Month: May 2022
-
Kerala
കുട്ടിയെ കൊണ്ട് വിദ്വേഷ മുദ്രാവാക്യം വിളിപ്പിച്ച കേസില്‍ 18 പേരെ അറസ്റ്റ് ചെയ്‌തു
കുട്ടിയെ കൊണ്ട് വിദ്വേഷ മുദ്രാവാക്യം വിളിപ്പിച്ച കേസില്‍ 18 പേരെ അറസ്റ്റ് ചെയ്‌തു. ആലപ്പുഴ ജില്ലയിലെ പോപ്പുലർ ഫ്രണ്ട് നേതാക്കളെയാണ് അറസ്റ്റ് ചെയ്‌തത്. പരിപാടിയുടെ സംഘാടകര്‍ എന്ന നിലയിലാണ് അറസ്റ്റ്. മതവിദ്വേഷം പ്രചരിപ്പിക്കാൻ അവസരം ഒരുക്കിയതിനാണ് അറസ്റ്റ്. കേസില്‍ നേരത്തെ അറസ്റ്റിലായ രണ്ട് പ്രതികളെ ചൊവ്വാഴ്‌ച വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.
Read More » -
Kerala
പിണറായിയുടെ കളിയുടെ ഭാഗമാണ് തന്‍റെ അറസ്റ്റെന്നും പിണറായിക്ക് മറുപടി തൃക്കാക്കരയിൽ വച്ചെന്നും പി.സി ജോർജ്
ഒന്നുകിൽ ആശാൻ്റെ നെഞ്ചത്ത്, അല്ലെങ്കിൽ കളരിക്കു പുറത്ത് എന്നതാണ് പി.സി ജോർജിൻ്റെ ശൈലി. തിരുവനന്തപുരത്ത് വിദ്വേഷ പ്രസംഗം നടത്തിയതിന്റെ പേരിൽ അറസ്റ്റിലായ പി.സി. ജോർജിന് കർശനമായ മുന്നറിയിപ്പോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. എന്തു ഫലം, അടുത്ത ദിവസം കൊച്ചിയിലും മതവൈരത്തിൻ്റെ വിഷം ശർദ്ദിച്ചു. ഒടുവിൽ ആശാൻ അകത്തായി. പിന്നീട് നീതി പീഠത്തിൻ്റെ കാരുണ്യത്താൽ ജയിൽമോചിതനായി. പക്ഷേ താൻ ഒരിഞ്ചുപോലും പിന്നോട്ടില്ല എന്നാണ് പി.സി യുടെ ഭാവം. ഹൈക്കോടതി ജാമ്യം അനുവദിച്ചതിനു പിന്നാലെയാണ് പൂജപ്പുര ജയിലിൽനിന്ന് പി.സി ജോർജിനെ മോചിപ്പിച്ചത്. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർഥിക്കുവേണ്ടി പ്രചാരണത്തിന് ഇറങ്ങുമെന്നു ജോർജ് പറഞ്ഞു. പിണറായി വിജയന്റെ ഒരു കളിയുടെ ഭാഗമായാണ് താൻ ജയിലിൽ പോയതെന്നും ജാമ്യം അനുവദിച്ച ഹൈക്കോടതിയോട് നന്ദിയുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു. തൃക്കാക്കരയിൽ വെച്ചാണ് പിണറായി തന്നെക്കുറിച്ച് അഭിപ്രായം പറഞ്ഞത്. അതിന് തൃക്കാക്കരയിൽ വെച്ച് താൻ മറ്റന്നാൾ മറുപടി പറയുമെന്നു ജോർജ് പറഞ്ഞു. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്നും ഹൈക്കോടതിയുടെ വിധി…
Read More » -
NEWS
ഞായറാഴ്ച കോട്ടയം വഴിയുള്ള 14 ട്രെയിനുകൾ റദ്ദാക്കി; ചില ട്രെയിനുകൾ ആലപ്പുഴ വഴി
കോട്ടയം: ഏറ്റുമാനൂർ -ചിങ്ങവനം പാതയിരട്ടിപ്പിക്കലിന്റെ ഭാഗമായി ഞായറാഴ്ച കോട്ടയം വഴിയുള്ള ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം.14 ട്രെയിൻ പൂർണമായും ആറ് ട്രെയിൻ ഭാഗികമായും റദ്ദാക്കി.ചില ട്രെയിനുകൾ ആലപ്പുഴ വഴി തിരിച്ചുവിടും.പാലക്കാട് – തിരുനെൽവേലി പാലരുവി എക്സ്പ്രസ് (16792) ഞായറാഴ്ച്ച പാലക്കാട്ടുനിന്ന് ഒന്നേകാൽ മണിക്കൂർ വൈകിയെ പുറപ്പെടുകയുള്ളൂ.6.20നാകും ട്രെയിൻ യാത്ര തിരിക്കുകയെന്ന് റെയിൽവേ അറിയിച്ചു. പൂർണമായും റദ്ദാക്കിയ ട്രെയിനുകൾ ചെന്നൈ സെൻട്രൽ – തിരുവനന്തപുരം മെയിൽ (12623), തിരുവനന്തപുരം സെൻട്രൽ – ചെന്നൈ മെയിൽ (12624), തിരുവനന്തപുരം – കണ്ണൂർ ജനശതാബ്ദി (12082), തിരുവനന്തപുരം – ഷൊർണൂർ വേണാട് (16302), ഷൊർണൂർ – തിരുവനന്തപുരം വേണാട് (16301), പുനലൂർ – ഗുരുവായൂർ (16327), ഗുരുവായൂർ – പുനലൂർ (16328), എറണാകുളം ജങ്ഷൻ -ആലപ്പുഴ പാസഞ്ചർ (06449), ആലപ്പുഴ – എറണാകുളം പാസഞ്ചർ (06452), കൊല്ലം – എറണാകുളം ജങ്ഷൻ മെമു (06444), എറണാകുളം – കൊല്ലം ജങ്ഷൻ മെമു (06443), എറണാകുളം ജങ്ഷൻ –…
Read More » -
NEWS
ധർമജന്‍റെ ഉടമസ്ഥതയിലുള്ള ധർമൂസ് ഫിഷ് ഹബ്ബിൽ പരിശോധന; 200 കിലോ പഴകിയ മീൻ പിടിച്ചെടുത്തു
കോട്ടയം: കഞ്ഞിക്കുഴിയിൽ നടൻ ധർമജന്‍റെ ഉടമസ്ഥതയിൽ ഉള്ള ധർമൂസ് ഹബ്ബിൽ ഫിഷറീസ് വകുപ്പും ഭക്ഷ്യ സുരക്ഷ വകുപ്പും ചേർന്ന് പരിശോധന നടത്തി.പരിശോധനയിൽ ഇവിടെ നിന്നും 200 കിലോ പഴകിയ മീൻ പിടിച്ചെടുത്തു നശിപ്പിച്ചു. സംഭവത്തിൽ പിഴയടക്കാൻ സ്ഥാപനത്തിന് ഭക്ഷ്യ സുരക്ഷ വകുപ്പ് നോട്ടീസ് നൽകിയിട്ടുണ്ട്.ഇന്ന് രാവിലെ മുതലാണ് ഇവിടെ പരിശോധന നടത്തിയത്.
Read More » -
LIFE
” വാമനൻ ” ഫസ്റ്റ് ലുക്ക് ടീസർ
മലയാള സിനിമയിലെ നാച്ച്യുറൽ അഭിനേതാവ് ഇന്ദ്രൻസിനെ നായകനാക്കി നവാഗതനായ എ ബി ബിനിൽ കഥ തിരക്കഥ സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന “വാമനൻ” എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ടീസർ റിലീസായി. മൂവി ഗ്യാങ് പ്രൊഡക്ഷൻസ്ന്റെ ബാനറിൽ അരുൺ ബാബു കെ ബി, സമഹ് അലി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ ബൈജു സന്തോഷ്,അരുൺ,നിർമ്മൽ പാലാഴി, സെബാസ്റ്റ്യൻ,ബിനോജ്,ജെറി,മനു ഭാഗവത്, ആദിത്യ സോണി,സീമ ജി നായർ,ദിൽസ തുടങ്ങിയവർ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-രഘു വേണുഗോപാൽ,രാജീവ് വാര്യർ.അശോകൻ കറുമത്തിൽ,സുമ മേനോൻ,ലൈൻ പ്രൊഡ്യൂസർ-രജിത സുശാന്ത്. അരുൺ ശിവ ഛായഗ്രഹണം നിർവ്വഹിക്കുന്നു. സന്തോഷ് വർമ്മ,വിവേക് മുഴക്കുന്ന് എന്നിവരുടെ വരികൾക്ക് നിതിൻ ജോർജ് സംഗീതം പകരുന്നു.എഡിറ്റർ-സനൽ രാജ്,പ്രൊഡക്ഷൻ കൺട്രോളർ-ബിനു മുരളി കല-നിധിൻ എടപ്പാൾ, മേക്കപ്പ്-അഖിൽ ടി രാജ്, വസ്ത്രാലങ്കാരം-സൂര്യ ശേഖർ,സ്റ്റിൽസ്-അനു പള്ളിച്ചൽ,പരസ്യക്കല- സൗണ്ട്-കരുൺ പ്രസാദ്, അസോസിയേറ്റ് ഡയറക്ടർ-ടൈറ്റ്സ് അലക്സാണ്ടർ. ഒരു മലയോര ഗ്രാമത്തിൽ ഹോം സ്റ്റേ മാനേജരായി ജോലിചെയ്യുന്ന ഒരാളുടെയും കുടുംബത്തിന്റെയും അതിജീവനത്തിന്റെ കഥ …ഒരു…
Read More » -
India
വാടക ഗർഭപാത്ര നിയന്ത്രണ നിയമം ; കേന്ദ്ര സർക്കാരിന് ദില്ലി ഹൈക്കോടതിയുടെ നോട്ടീസ്
ദില്ലി: വാടക ഗർഭപാത്ര നിയന്ത്രണ നിയമം ചോദ്യം ചെയ്തുള്ള ഹർജിയിൽ കേന്ദ്ര സർക്കാരിന് ദില്ലി ഹൈക്കോടതിയുടെ നോട്ടീസ്. 2021ലെ നിയമങ്ങൾ വിവേചനപരമാണെന്ന് ചൂണ്ടിക്കാട്ടി സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി നോട്ടീസ് അയച്ചത്. ജസ്റ്റിസ് വിപിൻ സംഖി, ജസ്റ്റിസ് സച്ചിൻ ദത്ത എന്നിവരുടെ ബെഞ്ചാണ് കേന്ദ്ര സർക്കാരിന്റെ വിശദീകരണം തേടിയത്. ആറാഴ്ചയ്ക്കകം മറുപടി നൽകാനാണ് നിർദേശം. കേസ് നവംബർ 19ന് വീണ്ടും പരിഗണിക്കും. വാടക ഗർഭപാത്രം, പ്രത്യുത്പാദന സാങ്കേതിക വിദ്യ എന്നിവയുടെ നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ടുള്ള നിയമങ്ങൾ വിവേചനപരമാണെന്നാണ് ഹർജിക്കാരുടെ വാദം. അഭിഭാഷകനായ കരൺ ബൽരാജ് മേത്തയും സൈക്കോളജി അധ്യാപിക പങ്കുരി ചന്ദ്രയുമാണ് ഹൈക്കോടതിയെ സമീപിച്ചത്. നിലവിൽ കുട്ടികളുള്ള സ്ത്രീക്കും പുരുഷനും വാടക ഗർഭധാരണത്തിന് അനുമതിയില്ല. ഇത് ചോദ്യം ചെയ്താണ് ഇരുവരും കോടതിയിലെത്തിയത്. പ്രത്യുൽപാദനത്തിനുള്ള അവകാശം ഇന്ത്യൻ ഭരണഘടന ഉറപ്പ് നൽകിയിട്ടുള്ളതാണെന്നും, ആർട്ടിക്കിൾ 21 പ്രകാരം മൗലികാവകാശത്തിന്റെ ഭാഗമാണിതെന്നുമാണ് ഇരുവരുടെയും വാദം. വാണിജ്യ വാടക ഗർഭധാരണം മാത്രമാണ് തങ്ങൾക്ക് ലഭ്യമായ ഒരേയൊരു ഓപ്ഷൻ എന്നും എന്നാൽ വാണിജ്യ…
Read More » -
Health
നെഞ്ചെരിച്ചിലും പുളിച്ചുതികട്ടലും കൊവിഡ് ലക്ഷണം!
കൊവിഡ് 19 രോഗത്തോടുള്ള പോരാട്ടത്തില്‍ തന്നെയാണ് നാമിപ്പോഴും. ഇതിനിടെ ജനിതകവ്യതിയാനങ്ങള്‍ സംഭവിച്ച കൊവിഡ് വൈറസുകള്‍ പല വെല്ലുവിളികളും ഉയര്‍ത്തി. രോഗവ്യാപനത്തിന്‍റെ തോതിലും രോഗതീവ്രതയുടെ കാര്യത്തിലുമെല്ലാം ഓരോ വകഭേദവും വ്യത്യാസങ്ങള്‍ കാണിച്ചു. വൈറസ് വകഭേദങ്ങള്‍ ഒന്നില്‍ നിന്ന് മറ്റൊന്നായി പുതുതായി വന്നുകൊണ്ടിരിക്കുന്നത് നമ്മെ പ്രതിസന്ധിയിലാക്കുകയാണ്. കൊവിഡ് നിന്ത്രണങ്ങളില്‍ നിന്ന് മോചനം നേടി പഴയ ജീവിതത്തിലേക്ക് തിരിച്ചുപോകാന്‍ ഇത് അവസരമൊരുക്കാതിരിക്കുന്നു. കൊവിഡ് രോഗവുമായി ബന്ധപ്പെട്ട് ഇപ്പോഴും പല തരത്തിലുമുള്ള പഠനങ്ങളും നടന്നുവരികയാണ്. ആദ്യഘട്ടത്തില്‍ ഇത് ശ്വാസകോശരോഗമാണെന്ന സ്ഥിരീകരണമായിരുന്നു വന്നിരുന്നത്. എങ്കില്‍ പിന്നീടിത് പല അവയവങ്ങളെയും ബാധിക്കുന്നതായി കണ്ടു. ഇതിന് അനുസരിച്ച് രോഗലക്ഷണങ്ങളുടെ പട്ടികയും മാറിവന്നു. ഇതുമായി ചേര്‍ത്തുവയ്ക്കാവുന്നൊരു പഠനറിപ്പോര്‍ട്ടിനെ കുറിച്ചാണിനി പങ്കുവയ്ക്കാനുള്ളത്. നമ്മുടെ വയറ്റിനകത്തുള്ള ബാക്ടീരിയകളുടെ സമൂഹത്തിനുണ്ടാകുന്ന മാറ്റങ്ങള്‍ കൊവിഡ് രോഗവുമായി ബന്ധപ്പെടുന്നുണ്ടെന്നാണ് പഠനത്തിന്‍റെ കണ്ടെത്തല്‍ ‘Gut’ എന്ന പ്രസിദ്ധീകരണത്തിലാണ് പഠനത്തിന്‍റെ വിശദാംശങ്ങള്‍ വന്നിട്ടുള്ളത്. വയറ്റിനകത്തുള്ള ബാക്ടീരിയല്‍ സമൂഹത്തിന്‍റെ സന്തുലിതാവസ്ഥ തകരുമ്പോള്‍ അത് കൊവിഡ് പിടിപെടാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നുവെന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്. കൊവിഡ് ബാധിക്കപ്പെട്ട…
Read More » -
Crime
മണിച്ചന്‍റെ മോചനം; ഫയല്‍ തിരിച്ചയച്ച് ഗവര്‍ണര്‍
തിരുവനന്തപുരം: കല്ലുവാതുക്കല്‍ മദ്യദുരന്ത കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിൽ കഴിയുന്ന മണിച്ചന്‍റെ മോചനം സംബന്ധിച്ചുള്ള ഫയല്‍ തിരിച്ചയച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സര്‍ക്കാരിനോട് വിശദീകരണം തേടിയാണ് ഫയല്‍ തിരിച്ചയച്ചത്. മണിച്ചന്‍റെ മോചനത്തിൽ ഒരു മാസത്തിനുള്ളിൽ തീരുമാനം എടുക്കാനാണ് സംസ്ഥാനത്തിന് സുപ്രീം കോടതി നിർദ്ദേശം നല്‍കിയിരിക്കുന്നത്. മോചനവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കൈമാറിയ ഇ-ഫയല്‍ പരിശോധിച്ച ശേഷമായിരുന്നു സുപ്രീം കോടതിയുടെ നടപടി. ഫയലിലെ ഉള്ളടക്കം എന്താണെന്ന് കോടതി പരസ്യപ്പെടുത്തിയില്ല. ഫയൽ അഭിഭാഷകന് കോടതി തിരിച്ചു നൽകി. മോചനം സംബന്ധിച്ച വിഷയം ഉത്തരവാദപ്പെട്ട ഭരണഘടനാ സ്ഥാപനത്തിന്‍റെ പരിഗണനയിലാണെന്ന് സര്‍ക്കാര്‍ സ്റ്റാന്റിങ് കോണ്‍സല്‍ ഹര്‍ഷദ് വി. ഹമീദ് നേരത്തെ കോടതിയെ അറിയിച്ചിരുന്നു. തീരുമാനമെടുക്കുമ്പോൾ പേരറിവാളൻ കേസിലെ സുപ്രീം കോടതി വിധി കൂടി കണക്കിലെടുക്കണമെന്ന് കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്. തടവുകാരുടെ മോചനം പോലുള്ള വിഷയങ്ങളിൽ കാലതാമസം പാടില്ല എന്നായിരുന്നു പേരറിവാളൻ കേസിലെ നിർദ്ദേശം.
Read More » -
Kerala
ടിപിസി മോണിറ്റർ; ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിച്ചാൽ പിടിവീഴും, കര്‍ശന നടപടിയെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: ‘നല്ല ഭക്ഷണം നാടിന്‍റെ അവകാശം’ എന്ന കാമ്പയിന്‍റെ ഭാഗമായി ഉപയോഗിച്ച എണ്ണയുടെ പുനരുപയോഗം കണ്ടെത്താന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് പ്രത്യേക പരിശോധന നടത്തുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഉപയോഗിച്ച എണ്ണ വീണ്ടും ചൂടാക്കി ഉപയോഗിക്കാന്‍ പാടില്ല. ഉപയോഗിച്ച എണ്ണ വീണ്ടും വീണ്ടും ഉപയോഗിക്കുന്നത് ക്യാന്‍സര്‍ ഉള്‍പ്പെടെയുള്ള മാരക രോഗങ്ങളിലേക്ക് നയിക്കും. ഹോട്ടലുകളില്‍ ഉപയോഗിച്ച എണ്ണ സംസ്‌കരിച്ച് വീണ്ടും ഉപയോഗിക്കുന്നതായുള്ള പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഉപയോഗിച്ച പഴകിയ എണ്ണ ഉപയോഗിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതാണ്. പഴകിയ എണ്ണ ഉപയോഗിക്കുന്നുണ്ടോ എന്നറിയാന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധനകള്‍ നടത്തും. ടി പി സി മോണിറ്ററിലൂടെ ഇത് വളരെ വേഗം കണ്ടെത്താന്‍ സാധിക്കുന്നതാണ്. വിപണിയില്‍ വില്‍ക്കുന്ന എണ്ണയില്‍ മായം കണ്ടെത്തുന്നതിനും പരിശോധനകള്‍ ശക്തമാക്കും. ഭക്ഷ്യയോഗ്യമല്ലാത്ത എണ്ണകള്‍ വില്‍ക്കാനോ ആഹാരം പാകം ചെയ്യുന്നതിന് ഉപയോഗിക്കാനോ പാടില്ലെന്നും മന്ത്രി വ്യക്തമാക്കി. ഭക്ഷ്യ സുരക്ഷാ വകുപ്പിന്‍റെ പരിശോധനകള്‍ തുടരുകയാണെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. കഴിഞ്ഞ 25 ദിവസങ്ങളിലായി സംസ്ഥാന വ്യാപകമായി 4290…
Read More » -
Crime
യുവാവിനെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ടു; തൃശ്ശൂർ വടക്കാഞ്ചേരിയിൽ കൊള്ളപ്പലിശ സംഘം പിടിയിൽ
തൃശ്ശൂർ: യുവാവിനെ തട്ടിക്കൊണ്ടുപോയി തടങ്കലിൽ പാർപ്പിച്ച് ക്രൂരമായി മർദ്ദിച്ച് മോചനദ്രവ്യം ആവശ്യപ്പെട്ട കേസിൽ 7 പേരെ വടക്കാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. മുള്ളൂർക്കര കണ്ണംമ്പാറ സ്വദേശി ചാക്യാട്ട് എഴുത്തശ്ശൻ വീട്ടിൽ ശ്രീജുവിനെ തട്ടിക്കൊണ്ടുപോയ സംഘത്തെയാണ് പിടികൂടിയത്. കേസിൽ മഹേഷ്, സുമേഷ് എന്ന ഫ്രീക്കൻ, സനൽ (20), ശരത്ത് എന്ന സൂര്യൻ (22), റിനു സണ്ണി (27), മഞ്ജുനാഥ് (22), രാഗേഷ് എന്ന സുന്ദരൻ (33) എന്നിവരെയാണ് വടക്കാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. അമ്മയുടെ ചികിത്സാ ആവശ്യത്തിന് കാർ പണയംവച്ച് ആര്യമ്പാടം സ്വദേശിയായ മഞ്ജുനാഥിൽ നിന്ന് ശ്രീജു ഒരു ലക്ഷത്തി പതിനായിരം രൂപ വാങ്ങിയിരുന്നു. ഇതിന്റെ തിരിച്ചടവ് മുടങ്ങിയതോടെ ഈ മാസം 24 ന് ശ്രീജുവിനെ തട്ടി കൊണ്ടുപോകുകയായിരുന്നു. ശ്രീജുവിന്റെ മോതിരം, പഴ്സ്, മൊബൈൽ ഫോൺ എന്നിവ കവർന്ന സംഘം ക്രൂരമായി മർദ്ദിക്കുകയും 2 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെടുകയുമായിരുന്നു. പൊലീസെത്തി മോചിപ്പിച്ച ശ്രീജു തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
Read More »