NEWS

ജാനകി ടീച്ചർ കൊലക്കേസ്, ജാനകി ടീച്ചര്‍ പഠിപ്പിച്ച വിദ്യാര്‍ത്ഥികളായ ഒന്നാം പ്രതി വിശാഖിനും മൂന്നാം പ്രതി അരുണിനും ജീവപര്യന്തം

   കാസർകോട്: ചീമേനി പുലിയന്നൂരിലെ റിട്ട. അധ്യാപിക ജാനകി വധക്കേസിൽ രണ്ട് പ്രതികൾക്ക് ജീവപര്യന്തവും വിവിധ വകുപ്പുകളിലായി 17 വർഷം കഠിന തടവും ശിക്ഷ വിധിച്ച് കോടതി. തടവിന് പുറമെ പ്രതികൾ ഒന്നേകാൽ ലക്ഷം രൂപ പിഴയും ഒടുക്കണം. ഒന്നാം പ്രതി പുലിയന്നൂർ ചീർകുളം പുതിയവീട്ടിൽ വിശാഖ് (27), മൂന്നാം പ്രതി മക്ലികോട് അള്ളറാട് വീട്ടിൽ അരുൺ (30), എന്നിവരെയാണ് കാസർകോട് ജില്ലാ പ്രിൻസിപ്പൽ ജഡ്ജി സി. കൃഷ്ണകുമാർ ശിക്ഷിച്ചത്.

ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതിയെന്നാണ് കോടതി വിധി. മൂന്ന് പ്രതികളുണ്ടായിരുന്ന കേസിൽ രണ്ടു പ്രതികൾ കുറ്റക്കാരെന്ന് തിങ്കളാഴ്ച കോടതി വിധിച്ചിരുന്നു. രണ്ടാം പ്രതി റിനീഷിനെ തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെ വിട്ടു. ജാനകി ടീച്ചര്‍ പഠിപ്പിച്ച വിദ്യാര്‍ത്ഥികളാണ് പ്രതികൾ.

ഈ കേസിലെ ഒന്നും മൂന്നും പ്രതികളായ വിശാഖും അരുണും കുറ്റക്കാരാണെന്ന് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്നലെത്തന്നെ കണ്ടെത്തിയിരുന്നു. രണ്ടാംപ്രതി ചെറുവാങ്ങക്കോട്ടെ റിനീഷിനെ(28) കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന്
സാധിക്കാതിരുന്നതിനാൽ വിട്ടയച്ചു.

2017 ഡിസംബർ 13ന് രാത്രി 10 മണിയോടെ മുഖംമൂടി ധരിച്ച് വീട്ടിൽ അതിക്രമിച്ചുകയറിയ മൂന്നംഗസംഘം ജാനകിയെ കഴുത്തറുത്ത് കൊലപ്പെടുത്തി 17 പവൻ സ്വർണാഭരണങ്ങളും 92,000 രൂപയും കവർന്നുവെന്നാണ് കേസ്. ജാനകിയുടെ നിലവിളി കേട്ട് ഉണർന്ന ഭർത്താവ് കെ. കൃഷ്ണനെ സംഘം കുത്തിപരിക്കേൽപ്പിക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ കൃഷ്ണൻ ഏറെ നാളാണ് മംഗളൂരു ആസ്പത്രിയിൽ ചികിത്സയിൽ കഴിഞ്ഞത്.
കൃഷ്ണനും ഭാര്യ ജാനകിയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ദമ്പതി ഉറക്കത്തിലായിരുന്നു. ശബ്ദം കേട്ട് ജാനകി ഉണരുകയും കവർച്ചാസംഘത്തിലെ രണ്ടുപേരെ
തിരിച്ചറിയുകയും ചെയ്തതോടെ
പ്രതികൾ ജാനകിയെ കഴുത്തറുത്ത്
കൊലപ്പെടുത്തി എന്നാണ് പൊലീസ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ
വ്യക്തമാക്കിയത്. പ്രതികളിൽ
രണ്ടുപേരെ ജാനകി സ്കൂളിൽ
പഠിപ്പിച്ചിരുന്നു. ഇവരെ
തിരിച്ചറിഞ്ഞതിനാൽ ഇക്കാര്യം ജാനകി
പുറത്തുപറയുമെന്ന ഭയമാണ് കവർച്ചക്ക് പുറമെ കൊലപാതകത്തിനും പ്രതികളെ പ്രേരിപ്പിച്ചത്. സംഭവത്തിനു ശേഷം പ്രതികൾ വിൽപ്പന നടത്തിയ മുഴുവൻ സ്വർണവും പയ്യന്നൂർ, കണ്ണൂർ, മംഗളൂരു എന്നിവിടങ്ങളിലെ ജ്വല്ലറികളിൽ നിന്ന് കണ്ടെടുത്തിരുന്നു. ഒന്നാംപ്രതി വിശാഖിന്റെ വീട്ടിൽ നിന്ന് കണ്ടെത്തിയ സ്വർണം വിറ്റ കണ്ണൂരിലെ ജ്വല്ലറിയുടെ ബില്ലാണ് കേസന്വേഷണത്തിൽ
വഴിത്തിരിവുണ്ടാക്കിയത്.
പ്രോസിക്യൂഷനുവേണ്ടി ജില്ലാ പബ്ലിക്ക്
പ്രോസിക്യൂട്ടർ കെ. ദിനേശ്കുമാർ
ഹാജരായി.

Back to top button
error: