Month: May 2022
-
Kerala
ഗോപി സുന്ദറും അമൃത സുരേഷും വിവാഹിതരായി, പ്രതികരണവുമായി ഗോപിയുടെ ഭാര്യയും അമൃതയുടെ ഭർത്താവും
സംഗീത സംവിധായകൻ ഗോപിസുന്ദറും ഗായിക അമൃത സുരേഷും ഒന്നിച്ചുള്ള ചിലചിത്രങ്ങൾ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു. ‘കാതങ്ങള്‍ താണ്ടി മനസ്സില്‍ കുറിച്ച് അനുഭവങ്ങളുടെ കനല്‍ വരമ്പ് കടന്ന് കാലവും കാറ്റും പുതിയ വഴിയിലേക്ക്’ എന്ന കുറിപ്പോടെയാണ് ഇരുവരും ചിത്രങ്ങള്‍ പങ്കുവെച്ചത്. ഇതിന് പിന്നാലെ അമൃതയും ഗോപി സുന്ദറും പ്രണയത്തിലാണോ എന്ന ചര്‍ച്ചയും സജീവമായി. വ്യക്തമായ ഉത്തരം ഇരുവരും നല്‍കിയില്ല. എന്നാല്‍ ഇരുവരും വിവാഹിതരായി എന്ന വിവരമാണ് ഇന്ന് പുറത്തെത്തിയത്. വിവാഹമാല ചാര്‍ത്തിയുള്ള ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. പ്രണയ വിവാഹമായിരുന്നു എന്നാണ് സൂചന അമൃതയ്‌ക്കൊപ്പമുള്ള ചിത്രം ഗോപി സുന്ദര്‍ പങ്കുവെച്ചതിന് പിന്നാലെ അഭയ ഹിരണ്‍മയിയുമായുള്ള ഗോപിയുടെ ബന്ധവും ചര്‍ച്ചയായിരുന്നു. മെയ് 24ന് അഭയയുടെ 33ാം ജന്മദിനം ആയിരുന്നു. ആഘോഷത്തിന്റെ ചിത്രങ്ങളും വിഡിയോയും സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുകയും ചെയ്തു അഭയ. ഇതിന് താഴെയാണ് ഗോപി സുന്ദറിനെ അന്വേഷിച്ചുകൊണ്ടുള്ള കമന്റുകള്‍ വന്നത്. എന്നാല്‍ ഇതിന് താരം മറുപടി നല്‍കിയില്ല. ഒന്ന് ഉറക്കെ…
Read More » -
Kerala
വീഡിയോ ചിത്രീകരണത്തിനിടെ സഹോദരങ്ങളടക്കം മൂന്ന് കുട്ടികള്‍ പുഴയിലേക്ക് വീണു, രണ്ടു കുട്ടികളെ രക്ഷപെടുത്തി; ഒരാൾ ഒഴക്കിൽ പെട്ടു
പത്തനാപുരം: കല്ലടയാർ കുണ്ടയം കുറ്റിമൂട്ടിൽ കടവിൽ വിഡിയോ എടുക്കുന്നതിനിടെ സഹോദരങ്ങളടക്കം മൂന്നു കുട്ടികൾ ഒഴുക്കിൽപ്പെട്ടു. കുണ്ടയം അഞ്ജന വിലാസത്തിൽ അനുഗ്രഹ, സഹോദരൻ അഭിനവ്, പത്തനംതിട്ട കൂടൽ മനോജ് ഭവനിൽ അപർണ എന്നിവരാണ് ഒഴുക്കിൽപ്പെട്ടത്. അനുഗ്രഹയെയും അഭിനവിനെയും നാട്ടുകാർ ചേർന്നു രക്ഷപ്പെടുത്തി. അപർണയ്ക്കായുള്ള തിരച്ചിൽ രാത്രിയോടെ അവസാനിപ്പിച്ചു. ശനിയാഴ്ച ഉച്ചയോടെ ഗാന്ധി ഭവന് സമീപം കുറ്റിമൂട്ടിൽ കടവിലാണ് സംഭവം. സുഹൃത്തായ അനുഗ്രഹയുടെ വീട്ടിലെത്തിയതായിരുന്നു അപർണ. ഇതിനിടെ അനുഗ്രഹയുടെ സഹോദരൻ അഭിനവിനൊപ്പം കല്ലടയാറ്റിലെ കടവിലേക്ക് പോയതാണ് ഇരുവരും. അവിടെവച്ച് അഭിനവ്, അനുഗ്രഹയുടെയും അപർണയുടെയും വിഡിയോ എടുക്കുന്നതിനിടെ ഇരുവരും ഒഴുക്കിൽപ്പെടുകയായിരുന്നു. ഇവരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ അഭിനവും ഒഴുക്കിൽപ്പെട്ടു. കടവിൽനിന്ന് ഏകദേശം രണ്ടു കിലോമീറ്റർ അകലെ മീൻപിടിച്ചു കൊണ്ടിരുന്നവരാണ് അനുഗ്രഹയെയും അഭിനവിനെയും രക്ഷിച്ചത്. ഒഴുക്കിൽപ്പെട്ട അപർണയെ രക്ഷിക്കാൻ ഇവർക്കായില്ല. കൊല്ലത്തു നിന്നെത്തിയ സ്കൂബ ടീം, പത്തനാപുരത്തു നിന്നെത്തിയ അഗ്നിരക്ഷാ യൂണിറ്റ് എന്നിവരാണ് അപർണയ്ക്കായി തിരച്ചിൽ നടത്തിയത്. ആഴംകൂടിയ പ്രദേശമാണിത്. കഴിഞ്ഞ ദിവസങ്ങളില്‍ മഴ പെയ്തതിനാല്‍ വെള്ളത്തിന്റെ…
Read More » -
Kerala
വിവാഹജീവിതത്തിൽ താളപ്പിഴകൾ, വിജയ് യേശുദാസും ദര്‍ശനയും പിരിയുന്നു
സ്വന്തം വിവാഹമോചന വാര്‍ത്ത സ്ഥിരീകരിച്ച് ഗായകന്‍ വിജയ് യേശുദാസ്. ഒരു മലയാളം ചാനലില്‍ അതിഥിയായി പങ്കെടുത്തപ്പോഴാണ് വിജയ് തൻ്റെ ദാമ്പത്യ ജീവിതത്തിലെ അന്തഛിദ്രത്തെക്കുറിച്ച് മനസ്സ് തുറന്നത്. വിജയ് യേശുദാസും ദര്‍ശനയും വിവാഹമോചിതരായി എന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. പക്ഷേ വിജയ് പൊതുവേദിയിൽ തുറന്നു പറയുവോളം ഇരുവരും മൗനം പാലിക്കുകയായിരുന്നു. “പ്രണയിച്ച് വിവാഹിതരായവരാണ് ദര്‍ശനയും ഞാനും. വിവാഹജീവിതത്തില്‍ താളപ്പിഴകള്‍ സംഭവിച്ചിട്ടുണ്ട്. എത് എന്റെ വ്യക്തിജീവിതത്തെ കുറച്ചൊക്കെ ബാധിക്കുകയും ചെയ്തു. എന്നാൽ അതെല്ലാം അതിന്റെ രീതിയില്‍ അങ്ങനെ മുന്നോട്ടു പോവുകയാണ്. മക്കളുടെ കാര്യത്തില്‍ അച്ഛന്‍, അമ്മ എന്ന നിലയില്‍ ഞങ്ങള്‍ എപ്പോഴും ഒരുമിച്ചായിരിക്കും ചുമതലകള്‍ നിര്‍വ്വഹിക്കുക…” മക്കളും ഈ കാര്യങ്ങൾ വളരെ നന്നായി മനസ്സിലാക്കിയിട്ടുണ്ട്. അതുകൊണ്ടാണ് ഇത്രനാളും കാര്യങ്ങൾ വലിയ കുഴപ്പമില്ലാതെ മുന്നോട്ടു പോയത്. “പക്ഷെ, കുടുംബാംഗങ്ങള്‍ അതിനെ വളരെ സെന്‍സിറ്റീവായാണ് കാണുന്നത്. പിന്തുണ കിട്ടാറുമില്ല. അത് അവരുടെ വിഷമം കൊണ്ടാണ്. അതുകൊണ്ടൊക്കെ വളരെ ഹിഡണായി മുന്നോട്ടു പോവുകയാണ് ഇക്കാര്യം…” 2002-ല്‍ ഒരു പ്രണയദിനത്തില്‍…
Read More » -
NEWS
ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറിയുടെ ആദ്യ നറുക്കെടുപ്പ് നാളെ ഉച്ചയ്ക്ക് മൂന്നു മണിക്ക് നടക്കും
തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുതുതായി ആരംഭിച്ച ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറിയുടെ ആദ്യ നറുക്കെടുപ്പ് നാളെ ഉച്ചയ്ക്ക് മൂന്നു മണിക്ക് നടക്കും അറുപത് ലക്ഷം ടിക്കറ്റുകൾ അച്ചടിച്ചതിൽ 58 ലക്ഷം ടിക്കറ്റുകളാണ് ഇതുവരെ വിറ്റഴിഞ്ഞത്.50 രൂപയാണ് ടിക്കറ്റ് വില. 1കോടി രൂപയാണ് ഒന്നാം സമ്മാനം.10 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം.5000,2000,1000,500,100 ഉൾപ്പടെ നിരവധി സമ്മാനങ്ങൾ വേറെയുമുണ്ട്.നേരത്തെ പൗർണമി എന്ന പേരിൽ നടത്തിയിരുന്ന ഞായറാഴ്ച ലോട്ടറിയാണ് ഫിഫ്റ്റി- ഫിഫ്റ്റി എന്ന പേരിൽ ലോട്ടറി വകുപ്പ് പുനഃരാരംഭിച്ചിരിക്കുന്നത്.ഞായറാഴ്ച മാത്രമാണ് ഇത്. അതേസമയം, കൊവിഡിന് മുമ്പ് ഉണ്ടായിരുന്ന പ്രതിമാസ ഭാഗ്യക്കുറിയായ ഭാഗ്യമിത്രയുടെ നറുക്കെടുപ്പ് ഇതുവരെയും പുനഃരാരംഭിച്ചിട്ടില്ല. അഞ്ചുപേർക്ക് ഒരു കോടി രൂപ വീതമായിരുന്നു ഈ ടിക്കറ്റിന്റെ സമ്മാനത്തുക. ഒന്നിലധികം പേർക്ക് ഒന്നാം സമ്മാനം നൽകുന്ന ഏക ലോട്ടറി കൂടിയാണ് ഭാഗ്യമിത്ര. 100 രൂപയാണ് ടിക്കറ്റ് വില. 78.13 രൂപയാണ് ടിക്കറ്റുവിലയെങ്കിലും 28 ശതമാനം ജി.എസ്.ടി. കൂടി ഉൾപ്പെടുത്തിയാണ് 100 രൂപ നിശ്ചയിച്ചത്. എല്ലാ…
Read More » -
India
മഹാരാഷ്ട്രയിൽ ഒമിക്രോണിന്റെ ഉപവകഭേദം കണ്ടെത്തി
മഹാരാഷ്ട്രയിൽ ഒമിക്രോണിന്റെ ഉപവകഭേദം കണ്ടെത്തി. കേരളത്തിൽനിന്നും എത്തിയവരിൽനിന്നുൾപ്പെടെ ഏഴു പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ബി.എ4, ബി.എ5 വകഭേദങ്ങളാണ് ഇവരിൽ കണ്ടെത്തിയത്. ബി.എ4 വകഭേദം നാല് പേരിലും ബി.എ5 വകഭേദം മൂന്ന് പേരിലും സ്ഥിരീകരിച്ചു. പൂനയിലാണ് ഏഴ് കേസും റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രോഗബാധിതരിൽ മൂന്നു പേർ സ്ത്രീകളാണ്. നാല് രോഗികൾ 50 വയസിന് മുകളിലുള്ളവരാണ്, രണ്ട് പേർ 20-40 വയസുള്ളവരാണ്, ഒരു രോഗി ഒമ്പത് വയസുള്ള കുട്ടിയാണ്. പ്രായപൂർത്തിയായ ആറ് പേരും വാക്സിൻ രണ്ട് ഡോസുകളും പൂർത്തിയാക്കവരാണ്. ഒരാൾ ബൂസ്റ്റർ ഷോട്ട് എടുത്തിട്ടുണ്ട്. കുട്ടിക്ക് വാക്സിൻ എടുത്തിട്ടില്ല. ഇവരിൽ രണ്ടുപേർ ദക്ഷിണാഫ്രിക്കയിലേക്കും ബെൽജിയത്തിലേക്കും മൂന്നുപേർ കേരളത്തിലേക്കും കർണാടകയിലേക്കും യാത്ര ചെയ്തിട്ടുണ്ട്. മറ്റ് രണ്ട് രോഗികൾക്ക് സമീപകാല യാത്രാ ചരിത്രമില്ല. എല്ലാവർക്കും നേരിയ രോഗലക്ഷണങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ, വീട്ടിൽ ചികിത്സയിലായിരുന്നു- സംസ്ഥാന ആരോഗ്യവകുപ്പ് അറിയിച്ചു. ഒമൈക്രോണിന്റെ ഉപ-വകഭേദങ്ങൾ ഏപ്രിലിൽ ദക്ഷിണാഫ്രിക്ക ഉൾപ്പെടെ ലോകത്തിന്റെ ചില ഭാഗങ്ങളിൽ കണ്ടെത്തിയിരുന്നു. എന്നാൽ ഇതുവരെ…
Read More » -
NEWS
മൂന്നു നേരവും മാഗി നൂഡിൽസ്; ഭാര്യയിൽ നിന്നും വിവാഹമോചനം നേടി ഭർത്താവ്
മൈസൂരു:ജോലിത്തിരക്കുകള്‍ക്കിടയില്‍ പെട്ടന്ന് തയ്യാറാക്കാന്‍ കഴിയുന്ന ഒരു വിഭവമാണ് ന്യൂഡില്‍സ്.എന്ന് കരുതി മൂന്നു നേരവും അതുതന്നെയായാലോ? ഇപ്പോളിതാ ഇങ്ങനെയൊരു പ്രശ്നത്തിന് ഭാര്യയിൽ നിന്നും വിവാഹമോചനം നേടിയിരിക്കുകയാണ് ഒരു ഭർത്താവ്.മൈസൂരുവിലാണ് സംഭവം. വിവാഹമോചന കേസുകളെ കുറിച്ച് സംസാരിക്കവെ പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്‌ട് ആന്‍ഡ് സെഷന്‍സ് കോടതി ജഡ്ജി എം.എല്‍ രഘുനാഥ് ആണ് ഇത്തരത്തിലൊരു കേസിനെ കുറിച്ച് വെളിപ്പെടുത്തിയത്.മാഗി നൂഡില്‍സ് ഒഴികെയുള്ള ഭക്ഷണം തയ്യാറാക്കാന്‍ ഭാര്യക്ക് അറിയില്ലെന്നാണ് ഭര്‍ത്താവിന്റെ പരാതി. പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും അത്താഴവും നൂഡില്‍സ് ആണ്.ഭാര്യ കടയില്‍ പോയി ഇന്‍സ്റ്റന്റ് ന്യൂഡില്‍സ് മാത്രമാണ് വാങ്ങാറ് എന്നും എല്ലാ ദിവസവും ഇത് തന്നെയാണ് കഴിക്കാറ് എന്നും യുവാവ് പറയുന്നു. പരസ്പര സമ്മതത്തോടുകൂടിയാണ് ദമ്ബതികളുടെ വിവാഹമോചനം. ‘മാഗി കേസ്’ എന്നാണ് ഈ കേസിന് പേര് നല്‍കിയിരിക്കുന്നത്.
Read More » -
Kerala
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ എക്സിറ്റ് പോളിന് നിരോധനം
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ എക്സിറ്റ് പോളിന് നിരോധനം. വോട്ടെടുപ്പ് നടക്കുന്ന 31ന് രാവിലെ ഏഴുമുതൽ വൈകുന്നേരം ആറ് വരെയാണ് എക്സിറ്റ് പോൾ നിരോധിച്ചത്. എക്സിറ്റ് പോൾ ഫലങ്ങൾ അച്ചടി, ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെയോ മറ്റെന്തെങ്കിലും ഉപാധികളിലൂടെയോ പ്രസിദ്ധപ്പെടുത്തുന്നതും നിരോധിച്ചതായി ചീഫ് ഇലക്ട്രൽ ഓഫീസർ അറിയിച്ചു. ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള അഭിപ്രായ സർവേ, മറ്റേതെങ്കിലും തെരഞ്ഞെടുപ്പ് സർവേ ഉൾപ്പെടെയുള്ള യാതൊരു തെരഞ്ഞെടുപ്പ് കാര്യങ്ങളും ഇലക്ട്രോണിക് മീഡിയയിൽ 29ന് വൈകുന്നേരം ആറു മുതൽ 31ന് വൈകുന്നേരം ആറ്വരെ പ്രദർശിപ്പിക്കുന്നതും നിരോധിച്ചിട്ടുണ്ട്.
Read More » -
Crime
താത്കാലിക വനിതാവാച്ചറെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന് പരാതി
പത്തനംതിട്ട ഗവി ഫോറസ്റ്റ് സ്റ്റേഷനിലെ താത്കാലിക വനിതാവാച്ചറെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന പരാതിയിൽ ആരോപണ വിധേയനായ ഉദ്യോഗസ്ഥനെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തു. ഇക്കാര്യത്തിൽ വിശദമായ റിപ്പോർട്ടു സമർപ്പിക്കുവാൻ മന്ത്രി എ.കെ.ശശീന്ദ്രൻ വനം വകുപ്പ് മേധാവിയ്ക്ക് നിർദേശം നൽകി. ഇതിന് മുന്‍പും ഇത്തരത്തിലുള്ള പരാതികള്‍ ഉയര്‍ന്നിട്ടുണ്ടോ എന്ന് പരിശോധിക്കും. തൊഴില്‍രംഗത്ത് സ്ത്രീകള്‍ അനുഭവിക്കുന്ന ലൈംഗിക ചൂഷണം ഏറി വരുന്ന ഈ സമയത്ത് തക്കതായ ശിക്ഷ കൊടുക്കുക മാത്രമാണ് ഏക വഴി എന്ന് അഭിപ്രായം ഉയര്‍ന്നു.
Read More » -
NEWS
വിവാഹവാര്‍ഷികദിനത്തിൽ ഭാര്യയെയും മക്കളെയും കൊന്ന് ഗൃഹനാഥൻ ജീവനൊടുക്കി
ചെന്നൈ : തമിഴ്‌നാട്ടിലെ പല്ലാവരത്ത് ഒരു കുടുംബത്തിലെ നാലുപേരെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി.ചെന്നൈയിലെ സ്വകാര്യ കമ്ബനിയില്‍ എന്‍ജിനീയറായ പ്രകാശ്(41) ഭാര്യ ഗായത്രി(39) മകള്‍ നിത്യശ്രീ(11) മകന്‍ ഹരികൃഷ്ണന്‍(9) എന്നിവരാണ് മരിച്ചത്.ഭാര്യയെയും മക്കളെയും കഴുത്തറത്ത് കൊലപ്പെടുത്തിയ ശേഷം പ്രകാശ് ജീവനൊടുക്കുകയായിരുന്നു. ശനിയാഴ്ച രാവിലെയാണ് ഇവരെ മരിച്ചനിലയില്‍ കണ്ടെത്തിയത്.പ്രകാശ്-ഗായത്രി ദമ്ബതിമാരുടെ വിവാഹവാര്‍ഷികദിനത്തിലാണ് ദാരുണമായ സംഭവം നടന്നത്.രാവിലെ ഏറെനേരമായിട്ടും പ്രകാശിനെയും കുടുംബത്തെയും വീടിന് പുറത്ത് കാണാഞ്ഞതിനെ തുടർന്ന് അയല്‍ക്കാര്‍ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് നാലുപേരെയും മരിച്ചനിലയില്‍ കണ്ടെത്തിയത്.വീട്ടില്‍ രാത്രിയില്‍ ഓണ്‍ചെയ്ത ലൈറ്റുകളും ഓഫാക്കിയിരുന്നില്ല.തുടർന്ന് നാട്ടുകാർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. പ്രകാശിന്റെ സാമ്ബത്തികബാധ്യതയാണ് കൊലപാതകത്തിലേക്കും ആത്മഹത്യയിലേക്കും നയിച്ചതെന്നാണ് സൂചന.ഇലക്‌ട്രിക്ക് കട്ടിങ് മെഷീന്‍ ഉപയോഗിച്ചാണ് പ്രകാശ് ഭാര്യയെയും മക്കളെയും കഴുത്തറുത്ത് കൊലപ്പെടുത്തിയത്.ഇതിനുശേഷം സ്വയം കഴുത്ത് മുറിച്ച് മരിച്ചെന്നാണ് പോലീസിന്റെ പ്രാഥമികനിഗമനം.ഏതാനുംദിവസങ്ങള്‍ക്ക് മുൻപ് പ്രകാശ് ഓണ്‍ലൈന്‍ വഴിയാണ് കട്ടിങ് മെഷീന്‍ വാങ്ങിയതെന്നും സൂചനകളുണ്ട്.പ്രാഥമിക പരിശോധനയ്ക്ക് ശേഷം നാലുപേരുടെയും മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
Read More »