NEWS

മഴക്കാലമെത്തി;മഴക്കാല രോഗങ്ങളും

ഴക്കാലമെത്തുന്നതോടെ നിരവധി പകര്‍ച്ചാവ്യാധികളും വ്യാപകമാകാറുണ്ട്.പനി, ചുമ, കഫക്കെട്ട്, കോളറ, എലിപ്പനി, മഞ്ഞപ്പിത്തം എന്നിങ്ങനെ മഴക്കാലത്ത് വരാന്‍ സാധ്യതയുള്ള രോ​ഗങ്ങള്‍ നിരവധിയാണ്. ശുചിത്വം പാലിക്കുന്നത് വഴിയും കൃത്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കുന്നത് വഴിയും ഒരുപരിധിവരെ നമുക്ക് ഇത് തടയാൻ സാധിക്കും.

മഴക്കാലമായാല്‍ വെള്ളക്കെട്ടുകള്‍ സാധാരണയാണ്.ഇത്തരം വെള്ളക്കെട്ടുകളില്‍ നിന്നാണ് എലിപ്പനി പടരുന്നത്.എലിമൂത്രത്തിലൂടെ പകരുന്ന രോഗമാണ് എലിപ്പനി.ശരീരത്തിലെ മുറിവുകളിലൂടെയാണ് റെപ്‌റ്റോ സ്‌പൈറ എന്ന രോഗാണു മനുഷ്യശരീരത്തില്‍ പ്രവേശിക്കുന്നത്.അതുകൊണ്ടുതന്നെ കാലില്‍ മുറിവോ വ്രണമോ ഉണ്ടെങ്കില്‍ വെള്ളക്കെട്ടുകളിലൂടെ നടക്കുന്നത് ഒഴിവാക്കണം.വെള്ളക്കെട്ടിലൂടെ നടക്കേണ്ട സാഹചര്യം ഉണ്ടായാല്‍ ഉടന്‍ തന്നെ കാലുകള്‍ വൃത്തിയായി കഴുകാന്‍ ശ്രദ്ധിക്കണം.

മഴയും വെള്ളക്കെട്ടും ശുദ്ധജല സ്രോതസ്സുകള്‍ മലിനമാകാന്‍ കാരണമാകും.ഇത്തരം വെള്ളം ഉപയോ​ഗിക്കുന്നതിലൂടെ കോളറ വരാനുള്ള സാധ്യത കൂടുതലാണ്.വൃത്തിഹീനമായ സഹാചര്യത്തില്‍ ഭക്ഷണം പാകം ചെയ്യുന്നതനും ശുദ്ധമല്ലാത്ത വെള്ളം ഉപയോ​ഗിക്കുന്നതും സാല്‍മൊണല്ല വൈറസ് ബാധിക്കുന്നതിന് കാരണമാകും.വെള്ളത്തിലൂടെ പകരുന്ന രോഗമാണ് മഞ്ഞപ്പിത്തം.രോഗിയുമായി നേരിട്ടുള്ള ബന്ധത്തിലൂടെയും മഞ്ഞപ്പിത്തം പകരും.മഴക്കാലത്ത് പലതരത്തിലുള്ള ത്വക്ക് രോ​ഗങ്ങളും ഉണ്ടാകും.കാലുകളില്‍ ചൊറിച്ചില്‍, വളംകടി തുടങ്ങിയവ വരാനുള്ള സാധ്യത കൂടുതലാണ്.അതിനാല്‍, കൈകാലുകള്‍ വൃത്തിയായി സൂക്ഷിക്കേണ്ടത് പ്രധാനമാണ്.

Signature-ad

മഴക്കാലത്ത് രോ​ഗങ്ങളില്‍ നിന്ന് രക്ഷ നേടാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക

.വെള്ളക്കെട്ടിലൂടെ നടക്കുന്നത് ഒഴിവാക്കുക

.കൊതുക് വളരാനുള്ള സാഹചര്യം ഒഴിവാക്കുക

.വീടിന് ചുറ്റും വെള്ളം കെട്ടിനില്‍ക്കാൻ സാധ്യതയുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കുക

.ഭക്ഷണം ചൂടോടെ കഴിക്കുക

.ഭക്ഷണങ്ങള്‍ തുറന്ന് വയ്ക്കരുത്

 

 

.മഴയുള്ള സമയത്ത് പുറത്തിറങ്ങുമ്ബോള്‍ റെയിന്‍കോട്ട്, കുട എന്നിവ ഉപയോഗിക്കുക

Back to top button
error: