NEWS

ആർഎസ്എസിനെ മാതൃകയാക്കി ബിജെപി ശേഖരിച്ചത് 8.5 കോടി രൂപ

തിരുവനന്തപുരം:  ആർഎസ്എസ് മാതൃകയിൽ ബിജെപി സംഘടിപ്പിച്ച സമർപ്പണനിധി പരിപാടിയിൽ ശേഖരിച്ചത് 8.5 കോടി രൂപ.ഇതോടെ ഏറ്റവും കൂടുതൽ പണം ശേഖരിച്ച തിരുവനന്തപുരം, തൃശൂർ ജില്ലാ കമ്മിറ്റികൾക്കു സമ്മാനമായി 15 ലക്ഷം രൂപ വീതം വിലയുള്ള കാറുകൾ ബിജെപി സംസ്ഥാന നേതൃത്വം സമ്മാനമായി നൽകി.
പ്രവർത്തകർ ഒരു വർഷത്തെ സമ്പാദ്യത്തിന്റെ ഒരു വിഹിതം പാർട്ടിക്കു നൽകുന്നതാണ് സമർപ്പണ നിധി.ആർഎസ്എസ് എല്ലാവർഷവും ഗുരുദക്ഷിണ എന്ന പേരിൽ നടത്തുന്ന പരിപാടിയെ മാതൃകയാക്കിയായിരുന്നു ഫണ്ട് ശേഖരണം.മുൻപ് ബിജെപി ഒരു വർഷം നടത്തിയിരുന്നെങ്കിലും 1.5 കോടി മാത്രമാണ് ലഭിച്ചത്.
 ജനസംഘത്തിന്റെ സ്ഥാപകരിലൊരാളായ ദീനദയാൽ ഉപാധ്യായയുടെ സ്മൃതിദിനത്തോടനുബന്ധിച്ച് ഫെബ്രുവരി 12 മുതൽ ഒരാഴ്ചയായിരുന്നു നിധി ശേഖരണം. 1.78 കോടി ശേഖരിച്ച് നൽകിയ തിരുവനന്തപുരത്തിനും 1.68 കോടി നൽകിയ തൃശൂർ ജില്ലാ കമ്മിറ്റിക്കുമാണ് 15 ലക്ഷം വിലവരുന്ന രണ്ടു കാറുകൾ സമ്മാനമായി നൽകിയത്.

Back to top button
error: