Month: May 2022

  • Crime

    ദില്ലി കലാപത്തിനിടെ പൊലീസിന് നേരെ തോക്ക് ചൂണ്ടിയ ഷാരൂഖിന് പരോൾ, വൻ സ്വീകരണം

    ദില്ലി: 2020–ലെ ദില്ലി കലാപത്തിനിടെ പൊലീസുകാരനു നേരെ തോക്ക് ചൂണ്ടിയ കേസിൽ പ്രതിയാ ഷാരൂഖ് പഠാന് നാട്ടിൽ വൻ സ്വീകരണം. മെയ് 23 ന് നാല് മണിക്കൂർ പരോൾ സമയത്ത് തന്റെ വസതിയിൽ എത്തിയപ്പോഴായിരുന്നു നാട്ടുകാര്‍ ഷാരൂഖിന് ഊഷ്മള സ്വീകരണം നൽകിയത്. ത്താന്റെ സ്വീകരണ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. സംഭവം പൊലീസ് സ്ഥിരീകരിച്ചതായി ന്യൂസ് ഏജൻസിയായ എഎൻഐ റിപ്പോര്‍ട്ട് ചെയ്തു. ദില്ലി കോടതി മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിലാണ് പത്താന പരോൾ അനുവദിച്ചത്. 65- കാരനായ രോഗിയായ പിതാവിനെ കാണാൻ പത്താന് നാല് മണിക്കൂർ കസ്റ്റഡി പരോൾ ആയിരുന്നു അനുവദിച്ചത്. മെയ് 23 ന് നാല് മണിക്കൂർ പത്താനെ മാതാപിതാക്കളുടെ വസതിയിലേക്ക് കൊണ്ടുപോയി തിരികെ കൊണ്ടുവരാൻ കോടതി ഉത്തരവിടുകയായിരുന്നു. കസ്റ്റഡി പരോൾ രോഗിയായ മാതാപിതാക്കളെ വസതിയിൽ കാണാൻ മാത്രമാണെന്നും മറ്റാരെയും കാണാൻ പാടില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. ആരോപണങ്ങൾ ഗുരുതരമാണെന്ന് കാണിച്ച് കോടതി പലതവണ പത്താന് ജാമ്യം നിഷേധിച്ചിരുന്നു പിതാവിന്റെ ആരോഗ്യാവസ്ഥ പരിശോധിച്ച…

    Read More »
  • NEWS

    കഴിഞ്ഞ വര്‍ഷം യുഎഇയില്‍ വാഹനാപകടങ്ങളില്‍ മരിച്ചത് 381 പേര്‍

    അബുദാബി: യുഎഇയില്‍ കഴിഞ്ഞ വര്‍ഷം റോഡപകടങ്ങളില്‍ മരിച്ചത് 381 പേര്‍. 2,620 പേര്‍ക്ക് പരിക്കേറ്റു. 2020ല്‍ വാഹനാപകടങ്ങളില്‍ 256 പേരാണ് മരിച്ചത്. 2,437 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നതായി ആഭ്യന്തര മന്ത്രാലയത്തിന്‍റെ കണക്കുകള്‍ വ്യക്തമാക്കുന്നു. വാഹനാപകടങ്ങളും ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 3,488 വാഹനാപകടങ്ങളാണ് ഉണ്ടായത്. 2020ല്‍ ഇത് 2,931 ആയിരുന്നു. അശ്രദ്ധമായ ഡ്രൈവിങ്ങും കൃത്യമായ അകലം പാലിക്കാതെ സഞ്ചരിക്കുന്നതും പെട്ടെന്നുള്ള ലേന്‍ മാറ്റവും ബ്രേക്കിടലുമാണ് കൂടുതല്‍ അപകടങ്ങള്‍ക്കും കാരണമെന്ന് പൊലീസ് പറഞ്ഞു. 2020ല്‍ ലോക്ക്ഡൗണായിരുന്നതിനാല്‍ കൂടുതല്‍ വാഹനങ്ങള്‍ റോഡിലിറങ്ങാതിരുന്നതാണ് അപകടങ്ങള്‍ കുറയാന്‍ കാരണം. ഓരോ വര്‍ഷങ്ങള്‍ കഴിയുമ്പോഴും യുഎഇയിലെ അപകട മരണങ്ങളുടെ എണ്ണം കുറയുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2014ല്‍ 712 പേര്‍ മരിച്ചിരുന്നു. 2015ല്‍ (675) 2016ല്‍ (725) 2017ല്‍ (525) 2018ല്‍ (469) 2019 (448) എന്നിങ്ങനെയാണ് വാഹനാപകടങ്ങളിലെ മരണ നിരക്ക്. കഴിഞ്ഞ വര്‍ഷം ഉണ്ടായ അപകടങ്ങളില്‍ മരിച്ചതും പരിക്കേറ്റതും കൂടുതല്‍ ഏഷ്യന്‍ സ്വദേശികള്‍ക്കാണ്.

    Read More »
  • NEWS

    മാധ്യമ പ്രവർത്തകർക്ക് പി.സി.ജോര്‍ജിനെ സ്വീകരിക്കാനെത്തിയ ബിജെപി പ്രവര്‍ത്തകരുടെ മർദ്ദനം 

    തിരുവനന്തപുരം: വിദ്വേഷ പ്രസംഗക്കേസില്‍ ജയില്‍ മോചിതനായ പി.സി.ജോര്‍ജിനെ സ്വീകരിക്കാനെത്തിയ ബിജെപി പ്രവര്‍ത്തകര്‍ മാധ്യമ പ്രവര്‍ത്തകരെ മര്‍ദിച്ചു. ട്വന്റിഫോര്‍ കാമറാമാന്‍ എസ്.ആര്‍.അരുണിന് ഉൾപ്പടെ നിരവധി മാധ്യമ പ്രവർത്തകർക്ക് മർദ്ദനമേറ്റിട്ടുണ്ട്. പി.സി.ജോര്‍ജ് ജയിലില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍ മാധ്യമ പ്രവര്‍ത്തകര്‍ പ്രതികരണം തേടുന്നതിനിടയില്‍ സ്വീകരണം നല്‍കാന്‍ എത്തിയ ബിജെപി പ്രവർത്തകർ കൂട്ടം ചേർന്ന് മാധ്യമ പ്രവർത്തകരെ മര്‍ദിക്കുകയായിരുന്നു.ബിജെപി നേതാവ് വി.വി.രാജേഷ് ഇടപെട്ട് പ്രവര്‍ത്തകരെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പ്രവര്‍ത്തകര്‍ പിന്തിരിയാന്‍ തയാറായില്ല.ഒടുവില്‍ പൊലീസ് ഇടപെട്ടാണ് അക്രമിസംഘത്തെ അവിടെ നിന്ന് മാറ്റിയത്. മതവിദ്വേഷ പ്രസംഗവുമായി ബന്ധപ്പെട്ട കേസിൽ റിമാൻഡിലായിരുന്ന പൂഞ്ഞാർ മുൻ എംഎൽഎ പി.സി.ജോർജ് ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെ തുടർന്നാണ് പുറത്തിറങ്ങിയത്.പിണറായി വിജയന്റെ നടപടികൾക്കെതിരെയുള്ള മറുപടി മറ്റന്നാൾ തൃക്കാക്കരയിൽ പറയുമെന്നും ബിജെപിക്കായി പ്രചാരണം നടത്തുമെന്നും പി.സി ജോർജ് പറഞ്ഞു.കോടതിയോട് നന്ദിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

    Read More »
  • NEWS

    പത്തനംതിട്ടയിൽ കാറിടിച്ച് 2 പേർ മരിച്ചു

    പത്തനംതിട്ട: കോഴഞ്ചേരി–ചെങ്ങന്നൂർ റോഡിൽ ആറന്മുള പുന്നംതോട്ടത്തിന് സമീപം രണ്ടു പേർ കാറിടിച്ച് മരിച്ചു. വെള്ളിയാഴ്ച വൈകിട്ടു മൂന്നരയോടെയായിരുന്നു അപകടം.കാർ ഇടിച്ചതിനെ തുടർന്ന് പരുക്കേറ്റ ഇവരെ ആശുപത്രിയിൽ എത്തിക്കുന്നതിന് താമസം നേരിട്ടതായി പരാതിയുണ്ട്. രണ്ടു പേരെയും ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.മരിച്ചവർ ഇടുക്കി സ്വദേശികളാണെന്നാണ് പ്രാഥമിക നിഗമനം.

    Read More »
  • NEWS

    വ്യാജ അശ്ലീല വീഡിയോ ഉണ്ടാക്കി നാട്ടുകാർക്കിടയിൽ വിതരണം ചെയ്യലാണോ കോൺഗ്രസിന്റെ പോസിറ്റീവ് പൊളിറ്റിക്സ് ?

    ഡോ.ദയ പാസ്കൽ എന്ന സ്ത്രീ  മാധ്യമങ്ങളുടെ അന്തസ്സിനേയും നൈതികതയെയും ചുട്ടുപൊള്ളിക്കുന്ന ഒരു ചോദ്യം കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു.അവർ വേറാരുമല്ല, തൃക്കാക്കരയിലെ എൽഡിഎഫ് സ്ഥാനാർഥി ഡോ ജോ ജോസഫിന്റെ ഭാര്യയാണ്.  ഒരുസംഘം സൈബർ ക്രിമിനലുകൾ  ജോയേയും കുടുംബത്തെയും വ്യാജ അശ്‌ളീല വീഡിയോ പ്രചരിപ്പിച്ചുകൊണ്ടു വേട്ടയാടാൻ തുടങ്ങിയിട്ട് നാലഞ്ചു ദിവസമായി …. സോഷ്യൽ മീഡിയയിലെ ഓരോ ചലനവും അറിയുന്ന കേരളത്തിലെ മാധ്യമങ്ങൾ ഇതൊക്കെക്കാണുന്നുമുണ്ട്. ഇതൊക്കെക്കണ്ടിട്ടും അതിനെ ഗൗനിക്കാൻ പോലും തയ്യാറാകാത്ത മാധ്യമരീതിയിലെ അധാർമികത ദയ ഇന്ന് അത്രമേൽ കണിശമായി തുറന്നുകാട്ടിയിട്ടുണ്ട്. അല്പമെങ്കിലും അന്തസും മാന്യതയുമുണ്ടെങ്കിൽ മാധ്യമപ്രവർത്തകർക്ക് ആ ചോദ്യത്തിന്റെ പൊള്ളൽ ഏൽക്കേണ്ടതാണ്.. ദേശാഭിമാനിയിലെ കരാർ ജീവനക്കാരൻ സോഷ്യൽ മീഡിയയിൽ പറഞ്ഞ കാര്യത്തിന് പി രാജീവിനെയും കോടിയേരിയെയും വരെ വിചാരണക്കൂട്ടിൽ കേറ്റിയ ടീമാണ് .. എഴുപത് രൂപ ഓട്ടോക്കൂലി വാങ്ങിയതിന് ഓമനക്കുട്ടനെ വിചാരണ നടത്താൻ മണിക്കൂറുകളോളം ചിലവഴിച്ചവരാണ്. അതിജീവിതക്ക് ഇല്ലാത്ത അവിശ്വാസം ” ഉണ്ടാക്കി ” മൂന്നുദിവസം ചർച്ച ചെയ്തവരാണ്… ഇവിടെ ഒരു സ്ഥാനാർത്ഥിയെ വ്യാജ…

    Read More »
  • NEWS

    തൃക്കാക്കരയിലെ ഇടതുമുന്നണി സ്ഥാനാർഥി ഡോ.ജോ ജോസഫിന് അർജന്റീനയിലും ബാനർ

    കൊച്ചി : തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഇടതു മുന്നണി സ്ഥാനാർത്ഥി ഡോ.ജോ ജോസഫിന്റെ വിജയത്തിനായി അങ്ങ് അർജന്റീനയിലും ബാനർ. വോട്ട് ഫോർ എൽഡിഎഫ് എന്നും അതിന്റെ താഴെ ഡോ.ജോ ജോസഫ് എന്നുമാണ് എഴുതിയിരിക്കുന്നത്.അവിടെ ജോലി ചെയ്യുന്ന മലയാളികളാണ് ബാനർ പ്രദർശിപ്പിച്ചിരിക്കുന്നത്. ചെഗുവേരയുടെ ജൻമസ്ഥലമാണ് അർജന്റീന.

    Read More »
  • NEWS

    ഏറ്റുമാനൂരിൽ ബസ്സുകൾക്ക് ഇടയിൽപെട്ട് സ്കൂട്ടർ യാത്രക്കാരിയായ യുവതിക്ക് ദാരുണാന്ത്യം

    കോട്ടയം:ഏറ്റുമാനൂർ തവളക്കുഴിയിൽ ബസ്സുകൾക്ക് ഇടയിൽപെട്ട് സ്കൂട്ടർ യാത്രക്കാരിയായ  യുവതിക്ക് ദാരുണാന്ത്യം.കൂത്താട്ടുകുളം കാക്കൂർ കൊച്ചു കാലായിൽ കണ്ണന്റെ മകൾ സനില (19) ആണ് മരണപ്പെട്ടത്.  അമിതവേഗതയിലെത്തിയ ബസ് നിർത്തിയിട്ടിരുന്ന  മറ്റൊരു ബസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ഇരു ബസ്സുകളുടെയും ഇടയിൽ കുരുങ്ങിയാണ് യുവതി മരണപ്പെട്ടത്. പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.

    Read More »
  • India

    ലഡാക്കിൽ സൈനിക വാഹനം നദിയിലേക്ക് മറിഞ്ഞ് ഒരു മലയാളി ഉൾപ്പടെ 7 സൈനികർ മരിച്ചു

    ശ്രീനഗർ: പർഥാപുർ സൈനിക ക്യാമ്പിലേക്ക് 26 സൈനികരുമായി പോകുകയായിരുന്ന വാഹനം നദിയിലേക്ക് മറിഞ്ഞ് ഏഴ് സൈനികർ മരിച്ചു. മരിച്ചവരിൽ ഒരാൾ മലപ്പുറം പരപ്പനങ്ങാടി സ്വദേശിയാണ്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. ലഡാക്കിലെ ഷ്യോക് നദിയിലേക്കാണ് ഇവർ സഞ്ചരിച്ച വാഹനം മറിഞ്ഞത്. ഏഴ് സൈനികരും സംഭവ സ്ഥലത്തുതന്നെ മരിച്ചു. വെള്ളിയാഴ്ച രാവിലെ ഒൻപതിനാണു സംഭവം. വാഹനത്തിലുണ്ടായിരുന്നവരിൽ ചിലർക്ക് ഗുരുതരമായ പരുക്കേറ്റിട്ടുണ്ട്. തോയ്സ് സൈനിക ക്യാമ്പിന്റെ 25 കിലോമീറ്റർ അടുത്തെത്തിയപ്പോൾ വാഹനം ഏകദേശം 50-60 അടി താഴ്ചയിൽ, നദിയിലേക്ക് തെന്നി മറിയുകയായിരുന്നു. പരുക്കേറ്റവർക്കെല്ലാം വൈദ്യസഹായം നൽകുന്നുണ്ട്. ഗുരുതരമായി പരുക്കേറ്റവരെ വെസ്റ്റേൺ കമാൻഡിലേക്ക് മാറ്റുന്നതിനായി വ്യോമസേനയുടെ സഹായം അഭ്യർഥിച്ചിട്ടുണ്ട്.

    Read More »
  • Kerala

    ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു

    സിനിമ ലോകം ഒടിടി പ്ലാറ്റഫോംമിലേക്ക് ചുവടുവെച്ച രണ്ട് വർഷങ്ങൾ പതിയെ തിരികെ വരുകയാണ്. തീയേറ്ററുകളിലേക്ക് സിനിമപ്രേമികൾ ഒഴുകി തുടങ്ങിയപ്പോൾ മുതൽ സിനിമ ലോകം വീണ്ടും തിരിച്ചു വരവിന്റെ പാതയിലായി. ഇക്കൊല്ലം നടന്ന ഐ എഫ് എഫ് കെ മുതൽ സിനിമ പ്രേമികളുടെ ആവേശം ദൃശ്യമായിരുന്നു. അതിനെ കൂടുതൽ തെളിക്കുകയാണ് ഇപ്പോൾ പ്രഖ്യാപിച്ച സിനിമ അവാർഡുകൾ.   442 സിനിമകളിൽ നിന്നും തിരഞ്ഞെടുത്ത 45 ചിത്രങ്ങൾക്കാണ് ഇത്തവണ ഷോർട് ലിസ്റ്റിന് അവസരം ലഭിച്ചത്. താരാ രാമാനുജന്റെ നിഷിദ്ധോ ഉൾപ്പെടെ ചർച്ചയായ നിരവധി സിനിമകളെ പിന്തള്ളിയാണ് “ആവാസവ്യൂഹം” മുൻപത്തിയിലെത്തിയത്.   നായാട്ട് ഉൾപ്പെടെയുള്ള സിനിമകളിലാണ് ജോജു ജോർജിനു മികച്ച നടന് അവാർഡ് കിട്ടിയത്. ജോജുവിനൊപ്പം ബിജു മേനോനും അവാർഡ് പങ്കുവെക്കുന്നുണ്ട്. ഭൂതകാലം സിനിമയിൽ ഗംഭീര പ്രകടനം കാഴ്ച വെച്ച രേവതിക്കാണ് മികച്ച നടിക്കുള്ള പുരസ്‌കാരം.   മികച്ച സംവിധായകനായി ദിലീഷ് പോത്തൻ തിരഞ്ഞെടുക്കപ്പെട്ടു. കൃഷ്‌ണേന്ദു രാഗേഷ് മികച്ച പുതുമുഖ സംവിധായകനാണ്. മികച്ച ചായഗ്രഹകൻ മധു…

    Read More »
  • Kerala

    പി.​സി. ജോ​ർ​ജി​ന് ജാ​മ്യം

    വി​ദ്വേ​ഷ പ്ര​സം​ഗ കേ​സി​ൽ അ​റ​സ്റ്റി​ലാ​യ പി.​സി. ജോ​ർ​ജി​ന് ജാ​മ്യം. ഹൈ​ക്കോ​ട​തി​യാ​ണ് ജാ​മ്യം അ​നു​വ​ദി​ച്ച​ത്. തി​രു​വ​ന​ന്ത​പു​ര​ത്ത് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലാ​ണ് കോ​ട​തി ജാ​മ്യം ന​ൽ​കി​യ​ത്.   കൂ​ടാ​തെ വെ​ണ്ണ​ല കേ​സി​ൽ അ​ദ്ദേ​ഹ​ത്തി​ന് മു​ൻ​കൂ​ർ ജാ​മ്യ​വും കോ​ട​തി അ​നു​വ​ദി​ച്ചു. പ്രാ​യം ക​ണ​ക്കി​ലെ​ടു​ത്ത് ക​ർ​ശ​ന ഉ​പാ​ധി​ക​ളോ​ടെ​യാ​ണ് കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ച​ത്. വി​ദ്വേ​ഷ പ്ര​സം​ഗം ആ​വ​ർ​ത്തി​ച്ചാ​ൽ ക​ർ​ശ​ന ന​ട​പ​ടി​യെ​ന്ന് കോ​ട​തി താ​ക്കീ​ത് ന​ൽ​കി. പി.​സി. ജോ​ർ​ജ് ഉ​ട​ൻ ത​ന്നെ ജ​യി​ൽ മോ​ചി​ത​നാ​കും.

    Read More »
Back to top button
error: