Month: May 2022
-
NEWS
ദൈവത്തിൽ വിശ്വാസം നഷ്ടപ്പെട്ടു; ക്ഷേത്രവിഗ്രഹങ്ങൾ നശിപ്പിച്ച യുവാവ് അറസ്റ്റിൽ
നോയിഡ: വര്‍ഷങ്ങളായി പ്രാർത്ഥിച്ചിട്ടും ഫലം ലഭിക്കാത്തതിനെ തുടർന്ന് ദൈവത്തോട് ‘ഇടഞ്ഞ്’ ക്ഷേത്രത്തില്‍ സൂക്ഷിച്ചിരുന്ന വിഗ്രഹങ്ങള്‍ക്ക് കേടുപാടുകള്‍ വരുത്തിയ 27 കാരനെ പോലിസ് അറസ്റ്റ് ചെയ്തു.ക്ഷേത്രത്തിലെ ദിവസ വേതനക്കാരനായ ഭൂറ എന്ന വിനോദ് കുമാറാണ് അറസ്റ്റിലായത്. ഗ്രേറ്റര്‍ നോയിഡയിലാണ് സംഭവം. തിങ്കളാഴ്ച രാവിലെയാണ് ക്ഷേത്രത്തില്‍ സൂക്ഷിച്ചിരുന്ന മൂന്ന് വിഗ്രഹങ്ങള്‍ തകര്‍ത്ത നിലയില്‍ കണ്ടെത്തിയത്.നാട്ടുകാരുടെ പരാതിയിൽ കേസെടുത്ത പോലീസ് ക്ഷേത്രത്തിലെ ദിവസവേതനക്കാരനായ ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് കാര്യങ്ങൾ പുറത്തു വന്നത്. കഴിഞ്ഞ മൂന്ന് നാല് വര്‍ഷമായി തന്റെ ഭാര്യയ്ക്കും അഞ്ച് വയസുള്ള കുട്ടിക്കും സുഖമില്ലെന്ന് ചോദ്യം ചെയ്യലില്‍ പ്രതി പോലിസിനോട് പറഞ്ഞു.താന്‍ ദൈവത്തോട് പ്രാര്‍ത്ഥിച്ചെങ്കിലും നേർച്ചകൾ നേർന്നെങ്കിലും ഫലമുണ്ടായില്ല. അവരുടെ ആരോഗ്യം മെച്ചപ്പെട്ടില്ലെന്ന് മാത്രമല്ല, ഇതിനിടയിൽ അമ്മായിയും മരിച്ചു. ഇതോടെ തനിക്ക് ദൈവത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്നും താൻ വിഗ്രഹങ്ങൾ തകർക്കുകയായിരുന്നെന്നും ഇയാൾ പോലീസിനോട് പറഞ്ഞു. ചുറ്റികയും ഉളിയും ഉപയോഗിച്ചായിരുന്നു പ്രതി വിഗ്രഹങ്ങൾ തകർത്തത്.ഇവ രണ്ടും പോലീസ് കണ്ടെടുത്തു.പ്രതിക്കെതിരേ ഇന്ത്യന്‍ ശിക്ഷാനിയമം 295 പ്രകാരം കേസെടുത്തിട്ടുണ്ടെന്നും ഇയാളെ…
Read More » -
NEWS
ഐപിഎൽ രണ്ടാം ക്വാളിഫയറില്‍ രാജസ്ഥാന്‍ റോയല്‍സ് – ആര്‍സിബി പോരാട്ടം
അഹമ്മദാബാദ്: ആവേശമായ എലിമിനേറ്ററില്‍ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിന് പുറത്തേക്കുള്ള വഴികാട്ടി ആര്‍സിബി ഐപിഎൽ ക്വാളിഫയര്‍ ടിക്കറ്റ് നേടി.ഇതോടെ രണ്ടാം ക്വാളിഫയറില്‍ രാജസ്ഥാന്‍ റോയല്‍സ് – ആര്‍സിബി പോരാട്ടത്തിന് ആരാധകര്‍ സാക്ഷിയാവും. നാളെ (27-5-2022) നടക്കുന്ന രണ്ടാം ക്വാളിഫയറിന് അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയമാണ് വേദിയാവുന്നത്. വൈകീട്ട് 7.30നാണ് മത്സരം.ആദ്യ ക്വാളിഫയറില്‍ രാജസ്ഥാനെ തോല്‍പ്പിച്ച് ഗുജറാത്ത് ടൈറ്റന്‍സ് ഫൈനല്‍ ടിക്കറ്റെടുത്ത് കഴിഞ്ഞു.രണ്ടാം ക്വാളിഫയറില്‍ ജയിച്ച് ഗുജറാത്തിന്റെ എതിരാളികളായി ഫൈനലില്‍ രാജസ്ഥാന്‍ റോയല്‍സ് – ആര്‍സിബി എന്നിവരില്‍ ആര് എത്തുമെന്നത് കാത്തിരുന്ന് കാണാം.
Read More » -
India
കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മഹാരാഷ്ട്ര ഗതാഗത മന്ത്രിയുമായി ബന്ധമുള്ള കേന്ദ്രങ്ങളില്‍ ഇഡി റെയ്ഡ്
കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മഹാരാഷ്ട്ര ഗതാഗത മന്ത്രി അനില്‍ പരാബുമായി ബന്ധമുള്ള കേന്ദ്രങ്ങളില്‍ ഇഡി റെയ്ഡ്. പുനെ, മുംബൈ, ദാപോളി, എന്നിവിടങ്ങളിലെ പരാബിന്‍റെ വസതികളില്‍ ഉള്‍പ്പെടെ ഏഴോളം കേന്ദ്രങ്ങളിലാണ് ഇന്ന് രാവിലെ മുതലാണ് റെയ്ഡ് നടന്നത്. കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരം എന്‍ഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് റജിസ്റ്റര്‍ ചെയ്ത പുതിയ കേസുമായി ബന്ധപ്പെട്ടാണ് റെയ്ഡ്. മുന്‍ മന്ത്രി അനില്‍ ദേശ്മുഖുമായി ബന്ധപ്പെട്ട മറ്റൊരു കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ പരാബിനെ ഇഡി നേരത്തെ ചോദ്യം ചെയ്തിരുന്നു.
Read More » -
NEWS
അനാമികയും പോയി, അച്ഛനമ്മമാർക്കൊപ്പം
കോഴിക്കോട്: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന അനാമികയും വേദനകളില്ലാത്ത ലോകത്തേക്ക് പോയി.വടകര കെടി ബസാറിൽ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ കോഴിക്കോട് കാരപറമ്പ് സ്വദേശിനി അനാമിക (9) ആണ് മരിച്ചത്.മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. മേയ് 22നു കൊട്ടിയൂർ ക്ഷേത്ര ദർശനം കഴിഞ്ഞ് കുടുംബസമേതം വീട്ടിലേക്ക് മടങ്ങിന്നതിനിടെയാണ് അപകടമുണ്ടായത്.അനാമികയും കുടുംബവും സഞ്ചരിച്ച കാർ ലോറിയിലിടിച്ചാണ് അപകടത്തിൽപ്പെട്ടത്. അനാമികയുടെ അച്ഛൻ രാഗേഷും രാഗേഷിന്റെ മാതാവ് ഗിരിജയും അപകടത്തിൽ മരിച്ചിരുന്നു.
Read More » -
NEWS
പി.സി.ജോര്‍ജിനെ റിമാന്‍ഡ് ചെയ്തു
തിരുവനന്തപുരം: മതവിദ്വേഷക്കേസില്‍ പി.സി.ജോര്‍ജിനെ തിരുവനന്തപുരം വഞ്ചിയൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (രണ്ട്) റിമാന്‍ഡ് ചെയ്തു.14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തിരിക്കുന്നത്. മുന്‍കൂര്‍ ജാമ്യത്തിന്റെ ഉപാധികള്‍ ലംഘിച്ച പശ്ചാത്തലത്തിലാണ് റിമാന്‍ഡ്. ഇതോടെ ജോര്‍ജിനെ തിരുവനന്തപുരം ജില്ലാ ജയിലിലേക്ക് മാറ്റും.ഇതിന് മുന്നോടിയായി പി.സി.ജോര്‍ജിനെ വൈദ്യ പരിശോധനക്കായി വീണ്ടും തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. സുരക്ഷ മുന്‍നിര്‍ത്തി വാഹനത്തില്‍ വച്ച് തന്നെ കൊവിഡ് പരിശോധനയുള്‍പ്പെടെയുള്ള വൈദ്യ പരിശോധനകളും പൂര്‍ത്തിയാക്കി. പൊലീസു കാരണം പി.സി.ജോര്‍ജിന് ജീവിക്കാന്‍ കഴിയുന്നില്ലെന്ന് പി.സി.ജോര്‍ജിനെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ അദ്ദേഹത്തിന്റെ അഭിഭാഷകന്‍ പറഞ്ഞു. എന്നാല്‍ പൊലീസിനെതിരെ തനിക്ക് പരാതിയില്ലെന്ന് പി.സി.ജോർജ് കോടതിയില്‍ വ്യക്തമാക്കി
Read More » -
Kerala
പാലിയേക്കരയിലെ കഴുത്തറപ്പൻ ടോൾ പൂട്ടുമെന്ന് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിട്ടും സംസ്ഥാനം താൽപര്യം കാണിക്കുന്നില്ല
ദേശീയ പാതയിൽ അറുപത് കിലോമീറ്ററിനുള്ളിലെ ഒരു ടോൾ പ്ലാസ നിർത്തലാക്കുമെന്ന് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി ലോക്സഭയിൽ പ്രഖ്യാപിച്ചിട്ടും പാലിയേക്കര ടോൾ നിർത്തലാക്കുന്നതിന് സംസ്ഥാനം നടപടി സ്വീകരിച്ചില്ല. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ നടപടി സ്വീകരിച്ചുവോയെന്ന് പൊതുരാമത്ത് വകുപ്പിന് നൽകിയ അപേക്ഷയിൽ ടോൾ പ്ളാസ അടച്ചുപൂട്ടാൻ നടപടി സ്വീകരിച്ചിട്ടില്ലെന്ന മറുപടിയാണ് നൽകിയത്. തൃശൂർ ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ കകഷി നേതാവും ഡി.സി.സി വൈസ് പ്രസിഡണ്ടുമായ ജോസഫ് ടാജറ്റ് ആണ് വിവരാവകാശ പ്രകാരം മറുപടി തേടിയത്. കേന്ദ്രമന്ത്രിയുടെ പാർലമെണ്ടിലെ പ്രഖ്യാപനമനുസരിച്ച് നിർത്തലാക്കാൻ വേണ്ട നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പൊതുമരാമത്ത് മന്ത്രി, സെക്രട്ടറി, റവന്യൂ മന്ത്രി എന്നിവർക്ക് കത്ത് നല്കിയിരുന്നു. എന്നാൽ ഇക്കാര്യത്തിൽ ഒരു മറുപടിപോലും ലഭിക്കാത്ത സാഹചര്യത്തിലാണ് ജോസഫ് ടാജറ്റ് വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകിയത്. ഏറെ ദുരിതമാണ് ഈ ടോൾ പ്ലാസ മുഖാന്തിരം ജനങ്ങൾ അനുഭവിക്കുന്നതെന്നും തുടങ്ങിയ നാൾമുതൽ ഇന്നുവരെ കരാർലംഘനങ്ങളും ക്രമക്കേടും നടക്കുന്നുവെന്നുള്ള ജനങ്ങളുടെ പരാതികളും നിലനിൽക്കുകയാണെന്നും…
Read More » -
NEWS
പുതുച്ചേരിയിൽ സ്കൂട്ടർ കാറുമായി കൂട്ടിയിടിച്ച് മലയാളി വിദ്യാർത്ഥിനി മരിച്ചു
പുതുച്ചേരി: പോണ്ടിച്ചേരി സര്‍വകലാശാലയിലെ മലയാളിവിദ്യാര്‍ഥികള്‍ സഞ്ചരിച്ചിരുന്ന സ്കൂട്ടർ അപകടത്തില്‍പ്പെട്ട് വിദ്യാര്‍ഥിനി മരിച്ചു.രണ്ട് പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. എം.എസ്സി. കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിയും കോഴിക്കോട് രാമനാട്ടുകര പുതുപറമ്ബത്ത് എം.കെ. പ്രേമരാജിന്റെയും കെ.പി. ശാലിനിയുടെയും മകളുമായ അരുണിമ പ്രേം (22) ആണ് മരിച്ചത്.സഹപാഠികളായ അഭിരാമിക്കും വിമല്‍ വ്യാസിനുമാണ് പരിക്കേറ്റത്.ഇവർ ചികിത്സയിലാണ്. ചൊവ്വാഴ്ച രാത്രി വൈകിയാണ് അപകടമുണ്ടായത്.വിദ്യാര്‍ഥികള്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടര്‍ ഈസ്റ്റ് കോസ്റ്റ് റോഡില്‍ പുതുച്ചേരി-തമിഴ്നാട് അതിര്‍ത്തിയിലുള്ള ബോമ്മയാര്‍പാളയത്തുവെച്ച് കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.ഉടന്‍തന്നെ ഇവരെ ജിപ്മര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും അരുണിമയെ രക്ഷിക്കാനായില്ല.
Read More » -
NEWS
പ്രകോപനപരമായ മുദ്രാവാക്യം; രണ്ടു പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ റിമാൻഡ് ചെയ്തു;കുട്ടിക്കായി തിരച്ചിൽ
ആലപ്പുഴ: പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ കുട്ടി പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ അറസ്റ്റിലായ പോപ്പുലര്‍ ഫ്രണ്ട് ആലപ്പുഴ ജില്ലാ പ്രസിഡന്റ് നവാസ് വണ്ടാനത്തെയും കുട്ടിയെ തോളിലേറ്റി പ്രകടനത്തില്‍ പങ്കെടുത്ത ഈരാറ്റുപേട്ട സ്വദേശി അന്‍സാര്‍ നജീബിനെയും റിമാന്‍ഡ് ചെയ്തു. അതിനിടെ പോപ്പുലര്‍ഫ്രണ്ട് റാലിക്കിടെ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച കുട്ടിയുടെ വിവരങ്ങള്‍ പൊലീസ് പുറത്തു വിട്ടിട്ടുണ്ട്.എറണാകുളം ജില്ലയിലെ തോപ്പുംപടി സ്വദേശിയാണ് കുട്ടി. കുട്ടിയെ അന്വേഷിച്ച് പോലീസ് സംഘം ഇന്നലെ വീട്ടിലെത്തിയെങ്കിലും വീട് പൂട്ടിയിട്ട നിലയിലായിരുന്നു.കുട്ടിയെ തിരിച്ചറിഞ്ഞാല്‍ മാതാപിതാക്കള്‍ക്കെതിരെ ക്രിമിനല്‍ കേസ് എടുക്കുമെന്ന് പൊലീസ് നേരത്തെ അറിയിച്ചിരുന്നു.ഇതേ തുടര്‍ന്ന് കുടുംബം വീട്ടില്‍ നിന്നും മാറിയതാണോയെന്ന് സംശയമുണ്ട്.ഇവര്‍ക്കായി പൊലീസ് അന്വേഷണം തുടരുകയാണ്.ഇതിനൊപ്പം സംഭവത്തില്‍ പ്രതിചേര്‍ത്ത പോപ്പുലര്‍ ഫ്രണ്ട് ആലപ്പുഴ ജില്ലാ സെക്രട്ടറി മുജീബിനായുള്ള തിരച്ചിലും പൊലീസ് തുടരുകയാണ്.കേസുമായി ബന്ധപ്പെട്ട് ഒട്ടേറെപ്പേരെ ഇതിനോടകം ചോദ്യം ചെയ്തു കഴിഞ്ഞിട്ടുണ്ട്.കൂടുതല്‍ അറസ്റ്റ് ഉണ്ടായേക്കുമെന്നും സൂചനയുണ്ട്.
Read More » -
India
ചന്ദന കൊള്ളക്കാരൻ വീരപ്പന്റെ സഹോദരൻ മാതേയൻ 34 വർഷമായി ജയിലിൽ, ഒടുവിൽ ജയിൽ ശിക്ഷയ്ക്കിടയിൽ തന്നെ മരിച്ചു
സേലം: ചന്ദനക്കൊള്ളക്കാരന്‍ വീരപ്പന്റെ മൂത്ത സഹോദരന്‍ മാതേയന്‍ അന്തരിച്ചു. 75 വയസ്സായിരുന്നു. ഹൃദയസ്തംഭനത്തെത്തുടര്‍ന്നാണ് അന്ത്യം. നെഞ്ചുവേദനയെത്തുടര്‍ന്ന് മാതേയനെ സേലം മോഹന്‍ കുമാരമംഗലം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. കൊലപാതകക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട മാതേയന്‍ സേലം സെന്‍ട്രല്‍ ജയിലില്‍ കഴിയുകയായിരുന്നു. ഇതിനിടെ മെയ് ഒന്നിനാണ് നെഞ്ചുവേദന അനുഭവപ്പെട്ടത്. തുടര്‍ന്ന് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ഫോറസ്റ്റ് റെയ്ഞ്ചര്‍ ചിദംബരത്തെ കൊലപ്പെടുത്തിയ കേസില്‍ 1987 ലാണ് ബംഗാലപുഡൂര്‍ പൊലീസ് മാതേയനെ അറസ്റ്റ് ചെയ്യുന്നത്. കഴിഞ്ഞ 34 വര്‍ഷമായി ഇയാള്‍ സേലം സെൻട്രൽ ജയിലിലായിരുന്നു.
Read More » -
Kerala
വിദ്വേഷ പ്രസംഗകർക്കെതിരെ ശക്തമായ നടപടി വേണം, പി.സി.ജോർജിനെതിരെയുള്ള സംസ്ഥാന സർക്കാർ നടപടി അംഗീകരിച്ച് കേന്ദ്ര നിയമ സഹമന്ത്രി എസ് പി സിംഗ് ഭഗേൽ; ജോർജിനെ ഇന്നലെ അർധരാത്രിയിൽ തിരുവനന്തപുരത്ത് എത്തിച്ചു
പി.സി ജോർജിനെതിരെയുള്ള കേസും അറസ്റ്റും ഉൾപ്പെടെയുള്ള സംസ്ഥാന സർക്കാരിന്റെ നടപടിയെ അംഗീകരിച്ച് കേന്ദ്ര നിയമ സഹമന്ത്രി എസ്.പി സിംഗ് ഭഗേൽ. വിദ്വേഷ പ്രസംഗകർക്കെതിരെ ശക്തമായ നടപടി വേണമെന്ന് കേന്ദ്രമന്ത്രി ദില്ലിയിൽ പറഞ്ഞു. ‘ഇത്തരക്കാർ നാടിന്‍റെ സംസ്കാരം തകർക്കുന്നു. രാജ്യത്തിന്‍റെ അഖണ്ഡതയ്ക് വേണ്ടിയാകണം രാഷ്ട്രീയക്കാര്‍ പ്രവര്‍ത്തിക്കേണ്ടത്. തെറ്റായ പ്രവണത അംഗീകരിക്കാനാവില്ല.’ മന്ത്രി എസ്.പി സിംഗ് ഭഗേൽ അഭിപ്രായപ്പെട്ടു. പിസി ജോർജുമായുള്ള വാഹനം കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് രണ്ടര മണിക്കൂർ കൊണ്ട് എത്തി. മത വിദ്വേഷ പ്രസംഗ കേസിൽ അറസ്റ്റിലായ പിസി ജോർജിനെ അര്‍ദ്ധരാത്രി 12.35 ഓടെ തിരുവനന്തപുരം എആര്‍ ക്യാമ്പിലെത്തിച്ചു. യാത്രയ്ക്കിടയിൽ മംഗലപുരത്ത് പോലീസ് വാഹനം തട്ടി ഒരാൾക്ക് പരിക്കേറ്റു. ചന്തവിള സ്വദേശി മുഹമ്മദ് ബഷീറിനാണ് പരിക്കേറ്റത്. രാത്രി 12.15 ഓടെയാണ് സംഭവം. ഇദ്ദേഹത്തിന്റെ പരിക്ക് ഗുരുതരമല്ല. പരിക്കേറ്റയാളെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുഹമ്മദ് റോഡ് മുറിച്ചുകടന്നപ്പോഴാണ് വാഹനമിടിച്ചത്. തിരുവനന്തപുരം എ.ആര്‍ ക്യാമ്പിന് മുന്നില്‍ എത്തിയ ബിജെപി പ്രവര്‍ത്തകര്‍ ജോര്‍ജ് എത്തിയ…
Read More »