NEWS

ബൈക്കിലെത്തിയ യുവാവ് പമ്ബാനദിയില്‍ ചാടി

ചെങ്ങന്നൂർ: ബൈക്കിലെത്തിയ യുവാവ് പാലത്തില്‍ നിന്നും പമ്ബാനദിയിലേക്ക് ചാടി. ചെങ്ങന്നൂര്‍ കല്ലിശ്ശേരി ഇറപ്പുഴ പാലത്തില്‍ നിന്നാണ് യുവാവ് പമ്ബാ നദിയിലേക്ക് ചാടിയത്. ഇന്നലെ രാവിലെ 9 മണിയോടെയാണ് സംഭവം.

 

 

KL 30 C 5503 എന്ന ബൈക്കിലെത്തിയ മുളക്കുഴ പെരിങ്ങാല കൊടുവേലിചിറ വിപിന്‍ സദനത്തില്‍ വിപിന്‍ ദാസ് (25) ആണ് നദിയില്‍ ചാടിയത്. ബൈക്ക് പാലത്തിന് സമീപത്തായി നിര്‍ത്തിയതിനു ശേഷമാണ് ഇയാള്‍ പാലത്തില്‍ നിന്നും ചാടിയത്. ചെങ്ങന്നൂരില്‍ നിന്നും എത്തിയ ഫയര്‍ഫോഴ്സ് സംഘം തിരച്ചില്‍ തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: