NEWS

ഏറ്റുമാനൂരിൽ ബസ്സുകൾക്ക് ഇടയിൽപെട്ട് സ്കൂട്ടർ യാത്രക്കാരിയായ യുവതിക്ക് ദാരുണാന്ത്യം

കോട്ടയം:ഏറ്റുമാനൂർ തവളക്കുഴിയിൽ ബസ്സുകൾക്ക് ഇടയിൽപെട്ട് സ്കൂട്ടർ യാത്രക്കാരിയായ  യുവതിക്ക് ദാരുണാന്ത്യം.കൂത്താട്ടുകുളം കാക്കൂർ കൊച്ചു കാലായിൽ കണ്ണന്റെ മകൾ സനില (19) ആണ് മരണപ്പെട്ടത്.
 അമിതവേഗതയിലെത്തിയ ബസ് നിർത്തിയിട്ടിരുന്ന  മറ്റൊരു ബസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ഇരു ബസ്സുകളുടെയും ഇടയിൽ കുരുങ്ങിയാണ് യുവതി മരണപ്പെട്ടത്. പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.

Back to top button
error: