Month: May 2022

  • Kerala

    പത്ത് മാസം പ്രായമുള്ള കുഞ്ഞ് ഉറങ്ങാത്തതിന് ഉപദ്രവിച്ച കേസില്‍ ആയ അറസ്റ്റില്‍

    പത്ത് മാസം പ്രായമുള്ള കുഞ്ഞ് ഉറങ്ങാത്തതിന് ഉപദ്രവിച്ച കേസില്‍ ആയ അറസ്റ്റില്‍. മുഖത്തടിയേറ്റ് കുഞ്ഞിന്റെ കര്‍ണപുടം പൊട്ടിയ കേസില്‍ പിറവം നാമക്കുഴി തൈപറമ്പില്‍ സാലി മാത്യു (48) ആണു പിടിയിലായത്. കഴിഞ്ഞ 21നാണ് കേസിനാസ്പദമായ സംഭവം.എരുവേലി സ്വദേശിയയാ ഡോക്ടറുടെ വീട്ടില്‍ കുഞ്ഞിനെ പരിചരിക്കാനെത്തിയ സാലി കുട്ടി ഉറങ്ങാത്തിന്റെ ദേഷ്യത്തില്‍ മുഖത്തിടിക്കുകയായിരുന്നു. സിസി ടിവിയില്‍ ദൃശ്യങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് ഇവരെ അന്ന് തന്നെ ജോലിയില്‍ നിന്നും പറഞ്ഞ് വിടുകയും ചെയ്തു.   എന്നാല്‍ പിന്നീട് കുഞ്ഞിന്റെ ചെവിയില്‍നിന്ന് രക്തം വരുന്നത് ശ്രദ്ധയില്‍പ്പെട്ട് ചികിത്സ തേടിയപ്പോഴാണ് കര്‍ണപുടം പൊട്ടിയെന്ന് വ്യക്തമായത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കോടതിയില്‍ ഹാജറാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

    Read More »
  • Kerala

    ഗവണ്‍മെന്‍റ് എഞ്ചിനീയറിംഗ് കോളേജിൽ പരിശോധനയുമായി ആരോഗ്യ വകുപ്പ്

    ഗവണ്‍മെന്‍റ് എഞ്ചിനീയറിംഗ് കോളേജിൽ ഷിഗല്ല രോഗ ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ പരിശോധനയുമായി ആരോഗ്യ വകുപ്പ്. കുട്ടികള്‍ താമസിക്കുന്ന ഹോസ്റ്റലുകളിലും സമീപത്തെ ഹോട്ടലുകളിലാണ് പരിശോധന നടത്തിയത്. പഴകിയ ഭക്ഷണം കണ്ടെത്തിയതിനെ തുടർന്ന് ഒരു ബേക്കറി പൂട്ടാൻ നിർദ്ദേശം നൽകി.ഗവൺമെന്റ് എൻജിനീയറിങ് കോളേജ് ഹോസ്റ്റല്‍ വിദ്യാർത്ഥിക്ക് ഇന്നലെയാണ് ഷിഗല്ല സ്ഥിരീകരിച്ചത്. രോഗ ലക്ഷണങ്ങളുള്ള മുപ്പതോളം വിദ്യാർത്ഥികൾ നിരീക്ഷണത്തിലുമാണ്. പുറത്ത് നിന്ന് ഭക്ഷണം കഴിച്ചതാണ് രോഗബാധക്ക് കാരണമെന്ന പ്രാഥമിക നിഗമനത്തിലാണ് ആരോഗ്യ വകുപ്പ്. ഇതേത്തുടര്‍ന്നാണ് എഞ്ചിനിയറിങ് കോളേജിന് സമീപത്തെ ഹോട്ടലുകളിലും ബേക്കറികളിലും സ്വകാര്യ ഹോസ്റ്റലുകളിലും പരിശോധന നടത്തിയത്. പളളി മൂലയിലെ യുവർ ചോയിസ് എന്ന ബേക്കറി, പഴകിയ ഭക്ഷണം, ജീവനക്കാർക്ക് ഹെൽത്ത് കാർഡില്ല തുടങ്ങിയ കാരണങ്ങൾ ചൂണ്ടിക്കാട്ടി 7 ദിവസത്തേക്ക് പൂട്ടിച്ചു.   രോഗം സ്ഥിരീകരിച്ച പെൺകുട്ടി താമസിച്ചിരുന്ന ഹോസ്റ്റലിലും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തി. ഷിഗല്ല ബാധിതയുടെ ആരോഗ്യ നില തൃപ്തികരമാണ്. രോഗ ലക്ഷണങ്ങളുള്ള കുട്ടികളോട് പരിശോധനയ്ക്ക് വിധേയരാകാനും ആരോഗ്യവകുപ്പ് അധികൃതർ നിര്‍ദ്ദേശം…

    Read More »
  • India

    ആര്യൻ ഖാൻ നിരപരാധിയെന്ന് നാർക്കോട്ടിക് കണ്ട്രോൾ ബ്യുറോ

    ബോളിവുഡ് നടൻ ഷാരൂഖ് ഖാന് വലിയ ആശ്വാസം നൽകുന്ന വാർത്തകളാണ് പുറത്ത് വരുന്നത്. മുംബൈ ആഢംബര കപ്പൽ മയക്കുമരുന്ന് കേസിൽ  ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ നിരപരാധിയെന്ന് നാർക്കോട്ടിക് കണ്ട്രോൾ ബ്യുറോ  ക്ലീൻ ചിറ്റ് നൽകിയത് കേസിൽ നിർണായക വഴിത്തിരിവായി .ആര്യൻ ഖാനെതിരെ തെളിവില്ലെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തലിന് പുറകെയാണ് ആര്യൻ കുറ്റക്കാരനല്ലെന്ന എൻ സി ബിയുടെ കണ്ടെത്തൽ താര കുടുംബത്തിന് ആശ്വാസം നൽകുന്നത്.   ആര്യൻ ഖാൻ, അർബാസ് മർച്ചന്റ്, മുൻമുൻ ധമേച്ച എന്നിവർക്ക്  മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളിൽ ഗൂഢാലോചന നടത്തിയതായി  തെളിവുകളില്ലെന്നായിരുന്നു  ബോംബെ ഹൈക്കോടതി ഉത്തരവിൽ പറഞ്ഞത് .  തുടർന്നാണ്  ഹൈക്കോടതി നിബന്ധനകളോടെ ജാമ്യം അനുവദിച്ചതും 27 ദിവസത്തെ ജയിൽ വാസത്തിന് ശേഷം ആര്യൻ ഖാൻ   ഒക്ടോബർ 30 ന് ജയിൽ മോചിതനാകുന്നതും    നിബന്ധനകളുടെ ഭാഗമായി എല്ലാ ആഴ്ചയിലും എൻ സി ബി മുംബൈ ഓഫീസിൽ ഹാജരാകുന്നത് പിന്നീട് താര പുത്രന്റെ അഭ്യർത്ഥന മാനിച്ച്…

    Read More »
  • NEWS

    സിനിമാ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം; ഒരാള്‍ക്ക് കുത്തേറ്റു

    പാലക്കാട്: സിനിമാ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം.സംഭവത്തില്‍ ഒരാള്‍ക്ക് കുത്തേറ്റു.വടകര സ്വദേശി ഷിജാബിനാണ് കഴുത്തില്‍ കുത്തേറ്റത്. ഇയാളെ തൃശൂര്‍ മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റി. സഹപ്രവര്‍ത്തകനായ ഉത്തമനാണ് കുത്തിയതെന്നാണ് ഷിജാബ് പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.തുടർന്ന് ഇയാളെ പാലക്കാട് സൗത്ത് പൊലീസ് കസ്റ്റഡിയിലെടുത്തു.     പാലക്കാട് സിറ്റി ലോഡ്‌ജില്‍ വച്ച്‌ ഇരുവരും ചേര്‍ന്ന് മദ്യപിക്കുന്നതിനിടെയാണ് സംഭവമുണ്ടായത്.

    Read More »
  • NEWS

    പത്തനംതിട്ട കെഎസ്ആർടിസി ബസ് ടെർമിനലിൽ 50 കിടക്കകൾ ഉള്ള എസി ഡോർമിറ്ററി; 150 രൂപ വാടക

    പത്തനംതിട്ട:  കെഎസ്ആർടിസി പുതിയ ബസ് ടെർമിനലിൽ യാത്രക്കാർക്ക് കുറഞ്ഞ നിരക്കിൽ രാത്രി താമസിക്കാനുള്ള ഡോർമിറ്ററി സൗകര്യം ഒരുക്കുന്നു.50 കിടക്കകൾ ഉള്ള എസി ഡോർമിറ്ററിയാണ് ഒരുക്കുന്നത്. ശബരിമല,ഗവി ഉൾപ്പെടെയുള്ള സ്ഥലങ്ങളിലേക്ക് എത്തുന്നവർക്കും  രാത്രി ഇവിടെ എത്തിയ ശേഷം ബസ് കിട്ടാതെ വിഷമിക്കുന്നവർക്കും ഡിപ്പോയിൽ രാത്രി താമസിക്കുന്നതിന് ഇതു പ്രയോജനപ്പെടുത്താം.150 രൂപയാണു വാടക.ടെർമിനൽ കെട്ടിടത്തിന്റെ മൂന്നാം നിലയിലാണ് ഇതിന് സൗകര്യം ഒരുക്കുന്നത്.

    Read More »
  • NEWS

    തൃക്കാക്കര; വരാനിരിക്കുന്നത് ഭയാനകമായ അന്തരീക്ഷമായിരിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി

    കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ സിപിഎമ്മിന് 10 വോട്ട് കൂടിയാല്‍ പോലും വരാനിരിക്കുന്നത് ഭയാനകമായ അന്തരീക്ഷമായിരിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി. രാജഭരണമായിരിക്കും പിന്നീട് നടക്കുക. രാജാവ് പറയുക, മറ്റുള്ളവര്‍ അനുസരിക്കുക എന്ന അവസ്ഥ വരും. അതുകൊണ്ട് എല്‍ഡിഎഫിനെ അന്തസായി തോല്‍പ്പിക്കണം, വെറുതെ തോല്‍പ്പിച്ചാല്‍ പോരാ ചെണ്ടകൊട്ടി തോല്‍പ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങള്‍ ബുദ്ധിമുട്ടുമ്ബോള്‍ മന്ത്രിസഭ ഒന്നാകെ ഉത്തരവാദിത്തങ്ങള്‍ വലിച്ചെറിഞ്ഞ് തൃക്കാക്കരയില്‍ വന്നുനില്‍ക്കുകയാണ്. ഇത് ക്രിമിനല്‍ കുറ്റമാണ്. വെള്ളപ്പൊക്കം, വിലക്കയറ്റം, റോഡ് തകര്‍ന്ന പ്രശ്‌നങ്ങളൊക്കെ സംസ്ഥാനത്ത് നിലനില്‍ക്കുന്നു. ഇപ്പോള്‍ ഭരണം കലക്ടര്‍മാരെ ഏര്‍പ്പിച്ചിരിക്കുകയാണ്. മന്ത്രിസഭക്ക് ഭീഷണിയില്ലാത്ത തെരഞ്ഞെടുപ്പില്‍ അങ്ങനെ ചെയ്യരുതെന്നും ആന്റണി പറഞ്ഞു. ഗോശ്രീ പാലം വന്നത് തന്റെ ഭരണകാലത്താണ്.ആ പാലത്തിലൂടെ കടന്നുപോയ ഒന്നാം നമ്ബര്‍ കാര്‍ തന്റേതാണ്.ഇന്‍ഫോ പാര്‍ക്ക് കൊണ്ടുവന്നത് തന്റെ ഭരണകാലത്താണ്. അന്ന് കുഞ്ഞാലിക്കുട്ടിയാണ് ഒപ്പം നിന്നത്. ഉമ്മന്‍ ചാണ്ടിയുടെ കാലത്ത് ഐ.ടി ഹബ്ബുകള്‍ വികസിപ്പിച്ചു. ഉമ്മന്‍ ചാണ്ടിയുടെ നിശ്ചയദാര്‍ഢ്യമില്ലെങ്കില്‍ കൊച്ചി മെട്രോ ഉണ്ടാകുമായിരുന്നില്ല. മെട്രോ കാക്കനാട് വരെ നീട്ടാന്‍പോലും…

    Read More »
  • NEWS

    തൃക്കാക്കരയിൽ പെണ്‍കുട്ടിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ ശേഷം വിദേശത്തേക്ക് കടന്ന യുവാവ് പിടിയിൽ

    തൃക്കാക്കര: പെണ്‍കുട്ടിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ ശേഷം വിദേശത്തേക്ക് കടന്ന യുവാവ് പിടിയില്‍.തൃശൂര്‍ മണ്ണുത്തി സ്വദേശി തറയില്‍ കാരുകുളം വീട്ടില്‍ സെല്‍സന്‍ (28)ആണ് പിടിയിലായത്.  2019 ലാണ് കേസിനാസ്പദമായ സംഭവം. തൃശൂരില്‍ പഠിക്കുകയായിരുന്ന മണ്ണുത്തി സ്വദേശിയായ പെണ്‍കുട്ടിയെ വിവാഹവാഗ്ദാനം നല്‍കി വാഴക്കാലയിലെ ഒയോ ലോഡ്ജിലെത്തിച്ച്‌ പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടി മണ്ണുത്തി പൊലീസ് സ്റ്റേഷനില്‍ പരാതി കൊടുത്തതോടെ പ്രതി സിംഗപ്പൂരിലുള്ള ബന്ധുവിന്റെ സഹായത്തോടെ കടന്നുകളയുകയായിരുന്നു. പ്രതിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് നല്‍കിയിരുന്നു.കഴിഞ്ഞദിവസം സിംഗപ്പൂരില്‍ നിന്ന് മടങ്ങിയെത്തിയ പ്രതിയെ ചെന്നൈ എയര്‍പോര്‍ട്ടില്‍ എമിഗ്രേഷന്‍ വിഭാഗം തടഞ്ഞുവച്ചിട്ടുള്ളതായി വിവരം കിട്ടിയതിനെത്തുടര്‍ന്ന് തൃക്കാക്കര സി.ഐ ആര്‍.ഷാബുവിന്റെ നേതൃത്വത്തില്‍ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. തൃക്കാക്കര എസ്.ഐമാരായ റോയ്.കെ പൊന്നൂസ്, റഫീഖ്.സീനിയര്‍ സി.പി.ഒമാരായ ജാബിര്‍,രഞ്ജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.സംഭവത്തില്‍ ഗര്‍ഭം ധരിച്ച ഇരയുടെ കുട്ടിക്ക് ഇപ്പോള്‍ രണ്ടു വയസുണ്ട്.

    Read More »
  • NEWS

    ഇഞ്ചിക്കറിയും വരരുചിയും

    ഒരിക്കൽ ദൂര യാത്രയ്ക്കിടെ വരരുചി ഒരു ബ്രാഹ്മണ ഗൃഹത്തിലെത്തി. അവിടെയുള്ള ബ്രാഹ്മണൻ അദ്ദേഹത്തെ ഊണ് കഴിക്കാൻ ക്ഷണിച്ചു. എന്നാൽ വിദ്വാനായ വരരുചി ഭക്ഷണം കഴിക്കുന്നതിനു മുൻപ് ചില നിബന്ധനകൾ ഉണ്ടെന്ന് ഗൃഹനാഥനെ അറിയിച്ചു. താൻ കഴിക്കുന്നതിന് മുൻപ് 101 പേരെ ഊട്ടണം, ഊണ് കഴിക്കാൻ 108 കറികൾ വേണം, ഊണിനു ശേഷം മൂന്ന് പേരെ തിന്നണം, അതു കഴിഞ്ഞാൽ നാല് പേർ തന്നെ ചുമക്കണം എന്നിങ്ങനെ നിബന്ധനകൾ നിരന്നു. വിചിത്രമായ ആവശ്യങ്ങൾ കേട്ട് കണ്ണ് മിഴിച്ചു നിൽക്കുക മാത്രമാണ് ആ ബ്രാഹ്മണൻ ചെയ്തത്. എന്നാൽ അദ്ദേഹത്തിന്റെ ബുദ്ധിമതിയായ മകളുടെ മറുപടി അകത്തു നിന്നെത്തി. “എല്ലാം തയ്യാറാണ്, കുളി കഴിഞ്ഞു വരൂ” എന്നതായിരുന്നു അത്. 101 പേരെ ഊട്ടുക എന്നാൽ 101 ദേവതമാരുടെ പ്രീതി ലഭിക്കാനായുള്ള വൈശ്വദേവം ചടങ്ങാണെന്നും 108 കറി എന്നാൽ ആരോഗ്യ ഗുണങ്ങളും രുചി വൈവിധ്യവുമുള്ള ഇഞ്ചിക്കറി ആണെന്നും നേരിട്ട് പറയാതെ തന്നെ ആ മിടുക്കി മനസിലാക്കി. ഊണിനു ശേഷം മൂന്ന് പേരെ കഴിക്കണം…

    Read More »
  • Local

    വെള്ളം എന്നു കരുതി മദ്യത്തിനൊപ്പം കീടനാശിനി ചേർത്ത് കഴിച്ച മുണ്ടക്കയം സ്വദേശിക്ക് ദാരുണാന്ത്യം

    മുണ്ടക്കയം: മദ്യത്തിനൊപ്പം വെള്ളമെന്ന് കരുതി കീടനാശിനി ചേര്‍ത്ത് കഴിച്ച മുണ്ടക്കയം സ്വദേശി മരിച്ചു. മുണ്ടക്കയം പാലൂര്‍ക്കാവ് ബൈജു (50) ആണ് മരണത്തിന് കീഴടങ്ങിയത്. യാത്രയ്ക്കിടെ മുണ്ടക്കയത്ത് കൂട്ടുകാരോടൊപ്പം വാഹനത്തില്‍ ഇരുന്ന് മദ്യപിക്കുന്നതിനിടയിലാണ് അപകടം നടന്നത്. ഒപ്പമുണ്ടായിരുന്നവര്‍ ഉടനെ ഇയാളെ പാലായിലെ സ്വകാര്യ ആശുപുത്രിയില്‍ എത്തിച്ചെങ്കിലും രാത്രിയോടെ മരണപ്പെട്ടു. എന്നാല്‍, മരണത്തില്‍ ദുരൂഹതയുണ്ടോ എന്ന സംശയത്തിലാണ് പൊലീസ്. മുണ്ടക്കയം സി.ഐ ഷൈന്‍ കുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഭാര്യ റെയ്ച്ചല്‍, മക്കള്‍ അലന്‍, അലീന

    Read More »
  • NEWS

    ഡോ. ജോ ജോസഫിനെതിരെ വ്യാജ വിഡിയോ; അറസ്റ്റിലായ യൂത്ത് കോൺഗ്രസ് മുൻ മണ്ഡലം ഭാരവാഹിക്കൊപ്പം ഡിവൈഎഫ്ഐ നേതാക്കളുടെ ഫോട്ടോ പ്രചരിപ്പിച്ച് മനോരമ

    കൊച്ചി :തൃക്കാക്കരയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി ഡോ. ജോ ജോസഫിനെതിരെ വ്യാജ വിഡിയോ പ്രചരിപ്പിച്ച കേസിൽ അറസ്റ്റിലായ യൂത്ത് കോൺഗ്രസ് നേതാവിനൊപ്പം ഡിവൈഎഫ്ഐ നേതാക്കളുടെ ഫോട്ടോ പ്രചരിപ്പിച്ച് മനോരമ.വിവാദമായതിനെ തുടർന്ന് ഇത് പിന്നീട് പിൻവലിച്ച് മാപ്പ് ചോദിച്ചിട്ടുമുണ്ട്. ഡോ.ജോ ജോസഫിനെതിരെ വ്യാജ വിഡിയോ പ്രചരിപ്പിച്ച കേസിൽ പാലക്കാട് കൊഴിഞ്ഞാമ്പാറ സ്വദേശി ശിവദാസനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.യൂത്ത് കോൺഗ്രസ് മുൻ മണ്ഡലം ഭാരവാഹിയും കെടിഡിസി ജീവനക്കാരനുമാണ് ഇയാൾ.വ്യാജ സമൂഹമാധ്യമ അക്കൗണ്ടുകൾ വഴി വിഡിയോ പ്രചരിപ്പിച്ച മറ്റ് അഞ്ച് പേരെക്കൂടി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. എൽഡിഎഫ് സ്ഥാനാർത്ഥിക്കെതിരെ വ്യാജ പ്രചാരണം നടക്കുന്നതായി മുൻ എംഎൽഎ എം.സ്വരാജ് നൽകിയ പരാതിയിലാണ് കൊച്ചി സിറ്റി പൊലീസ് പരിശോധന നടത്തിയത്. സമൂഹമാധ്യമത്തിൽ മൂന്നു വ്യാജ അക്കൗണ്ടുകൾ ഉണ്ടാക്കിയാണ് വിഡിയോ പ്രചരിപ്പിച്ചത്.വിഡിയോ പ്രചരിപ്പിച്ച ശേഷം അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്തു.സൈബർ വിദഗ്ധരുടെ സഹായത്തോടെയാണ് പ്രതികളെ കണ്ടെത്തിയത്.മൊത്തം ആറു പേരാണ് കേസിൽ ഉള്ളത്. യുഡിഎഫ് സ്ഥാനാർഥിയുടെ വിജയത്തിനായി വൻ പ്രചാരണം നടത്തുന്ന മനോരമയിലെ തെറ്റിദ്ധരിക്കപ്പെടുന്ന ഈ വാർത്തയ്ക്കെതിരെ വ്യാപക…

    Read More »
Back to top button
error: