NEWS

അറിയാതെ പോകരുത്,ഈ പെൺകരുത്ത്; വീട്ടിയത് ഭർത്താവിന്റെ 5500 കോടി കടം

നേത്രവതി പുഴയിൽ ചാടി മരിക്കും മുന്നേ അയാൾ ഒരു വരി ഇങ്ങനെ എഴുതി:
“എന്റെ ബിസിനസ് തന്ത്രങ്ങളിൽ ഞാൻ പരാജയപെട്ടു “
7000 കോടി രൂപയുടെ കടം കുന്നുകൂടി ഇനി രക്ഷപെടാൻ വേറെ വഴി ഇല്ല, മരണമാണ് ഏക മാർഗമാണെന്നും ചിന്തിച്ചു കുടുംബത്തെ തനിച്ചാക്കി അയാൾ എന്നെനന്നേക്കുമായി ഓടി ഒളിച്ചു.
നമ്മുക്ക് എല്ലാവർക്കും സുപരിചിതമായ ഇന്ത്യയിലെ ഏറ്റവും വലിയ കോഫി ഷോപ്പ് ശൃംഖലയായ cafe’ day coffee യുടെ സ്ഥാപകൻ വി ജി സിദ്ധാർഥയുടെ കഥയാണ് മുകളിൽ പറഞ്ഞത്.
സിദ്ധാർഥയുടെ മരണത്തിനു ശേഷം സിഇഒ സ്ഥാനത്തു എത്തിയ അദ്ദേഹത്തിന്റെ ഭാര്യ മാളവിക ഹെഗ്ഡെ (Malavika Hegde) യെ പലരും സഹതാപതോടെ നോക്കിയിട്ടുണ്ടാകും.
 “ഹതഭാഗ്യയായ സ്ത്രീ!! വലിയൊരു കടക്കാരന്റെ ഭാര്യ “
മറ്റുപലരും അടക്കം പറഞ്ഞു ” ഓ ഇനിയിപ്പോ ഇവളായിട്ടു എന്തു ചെയ്യാനാ മൂന്നു പതിറ്റാണ്ടു കൊണ്ട് സിദ്ധാർഥ നേടിയത് 7000 കോടിയുടെ കടമാണ്, ഇനി ഈ ബിസിനസും പറഞ്ഞു നടക്കാതെ ശിഷ്ട കാലം ഏതേലും മുറിയിൽ ജീവിതം അവസാനിപ്പിക്കുകയാണ് ഈ പെണ്ണിന് നല്ലത്! അങ്ങനെ ഒരുപാട് സാമൂഹിക ഉപദേശങ്ങൾ അവൾക്ക് ചുറ്റും നിന്നു മുറവിളി കൂട്ടിയിട്ടുണ്ടാകും!!
ആ കസേരയിൽ ഇരിക്കുമ്പോൾ അവളുടെ കണ്ണുകളും നിറഞ്ഞിട്ടുണ്ടാകും… തന്റെ ദുർവിധിയെ ഓർത്ത് !!
സ്വന്തം ഭർത്തവ് നഷ്ടപെട്ട ദുഃഖം മാത്രം ഓർത്താൽ തന്നെ എത്ര വലുതായിരിക്കും അവരുടെ ഭാരം??
പക്ഷേ ഇതെല്ലാം അവളുടെ ജീവിതത്തിലെ മുൾ പാതകൾ മാത്രമായിരുന്നു.
എന്നാൽ വെറും രണ്ടു കൊല്ലം കൊണ്ട് 5500 കോടി രൂപയുടെ കടം വീട്ടി സിദ്ധാർഥ തോറ്റയിടത്തു വിജയ കൊടി പാറിച്ച അയാളുടെ യഥാർത്ഥ ഹീറോയിന് ആണവർ. ഒരുപക്ഷേ സിദ്ധാർഥ പോലും തിരിച്ചറിഞ്ഞിരുന്നില്ല തന്റെ ഭാര്യയുടെ ആ കഴിവിനെ.
നമ്മുടെ ചുറ്റുപാടുകളിൽ നോക്കിയാൽ ഇതുപോലെ ഒരായിരം മാളവികമാരെ നമുക്ക് കാണാൻ സാധിക്കും. ശുന്യതയിൽ നിന്നും വിസ്മയങ്ങൾ തീർക്കുന്ന ഒരുപാട് സ്ത്രീകളെ… ഒരുപാട് കുടുംബങ്ങളുടെ നട്ടെല്ലായ സ്ത്രീകളെ. അവരൊക്കെയാണ് സ്ത്രീകളെകൊണ്ട് അധികാര സ്ഥാനങ്ങളിൽ ഒന്നിന്നും കൊള്ളില്ല എന്ന് ഇന്നും വിശ്വസിക്കുന്ന അധമാന്മാർക്കുള്ള മറുപടി.
ഇതിനെയാണ് അക്ഷരം തെറ്റാതെ വുമൺ എൻപവർമെന്റ് എന്ന് വിളിക്കേണ്ടത്.!!

Back to top button
error: