തീയരുടെ നിത്യഭാഷാ വ്യവഹാരത്തിൽ ഇന്നും ധാരാളം സിംഹള വാക്കുകൾ ഉൾച്ചേർന്നിട്ടുണ്ട്. തുളു കന്നട വാക്കുകൾ പോലെ സിംഹള വാക്കുകൾ കൂടി കലർന്നതിനാലാണ് മധ്യതെക്കൻ കേരളീയർക്ക് വടക്കൻ കേരള ഭാഷ മനസിലാക്കാൻ വിഷമം നേരിടുന്നത്. ഏതൊക്കെ വാക്കുകളാണ് സിംഹള ഭാഷയിൽ നിന്ന് തീയർ കൊണ്ടുവന്നതെന്ന് നോക്കുന്നതിന് മുമ്പേ ശ്രീലങ്കയുമായി അവർക്കുള്ള ബന്ധം എന്താണെന്ന് പരിശോധിക്കേണ്ടതുണ്ട്. മാത്രമല്ല സിംഹള ഭാഷയെന്ന് ഇന്ന് നാം വ്യവഹരിക്കുന്ന ഭാഷയുടെ ഉദ്ഭവവും അൽപ്പം മനസ്സിൽ വേണം. ബൗദ്ധമത സന്യാസിമാരാണ് തങ്ങളുടെ മതപ്രചാരണത്തിന് വേണ്ടി കേരളത്തിലേക്ക് വന്ന ആദ്യ മതസംഘം എന്നു അനുമാനിക്കാവുന്നതാണ്. ശ്രീലങ്ക വഴിയാണ് ബൗദ്ധർ ഇവിടെ പ്രവേശിച്ചത്. അവർ ഉപയോഗിച്ചിരുന്ന ഭാഷ പ്രാകൃതം എന്നു വിളിക്കുന്ന പാലിയാണ്.മതത്തെ മാത്രമല്ല തങ്ങളുടെ ചികിത്സാരീതിയേയും ഭാഷയേയുംകൂടി…
Read More » -
NEWS
അബുദാബിയിൽ പാചകവാതക സംഭരണി പൊട്ടിത്തെറിച്ചു; ഇന്ത്യക്കാരനടക്കം 2 മരണം; സംഭവം മലയാളി ഹോട്ടലിൽ
അബുദാബി : മലയാളികൾ നടത്തുന്ന ഹോട്ടലിൽ പാചകവാതക സംഭരണി പൊട്ടിത്തെറിച്ച് രണ്ട് മരണം.സംഭവത്തിൽ അഞ്ച് നിലകളുള്ള കെട്ടിടം ഭാഗികമായി തകരുകയും 120 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. അബുദാബി ഖാലിദിയ മാളിനു സമീപം ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. കെട്ടിടത്തിൽ കോഴിക്കോട് സ്വദേശി ബഷീറും കണ്ണൂർ സ്വദേശി അബ്ദുൽഖാദറും ചേർന്നു നടത്തിയിരുന്ന ഫുഡ് കെയർ റസ്റ്ററന്റ് പൂർണമായും തകർന്നു. വന്‍ ശബ്ദത്തോടെയുണ്ടായ അപകടത്തില്‍ സമീപ ഷോപ്പുകളുകളിലെയും ഫ്ലാറ്റുകളിലെയും ഗ്ലാസുകളും മറ്റും പൊട്ടിത്തെറിച്ചു. സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ക്കും കേടുപാടുണ്ട്.പരിക്കേറ്റ 64 പേരുടെ നില ഗുരുതരമാണെന്നാണ് അറിവ്.ഇവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Read More » -
NEWS
മഴക്കാലമെത്തി;മഴക്കാല രോഗങ്ങളും
