Month: May 2022

  • NEWS

    തിരിഞ്ഞു നോക്കിയിട്ടില്ല; നടൻ ടി പി മാധവനെതിരെ മകൻ

    പത്തനാപുരം: മലയാളികള്‍ക്ക് ഏറെ സുപരിചിതനായ അഭിനേതാവാണ് ടി.പി.മാധവന്‍.നിലവില്‍ താരം ആരോരുമില്ലാതെ പത്തനാപുരം ഗാന്ധിഭവനിലാണ് കഴിഞ്ഞു പോരുന്നത്.അദ്ദേഹം ഗാന്ധിഭവനിലേക്ക് എത്തപ്പെട്ടത് ഭാര്യയും മക്കളും ജീവിച്ചിരിക്കെയായിരുന്നു.ഇത് ഏറെ വിമർശനങ്ങൾക്ക് വഴിതെളിച്ചിരുന്നു.എന്നാൽ ഇപ്പോൾ മകൻ തന്നെ അതിന് മറുപടി പറഞ്ഞിരിക്കുകയാണ്. ടിപി മാധവന്റെ മകനായാണ് ജനിച്ചതെന്ന് പറയുമ്ബോഴും ഇത്രയും വര്‍ഷത്തെ തങ്ങളുടെ ജീവിതത്തിനിടയില്‍ ആകെ രണ്ടു തവണ മാത്രമാണ് അച്ഛനെ കണ്ടതെന്ന് മകൻ രാജാകൃഷ്ണ പറയുന്നു.     അച്ഛന്‍ ടിപി മാധവന്‍ നാലു തവണയില്‍ കൂടുതല്‍ തന്നെ കണ്ടിട്ടുണ്ടാവില്ല.സഹോദരിയെയും തന്നെയും വളര്‍ത്തിയത് അമ്മയാണ്. അമ്മ ഗിരിജ ഒരു സെല്‍ഫ് മെയ്ഡ് വ്യക്തിയാണ്.അമ്മയുടെ കീഴിലാണ് തങ്ങള്‍ വളര്‍ന്നത്.വളരെയധികം വെല്ലുവിളികള്‍ നേരിട്ടാണ് അമ്മ തങ്ങളെ വളര്‍ത്തിയത്, ജീവിതത്തില്‍ വലിയ സാമ്ബത്തിക പ്രതിസന്ധികള്‍ നേരിടുമ്ബോഴും അമ്മയാണ് അപ്പോഴൊക്കെ ഊര്‍ജ്ജം തന്നത്. ജീവിതത്തില്‍ ഏതു സാഹചര്യം ആയാലും തളരാതെ മുന്നേറാന്‍ അമ്മ നല്‍കിയ പ്രചോദനം വളരെ വലുതാണ്.പക്ഷെ അച്ഛൻ ഒരിക്കൽക്കൂടി തിരിഞ്ഞു നോക്കിയിട്ടില്ലെന്നും രാജാകൃഷ്ണ വ്യക്തമാക്കി.

    Read More »
  • NEWS

    ലൈംഗിക തൊഴിൽ പ്രൊഫഷനായി അംഗീകരിച്ച് സുപ്രീംകോടതി; ചരിത്ര വിധി

    ന്യൂഡൽഹി: ലൈംഗിക തൊഴില്‍ പ്രൊഫഷണായി അംഗീകരിച്ച്‌ സുപ്രീ കോടതി.നിയമത്തിന് കീഴില്‍ സെക്‌സ് വര്‍ക്കര്‍മാര്‍ക്ക് അന്തസ്സും, തുല്യ സംരക്ഷണവും അനുവദിക്കുന്നുണ്ടെന്ന് വ്യക്തമാക്കിയ സുപ്രീംകോടതി നിര്‍ണായക വിധിയാണ് ഇതിലൂടെ പ്രസ്താവിച്ചത്. പോലീസ് സെക്‌സ് വര്‍ക്കര്‍മാരുടെ കാര്യത്തില്‍ ഇടപെടുകയോ, ക്രിമിനല്‍ നടപടിയോ കേസോ എടുക്കാന്‍ പാടില്ലെന്നും കോടതി നിര്‍ദേശിച്ചു. പ്രായപൂര്‍ത്തിയായതും, സ്വമേധാ സെക്‌സ് വര്‍ക്ക് ചെയ്യുന്നവര്‍ക്കുമാണ് ഈ നിയമം ബാധകമാവുക. ഇവരുടെ കാര്യത്തില്‍ ഇനി പോലീസിന് ഇടപെടാനാവില്ല. ഈ രാജ്യത്തുള്ള ഏതൊരു വ്യക്തിക്കും മാന്യമായ ജീവിതം നയിക്കാനുള്ള അവകാശമുണ്ടെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

    Read More »
  • NEWS

    ആർഎസ്എസിനെ മാതൃകയാക്കി ബിജെപി ശേഖരിച്ചത് 8.5 കോടി രൂപ

    തിരുവനന്തപുരം:  ആർഎസ്എസ് മാതൃകയിൽ ബിജെപി സംഘടിപ്പിച്ച സമർപ്പണനിധി പരിപാടിയിൽ ശേഖരിച്ചത് 8.5 കോടി രൂപ.ഇതോടെ ഏറ്റവും കൂടുതൽ പണം ശേഖരിച്ച തിരുവനന്തപുരം, തൃശൂർ ജില്ലാ കമ്മിറ്റികൾക്കു സമ്മാനമായി 15 ലക്ഷം രൂപ വീതം വിലയുള്ള കാറുകൾ ബിജെപി സംസ്ഥാന നേതൃത്വം സമ്മാനമായി നൽകി. പ്രവർത്തകർ ഒരു വർഷത്തെ സമ്പാദ്യത്തിന്റെ ഒരു വിഹിതം പാർട്ടിക്കു നൽകുന്നതാണ് സമർപ്പണ നിധി.ആർഎസ്എസ് എല്ലാവർഷവും ഗുരുദക്ഷിണ എന്ന പേരിൽ നടത്തുന്ന പരിപാടിയെ മാതൃകയാക്കിയായിരുന്നു ഫണ്ട് ശേഖരണം.മുൻപ് ബിജെപി ഒരു വർഷം നടത്തിയിരുന്നെങ്കിലും 1.5 കോടി മാത്രമാണ് ലഭിച്ചത്.  ജനസംഘത്തിന്റെ സ്ഥാപകരിലൊരാളായ ദീനദയാൽ ഉപാധ്യായയുടെ സ്മൃതിദിനത്തോടനുബന്ധിച്ച് ഫെബ്രുവരി 12 മുതൽ ഒരാഴ്ചയായിരുന്നു നിധി ശേഖരണം. 1.78 കോടി ശേഖരിച്ച് നൽകിയ തിരുവനന്തപുരത്തിനും 1.68 കോടി നൽകിയ തൃശൂർ ജില്ലാ കമ്മിറ്റിക്കുമാണ് 15 ലക്ഷം വിലവരുന്ന രണ്ടു കാറുകൾ സമ്മാനമായി നൽകിയത്.

    Read More »
  • NEWS

    കണ്ണമ്പ്രയിൽ വെടിക്കെട്ട് അപകടം, 14 പേർക്ക് പരുക്ക്

    വടക്കഞ്ചേരി: കണ്ണമ്പ്ര വേലയ്ക്കിടെയുണ്ടായ വെടിക്കെട്ടപകടത്തിൽ 14 പേർക്കു പരുക്ക്.വേല ആഘോഷങ്ങളുടെ ഭാഗമായുള്ള വെടിക്കെട്ട് നടക്കുന്നതിനിടെ ഇന്നലെ രാത്രി ഒൻപതോടെയായിരുന്നു അപകടം. വെടിക്കെട്ടിൽ അവസാനത്തെ കൂട്ട് പൊട്ടുന്നതിനിടെ കല്ലും മണ്ണും മുളങ്കുറ്റിയും കമ്പികളും തെറിച്ചു കാണികളുടെ ഇടയിലേക്കു വീഴുകയായിരുന്നു.പരുക്കേറ്റവരെ വടക്കഞ്ചേരി, തൃശൂർ, ആലത്തൂർ, നെന്മാറ എന്നിവിടങ്ങളിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

    Read More »
  • NEWS

    പുനലൂർ നഗരസഭയ്ക്ക് മാസവാടകയ്ക്ക് വാഹനം ആവശ്യമുണ്ട്

    പുനലൂർ: നഗരസഭ മാസവാടകയ്ക്ക് വാഹനം തേടുന്നു.2017-ന് ശേഷമുള്ള സെഡാൻ മോഡൽ വാഹനമാണ് ആവശ്യമുള്ളത്.താൽപ്പര്യമുള്ളവർ 2022 മെയ് 27-നുള്ളിൽ ബന്ധപ്പെടണം. കൂടുതൽ വിവരങ്ങൾക്ക് നഗരസഭാ എഞ്ചിനീയറിംഗ് വിഭാഗവുമായി ബന്ധപ്പെടുക

    Read More »
  • NEWS

    ആലുവ ഡിപ്പോയിൽനിന്ന് കെഎസ്ആർടിസി ബസ് മോഷണം പോയി 

    കൊച്ചി: ആലുവ ഡിപ്പോയിൽ നിന്ന് കെഎസ്ആർടിസി ബസ് മോഷണം പോയി.വ്യാഴാഴ്ച രാവിലെയാണ് സംഭവം.ബസ് മോഷണം പോയി മണിക്കൂറുകൾക്കുള്ളിൽ തന്നെ ബസ് കലൂർ ഭാഗത്തുനിന്നും കണ്ടെത്തി.പ്രതിയേയും പോലീസ് പിടികൂടി.ഇയാൾക്ക് മാനസിക പ്രശ്നമുണ്ടെന്നാണ് പോലീസിന് ലഭിച്ച പ്രാഥമിക വിവരം. വ്യാഴാഴ്ച രാവിലെ എട്ട് മണിയോടെയാണ് ആലുവ ഡിപ്പോയിൽ നിന്ന് ബസ് മോഷണം പോയത്.മെക്കാനിക്കിന്റെ വേഷം ധരിച്ചെത്തിയ ആൾ ബസുമായി കടന്നുകളയുകയായിരുന്നു.അമിത വേഗതയിൽ ബസ് പോകുന്നത് കണ്ട് സംശയം തോന്നിയ സെക്യൂരിറ്റി ജീവനക്കാരൻ ഉടൻതന്നെ ഡിപ്പോയിൽ വിവരം അറിയിച്ചു. ഇതേതുടർന്ന് നടത്തിയ പരിശോധനയിലാണ് ബസ് കലൂർ ഭാഗത്തുനിന്ന് കണ്ടെത്തിയത്.ഇന്നു ഉച്ചയ്ക്ക് കോഴിക്കോട്ടേക്ക് സർവീസ് നടത്തേണ്ട ഫാസ്റ്റ് പാസഞ്ചർ ബസായിരുന്നു ഇത്. ആലുവ ഭാഗത്തുനിന്ന് എറണാകുളത്തേക്ക് വരുന്ന വഴിയിൽ ബസ് നിരവധി വാഹനങ്ങളിൽ തട്ടിയതായും റിപ്പോർട്ടുകളുണ്ട്.

    Read More »
  • NEWS

    കൊല്ലം – തിരുവനന്തപുരം പാസഞ്ചർ ട്രെയിൻ 30 മുതൽ ഓടിത്തുടങ്ങും;കോട്ടയം മെമുവും 30 മുതൽ

    കൊല്ലം: കൊവിഡില്‍ നിറുത്തിവച്ചിരുന്ന കൊല്ലം – തിരുവനന്തപുരം പാസഞ്ചര്‍ സര്‍വീസ് 30ന് ആരംഭിക്കും.എല്ലാ സ്റ്റേഷനുകളിലും സ്റ്റോപ്പുണ്ട്. കൊല്ലത്ത് നിന്ന് ദിവസവും രാവിലെ 6.50ന് സര്‍വീസ് ആരംഭിക്കും.വൈകിട്ട് 5.55ന് തിരുവനന്തപുരത്ത് നിന്ന് തിരികെ പുറപ്പെടും. കൊല്ലം – തിരുവനന്തപുരം കൊല്ലം – രാവിലെ 6.50 ഇരവിപുരം – 6.55 മയ്യനാട് – 7.01 പരവൂര്‍ – 7.06 കാപ്പില്‍ – 7.10 ഇടവ – 7.14 വര്‍ക്കല 7.19 അകത്തുമുറി – 7.27 കടയ്ക്കാവൂര്‍ – 7.32 ചിറയിന്‍കീഴ് – 7.37 പെരുങ്ങുഴി – 7.41 മുരുക്കുംപുഴ – 7.46 കണിയാപുരം – 7.50 കഴക്കൂട്ടം – 7.55 കൊച്ചുവേളി – 8.03 പേട്ട – 8.09 തിരുവനന്തപുരം സെന്‍ട്രല്‍ – 8.45 തിരുവനന്തപുരം – കൊല്ലം സെന്‍ട്രല്‍ സ്റ്റേഷന്‍ – 5.55 പേട്ട – 6.00 കൊച്ചുവേളി – 6.07 കഴക്കൂട്ടം – 6.18 കണിയാപുരം – 6.24 മുരുക്കുംപുഴ –…

    Read More »
  • NEWS

    സര്‍ക്കാരിനെതിരായി ഒന്നും പറഞ്ഞിട്ടില്ല, ആ വ്യാഖ്യാനങ്ങള്‍ക്ക് ക്ഷമ ചോദിക്കുന്നു: അതിജീവിത

    തിരുവനന്തപുരം: സര്‍ക്കാര്‍ ഒപ്പമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയനില്‍ നിന്നും ഉറപ്പ് ലഭിച്ചെന്ന് അതിജീവിത.നടിയെ ആക്രമിച്ച കേസ് അന്വേഷണത്തെക്കുറിച്ച് പരാതി ഉന്നയിച്ച പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയെ കണ്ടശേഷം മാധ്യമങ്ങളോട് സംസാരിക്കവേയായിരുന്നു അതിജീവിതയുടെ പ്രതികരണം. മുഖ്യമന്ത്രിയുടെ വാക്കുകളില്‍ താന്‍ പൂര്‍ണമായി വിശ്വസിക്കുന്നുവെന്ന് അതിജീവിത വ്യക്തമാക്കി.  കേസന്വേഷണവുമായി ബന്ധപ്പെട്ട് തനിക്കുണ്ടായ ആശങ്കകള്‍ മുഖ്യമന്ത്രിയെ ധരിപ്പിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് അതിജീവിത പറഞ്ഞു.സര്‍ക്കാരിനെതിരെ ഒന്നും പറയാന്‍ താന്‍ ഉദ്ദേശിച്ചിട്ടില്ല.എന്നിട്ടും അത് അത്തരത്തില്‍ വ്യാഖ്യാനിക്കപ്പെട്ടു. അതിനെല്ലാം താന്‍ ക്ഷമ ചോദിക്കുന്നുവെന്നും അതിജീവിത വ്യക്തമാക്കി.

    Read More »
  • NEWS

    കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് കണ്ടെയ്നർ ലോറിക്ക് പിന്നിൽ ഇടിച്ച് അപകടം

    ചേർത്തല:സുൽത്താൻ ബത്തേരിയിൽ നിന്നും തിരുവനന്തപുരത്തേക്ക് വന്ന KS 66 സ്വിഫ്റ്റ് ബസ്സ് ഇന്ന് പുലർച്ചെ 3.30 മണിയോടെ ചേർത്തലക്കടുത്ത് വയലാർ കവലയിൽ മുന്നിൽ പോയ കണ്ടെയ്നർ ലോറിയുടെ പുറകിൽ ഇടിച്ച്ഡ്രൈവർ ഉൾപ്പെടെ പതിനഞ്ചോളം യാത്രക്കാർക്ക് പരിക്ക്. ഡ്രൈവർ, കണ്ടക്ടർ 2 യാത്രക്കാർ എന്നിവരെ വണ്ടാനം മെഡിക്കൽ കോളേജിലും മറ്റുള്ളവരെ ചേർത്തല താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.ആരുടെയും പരിക്ക് ഗുരുതരമല്ല എന്നാണ് വിവരം.

    Read More »
  • NEWS

    കോട്ടയത്തെ തുരങ്കപ്പാത വഴി അവസാന ട്രെയിനും കടന്നുപോയി

    കോട്ടയം: തുരങ്കങ്ങളിലൂടെയുള്ള  കോട്ടയം യാത്രാനുഭവം അവസാനിച്ചു.കോട്ടയം തുരങ്കപ്പാത വഴിയുള്ള അവസാന ട്രെയിൻ ഇന്നു രാവിലെ കടന്നുപോയി. തിരുനൽവേലിയിൽ നിന്നു പാലക്കാട്ടേക്കു പോകുന്ന പാലരുവി എക്സ്പ്രസാണ് തുരങ്കപ്പാത വഴി കടന്നുപോയ അവസാന ട്രെയിൻ. രാവിലെ ലൈൻ ബ്ലോക്ക് ചെയ്യുന്നതിനു തൊട്ടു മുൻപാണു പാലരുവി കടന്നുപോയത്. ഇതിനു ശേഷം മുട്ടമ്പലത്തെ പുതിയ ലൈൻ പഴയ ലൈനുമായി ബന്ധിപ്പിക്കുന്ന ജോലികൾ ആരംഭിച്ചു.ഒരു പാളമാകും ആദ്യ ഘട്ടത്തിൽ മുട്ടമ്പലത്ത് ഒരുക്കുന്നത്.ലൈൻ ബ്ലോക്കിനു ശേഷം വൈകിട്ട് വരുന്ന ആദ്യ ട്രെയിൻ തുരങ്കം ഒഴിവാക്കി മുട്ടമ്പലത്തെ പുതിയ ലൈൻ വഴി എത്തുമെന്ന് അധികൃതർ പറഞ്ഞു. തിരുവനന്തപുരം–ചെന്നൈ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് ആയിരിക്കും പുതിയ ലൈൻ വഴി എത്തുന്ന ആദ്യ ട്രെയിൻ. ഇതിനുശേഷം പാറോലിക്കൽ റെയിൽവേ ഗേറ്റിനു സമീപം ഏറ്റുമാനൂർ സ്റ്റേഷനിൽ നിന്നു വരുന്ന ലൈനുകളും പുതിയതായി സ്ഥാപിച്ച ലൈനും തമ്മിൽ യോജിപ്പിക്കുന്ന നടപടികൾ നടക്കും.ഇതാണ് ചിങ്ങവനം–ഏറ്റുമാനൂർ പാതയിലെ അവസാനജോലി.ഇതു ബന്ധിപ്പിക്കുന്നതോടെ ഇരട്ടപ്പാതയിലൂടെ വണ്ടികൾ ഓടിത്തുടങ്ങും.29നു വൈകിട്ട് ആറോടെ ജോലികൾ തീരുമെന്ന്…

    Read More »
Back to top button
error: