NEWS
അബുദാബിയിൽ പാചകവാതക സംഭരണി പൊട്ടിത്തെറിച്ചു; ഇന്ത്യക്കാരനടക്കം 2 മരണം; സംഭവം മലയാളി ഹോട്ടലിൽ
അബുദാബി : മലയാളികൾ നടത്തുന്ന ഹോട്ടലിൽ പാചകവാതക സംഭരണി പൊട്ടിത്തെറിച്ച് രണ്ട് മരണം.സംഭവത്തിൽ അഞ്ച് നിലകളുള്ള കെട്ടിടം ഭാഗികമായി തകരുകയും 120 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
അബുദാബി ഖാലിദിയ മാളിനു സമീപം ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. കെട്ടിടത്തിൽ കോഴിക്കോട് സ്വദേശി ബഷീറും കണ്ണൂർ സ്വദേശി അബ്ദുൽഖാദറും ചേർന്നു നടത്തിയിരുന്ന ഫുഡ് കെയർ റസ്റ്ററന്റ് പൂർണമായും തകർന്നു.
വന്‍ ശബ്ദത്തോടെയുണ്ടായ അപകടത്തില്‍ സമീപ ഷോപ്പുകളുകളിലെയും ഫ്ലാറ്റുകളിലെയും ഗ്ലാസുകളും മറ്റും പൊട്ടിത്തെറിച്ചു. സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ക്കും കേടുപാടുണ്ട്.പരിക്കേറ്റ 64 പേരുടെ നില ഗുരുതരമാണെന്നാണ് അറിവ്.ഇവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.