NEWS

കണ്ണമ്പ്രയിൽ വെടിക്കെട്ട് അപകടം, 14 പേർക്ക് പരുക്ക്

വടക്കഞ്ചേരി: കണ്ണമ്പ്ര വേലയ്ക്കിടെയുണ്ടായ വെടിക്കെട്ടപകടത്തിൽ 14 പേർക്കു പരുക്ക്.വേല ആഘോഷങ്ങളുടെ ഭാഗമായുള്ള വെടിക്കെട്ട് നടക്കുന്നതിനിടെ ഇന്നലെ രാത്രി ഒൻപതോടെയായിരുന്നു അപകടം.
വെടിക്കെട്ടിൽ അവസാനത്തെ കൂട്ട് പൊട്ടുന്നതിനിടെ കല്ലും മണ്ണും മുളങ്കുറ്റിയും കമ്പികളും തെറിച്ചു കാണികളുടെ ഇടയിലേക്കു വീഴുകയായിരുന്നു.പരുക്കേറ്റവരെ വടക്കഞ്ചേരി, തൃശൂർ, ആലത്തൂർ, നെന്മാറ എന്നിവിടങ്ങളിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

Back to top button
error: