Month: May 2022
-
Kerala
‘നടിയുടെ പരാതി രാഷ്ട്രീയ ഉദ്ദേശത്തോടെയല്ല’; സര്‍ക്കാര്‍ അതിജീവികയ്ക്കൊപ്പം നിന്നുവെന്നും റിമ കല്ലിങ്കൽ
കൊച്ചി: നടിയുടെ പരാതി രാഷ്ട്രീയ ഉദ്ദേശത്തോടെയുള്ളതെന്ന് വ്യാഖ്യാനിച്ചത് നിർഭാഗ്യകരമെന്ന് നടി റിമ കല്ലിങ്കൽ. തെരഞ്ഞെടുപ്പ് നടക്കുന്നോ എന്ന് നോക്കിയല്ലല്ലോ ഒരു ഇര തന്‍റെ ആശങ്ക പങ്ക് വയ്ക്കുന്നത്. അതിജീവിതയ്ക്ക് ആശങ്ക പങ്ക് വയ്ക്കാൻ തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ കാത്തിരിക്കേണ്ട കാര്യമല്ലെന്ന് പറഞ്ഞ റിമ, ഈ വിഷയത്തിൽ താനും ആഷിഖും പ്രതികരിക്കുന്നില്ലല്ലോ എന്ന കോൺഗ്രസിന്‍റെ പരാതിയിലും മറുപടി നല്‍കി. ഒരു സിനിമ ഷൂട്ട് ചെയ്യുകയായിരുന്നു തങ്ങളെന്ന് നടി പറഞ്ഞു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു റിമ കല്ലിങ്കൽ. കേസിന്‍റെ കാര്യത്തിൽ ആശങ്കയുണ്ട്. അഞ്ച് കൊല്ലമായി ഇതിന്‍റെ പിറകെ നടക്കുകയല്ലേ എന്ന് പറഞ്ഞ റിമ, വിഷയത്തെ രാഷ്ടീയ വത്കരിക്കേണ്ടതില്ലെന്നും മാധ്യമങ്ങളോട് പറഞ്ഞു. സംസ്ഥാന സർക്കാരും മുഖ്യമന്ത്രിയും ആക്രമിക്കപ്പെട്ട നടിക്കൊപ്പം എക്കാലവും നിലനിന്നിരുന്നു. മറ്റൊരു സര്‍ക്കാരും ഇതുപോലെ അതിജീവതയ്ക്കൊപ്പം നില്‍ക്കുമെന്ന് കരുതുന്നില്ലെന്നും റിമ കല്ലിങ്കൽ പ്രതികരിച്ചു, നടി തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ടോ എന്ന സിദ്ദിഖിന്‍റെ പരാമർശത്തോടും റിമ കല്ലിങ്കൽ പ്രതികരിച്ചു. അത്രയും തരം താഴാൻ…
Read More » -
Kerala
വിജയ് ബാബുവിൻ്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഉചിതമല്ലെന്ന് ഹൈക്കോടതി
വിജയ് ബാബുവിൻ്റെ മുൻകൂർ ജാമ്യാപേക്ഷ ഇപ്പോൾ പരിഗണിക്കുന്നത് ഉചിതമല്ലെന്ന് ഹൈക്കോടതി. സ്ഥലത്തില്ലാതെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഉചിതമല്ല വിജയ് ബാബു നാട്ടിലെത്തി രണ്ട് ദിവസത്തിന് ശേഷം ജാമ്യാപേക്ഷ പരിഗണിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി. അതേസമയം, വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യാത്തതെന്തെന്ന് കോടതി പൊലീസിനോട് ആരാഞ്ഞു. എന്നാൽ റെഡ് കോർണർ നോട്ടീസ് നൽകിയിരിക്കുകയാണെന്ന് പൊലീസ് കോടതിയിൽ വ്യക്തമാക്കി. ഇന്നലെ ടിക്കറ്റ് എടുത്തിട്ട് എന്തുകൊണ്ട് കൊണ്ട് വന്നില്ലായെന്നും മറ്റ് കേസുകളിൽ നിന്നും എന്ത് പ്രത്യേകതയാണ് ഈ കേസിനുള്ളതെന്നും കോടതി ചോദിച്ചു. ജാമ്യാപേക്ഷ തള്ളിയാൽ പ്രതി വിദേശത്ത് തന്നെ തുടരില്ലെയെന്നും കോടതി പ്രോസിക്യൂഷനോട് ചോദിച്ചു. നാട്ടിൽ വരാനായി വിജയ് ബാബുവിന് രണ്ട് ദിവസം നൽകാമെന്നും ഇവിടുത്തെ നിയമ സംവിധാനത്തിന് വിജയ ബാബു വിധേയമാകട്ടെയെന്നും കോടതി പറഞ്ഞു.
Read More » -
Kerala
പശുവിനെ കടത്താന്‍ ഇനിയാരും നോക്കണ്ട, പിടിയിടും മൈക്രോചിപ്പ്, പദ്ധതി കേരളത്തില്‍!
2018 ഓഗസ്ത് 21-ന്, പ്രളയത്തെ തുടര്‍ന്നുണ്ടായ മലവെള്ളപ്പാച്ചിലില്‍ മൂവാറ്റുപുഴ വാളകം മേക്കടമ്പില്‍ ജീവനുള്ള ഒരു പശു ഒഴുകിയെത്തി. ലക്ഷണമൊത്ത ആ പശുവിനെ നാട്ടുകാര്‍ എങ്ങനെയോ കരയ്ക്കു കയറ്റിയപ്പോള്‍ പുതിയ ഒരു പ്രശ്‌നം ഉരുത്തിരിഞ്ഞുവന്നു. പശുവിന്റെ ഉടമസ്ഥരാണെന്ന് പറഞ്ഞ് അഞ്ചു പേര്‍ രംഗത്തെത്തി. പശുവിന്റെ യഥാര്‍ഥ ഉടമ ആരെന്ന കാര്യത്തില്‍ തര്‍ക്കമായി. അതോടെ, പൊലീസും നാട്ടുകാരും കുഴങ്ങി. തുടര്‍ന്ന് അധികൃതര്‍ പശുവിന്റെ ചെവിയിലെ ഇന്‍ഷുറന്‍സ് ടാഗ് കണ്ടെത്തി ഊരമനയിലെ വെറ്ററിനറി ഡോക്ടറുടെ സഹായം തേടി. ഇന്‍ഷുറന്‍സ് ടാഗിലെ നമ്പര്‍ ഉപയോഗിച്ച് ഐടി സെല്ലിലെ ഉദ്യോഗസ്ഥര്‍ പശുവിന്റെ യഥാര്‍ഥ ഉടമയെ കണ്ടെത്തുകയും ചെയ്തു. റാക്കാട് എടക്കരയില്‍ ബേബിയുടേതായിരുന്നു പശുവെന്ന് പരിശോധനയില്‍ തെളിഞ്ഞതോടെ ഉടമകളാണെന്ന അവകാശവാദവുമായെത്തിയ അഞ്ച് പേരും മുങ്ങി! സമാനമായ സാഹചര്യം, അതിനും അഞ്ചുവര്‍ഷം മുമ്പ് 2013 ആഗസ്ത് 18-ന് കാസര്‍ഗോട്ടെ ഉദയഗിരിയിലും ഉണ്ടായി. എവിടെനിന്നോ വന്ന് നാട്ടില്‍ അലഞ്ഞുതിരിഞ്ഞ ഒരു പശുവായിരുന്നു ഈ കഥയിലെ കേന്ദ്ര കഥാപാത്രം. അതിന്റെ ഉടമസ്ഥാവകാശത്തിനായി അന്ന് വന്നത്…
Read More » -
LIFE
‘സ്വകാര്യ ജീവിതത്തില്‍ ഇടപെടുന്നവര്‍ക്ക്, വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ഗോപി സുന്ദര്‍
ഗോപി സുന്ദറും അമൃത സുരേഷും അടുത്തിടെയാണ് പ്രണയം വെളിപ്പെടുത്തിയത്. തുടര്‍ന്ന് ഇരുവര്‍ക്കും ആശംസകളുമായും വിമര്‍ശിച്ചും ഒട്ടേറെ പേര്‍ സാമൂഹ്യമാധ്യമത്തിലൂടെ രംഗത്ത് എത്തിയിരുന്നു. ഇപ്പോഴിതാ എല്ലാ വിമര്‍ശനങ്ങള്‍ക്കും മറുപടിയെന്നോണം ഒരു ഫോട്ടോയും ക്യാപ്ഷനും ഗോപി സുന്ദര്‍ ഷെയര്‍ ചെയ്‍തിരിക്കുന്നു. മറ്റുള്ളവരുടെ സ്വകാര്യ ജീവിതത്തില്‍ ഇടപെടുന്നവര്‍ക്ക് എന്നാണ് ഗോപി സുന്ദര്‍ എഴുതിയിരിക്കുന്നത് (Gopi Sundar). പുട്ടും മുട്ടക്കറിയും കഴിക്കുന്ന അമൃത സുരേഷിനൊപ്പം നില്‍ക്കുന്ന തന്റെ ഫോട്ടോയാണ് ഗോപി സുന്ദര്‍ പങ്കുവെച്ചത്. വിമര്‍ശനങ്ങള്‍ക്ക് മറുപടിയെന്നോണം ക്യാപ്ഷനുമെഴുതി. മറ്റുള്ളവരുടെ സ്വകാര്യ ജീവിതത്തില്‍ ഇടപെടുന്ന, ഒരു പണിയും ഇല്ലാത്തവര്‍ക്കായി ഈ പുട്ടും മുട്ടക്കറിയും സമര്‍പ്പിക്കുന്നു എന്നായിരുന്നു ക്യാപ്ഷൻ. അമൃത സുരേഷും ഇതേ ഫോട്ടോ ഫേസ്‍ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്. View this post on Instagram A post shared by Gopi Sundar Official (@gopisundar__official) അമൃത സുരേഷിനൊപ്പം നില്‍ക്കുന്ന ഒരു ഫോട്ടോ പങ്കുവെച്ചായിരുന്നു ഗോപി സുന്ദര്‍ പ്രണയം വെളിപ്പെടുത്തിയിരുന്നത്. പിന്നിട്ട കാതങ്ങള്‍ മനസ്സില്‍ കുറിച്ച്…
Read More » -
Kerala
ലെസ്ബിയൻ പങ്കാളികളെ ഒന്നിച്ച് ജീവിക്കാൻ അനുവദിച്ച് ഹൈക്കോടതി
കൊച്ചി: ലെസ്ബിയൻ (Lesbian) പങ്കാളികളെ ഒന്നിച്ച് ജീവിക്കാൻ അനുവദിച്ച് ഹൈക്കോടതി. കോഴിക്കോട് സ്വദേശിനിയായ ആദില നസ്റിൻ നൽകിയ ഹേബിയസ് കോർപ്പസ് ഹർജിയിലാണ് ഹൈക്കോടതിയുടെ വിധി. പങ്കാളിയെ തട്ടിക്കൊണ്ട് പോയെന്ന് ആരോപിച്ചാണ് സ്വദേശിനിയായ പെൺകുട്ടി ഹൈക്കോടതിയെ സമീപിച്ചത്. ഹർജിയെ തുടർന്ന് കോടതിയിൽ ഹാജരാകാൻ കോഴിക്കോട് സ്വദേശിനിയായ പെൺകുട്ടിയോട് കോടതി നിര്‍ദ്ദേശിച്ചു. പെൺകുട്ടിയെ രക്ഷിതാക്കൾ കോടതിയിൽ ഹാജരാക്കുമെന്ന് അഭിഭാഷകർ കോടതിയെ അറിയിച്ചു. തടഞ്ഞ് വച്ചിരിക്കുന്ന പങ്കാളിയെ മോചിപ്പിച്ച് ഒന്നിച്ച് ജീവിക്കാൻ അനുവദിക്കണം എന്നാവശ്യപ്പട്ട് ആലുവ സ്വദേശിയായ ആദില നസ്റിനാണ് നിയമസഹായം തേടി കോടതിയെ സമീപിച്ചത്. തനിക്കൊപ്പം താമസിക്കാന്‍ താല്‍പ്പര്യപ്പെട്ട് വീടുവിട്ടിറങ്ങിയ പങ്കാളിയെ വീട്ടുകാര്‍ ബലമായി പിടിച്ചുകൊണ്ടുപോയി തടവില്‍ ഇട്ടതായി ലെസ്ബിയന്‍ പ്രണയിനിയുടെ പരാതി. ആദില പൊലീസിലും പരാതി നല്‍കിയിട്ടുണ്ട്. കോഴിക്കോട് താമരശേരി സ്വദേശിയാണ് ആദിലയുടെ പങ്കാളി. ആലുവയിലെ ബന്ധുവിന്‍റെ വീട്ടിലായിരുന്നു പങ്കാളിയായ കോഴിക്കോട് സ്വദേശിനിയായ യുവതിയ്ക്കൊപ്പം ആദില നസ്റിൻ താമസിച്ചിരുന്നത്. ആറ് ദിവസം മുമ്പ് പങ്കാളിയുടെ അമ്മയും ബന്ധുക്കളും ആലുവയിലെ വീട്ടിലെത്തി ബലംപ്രയോഗിച്ച് പങ്കാളിയെ…
Read More » -
Kerala
തൃക്കാക്കരയില്‍ കള്ളവോട്ടിന് ശ്രമിച്ച സിപിഎം പ്രവർത്തകന്‍ പിടിയില്‍
കൊച്ചി: തൃക്കാക്കര മണ്ഡലത്തിലെ പൊന്നുരുന്നിയില്‍ കള്ളവോട്ടിന് ശ്രമിച്ചയാള്‍ അറസ്റ്റില്‍. ടി.എം സഞ്ജുവെന്ന വോട്ടറുടെ പേരില്‍ കള്ളവോട്ട് ചെയ്യാനെത്തിയ പ്രദേശിക ഡിവൈഎഫ്ഐ നേതാവ് ആൽബിനാണ് അറസ്റ്റിലായത്. ഉച്ചയ്ക്ക് 12.45 ഓടെയാണ് പൊന്നുരുന്നി 66-ാം നമ്പർ ബൂത്തിൽ കള്ള വോട്ട് ചെയ്യാൻ ആൽബിൻ ശ്രമം നടത്തിയത്. ബൂത്തിലെ വോട്ടർ പട്ടികയിലെ 183-ാം ക്രമനമ്പറിലുള്ള ടി.എം സഞ്ജു എന്ന വ്യക്തിയുടെ വോട്ട് ചെയ്യാനാണ് ആൽബിൻ ശ്രമിച്ചത്. സഞ്ജു നായർ എന്ന തിരിച്ചറിയൽ കാർഡ് ഉപയോഗിച്ചാണ് വോട്ട് ചെയ്യാൻ ശ്രമിച്ചത്. എന്നാൽ ഇത് യഥാർത്ഥ വോട്ടർ അല്ല തിരിച്ചറിഞ്ഞ യുഡിഎഫ് പോളിംഗ് ഏജന്‍റ് ചലഞ്ച് ചെയ്യുകയായിരുന്നു. തുടർന്ന് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. വ്യാപകമായി കള്ളവോട്ടിന് സിപിഎം ശ്രമിക്കുകയാണെന്ന് കോൺഗ്രസ് നേതൃത്വം നേരത്തെ തന്നെ ആരോപണം ഉന്നയിച്ചിരുന്നു. ഇത് ശരിയാണെന്ന് തെളിയിക്കുന്ന സംഭവമാണ് തൃക്കാക്കരയില്‍ അരങ്ങേറിയത്. സംഭവത്തിൽ യുഡിഎഫ് നേതൃത്വം പരാതി നൽകിയിട്ടുണ്ട്. കൃത്യമായ ആസൂത്രണത്തോടെയാണ് ഇയാൾ കള്ളവോട്ട് ചെയ്യാൻ എത്തിയത്. വ്യാജ തിരിച്ചറിയൽ കാർഡ് ഉൾപ്പെടെ…
Read More » -
Kerala
‘ആഭ്യന്തര മന്ത്രിക്കസേരയിൽ ഒരു വടിയെങ്കിലും കുത്തി വെക്കണം’; പിണറായിക്കെതിരെ കെ സുധാകരന്‍
തിരുവനന്തപുരം: സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ പീഡനങ്ങള്‍ വര്‍ധിക്കുകയാണെന്ന് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ എംപി. ഭരണതലത്തില്‍ മുഖ്യമന്ത്രിക്ക് പിടിപ്പുകേടും കഴിവില്ലായ്മയുമാണെന്ന് കെ.സുധാകരന്‍ വിമര്‍ശിച്ചു. ഇടുക്കി പൂപ്പാറയില്‍ ഇതരസംസ്ഥാനക്കാരിയായ 15 വയസുകാരി ക്രൂര പീഡനത്തിനിരയായതിന് പിന്നാലെയാണ് ആഭ്യന്തരവകുപ്പിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും രൂക്ഷഭാഷയില്‍ വിമര്‍ശിച്ച് കെപിസിസി അധ്യക്ഷന്‍ രംഗത്തെത്തിയത്. നിങ്ങളുടെ പിടിപ്പുകേടിനും കഴിവില്ലായ്മക്കും ഇനിയുമെത്ര പെണ്‍ജീവനുകള്‍ ബലിയാടാകണമെന്ന് സുധാകരന്‍ ചോദിക്കുന്നു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് കെപിസിസി അധ്യക്ഷന്‍ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ പ്രതികരണം നടത്തിയത്. കേരളത്തിന്റെ ആഭ്യന്തര മന്ത്രിക്കസേരയിൽ ഒരു വടിയെങ്കിലും കുത്തി വെക്കാൻ ഞങ്ങൾ മുന്നേ പറഞ്ഞിരുന്നു. ഇന്നലെ നടന്ന സംഭവത്തോട് കൂടി പിണറായി സർക്കാരിനെ പരിഹസിക്കാൻ പോലും അറപ്പ് തോന്നിപ്പോകുന്നു. താങ്കളും ഒരു പെൺകുട്ടിയുടെ അച്ഛനല്ലേ പിണറായി വിജയൻ ? ഇന്നലെ ഇടുക്കിയിൽ നടന്ന ദാരുണ സംഭവം, ഈ മണ്ണിൽ ജീവിക്കുന്ന ഓരോ രക്ഷിതാവിനെയും പേടിപ്പെടുത്തുന്നതാണ്. താങ്കളുടെ പിടിപ്പുകേടിനും കഴിവില്ലായ്മയ്ക്കും ഇനിയുമെത്ര പെൺജീവനുകൾ ബലിയാടാകണം മുഖ്യമന്ത്രി? കേരളത്തിലിന്നോളം കേട്ടുകേൾവിയില്ലാത്ത വിധം പെൺകുഞ്ഞുങ്ങൾ ക്രൂരപീഡനങ്ങൾക്ക് വിധേയമാകുമ്പോൾ നിങ്ങൾക്കാ…
Read More » -
Crime
പൂവാലന്മാർ കരുതിയിരിക്കുക, ഹണിട്രാപ്പ് മദാലകൾ പിന്നാലെയുണ്ട്; കോഴിക്കോട് ഒരു സംഘം കുടുങ്ങി
ഹണിട്രാപ്പ് മാതൃകയിൽ കവർച്ച നടത്തി പണവും മൊബൈൽഫോണും കവർന്ന രണ്ടുപേർ ടൗൺ പോലീസിന്റെ പിടിയിൽ. അരീക്കാട് പുഴക്കൽവീട്ടിൽ പി. അനീഷ (24), നല്ലളം ഹസ്സൻഭായ് വില്ലയിൽ പി.എ. ഷംജാദ് (26) എന്നിവരാണ് അറസ്റ്റിലായത്. സാമൂഹികമാധ്യമങ്ങളിൽ അക്കൗണ്ടുകളുണ്ടാക്കി ഹണിട്രാപ്പ് മാതൃകയിൽ വിവിധയിടങ്ങളിൽ വിളിച്ചുവരുത്തി വിലപിടിപ്പുള്ള വസ്തുക്കൾ കവരുകയാണ് പതിവ്. റെയിൽവേസ്റ്റേഷനുസമീപം ആനിഹാൾ റോഡിൽവെച്ച് കാസർകോട് ചന്ദ്രഗിരി സ്വദേശിയുടെ പണവും മൊബൈൽഫോണും കവർന്ന കേസിലാണ് ഇവർ പിടിയിലായത്. ഇൻസ്റ്റഗ്രാംവഴി പരിചയപ്പെട്ട യുവാവിനെ യുവതിയെ കാണാൻ കോഴിക്കോട്ടേക്ക് വിളിച്ചുവരുത്തുകയായിരുന്നു. തുടർന്ന് ആനിഹാൾ റോഡിലെ ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി ഒപ്പമുള്ള ഷംജാദുമായിച്ചേർന്ന് മർദിച്ചു സാധനങ്ങൾ കൈക്കലാക്കി. സമാനമായ സംഭവങ്ങൾ മുമ്പും ഉണ്ടായിട്ടുണ്ടെങ്കിലും പലരും മാനഹാനി ഭയന്ന് പരാതി നൽകാറില്ലെന്ന് ഇരുവരും പോലീസിനോട് സമ്മതിച്ചു. മെഡിക്കൽ കോളജ് പോലീസ് രജിസ്റ്റർചെയ്ത എൻ.ഡി.പി.എസ് കേസിൽ അടുത്തിടെയാണ് യുവതി ജാമ്യത്തിലിറങ്ങിയത്. ടൗൺ എസ്.ഐ.മാരായ എസ്. ജയശ്രീ, അനിൽകുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സജേഷ്‌കുമാർ, ഉദയകുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ…
Read More » -
NEWS
‘ഫാമിലിയില്‍ ചെയ്യാന്‍ ഒത്തിരി കാര്യങ്ങളുണ്ട്,പിന്നല്ലേ ചാരിറ്റി’: വിഷു ബംപര്‍ ഭാഗ്യശാലികള്‍ പറയുന്നു
തിരുവനന്തപുരം: വിഷു ബംപര്‍ ഭാഗ്യശാലികളെ നറുക്കെടുപ്പ് കഴിഞ്ഞ് ഒരാഴ്ചയ്ക്കു ശേഷമാണ് കണ്ടെത്തുന്നത്. കന്യാകുമാരിക്കടുത്ത് മണവാളക്കുറിച്ചി സ്വദേശികളായ രമേശന്‍, ഡോക്ടര്‍ പ്രദീപ് എന്നിവര്‍ക്കാണ് ഒന്നാം സമ്മാനമായ 10 കോടി രൂപ ലഭിച്ചത്. സമ്മാനം ലഭിച്ചതില്‍ ദൈവത്തിന് നന്ദി’, എന്ന് ഭാഗ്യവന്മാര്‍ പറയുന്നു. എപ്പോഴും ഒരുമിച്ച് ചേര്‍ന്നാണ് ലോട്ടറി എടുക്കാറുള്ളത്. മുമ്പും ചെറിയ സമ്മാനങ്ങളൊക്കെ ലഭിച്ചിട്ടുണ്ട്. ചെറിയ സമ്മാനങ്ങളായാലും പകുതി പകുതിയായി വീതിക്കാറുണ്ട്. ഇതും അങ്ങനെ തന്നെയെന്ന് പ്രദീപും രമേശും പറയുന്നു.ബന്ധുവിനെ സ്വീകരിക്കാൻ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് ഇരുവരും ചേർന്ന് വിഷു ബമ്പർ ടിക്കറ്റ് വാങ്ങിയത്. പിന്നെ ഇതൊരു വലിയ തുകയല്ല. ഫാമിലിയില്‍ ചെയ്യാന്‍ ഒത്തിരി കാര്യങ്ങളുണ്ട്. അതെല്ലാം ചെയ്ത് കഴിയുമ്പോള്‍ ബാക്കി ഒന്നും ഉണ്ടാകില്ല എന്നതാണ് വാസ്തവം. ചാരിറ്റിയില്‍ കൊടുക്കും എന്നൊക്കെ പലരും പറയാറുണ്ട്. പക്ഷേ കുടുംബത്തില്‍ തന്നെ കാര്യങ്ങളെല്ലാം ചെയ്യാനുണ്ട്. പിന്നെ കഴിവിനനുസരിച്ച് നമ്മള്‍ എന്തെങ്കിലും ചെയ്യും. ഇരുവരും ചേര്‍ന്നുള്ള ജോയിന്റ് അക്കൗണ്ടാണ് സമ്മാനത്തുക കൈപ്പറ്റാനായി നല്‍കിയിട്ടുള്ളത്. നികുതി കിഴിച്ച് 6…
Read More » -
Kerala
ഭരണിക്കാവിൽ ഡ്രൈവർ തൂങ്ങി മരിച്ചു, ആത്മഹത്യ കുറിപ്പിൽ പോലീസിനെതിരെ ഗുരുതര ആരോപണം
കൊല്ലം: ഭരണിക്കാവ് ജെ.എം ഹൈസ്കൂളിന് മുന്നിൽ ദേശീയപാതയോരത്തെ മരക്കൊമ്പിൽ ഇന്ന് (ചൊവ്വ) രാവിലെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ യുവാവിനെ തിരിച്ചറിഞ്ഞു. ചവറ തെക്കുംഭാഗം നടുവത്തുചേരി മോഹന വിലാസത്തിൽ മനു(38) ആണ് മരിച്ചത്. മൃതദേഹം താലൂക്കാശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഇരു ചക്ര വാഹനത്തിലെത്തി മതിലിൽ കയറി മരത്തിൽ കയറു കെട്ടി തൂങ്ങിയതുപോലെയാണ് കാണപ്പെട്ടത്. രാവിലെ വഴിയാത്രക്കാരാണ് മൃതദേഹം കണ്ടത്. പോസ്റ്റ്മോർട്ടം നടപടികൾക്കായി തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി. കുടുംബ വീടുമായി മനു അടുപ്പം പുലർത്തിയിരുന്നില്ലെന്ന് ബന്ധുക്കൾ പറയുന്നു. കൊട്ടാരക്കര – പുത്തൂർ – തെങ്ങമം റൂട്ടിൽ സർവ്വീസ് നടത്തിയിരുന്ന സ്വകാര്യ ബസിലെ ഡ്രൈവറായിരുന്നു. അടുത്ത കാലത്തായി ടിപ്പർ ലോറിയിലായിരുന്നു ജോലി. കൊട്ടാരക്കര കോട്ടാത്തല സ്വദേശിയായ യുവതിയെ 15 വർഷം മുമ്പ് പ്രണയിച്ച് വിവാഹം കഴിച്ച ശേഷം പിന്നീട് ഇവരെ ഉപേക്ഷിച്ചു. ഈ ബന്ധത്തിൽ 14 വയസുള്ള ഒരു മകനുണ്ട്. നിയമപരമായി ബന്ധം വേർപെടുത്താതെ ശാസ്താംകോട്ട പള്ളിശേരിക്കൽ സ്വദേശിയായ യുവതിക്കും അവരുടെ 10 വയസുള്ള മകൾക്കുമൊപ്പം…
Read More »