തൃക്കാക്കര: എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജോ ജോസഫിനെ അധിക്ഷേപിക്കാന്‍ ലക്ഷ്യമിട്ട് വ്യാജ അശ്ലീല വീഡിയോ അപ്ലോഡ് ചെയ്‌ത വ്യക്തി പിടിയില്‍.കോട്ടയ്ക്കൽ ഇന്ത്യാനൂര്‍ സ്വദേശിയായ അബ്ദുള്‍ ലത്തീഫാണ്( 43) പിടിയിലായത്. മുളങ്ങിപ്പുലന്‍ വീട്ടില്‍ മുഹമ്മദ് കുട്ടിയുടെ മകനാണ്.ലീഗ് നേതാവും സോഷ്യല്‍ മീഡിയയില്‍ ലീഗിന്റെ പ്രചാരകനകുമാണ് ലത്തീഫ്.
ചൊവ്വാഴ്ച രാവിലെ കോയമ്പത്തൂരില്‍ നിന്നാണ് തൃക്കാക്കര പൊലീസ് ഇയാളെ പിടികൂടുകയത്.ഉച്ചയോടെ കൊച്ചിയിലെത്തിക്കും.ട്വിറ്ററി ല്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കിയാണ് ഇയാള്‍ വീഡിയോ അപ്ലോഡ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു.
കഴിഞ്ഞദിവസം പ്രതിപക്ഷ നേതാവ് വെല്ലുവിളിച്ചത് അപ്‌ലോഡ് ചെയ്ത ആളെ പിടിക്കൂ എന്നാണ്.യുഡിഎഫിലെ നിരവധി നേതാക്കളും പ്രവർത്തകരും കഴിഞ്ഞ മണിക്കൂറുകളിൽ വ്യാജ വീഡിയോ കേസിൽ അറസ്റ്റിലായിട്ടുണ്ട്.ഇങ്ങനെയൊ രു വീഡിയോ കയ്യിൽ കിട്ടിയാൽ ആരായാലും പ്രചരിപ്പിക്കും എന്നാണ് പ്രതിപക്ഷ നേതാവ് പറഞ്ഞത്.
കേരള രാഷ്ട്രീയത്തിൽ ജോ ജോസഫ് നേരിട്ടതിന് സമാനമായ നിന്ദ്യമായ വ്യാജപ്രചരണം മറ്റാരും നേരിടേണ്ടി വന്നിട്ടില്ല.എന്നിട്ടും ഇവരെ
ആരെയും പുറത്താക്കാൻ കോൺഗ്രസോ മുസ്ലിം ലീഗോ ഇതുവരെയും തയാറായിട്ടില്ല.