Month: May 2022
-
Kerala
കേരള പത്രപ്രവർത്തക യൂണിയൻ പ്രസിഡന്റായി എം.വി വിനീത തെരഞ്ഞെടുക്കപ്പെട്ടു
കേരള പത്രപ്രവർത്തക യൂണിയൻ പ്രസിഡന്റായി വീക്ഷണം തൃശൂർ ബ്യൂറോചീഫ് എം.വി വിനീത തെരഞ്ഞെടുക്കപ്പെട്ടു. യൂണിയന്റെ അറുപത് വർഷത്തെ ചരിത്രത്തിലാദ്യമായാണ് അധ്യക്ഷ സ്ഥാനത്തേക്ക് വനിത തെരഞ്ഞെടുക്കപ്പെടുന്നത്. 78 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു ജയം. യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറിയായി ആർ.കിരൺബാബുവും തെരഞ്ഞെടുക്കപ്പെട്ടു.
Read More » -
NEWS
കാൽപന്തുകളിയുടെ ആവേശത്തിലേക്ക് വീണ്ടും കൊച്ചി
കൊച്ചി : കാൽപന്തുകളിയുടെ ആരവത്തിലേക്ക് വീണ്ടും കൊച്ചി.ഐ എസ് എല്‍ ഒന്‍പതാം സീസണിലെ ഉദ്ഘാടന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സും എടികെ മോഹന്‍ ബഗാനും കൊച്ചിയിൽ ഏറ്റുമുട്ടും. ഒക്ടോബര്‍ ആറിനാണ് ആദ്യ മത്സരം. കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയമാണ് വേദി.കഴിഞ്ഞ ഐ എസ് എല്ലിലും കേരള ബ്ലാസ്റ്റേഴ്‌സും എടികെ മോഹന്‍ ബഗാനുമാണ് ഉദ്ഘാടന മത്സരത്തില്‍ ഏറ്റുമുട്ടിയത്.അന്ന് എടികെ മോഹന്‍ ബഗാന്‍ 4-2 ന് ബ്ലാസ്റ്റേഴ്‌സിനെ തോൽപ്പിച്ചിരുന്നു.ഉദ്ഘാടന മത്സരം ഉള്‍പ്പെടെ ബ്ലാസ്റ്റേഴ്‌സിന്റെ 10 ഹോം മത്സരങ്ങള്‍ക്ക് ഇത്തവണ കൊച്ചി വേദിയാവും. വീണ്ടും ഹോം, എവേ ഫോര്‍മാറ്റിലേക്ക് തിരിച്ചു പോകുന്നതുൾപ്പടെ അടുത്ത സീസണ്‍ മുതല്‍ ഒട്ടേറെ പുതുമകള്‍ ലീഗിനുണ്ടാകും.നാലു ടീമുകള്‍ കളിക്കുന്ന പ്ലേ ഓഫിന് പകരം ആറ് ടീമുകളാകും ഇനി മുതല്‍ പ്ലേ ഓഫില്‍ കളിക്കുക.2014ല്‍ ഐഎസ്‌എല്‍ തുടങ്ങുമ്ബോള്‍ എട്ടു ടീമുകളായിരുന്നു ഉണ്ടായിരുന്നത്.ആദ്യ നാലു സ്ഥാനക്കാര്‍ പ്ലേ ഓഫ് കളിക്കുകയും വിജയിക്കുന്നവര്‍ ഫൈനലിലെത്തുന്നതുമായിരുന്നു രീതി. എന്നാല്‍ നിലവില്‍ 11 ടീമുകളാണ് ലീഗിലുള്ളത്. ഇതില്‍ ലീഗ് റൗണ്ടില്‍ മുന്നിലെത്തുന്ന…
Read More » -
Kerala
സ്വകാര്യആശുപത്രികളിൽ ചികിത്സച്ചെലവുകൾ പ്രദർശിപ്പിക്കണം, കർശന നിർദേശവുമായി ആരോഗ്യവകുപ്പ്
സ്വകാര്യ ആശുപത്രികളിൽ ചികിത്സച്ചെലവുകൾ സംബന്ധിച്ച ബോർഡുകൾ സ്ഥാപിക്കണമെന്ന നിയമം കർശനമാക്കാനൊരുങ്ങി ആരോഗ്യവകുപ്പ്. ആദ്യഘട്ടത്തിൽ കോവിഡ് പരിശോധനകളുടെ ഫീസ് നിരക്കായിരിക്കും പ്രദർശിപ്പിക്കുക. പിന്നീട് മറ്റ് എല്ലാ ചികിത്സാനിരക്കുകളും പ്രദർശിപ്പിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. തൃശ്ശൂർ വേലൂപ്പാടത്തെ സുരേഷ് ചെമ്മനാടൻ നൽകിയ അപേക്ഷയ്ക്ക് മറുപടിയായാണ് അധികൃതർ ഈ വിവരം പറഞ്ഞിരിക്കുന്നത്. രണ്ടരവർഷം മുമ്പാണ് ചികിത്സച്ചെലവുകൾ പ്രദർശിപ്പിക്കാത്തതിനെതിരേ സുരേഷ് മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നൽകിയത്. 2018-ലെ കേരള ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെൻറ്‌സ് നിയമപ്രകാരം ഫീസ് നിരക്ക് പ്രദർശിപ്പിക്കണം. എന്നാൽ, ഇതുവരെ സർക്കാർ-സ്വകാര്യ ആശുപത്രികളോ ക്ലിനിക്കുകളോ ഫീസ് നിരക്ക് പ്രദർശിപ്പിക്കാറില്ല. ഇംഗ്ലീഷിലും മലയാളത്തിലുമുള്ള രണ്ട് ബോർഡുകൾ രണ്ട് സ്ഥലങ്ങളിലായി സ്ഥാപിക്കണം എന്നാണ് നിയമത്തിൽ പറയുന്നത്. ലക്ഷങ്ങൾ ചെലവ് വരുന്ന ശസ്ത്രക്രിയയുടെ വിവരങ്ങൾപോലും മുൻകൂട്ടി അറിയാൻ സംവിധാനമില്ലാത്തത് രോഗികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്ന് സുരേഷ് ആരോഗ്യവകുപ്പിനയച്ച കത്തിൽ പറഞ്ഞിരുന്നു. ശസ്ത്രക്രിയകളുടേത് ഉൾപ്പെടെയുള്ള ഫീസ് പ്രദർശിപ്പിക്കണമെന്നാണ് ഇതിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
Read More » -
India
പഞ്ചാബിൽ 424 വി.ഐ.പികളുടെ സുരക്ഷാ അകമ്പടി പിൻവലിച്ചു, വി.ഐ.പി സംസ്കാരം അവസാനിപ്പിച്ച് ജനത്തിനൊപ്പമെന്ന് ആം ആദ്മി
ചണ്ഡീഗഢ്: പഞ്ചാബിലെ രാഷ്ട്രീയ-മത നേതാക്കള്‍, റിട്ടയേഡ് പൊലീസ് ഓഫീസർമാർ ഉള്‍പ്പെടെ 424 പേരുടെ സുരക്ഷാ അകംപടി പിന്‍വലിച്ച് സംസ്ഥാനസര്‍ക്കാര്‍. സുരക്ഷാ ചുമതലയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ ഉടന്‍ മടങ്ങി വന്ന് ഡ്യൂട്ടിയിൽ ജോയിൻ ചെയ്യണമെന്നാണ് സര്‍ക്കാരിന്റെ നിര്‍ദ്ദേശം. സംസ്ഥാന സായുധ സേനാ സ്‌പെഷ്യല്‍ ഡി.ജി.പിക്ക് മുന്നില്‍ പൊലീസുകാര്‍ റിപ്പോര്‍ട്ട് ചെയ്യണം. നേരത്തെ, പഞ്ചാബ് സര്‍ക്കാര്‍ മുന്‍ മന്ത്രിമാര്‍ ഉള്‍പ്പെടെ 184 പേരുടെ സുരക്ഷാ സന്നാഹം പിന്‍വലിച്ചിരുന്നു. അകാലിദള്‍ എം.പി ഹര്‍സിമ്രത് കൗര്‍ ബാദല്‍, മുന്‍ പഞ്ചാബ് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ സുനില്‍ ജാഖര്‍ എന്നിവരുടേതുള്‍പ്പെടെ സുരക്ഷയാണ് പിന്‍വലിച്ചത്. ഇവരില്‍ അഞ്ച് പേര്‍ക്ക് ഇസഡ് കാറ്റഗറി സുരക്ഷയും ബാക്കി മൂന്ന് പേര്‍ക്ക് വൈ പ്ലസ് സുരക്ഷയും ഉണ്ടായിരുന്നു. 127 പോലീസുകാരും 9 വാഹനങ്ങളുമാണ് ഇവരുടെ സുരക്ഷക്കായി ഉണ്ടായിരുന്നത്. ഇത് മൂന്നാം തവണയാണ് പഞ്ചാബ് സര്‍ക്കാര്‍ സംസ്ഥാനത്തെ വി.ഐ.പികളുടെ സുരക്ഷാ അകംപടി പിന്‍വലിക്കുന്ന നടപടിയെടുത്തത്. ആദ്യ രണ്ട് ഉത്തരവുകളില്‍ മുന്‍ എം.എല്‍.എമാരും എംപിമാരും മന്ത്രിമാരും ഉള്‍പ്പെടെ…
Read More » -
NEWS
സാങ്കേതിക പ്രശ്നം;സേവന തടസം നേരിട്ട് എയർടെൽ ഉപയോക്താക്കൾ
ന്യൂഡൽഹി: സാങ്കേതിക പ്രശ്നത്തെ ത്തുടർന്ന് രാജ്യത്ത് വിവിധയിടങ്ങളില്‍ എയര്‍ടെല്‍ വരിക്കാര്‍ സേവന തടസം നേരിട്ടു.നെറ്റ്‍വര്‍ക്ക് സിഗ്നല്‍ പ്രശ്നവും ഇന്‍റര്‍നെറ്റ് ഉപയോഗത്തിലെ തടസവുമാണ് വരിക്കാര്‍ക്ക് അനുഭവിക്കേണ്ടി വന്നത്. കോള്‍, എസ്.എം.എസ് സര്‍വിസുകളെയും തടസം ബാധിച്ചു. എയര്‍ടെല്‍ ബ്രോഡ്ബാന്‍ഡ് സേവനവും തടസപ്പെട്ടതായി ചില ഉപഭോക്താക്കള്‍ ചൂണ്ടിക്കാട്ടി. അതേസമയം, എല്ലാ ഉപഭോക്താക്കള്‍ക്കും നെറ്റ്‍വര്‍ക്ക് തടസം അനുഭവപ്പെട്ടിട്ടില്ലെന്നും പ്രധാനമായും രാജ്യത്തെ വടക്കു-കിഴക്കന്‍ മേഖലകളിലാണ് സേവനം തടസ്സപ്പെട്ടതെന്നും എയര്‍ടെല്‍ അറിയിച്ചു.എന്നാൽ മുംബൈ, ഡല്‍ഹി, ജയ്പൂര്‍, ഹൈദരാബാദ്, ബംഗളൂരു, ചെന്നൈ, കൊല്‍ക്കത്ത, കൊച്ചി തുടങ്ങിയ നഗരങ്ങളിലും തടസ്സം നേരിട്ടതായി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ശനിയാഴ്ച ഉച്ചക്ക് 11.50ഓടെയാണ് സേവനങ്ങളില്‍ തടസ്സമുണ്ടായതെന്ന് ട്രാക്കിങ് വെബ്സൈറ്റായ ഡൗണ്‍ഡിറ്റക്ടര്‍ സൂചിപ്പിക്കുന്നു. 2.40നും 3.40നും ഇടയില്‍ സേവനം പുനസ്ഥാപിക്കപ്പെട്ടതായും സൂചനയിലുണ്ട്.എന്നാല്‍, പിന്നീടും നിരവധി പേര്‍ നെറ്റ്‍വര്‍ക്ക് ലഭ്യമല്ലെന്ന പരാതിയുമായി രംഗത്തെത്തിയിരുന്നു.
Read More » -
NEWS
ചൂട് കുരു, ചൊറിച്ചിൽ, മുടികൊഴിച്ചിൽ,താരൻ തടയാം; വേപ്പില വെള്ളത്തിൽ കുളി ശീലമാക്കൂ
കാലങ്ങളായി നമ്മുടെ പറമ്പുകളിലെല്ലാം വച്ചുപിടിപ്പിച്ചിരുന്ന ഒരു വൃക്ഷമാണ് വേപ്പ്.പണ്ട് നമ്മുടെ മുത്തശ്ശിമാരൊക്കെ വേപ്പില ഇട്ട് തിളപ്പിച്ച വെള്ളം കൊണ്ടാണ് കുട്ടികളെയൊക്കെ കുളിപ്പിച്ചിരുന്നത്. ചർമ്മത്തിൽ ഉണ്ടാവുന്ന ചൊറിച്ചിൽ, തലയിലെ താരൻ, പേൻശല്യം, മുടികൊഴിച്ചിൽ എന്നിവയ്ക്കൊക്കെ പരിഹാരമായി ആയുർവേദാചാര്യന്മാർ വേപ്പില ഇട്ടു തിളപ്പിച്ച വെള്ളത്തിൽ കുളിക്കാൻ നിർദേശിക്കാറുണ്ട്. കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന പനി, അലർജി, വയറ്റിലെ വിരശല്യം, മുഖക്കുരു, ശരീര ദുർഗന്ധം എന്നിവയ്ക്കെല്ലാം മരുന്നാണ് വേപ്പില വെള്ളത്തിലെ കുളി. വേപ്പില വെള്ളം കൊണ്ട് ആവി പിടിക്കുന്നതും നല്ലതാണ്.ആര്യവേപ്പ് ആന്റി ഫംഗൽ, ആന്റി ബാക്റ്റീരിയൽ, ആന്റി വൈറൽ ഏജന്റായി പ്രവർത്തിക്കുകയും എല്ലാവിധ ചർമ്മ രോഗങ്ങളിൽ നിന്നും നമ്മെ രക്ഷിക്കുകയും ചെയ്യുന്നു. ആര്യവേപ്പിന്റെ ഇല അരച്ച് അതിൽ നാരങ്ങ നീര് മിക്സ് ചെയ്ത് തലയില്‍ തേച്ച് പിടിപ്പിക്കാം.ഇത് അകാല നര പോലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഉത്തമമാണ്.അതുകൊണ്ട് തന്നെ മുടിക്ക് തിളക്കം നല്‍കാനും അകാല വാര്‍ദ്ധക്യത്തെ ഇല്ലാതാക്കാനും ഇത് സഹായിക്കുന്നു.വെളിച്ചെണ്ണയില്‍ ആര്യവേപ്പ് ഇട്ട് കാച്ചി അത് കൊണ്ട് തല കഴുകാം.ആ…
Read More » -
NEWS
സംസ്ഥാനത്തെ തിരഞ്ഞെടുത്ത 1,000 റേഷന്‍ കടകള്‍ കെ സ്‌റ്റോറുകളാക്കി മാറ്റുന്നു; എല്ലാ സൗകര്യങ്ങളും
തിരുവനന്തപുരം: അവശ്യസൗകര്യങ്ങൾ ഉള്‍പ്പെടുത്തി സംസ്ഥാനത്തെ തിരഞ്ഞെടുത്ത 1,000 റേഷന്‍ കടകള്‍ കെ സ്‌റ്റോറുകളാക്കി മാറ്റുന്നു.ഗ്രാമപ്രദേശങ്ങളിലെ ഒറ്റപ്പെട്ടുകിടക്കുന്ന റേഷന്‍ കടകള്‍ നവീകരിച്ച് സപ്ലൈക്കോ ഔട്ട്‌ലെറ്റ്, മില്‍മ ബൂത്ത്, സേവന കേന്ദ്രം, മിനി എടിഎം എന്നിവയുള്‍പ്പെടുത്തിയാണ് കെ സ്‌റ്റോറുകള്‍ക്ക് രൂപം നല്‍കുക. ഇത്തരം സംവിധാനങ്ങള്‍ പൊതുജനങ്ങള്‍ക്ക് ഏറ്റവും അടുത്ത പ്രദേശത്ത് തന്നെ ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.ഇതിനുള്ള നടപടികള്‍ ആരംഭിച്ചതായി ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു.
Read More » -
NEWS
ജഡ്ജിമാരുടെ അടിവസ്ത്രത്തിന് കാവി നിറം: പോപ്പുലര്‍ ഫ്രണ്ട്
കൊച്ചി: പ്രകോപനപരമായ മുദ്രാവാക്യം വിളിയുടെ പേരിൽ കുട്ടിയേയും പിതാവിനേയും പോലീസ് കസ്റ്റഡിയിലെടുത്തതിൽ പ്രതിഷേധിച്ച് നടത്തിയ പ്രകടനത്തിനിടെ ഹൈക്കോടതിക്ക് എതിരെ പരിഹാസവുമായി പോപ്പുലര്‍ ഫ്രണ്ട്. ജഡ്ജിമാരുടെ അടിവസ്ത്രത്തിന് കാവി നിറമെന്നാണ് പോപ്പുലര്‍ ഫ്രണ്ടിന്റെ ആരോപണം.പോപുലര്‍ ഫ്രണ്ട് സംസ്ഥാന സമിതി അംഗം യഹിയ തങ്ങളാണ് കോടതി അലക്ഷ്യ പരാമര്‍ശവുമായി രംഗത്തെത്തിയത്. പോപ്പുലര്‍ ഫ്രണ്ട് റാലിക്കിലെ ഹിന്ദു ക്രിസ്ത്യന്‍ മതവിഭാഗങ്ങള്‍ക്കെതിരെ കൊലവിളി ഉയര്‍ത്തി മുദ്രാവാക്യം വിളിച്ച കുട്ടിയുടെ പിതാവിനെ പോലീസ് ഇന്ന് അറസ്റ്റ് ചെയ്തിരുന്നു. ഇതിനെതിരെയാണ് പോപ്പുലര്‍ ഫ്രണ്ട് പ്രതിഷേധവുമായി എത്തിയിരിക്കുന്നത്.കുട്ടിക്ക് മുദ്രാവാക്യങ്ങള്‍ ആരും പഠിപ്പിച്ചുകൊടുത്തതല്ലെന്നും തനിയെ പഠിച്ചതെന്നുമാണ് പോലീസിന് ഇയാള്‍ നല്‍കിയ മൊഴി. കഴിഞ്ഞ ശനിയാഴ്ചയാണ് റാലിയില്‍ കുട്ടി മുദ്രാവാക്യം മുഴക്കിയത്.ഇതിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ പള്ളുരുത്തിയില്‍ താമസിക്കുന്ന കുടുംബം ഒളിവില്‍ പോകുകയായിരുന്നു.ഒരാഴ്ച നീണ്ട അന്വേഷണത്തിനൊടുവിലാണ് കുട്ടിയെയും കുടുംബത്തെയും പോലീസ് കണ്ടെത്തിയിരിക്കുന്നത്. ഇവരെ ഒളിവില്‍ താമസിപ്പിച്ചതാരാണെന്നും , ഭീകര സംഘടനകളുമായി കുടുംബത്തിന് ബന്ധമുണ്ടോ എന്നും പോലീസ് അന്വേഷണം നടത്തുന്നുണ്ട്.
Read More » -
NEWS
വളർത്തുനായയുടെ കടിയേറ്റ ഒൻപത് വയസ്സുകാരൻ പേയിളകി മരിച്ചു
കൊല്ലം: വളര്‍ത്തു നായയുടെ കടിയേറ്റ ഒന്‍പതുകാരന്‍ പേയിളകി മരിച്ചു. പോരുവഴി നടുവിലേമുറി ജിതിന്‍ ഭവനത്തില്‍ ഫൈസല്‍ (9) ആണ് മരിച്ചത്. കഴിഞ്ഞ മാര്‍ച്ച് മാസത്തിലാണ് കുട്ടിക്ക് വീട്ടിലെ വളര്‍ത്തു നായയുടെ കടിയേറ്റത്.മാതാപിതാക്കള്‍ ഉപേക്ഷിച്ചുപോയ കുട്ടി ബന്ധുക്കളുടെ സംരക്ഷണയിലായിരുന്നു. സമീപ പ്രദേശത്ത് പേപ്പട്ടി കടിച്ച പലരും ചികില്‍സതേടിയിട്ടും വീട്ടുകാര്‍ ഇത് ഗൗരവത്തിലെടുത്തിരുന്നില്ല. കുട്ടിയെകടിച്ച നായയേയും അടിച്ചോടിച്ചുവിട്ടതായി പറയുന്നു. ആശുപത്രിയില്‍ പോകുകയോ പ്രതിരോധ കുത്തിവയ്പുകള്‍ എടുക്കുകയോ ചെയ്യാതിരുന്നത് ഭയം കാരണമെന്നാണ് സൂചന. ഒരാഴ്ച മുമ്ബ് കുട്ടി ജലത്തോട് ഭയം കാണിച്ചതോടെയാണ് സംശയം ഉയര്‍ന്നത്. അസുഖം മൂര്‍ഛിച്ച കുട്ടിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Read More » -
NEWS
എഞ്ചിനീയറിംഗ് ബിരുദധാരികളെ ആർമി വിളിക്കുന്നു; അവസാന തീയതി ജൂൺ 9
ദില്ലി: ഇന്ത്യന്‍ ആര്‍മിയിൽ ടെക്‌നിക്കല്‍ ഗ്രാജുവേറ്റ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു.എന്‍ജിനീയറിങ് ബിരുദക്കാര്‍ക്കാണ് (Engineering Graduate) അവസരം. 2023 ജനുവരിയില്‍ ദെഹ്‌റാദൂണിലെ ഇന്ത്യന്‍ മിലിറ്ററി അക്കാദമിയിലേക്കുള്ള പ്രവേശനത്തിന് അവിവാഹിതരായ പുരുഷന്മാര്‍ക്ക് അപേക്ഷിക്കാം.ജൂണ്‍ 9 ആണ് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി. ബന്ധപ്പെട്ട വിഷയത്തില്‍ എന്‍ജിനീയറിങ് ബിരുദമാണ് വിദ്യാഭ്യാസ യോഗ്യത. അവസാന വര്‍ഷക്കാര്‍ക്കും അപേക്ഷിക്കാം.അപേക്ഷിക്കുന്നവര്‍ പ്രവേശനസമയത്ത് അസല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. 20-27 വയസ്സ് ആണ് പ്രായപരിധി. 1 ജനുവരി 2023 തീയതിവെച്ചാണ് പ്രായം കണക്കാക്കുന്നത്. 1996 ജനുവരി 2-നും 2003 ജനുവരി 1-നും ഇടയില്‍ ജനിച്ചവരാകണം അപേക്ഷകര്‍. വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കാനും www.joinindianarmy.nic.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.
Read More »