NEWS

വാര്‍ത്താ അവതാരകയായ യുവതിക്ക് നേരെ ആക്രമണം; പ്രതി അറസ്റ്റിൽ

ആലപ്പുഴ: ജോലി കഴിഞ്ഞ് മടങ്ങിയ വാര്‍ത്ത അവതാരകയെ ആക്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. പത്തിയൂര്‍ പടിഞ്ഞാറ് അജിത്ത് ഭവനത്തില്‍ അജിത്ത്(22) ആണ് അറസ്റ്റിലായത്. ഗോവിന്ദമുട്ടം സ്വദേശി മേഘയ്ക്ക് എതിരെയാണ് ആക്രമണമുണ്ടായത്.

 

 

പ്രാദേശിക ചാനലിലെ ജോലി കഴിഞ്ഞ് രാത്രിയില്‍ വീട്ടിലേക്ക് സ്കൂട്ടറില്‍ പോയ വാര്‍ത്ത അവതാരകയെ മുട്ടേല്‍ പാലത്തിന് സമീപം ലിഫ്റ്റ് ചോദിച്ച ശേഷം ആക്രമിക്കുകയായിരുന്നു. കായംകുളം മുതല്‍ ഹരിപ്പാട്, അടൂര്‍, കരുനാഗപ്പള്ളി വരെയുള്ള സിസിടിവി ക്യാമറകള്‍ പരിശോധിച്ചാണ് പ്രതിയെ കണ്ടെത്തിയത്.

Back to top button
error: