Month: May 2022
-
Kerala
കോടതിയിൽ നിന്ന് പ്രതീക്ഷിച്ച നീതി ലഭിച്ചില്ലെന്ന് വിസ്മയയുടെ അമ്മ, വിധിയിൽ പൂർണ തൃപ്തനെന്ന് അച്ഛൻ
കൊല്ലം: സ്ത്രീധന പീഡനത്തെത്തുടർന്ന് ബി.എ.എം.എസ് വിദ്യാർഥിനി വിസ്മയ ജീവനെടുക്കിയ കേസിൽ കോടതിയിൽ നിന്ന് പ്രതീക്ഷിച്ച നീതി ലഭിച്ചില്ലെന്ന് വിസ്മയയുടെ അമ്മ സജിത. പ്രതിയായ കിരണിന് ജീവപര്യന്തം ശിക്ഷയാണ് പ്രതീക്ഷിച്ചത്. ഇതിനായി നിയമപോരാട്ടം തുടരുമെന്നും മേൽക്കോടതിയെ സമീപിക്കുമെന്ന് അമ്മ പറഞ്ഞു. കേസിൽ കിരണിന്റെ ബന്ധുക്കളായ കുറ്റക്കാർ വേറെയുമുണ്ട്. ഇനിയൊരു വിസ്മയ സമൂഹത്തിൽ ഉണ്ടാകരുതെന്ന പ്രാർഥന മാത്രമേയുള്ളു. സ്ത്രീധനം ചോദിച്ചു വരുന്നവർക്ക് മക്കളെ വിവാഹം കഴിപ്പിച്ച് കൊടുക്കരുതെന്നും അമ്മ പറഞ്ഞു. സ്ത്രീധനത്തെച്ചൊല്ലിയുണ്ടായ ഭർതൃപീഡനംമൂലം ബി. എ.എം.എസ് വിദ്യാർഥിനി വിസ്മയ ജീവനൊടുക്കിയ കേസിൽ ഭർത്താവ് കിരൺകുമാറിന് പത്തുവർഷം തടവും 12.55 ലക്ഷംരൂപ പിഴയും കോടതി വിധിച്ചു. കൊല്ലം ഒന്നാം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി കെ.എൻ സുജിത്താണ് ശിക്ഷ വിധിച്ചത്. കൊല്ലം പോരുവഴിയിലെ ഭർത്തൃവീട്ടിൽ കഴിഞ്ഞ ജൂൺ 21-നാണ് വിസ്മയയെ മരിച്ചനിലയിൽ കണ്ടെത്തിയത്. സ്ത്രീധനമായി നൽകിയ കാറിൽ തൃപ്തനല്ലാത്തതിനാലും വാഗ്ദാനംചെയ്ത സ്വർണം ലഭിക്കാത്തതിനാലും ശാരീരികമായും മാനസികമായും പീഡിപ്പിച്ചതിനെ തുടർന്ന് വിസ്മയ ജീവനൊടുക്കിയെന്നാണ് കേസ്. വിചാരണ…
Read More » -
NEWS
ഫൈനല്‍ ഉറപ്പിക്കുന്ന ആദ്യ ടീമാവാന്‍ ഗുജറാത്ത് ടൈറ്റന്‍സും രാജസ്ഥാന്‍ റോയല്‍സും ഇന്ന് നേർക്കുനേർ
കൊൽക്കത്ത : ഐപിഎൽ 15-ാം സീസണിലെ ആദ്യ ഫൈനലിസ്റ്റുകളാകാൻ ടേബിള്‍ ടോപ്പര്‍മാരായ ഗുജറാത്ത് ടൈറ്റന്‍സും രണ്ടാം സ്ഥാനത്തുള്ള രാജസ്ഥാന്‍ റോയല്‍സും ഇന്ന് ഏറ്റുമുട്ടും. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സിലാണ് മത്സരം.മികച്ച ഫോമിലുള്ള ഒരുപിടി താരങ്ങളുമായി പ്രതീക്ഷയിലാണ് ഇരു ടീമുകളും. യുവ താരങ്ങളായ ഹര്‍ദിക് പാണ്ഡ്യയുടെ ഗുജറാത്തും സഞ്‌ജു സാംസണിന്‍റെ രാജസ്ഥാനും നേര്‍ക്കുനേര്‍ വരുമ്ബോള്‍ ആര്‍ക്കൊപ്പമാവും ജയമെന്ന ആശയക്കുഴപ്പത്തിലാണ് ആരാധകര്‍. എന്നാല്‍ മത്സരത്തില്‍ ഗുജറാത്തിനുമേല്‍ രാജസ്ഥാന് മേല്‍ക്കൈയുണ്ടെന്നാണ് ന്യൂസിലന്‍ഡ് മുന്‍ ക്യാപ്റ്റന്‍ ഡാനിയല്‍ വെട്ടോറി പറയുന്നത്. ഏതൊരു വലിയ മത്സരത്തിലും തങ്ങളുടെ അനുഭവപരിചയം ഉപയോഗിക്കാനാകുന്ന മൂന്ന് ബൗളര്‍മാരുടെ സാന്നിധ്യമാണ് രാജസ്ഥന് മുന്‍ തൂക്കം നല്‍കുന്നതെന്ന് വെട്ടോറി പറഞ്ഞു.രാത്രി 7.30നാണ് മത്സരം.
Read More » -
NEWS
പെട്രോളിനും ഡീസലിനും വില വർധിപ്പിക്കണം; നഷ്ടത്തിലെന്ന് റിലയൻസ്
ന്യൂഡല്‍ഹി: അന്താരാഷ്‌ട്രവില ഉയര്‍ന്നിട്ടും പൊതുമേഖലാ എണ്ണവിതരണക്കമ്ബനികള്‍ തുടര്‍ച്ചയായി ദീര്‍ഘനാള്‍ വില പരിഷ്‌കരിത്തതുമൂലം സ്വകാര്യ എണ്ണക്കമ്ബനികള്‍ വന്‍ നഷ്‌ടം നേരിടുന്നതായി റിലയന്‍സ് ബി.പി മൊബിലിറ്റി ലിമിറ്റഡ് (ആര്‍.ബി.എം.എല്‍) കേന്ദ്രസര്‍ക്കാരിന് അയച്ചകത്തില്‍ വ്യക്തമാക്കി. ഡീസലിന് 24.09 രൂപയും പെട്രോളിന് 13.08 രൂപയും നഷ്‌ടത്തിലാണ് ഇപ്പോള്‍ വില്പനയെന്നും റിലയന്‍സ് ഇന്‍ഡസ്‌ട്രീസിന്റെയും ബ്രിട്ടീഷ് കമ്ബനിയായ ബി.പിയുടെയും സംയുക്തസംരംഭമായ ആര്‍.ബി.എം.എല്‍ ചൂണ്ടിക്കാട്ടി.പ്രതിമാസം 700 കോടി രൂപയുടെ വരുമാനനഷ്‌ടമാണ് ആര്‍.ബി.എം.എല്‍ നേരിടുന്നതെന്നും കത്തിൽ പറയുന്നു.
Read More » -
NEWS
ചിങ്ങവനം – ഏറ്റുമാനൂർ ഇരട്ടപ്പാത: വേഗപരിശോധന പൂര്‍ത്തിയായി;28 ന് തുറന്നു കൊടുക്കും
കോട്ടയം: ഏറ്റുമാനൂർ – ചിങ്ങവനം ഇരട്ടപ്പാതയിൽ സിആർഎസ് ( CRS Inspection) ഇൻസ്പെക്ഷൻ ഇന്നലെ നടന്നു.രണ്ട് എഞ്ചിനുകൾ ഉപയോഗിച്ച് രണ്ടായിട്ടാണ് CRS പരിശോധന നടത്തിയത്. ഏറ്റുമാനൂർ – കോട്ടയം റൂട്ടിൽ ED WAP 4 ആയിരുന്നു പരിശോധന നടത്തിയത്. കോട്ടയം – ചിങ്ങവനം റൂട്ടിൽ ED WAP 7 നുമായിരുന്നു ഇതിനായി ഉപയോഗിച്ചത്. പാതയിലൂടെ 110 കിലോമീറ്റർ വേഗതയിൽ 2 ബോഗികളുള്ള ട്രാക്ക് റെക്കോർഡിങ് കാർ (ഓക്സിലേഷൻ മോണിറ്ററിങ് സിസ്റ്റം) ഉപയോഗിച്ചാണ് വേഗ പരിശോധന നടത്തിയത്. പരിശോധന തൃപ്തികരമാണെന്നും മെയ് 28 ന് പാത തുറന്നുകൊടുക്കാനാകുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Read More » -
Crime
വിസ്മയ ജീവനൊടുക്കിയ കേസില്‍ ഭര്‍ത്താവ് കിരണ്‍കുമാറിന് 10 വർഷം തടവ്
കൊല്ലം: ഭര്‍ത്തൃപീഡനത്തെ തുടര്‍ന്ന് ബി.എ.എം.എസ് വിദ്യാര്‍ഥിനി വിസ്മയ ജീവനൊടുക്കിയ കേസില്‍ ഭര്‍ത്താവ് കിരണ്‍കുമാറിന് 10 വർഷം തടവ്. കൊല്ലം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. ഐപിസി 304 (B), ഗാർഹിക പീഡനത്തിനെതിരായ 498 (A), ആത്മഹത്യാ പ്രേരണയ്ക്കെതിരായ ഐപിസി 306 വകുപ്പുകളും സ്ത്രീധന നിരോധന നിയമത്തിലെ 3, 4 വകുപ്പുകൾ പ്രകാരമാണ് കോടതി ശിക്ഷ വിധിച്ചത്. കേസില്‍ കിരൺ കുമാർ കോടതിയിൽ കുറ്റം നിഷേധിച്ചിരുന്നു. തനിക്ക് പ്രായം കുറവാണെന്നും ശിക്ഷയിൽ ഇളവ് വേണമെന്നും പ്രതി ആവശ്യപ്പെട്ടു. താൻ തെറ്റ് ചെയ്തിട്ടില്ല. വിസ്മയയുടേത് ആത്മഹത്യയാണെന്നും താൻ നിരപരാധിയാണെന്നും കിരൺ കുമാർ കോടതിയിൽ പറഞ്ഞു. വിധി പുറപ്പെടുവിക്കുന്നതിന് മുമ്പ് എന്തെങ്കിലും പറയാനുണ്ടോ എന്ന് കോടതി ചോദിച്ചപ്പോഴായിരുന്നു കിരണിന്‍റെ പ്രതികരണം. ശിക്ഷാ വിധി കേള്‍ക്കാനായി വിസ്മയയുടെ അച്ഛൻ ത്രിവിക്രമന്‍ നായര്‍ കോടതിയിൽ എത്തിയിരുന്നു. കിരണ്‍ കുമാറിന് സ്ത്രീധനമായി നൽകിയ കാറിലാണ് വിസ്മയയുടെ പിതാവ് കോടതിയിൽ എത്തിയത്. 2021 ജൂണ്‍ 21 നാണ് ബിഎഎംഎസ്…
Read More » -
NEWS
കുന്തിരിക്കം പുകച്ച് കൊതുകുകളെ അകറ്റാം
മഴക്കാലമായതോടെ കൊതുക് ശല്യം രൂക്ഷമാവുകയാണ്.വീട്ടിലും പരിസരപ്രദേശങ്ങളിലും കൊതുകുകള്‍ പെരുകുന്നത് നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും.കൊതുകിനെ തുരത്താന്‍ ഒറ്റമൂലയായി കുന്തിരിക്കം ഉപയോഗിക്കാം. കുന്തിരിക്കം തന്നെയോ വെളുത്തുള്ളി, മഞ്ഞള്‍, കടുക് എന്നിവയോടൊപ്പം വേപ്പെണ്ണയില്‍ കുഴച്ചതിനുശേഷമോ വീടിനു ചുറ്റും പുകയ്ക്കുക.ഇത് കൊതുകിനെ അകറ്റി നിര്‍ത്താന്‍ സഹായിക്കും. കൂടാതെ, തുളസിയോ തുമ്ബയോ ചതച്ചതിനുശേഷം വീടിനു സമീപം തൂക്കിയിടുന്നതും നല്ലതാണ്. പരിസര പ്രദേശങ്ങളില്‍ വെള്ളം കെട്ടിക്കിടന്നാല്‍ അതിലേക്ക് വേപ്പെണ്ണ, സോപ്പുലായനി, പുകയില കഷായം എന്നിവ നിശ്ചിത അനുപാതത്തില്‍ ചേര്‍ത്ത് യോജിപ്പിച്ചതിനുശേഷം ഒഴിക്കുക.
Read More » -
NEWS
സ്വാദ് മാത്രമല്ല,ആരോഗ്യവുമാണ് വെളുത്തുള്ളി; വെളുത്തുള്ളി അച്ചാർ ഉണ്ടാക്കുന്നവിധം
വെളുത്തുള്ളി നമ്മുടെയെല്ലാം അടുക്കളയിലെ സുപ്രധാന ചേരുവയാണ്. ഏതു കറി വിഭവം തയ്യാറാക്കാൻ ആയാലും വെളുത്തുള്ളി പ്രധാനമായിരിക്കും.വിഭവത്തിൻ്റെ സ്വാദ് തന്നെ മാറ്റിമറിക്കാൻ ശേഷിയുള്ളതാണ് ഇതിന്റെ സവിശേഷ രുചി. എന്നാൽ രുചി മാത്രമല്ല, ആൻറി ബാക്ടീരിയൽ, ആന്റിസെപ്റ്റിക് സ്വഭാവമുള്ളതിനാൽ ഇതിന് ഏറെ ഔഷധ ഗുണങ്ങളുമുണ്ട്. അല്ലിസിൻ എന്ന സംയുക്തമാണ് വെളുത്തുള്ളിക്ക് ഇത്രയധികം ഗുണങ്ങൾ നൽകുന്നത്.ഫോസ്ഫറസ്, സിങ്ക്, പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയ ധാതുക്കളാൽ സമ്പന്നമാണ് ഇത്. വിറ്റാമിൻ സി, കെ, ഫോളേറ്റ്, നിയാസിൻ, തയാമിൻ എന്നിവയും വെളുത്തുള്ളിയിൽ ധാരാളമായി കാണപ്പെടുന്നുണ്ട്.ഇത്തരം പോഷകങ്ങൾ എല്ലാം നിറഞ്ഞിരിക്കുന്നത് കൊണ്ടു തന്നെ ദൈനംദിന ഭക്ഷണത്തിലൂടെ ഇത് ഉള്ളിൽ ചെല്ലുന്നത് വഴി ശരീരത്തിന് ലഭിക്കുന്ന ആരോഗ്യ ഗുണങ്ങൾ ചില്ലറയല്ല.ശരീരത്തിന് ഏറെ ഗുണകരവും സ്വാദിഷ്ടവുമായ വെളുത്തുള്ളി അച്ചാർ ഉണ്ടാക്കുന്നതെങ്ങനെയെന്ന് നോക്കാം. ചേരുവകൾ: വെളുത്തുള്ളി – അര കിലോ പച്ചമുളക് – 5 എണ്ണം ഇഞ്ചി – I കഷണം വേപ്പില കടുക് – കുറച്ച് വിനാഗിരി – I l…
Read More » -
Kerala
ഇറച്ചിക്കഷ്ണം തൊണ്ടയിൽക്കുടുങ്ങി എം.എസ്.സി വിദ്യാർഥിനി മരിച്ചു
പെരിന്തൽമണ്ണ: ഇറച്ചിക്കഷ്ണം തൊണ്ടയിൽക്കുടുങ്ങിയതിനെ ത്തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവതി മരിച്ചു. തെയ്യോട്ടുചിറ കാഞ്ഞിരത്തടത്തിലെ വലിയപീടിയേക്കൽ യഹിയയുടെ മകൾ ഫാത്തിമ ഹനാൻ (22) ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് വീട്ടിൽ ഭക്ഷണത്തിനോടൊപ്പം കഴിച്ച ഇറച്ചിക്കഷ്ണമാണ് തൊണ്ടയിൽ കുടുങ്ങിയത്. തുടർന്ന്, പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും തിങ്കളാഴ്ച ഉച്ചയോടെ മരിച്ചു. മണ്ണാർക്കാട് ദാറുന്നജാത്ത് കോളജിൽ എം.എസ്സി. സൈക്കോളജി വിദ്യാർഥിനിയാണ്. ഒന്നരവർഷങ്ങൾക്കുമുമ്പ് ചെമ്മാണിയോട്ടേക്ക് വിവാഹം കഴിച്ച് അയച്ചെങ്കിലും പഠനസൗകര്യത്തിനുവേണ്ടി സ്വന്തംവീട്ടിലാണ് താമസിച്ചിരുന്നത്. ഭർത്താവ്: ആസിഫ്. മാതാവ്: അസൂറ. സഹോദരങ്ങൾ: ഹനിയ, ഹാനിത്ത്.
Read More » -
Kerala
എഞ്ചിനീയറിങ്ങ് കോളജ് വിദ്യാർത്ഥിനി വീട്ടിൽ തൂങ്ങി മരിച്ചു
ഇരിങ്ങാലക്കുട: പുല്ലൂരിൽ എഞ്ചിനീയറിങ്ങ് കോളജ് വിദ്യാർത്ഥിനി വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ. മുരിയാട് ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാർഡ് പുല്ലൂർ തുറവൻകാട് കൊച്ചുകുളം പ്രേമൻ്റെ മകൾ ആതിരയെയാണ് (21) വീടിന്റെ രണ്ടാം നിലയിലെ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. തൃശൂർ തേജസ് എഞ്ചിനീയറിങ്ങ് കോളേജിലെ മൂന്നാം വർഷ വിദ്യാർത്ഥിനിയാണ് ആതിര. ഇരിങ്ങാലക്കുട പോലീസ് ഇൻക്വസ്റ്റ് നടത്തി. മൃതദേഹം തൃശൂർ മെഡിക്കൽ കോളേജ് മോർച്ചറിയിൽ. അമ്മ : ലക്ഷ്മി സഹോദരൻ : അഖിൽ (ഗൾഫ്)
Read More » -
Kerala
‘അരിയും മലരും കുന്തിരിക്കവും വാങ്ങി വെച്ചോളൂ നിന്റെയൊക്കെ കാലന്മാര്‍ വരുന്നുണ്ടെന്ന്’ മുദ്രാവാക്യം വിളിച്ച കുട്ടിയുടെ പിതാവ് അന്‍സാർ പൊലീസ് കസ്റ്റഡിയില്‍, നവാസ് വണ്ടാനവും മുജീബും ഒന്നും രണ്ടും പ്രതികള്‍
കോട്ടയം: ശനിയാഴ്ച പോപ്പുലർ ഫ്രണ്റാലിക്കിടെ കുട്ടി പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ. കോട്ടയം ഈരാറ്റുപേട്ട സ്വദേശി അന്‍സാറിനെയാണ് പൊലീസ് കസ്റ്റടിയിലെടുത്തത്ത്. റാലിക്ക് കുട്ടിയെ കൊണ്ടുവന്നത് ഇയാളാണ്. കേസിൽ പോപ്പുലർ ഫ്രണ്ട് ആലപ്പുഴ ജില്ലാ പ്രസിഡന്റ് നവാസ് വണ്ടാനവും സെക്രട്ടറി മുജീബുമാണ് ഒന്നും രണ്ടും പ്രതികള്‍. മുദ്രാവാക്യം വിളിച്ച കുട്ടിയെ ചുമലിലേറ്റിയ ആളും പ്രതിയാവും. ആലപ്പുഴയില്‍ നിന്നെത്തിയ പൊലീസ് സംഘം രാത്രി 10 മണിയോടെയാണ് അന്‍സാറിനെ കസ്റ്റഡിയില്‍ എടുത്തത്. അർദ്ധരാത്രിയിൽ പോലീസിനെതിരെ വെല്ലുവിളിയും പ്രകടനവുമായി പോപ്പുലർഫ്രണ്ട് പ്രവര്‍ത്തകര്‍ ഈരാറ്റുപേട്ട നഗരത്തില്‍ സംഘർഷാവസ്ഥ സൃഷ്ടിച്ചു. മതസ്പര്‍ദ്ധ ഉണ്ടാക്കാന്‍ ശ്രമിച്ചു എന്ന കുറ്റത്തിനാണ് കേസ്. പ്രാഥമിക അന്വേഷണത്തിന് ശേഷമാണ് ആലപ്പുഴ സൗത്ത് പൊലീസ് കേസെടുത്തത്. ശനിയാഴ്ചയാണ് ആലപ്പുഴയില്‍ നടന്ന പ്രകടനത്തിനിടെ ഒരാളുടെ തോളിലിരുന്ന് ചെറിയ കുട്ടി വിദ്വേഷ മുദ്രാവാക്യം വിളിച്ചത്. സംഭവത്തില്‍ പൊലീസ് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങിയിരുന്നു. കേന്ദ്ര ഏജന്‍സികളും ഇത് സംബന്ധിച്ച് റിപ്പോര്‍ട്ടുകള്‍ തേടി. 10 വയസ്സ്…
Read More »