മഴക്കാലമെത്തുന്നതോടെ നിരവധി പകര്‍ച്ചാവ്യാധികളും വ്യാപകമാകാറുണ്ട്.പനി, ചുമ, കഫക്കെട്ട്, കോളറ, എലിപ്പനി, മഞ്ഞപ്പിത്തം എന്നിങ്ങനെ മഴക്കാലത്ത് വരാന്‍ സാധ്യതയുള്ള രോഗങ്ങള്‍ നിരവധിയാണ്. ശുചിത്വം പാലിക്കുന്നത് വഴിയും കൃത്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കുന്നത് വഴിയും ഒരുപരിധിവരെ നമുക്ക് ഇത് തടയാൻ സാധിക്കും. മഴക്കാലമായാല്‍ വെള്ളക്കെട്ടുകള്‍ സാധാരണയാണ്.ഇത്തരം വെള്ളക്കെട്ടുകളില്‍ നിന്നാണ് എലിപ്പനി പടരുന്നത്.എലിമൂത്രത്തിലൂടെ പകരുന്ന രോഗമാണ് എലിപ്പനി.ശരീരത്തിലെ മുറിവുകളിലൂടെയാണ് റെപ്‌റ്റോ സ്‌പൈറ എന്ന രോഗാണു മനുഷ്യശരീരത്തില്‍ പ്രവേശിക്കുന്നത്.അതുകൊണ്ടുതന്നെ കാലില്‍ മുറിവോ വ്രണമോ ഉണ്ടെങ്കില്‍ വെള്ളക്കെട്ടുകളിലൂടെ നടക്കുന്നത് ഒഴിവാക്കണം.വെള്ളക്കെട്ടിലൂടെ നടക്കേണ്ട സാഹചര്യം ഉണ്ടായാല്‍ ഉടന്‍ തന്നെ കാലുകള്‍ വൃത്തിയായി കഴുകാന്‍ ശ്രദ്ധിക്കണം. മഴയും വെള്ളക്കെട്ടും ശുദ്ധജല സ്രോതസ്സുകള്‍ മലിനമാകാന്‍ കാരണമാകും.ഇത്തരം വെള്ളം ഉപയോഗിക്കുന്നതിലൂടെ കോളറ വരാനുള്ള സാധ്യത കൂടുതലാണ്.വൃത്തിഹീനമായ സഹാചര്യത്തില്‍ ഭക്ഷണം പാകം ചെയ്യുന്നതനും ശുദ്ധമല്ലാത്ത വെള്ളം ഉപയോഗിക്കുന്നതും സാല്‍മൊണല്ല വൈറസ് ബാധിക്കുന്നതിന് കാരണമാകും.വെള്ളത്തിലൂടെ പകരുന്ന രോഗമാണ് മഞ്ഞപ്പിത്തം.രോഗിയുമായി നേരിട്ടുള്ള ബന്ധത്തിലൂടെയും മഞ്ഞപ്പിത്തം പകരും.മഴക്കാലത്ത് പലതരത്തിലുള്ള ത്വക്ക് രോഗങ്ങളും ഉണ്ടാകും.കാലുകളില്‍ ചൊറിച്ചില്‍, വളംകടി തുടങ്ങിയവ വരാനുള്ള സാധ്യത കൂടുതലാണ്.അതിനാല്‍,…
Read More » -
Kerala
കുറ്റിപ്പുറത്തേയ്ക്കു ടിക്കറ്റ് നൽകി, സ്റ്റോപ്പില്ലാത്തതു കൊണ്ട് പാതിരാത്രി ഷൊർണൂരിൽ ഇറങ്ങി, നാൽപ്പതോളം യാത്രക്കാരെ പെരുവഴിയിലാക്കിയ റെയിൽവെയുടെ ക്രൂരവിനോദം
ഷൊർണൂർ: നാൽപ്പതോളം യാത്രക്കാരെയാണ് പാതിരാത്രി പെരുവഴിയിലിറക്കി ഇന്ത്യൻ റെയിൽവെ ക്രൂരവിനോദം കാട്ടിയത്. സ്റ്റോപ്പ് ഉണ്ടെന്ന ഉറപ്പിൽ മലബാർ എക്സ്പ്രസിൽ കുറ്റിപ്പുറം, പട്ടാമ്പി സ്റ്റേഷനുകളിലേക്ക് ടിക്കറ്റെടുത്ത യാത്രക്കാർ ഇറങ്ങാൻ നോക്കിയപ്പോഴറിയുന്നു വണ്ടിക്ക് അവിടെ സ്റ്റോപ്പില്ലെന്ന്. കിലോമീറ്ററുകൾക്കപ്പുറമുള്ള ഷൊർണൂർ സ്റ്റേഷനിൽ ഇറങ്ങിയ നാൽപ്പതോളം യാത്രക്കാർ പാതിരാത്രി പെരുവഴിയിലായി. മലബാർ എക്സ്‌പ്രസിൽ ഞായറാഴ്ചയാണ് സംഭവം. കണ്ണപുരം റെയിൽവേ സ്റ്റേഷനിൽനിന്ന് കുറ്റിപ്പുറം, പട്ടാമ്പി എന്നിവിടങ്ങളിലേക്ക് യാത്രചെയ്തവരാണ് വലഞ്ഞത്. മലബാർ എക്സ്പ്രസിന് ഇവിടങ്ങളിൽ സ്റ്റോപ്പില്ലാത്തതിനാൽ രാത്രി ഒന്നിന് ഷൊർണൂരിലാണ് ഇവർക്ക് ഇറങ്ങേണ്ടിവന്നത്. സ്റ്റോപ്പില്ലാത്ത സ്റ്റേഷനുകളിലേക്കാണ് അധികൃതർ ടിക്കറ്റ് നൽകിയത്. കല്യാണച്ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ പട്ടാമ്പി കാഞ്ഞിരത്താണി സ്വദേശി സലീം അലിയും 35 പേരും തിരിച്ചുപോകാൻ കണ്ണപുരം സ്റ്റേഷനിൽനിന്നാണ് ജനറൽ ടിക്കറ്റെടുത്തത്. വണ്ടി രാത്രി എട്ടരയ്ക്കായിരുന്നു. കുറ്റിപ്പുറം സ്റ്റോപ്പുണ്ടെന്ന് പറഞ്ഞാണ് ടിക്കറ്റ് നൽകിയതെന്ന് സലീം പറയുന്നു. വണ്ടി കുറ്റിപ്പുറവും പട്ടാമ്പിയും നിർത്താതെ പോയപ്പോൾ സ്ത്രീകളും കുട്ടികളും അടക്കം പരിഭ്രാന്തിയിലായി. രാത്രി 1.10-ന് ഷൊർണൂരിൽ വണ്ടി നിർത്തിയപ്പോൾ അവിടെ ഇറങ്ങി.…
Read More » -
NEWS
ട്രെയിനുകളുടെ എഞ്ചിനുകളിൽ WAG, WAD, WAP, WAM എന്നെഴുതിയിരിക്കുന്നത് എന്താണെന്ന് അറിയാമോ?
ഇന്ത്യൻ റെയിൽവേയുടെ ലോക്കോ അല്ലെങ്കിൽ ട്രെയിൻ എഞ്ചിനുകൾ എന്നും അറിയപ്പെടുന്ന ലോക്കോമോട്ടീവുകളിൽ WAG, WAD, WAP, WAM തുടങ്ങിയ വലിയ അക്ഷരങ്ങളിൽ എഴുതിയിരിക്കുന്ന കോഡുകൾ നിങ്ങൾ ശ്രദ്ധിച്ചിരിക്കാം. അവർ യഥാർത്ഥത്തിൽ എന്താണ് ഉദ്ദേശിക്കുന്നതെന്ന് നിങ്ങൾക്കറിയാമോ? ഈ കോഡുകൾ മനസ്സിലാക്കാൻ ശ്രമിക്കാം. ആദ്യ അക്ഷരം റെയിൽവേ ട്രാക്കുകളുടെ ഗേജ് സൂചിപ്പിക്കുന്നു. ‘W’ എന്നാൽ വൈഡ് ഗേജ് (അഞ്ചടി) എന്നാണ് അർത്ഥം. ‘എ’, ‘ഡി’ എന്നീ രണ്ടാമത്തെ അക്ഷരങ്ങൾ എഞ്ചിന്റെ പ്രേരണ ശക്തിയെ സൂചിപ്പിക്കുന്നു. ‘എ’ എന്നാൽ എഞ്ചിൻ ഇലക്ട്രിക് മോട്ടീവ് പവറിൽ പ്രവർത്തിക്കുന്നു, ‘ഡി’ എന്നാൽ എഞ്ചിൻ ഡീസൽ-ഇലക്ട്രിക് മോട്ടീവ് പവറിൽ പ്രവർത്തിക്കുന്നു. ‘P’, ‘G’, ‘M’, ‘S’ എന്നീ മൂന്നാമത്തെ അക്ഷരങ്ങൾ എഞ്ചിനുകളുടെ ഉദ്ദേശ്യങ്ങളെ സൂചിപ്പിക്കുന്നു. ‘P’ എന്നത് യാത്രാവണ്ടികൾ-മെയിൽ, സൂപ്പർഫാസ്റ്റ്, പാസ്സഞ്ചർ ട്രെയിനുകൾ.ജി’ എന്നാൽ ഗുഡ്സ് ട്രെയിൻ സൂചിപ്പിക്കുന്നു. ‘എം’ എന്നാൽ മിക്സഡ് എന്നതിന്റെ അർത്ഥം. അതായത് ആ എഞ്ചിൻ യാത്രാ തീവണ്ടികളിലും, ഗുഡ്സ് ട്രെയിനിലും കാണാം. കൂടാതെ ‘എസ്’…
Read More »