
പത്തനാപുരം: മലയാളികള്‍ക്ക് ഏറെ സുപരിചിതനായ അഭിനേതാവാണ് ടി.പി.മാധവന്.നിലവില്‍ താരം ആരോരുമില്ലാതെ പത്തനാപുരം ഗാന്ധിഭവനിലാണ് കഴിഞ്ഞു പോരുന്നത്.അദ്ദേഹം ഗാന്ധിഭവനിലേക്ക് എത്തപ്പെട്ടത് ഭാര്യയും മക്കളും ജീവിച്ചിരിക്കെയായിരുന്നു.ഇത് ഏറെ വിമർശനങ്ങൾക്ക് വഴിതെളിച്ചിരുന്നു.എന്നാൽ ഇപ്പോൾ മകൻ തന്നെ അതിന് മറുപടി പറഞ്ഞിരിക്കുകയാണ്.
ടിപി മാധവന്റെ മകനായാണ് ജനിച്ചതെന്ന് പറയുമ്ബോഴും ഇത്രയും വര്‍ഷത്തെ തങ്ങളുടെ ജീവിതത്തിനിടയില്‍ ആകെ രണ്ടു തവണ മാത്രമാണ് അച്ഛനെ കണ്ടതെന്ന് മകൻ രാജാകൃഷ്ണ പറയുന്നു.
അച്ഛന് ടിപി മാധവന് നാലു തവണയില്‍ കൂടുതല്‍ തന്നെ കണ്ടിട്ടുണ്ടാവില്ല.സഹോദരിയെയും തന്നെയും വളര്‍ത്തിയത് അമ്മയാണ്. അമ്മ ഗിരിജ ഒരു സെല്‍ഫ് മെയ്ഡ് വ്യക്തിയാണ്.അമ്മയുടെ കീഴിലാണ് തങ്ങള്‍ വളര്‍ന്നത്.വളരെയധികം വെല്ലുവിളികള്‍ നേരിട്ടാണ് അമ്മ തങ്ങളെ വളര്‍ത്തിയത്, ജീവിതത്തില്‍ വലിയ സാമ്ബത്തിക പ്രതിസന്ധികള്‍ നേരിടുമ്ബോഴും അമ്മയാണ് അപ്പോഴൊക്കെ ഊര്‍ജ്ജം തന്നത്. ജീവിതത്തില്‍ ഏതു സാഹചര്യം ആയാലും തളരാതെ മുന്നേറാന്‍ അമ്മ നല്കിയ പ്രചോദനം വളരെ വലുതാണ്.പക്ഷെ അച്ഛൻ ഒരിക്കൽക്കൂടി തിരിഞ്ഞു നോക്കിയിട്ടില്ലെന്നും രാജാകൃഷ്ണ വ്യക്തമാക്കി.






