സിനിമ ലോകം ഒടിടി പ്ലാറ്റഫോംമിലേക്ക് ചുവടുവെച്ച രണ്ട് വർഷങ്ങൾ പതിയെ തിരികെ വരുകയാണ്. തീയേറ്ററുകളിലേക്ക് സിനിമപ്രേമികൾ ഒഴുകി തുടങ്ങിയപ്പോൾ മുതൽ സിനിമ ലോകം വീണ്ടും തിരിച്ചു വരവിന്റെ പാതയിലായി. ഇക്കൊല്ലം നടന്ന ഐ എഫ് എഫ് കെ മുതൽ സിനിമ പ്രേമികളുടെ ആവേശം ദൃശ്യമായിരുന്നു. അതിനെ കൂടുതൽ തെളിക്കുകയാണ് ഇപ്പോൾ പ്രഖ്യാപിച്ച സിനിമ അവാർഡുകൾ.
442 സിനിമകളിൽ നിന്നും തിരഞ്ഞെടുത്ത 45 ചിത്രങ്ങൾക്കാണ് ഇത്തവണ ഷോർട് ലിസ്റ്റിന് അവസരം ലഭിച്ചത്. താരാ രാമാനുജന്റെ നിഷിദ്ധോ ഉൾപ്പെടെ ചർച്ചയായ നിരവധി സിനിമകളെ പിന്തള്ളിയാണ് “ആവാസവ്യൂഹം” മുൻപത്തിയിലെത്തിയത്.
നായാട്ട് ഉൾപ്പെടെയുള്ള സിനിമകളിലാണ് ജോജു ജോർജിനു മികച്ച നടന് അവാർഡ് കിട്ടിയത്. ജോജുവിനൊപ്പം ബിജു മേനോനും അവാർഡ് പങ്കുവെക്കുന്നുണ്ട്. ഭൂതകാലം സിനിമയിൽ ഗംഭീര പ്രകടനം കാഴ്ച വെച്ച രേവതിക്കാണ് മികച്ച നടിക്കുള്ള പുരസ്കാരം.
മികച്ച സംവിധായകനായി ദിലീഷ് പോത്തൻ തിരഞ്ഞെടുക്കപ്പെട്ടു. കൃഷ്ണേന്ദു രാഗേഷ് മികച്ച പുതുമുഖ സംവിധായകനാണ്. മികച്ച ചായഗ്രഹകൻ മധു നീലകണ്ഠൻ. മികച്ച ഗാന സംവിധാനം ഹിഷാം..