Month: May 2022
-
NEWS
ഗോട്ടയോട് സന്ധിയില്ല; കൊളംബോ സമരം 50 നാൾ പിന്നിട്ടു
കൊളംബോ: ശ്രീലങ്കയിൽ പ്രസിഡന്റ് ഗോട്ടബയ രാജപക്സെ രാജിവയ്ക്കണമെന്ന നിലപാടിൽ ഉറച്ചു നിന്ന് സമരം ചെയ്യുന്നവർക്കു നേരെ പൊലീസിന്റെ ടിയർ ഗ്യാസ് ആക്രമണം. സമരത്തിന്റെ 50– ാം ദിവസത്തിലാണ് സേനയുടെ അപ്രതീക്ഷിത നടപടി. പ്രധാനമന്ത്രി സ്ഥാനത്തു നിന്ന് മഹിന്ദ രാജപക്സെ രാജിവച്ചെങ്കിലും ഗോട്ടബയ മാറാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് പ്രക്ഷോഭകർ. ഫോർട്ടിലെ വേൾഡ് ട്രേഡ് സെന്ററിനു മുന്നിലെ സമരക്കാരെയാണ് പൊലീസ് നേരിട്ടത്. പ്രധാനമന്ത്രി റനിൽ വിക്രമസിംഗെയുടെ ഓഫിസിനു മുന്നിലും സമരം നടക്കുന്നുണ്ട്. സമരത്തിന്റെ 50–ാം ദിനത്തിൽ കൂടുതൽ പേർ പിന്തുണയുമായി ഗോൾഫേസിലും മറ്റും എത്തിയിരുന്നു. അഭിഭാഷക സമൂഹത്തിന്റെ ശക്തമായ പിന്തുണയുള്ളതിനാൽ സമരത്തെ കായികമായി നേരിടേണ്ടെന്ന നിലപാടിലായിരുന്നു സർക്കാർ. രാജപക്സെ അനുകൂലികൾ സമരക്കാരെ മർദിച്ചതിനെത്തുടർന്നുണ്ടായ അക്രമസംഭവങ്ങൾ സർക്കാരിനെ ഭയപ്പെടുത്തിയിട്ടുണ്ട്. അതേസമയം, ജാഫ്നയിലെ മത്സബന്ധന തൊഴിലാളികൾക്കായി ഇന്ത്യ 14,000 ലീറ്റർ മണ്ണെണ്ണ വിതരണം ചെയ്തു. മണ്ണെണ്ണ ക്ഷാമം മൂലം പല വള്ളങ്ങളും കടലിൽപ്പോകാത്ത അവസ്ഥയിലാണ്. ഇന്ത്യയിൽ നിന്ന് അരിയും പാൽപ്പൊടിയുമുൾപ്പെടെ അവശ്യസാധനങ്ങളുമായി കപ്പൽ കൊളംബോയിലെത്തി. ഇന്ത്യയുടെ…
Read More » -
Crime
ടെക്സസ് സ്കൂൾ വെടിവയ്പ്: കുട്ടികൾ കരഞ്ഞുവിളിച്ചു; പൊലീസ് ഒരു മണിക്കൂർ അനങ്ങിയില്ല
ഓസ്റ്റിൻ: ടെക്സസിലെ സ്കൂളിൽ വെടിവയ്പു നടക്കുമ്പോൾ അകത്തു കടക്കാതെ ഗേറ്റിനു പുറത്തു സായുധ പൊലീസ് സംഘം ഒരു മണിക്കൂറിലേറെ കാത്തുനിന്നത് വീഴ്ചയായിപ്പോയെന്ന് അധികൃതർ സമ്മതിച്ചു. വിദ്യാർഥികൾ അടിയന്തര സഹായത്തിനായി 911 ൽ വിളിച്ചു കേണുകൊണ്ടിരിക്കെ, പൊലീസ് സംഘം ഗേറ്റിനു പുറത്തു നിൽക്കുകയായിരുന്നു. അക്രമി ക്ലാസ്മുറിയിൽ അടച്ചിരിക്കുകയാണെന്നും കുട്ടികൾക്ക് ഉടൻ ആപത്തില്ലെന്നുമുള്ള വിശ്വാസത്തിൽ യുവാൾഡി സ്കൂൾ ജില്ലാ പൊലീസ് മേധാവിയാണു പൊലീസ് സംഘത്തെ തടഞ്ഞത്. ഈ തീരുമാനം തെറ്റായിപ്പോയെന്നു ടെക്സസ് പൊലീസ് മേധാവി സ്റ്റീവൻ മക്റോ സമ്മതിച്ചു. അക്രമിയെ ഭയന്ന് ക്ലാസ് മുറികളിൽ കഴിഞ്ഞ കുട്ടികൾ വിളിച്ചിട്ടും പൊലീസ് നടപടി വൈകിയതു സംബന്ധിച്ചു പരസ്പരവിരുദ്ധമായ വിശദീകരണങ്ങൾ ഉണ്ടായതു വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഇതോടെയാണ് 3 ദിവസത്തിനുശേഷം സംഭവങ്ങൾ വിശദീകരിക്കാൻ അധികൃതർ നിർബന്ധിതരായത്. പതിനെട്ടുകാരനായ അക്രമി സാൽവദോർ റാമോസ് സ്കൂളിനുള്ളിൽ പ്രവേശിച്ചു 2 മിനിറ്റിനകം സ്കൂൾ സുരക്ഷയ്ക്കുള്ള 3 പൊലീസ് ഉദ്യോഗസ്ഥർ പിന്തുടർന്ന് സ്കൂളിനുള്ളിൽ കയറിയിരുന്നു. അടുത്ത അരമണിക്കൂറിനകം 19 സായുധ ഓഫിസർമാർ കൂടി…
Read More » -
India
‘60 ലക്ഷം ജോലി ഒഴിവുകൾ വെറുതെ കിടക്കുന്നു’; ബിജെപിയെ കുറ്റപ്പെടുത്തി വരുൺ ഗാന്ധി
ന്യൂഡൽഹി: വിവിധ മേഖലകളിലായി 60 ലക്ഷം ജോലി ഒഴിവുകൾ വെറുതെ കിടക്കുന്നെന്ന ഗുരുതര ആരോപണവുമായി ബിജെപി എംപി വരുൺ ഗാന്ധി. ‘കഴിഞ്ഞ മൂന്നു ദശാബ്ദക്കാലത്തെ ഏറ്റവും ഉയർന്ന തൊഴിലില്ലായ്മ നിരക്കാണ് രാജ്യത്ത് ഇപ്പോഴുള്ളത്. കോടിക്കണക്കിന് യുവാക്കൾ തൊഴിലില്ലാതെ ദുരിതത്തിൽ നിൽക്കുമ്പോൾ 60 ലക്ഷം പോസ്റ്റുകളാണ് സർക്കാർ കണക്കുകൾ പ്രകാരം വെറുതെ ഇട്ടിരിക്കുന്നത്. ഇതിൽ സർക്കാർ ഒന്നും ചെയ്യുന്നില്ല. രാജ്യത്തെ ചെറുപ്പക്കാർ ഇത്തരം വസ്തുതകൾ അറിഞ്ഞിരിക്കണം. ഭരണതലത്തിലെ അലംഭാവമാണ് രാജ്യത്തെ നിരവധി ചെറുപ്പക്കാർക്ക് തൊഴിൽ ലഭിക്കാതിരിക്കാൻ കാരണം.’- വരുൺ പറഞ്ഞു. ഇതിനു മുൻപും ഭരണകക്ഷിയായ ബിജെപിക്കെതിരെ വരുൺ നിലപാടെടുത്തിട്ടുണ്ട്. കാർഷിക നിയമങ്ങൾ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ കേന്ദ്രത്തിനെതിരെ വരുൺ ശബ്ദമുയർത്തിയിരുന്നു.
Read More » -
Crime
‘എനിക്ക് മാപ്പ് നൽകണം; മകനോടും പൊറുക്കണം’; ടെക്‌സസ് സ്‌കൂൾ ആക്രമിയുടെ അമ്മ
ടെക്‌സസ്: ടെക്‌സസിലെ യുവാള്‍ഡി റോബ് എലമെന്ററി സ്കൂളിൽ 21 പേരെ വെടിവച്ചുകൊന്ന സംഭവത്തിൽ നിരുപാധികമായി മാപ്പപേക്ഷിച്ച് കൊലപാതകിയായ യുവാവിന്റെ അമ്മ. ‘എനിക്ക് മാപ്പ് നൽകണം. എന്റെ മകനോടും പൊറുക്കണം. അവൻ കൊല ചെയ്തതിനു പിന്നിൽ അവന്റേതായ എന്തെങ്കിലും കാരണങ്ങൾ ഉണ്ടാകാം. അവനെതിരെ വിധിയെഴുതരുത്. വെടിവയ്പ്പിൽ കൊല്ലപ്പെട്ട നിഷ്‌ക്കളങ്കരായ കുട്ടികളുടെ മാപ്പ് മാത്രമാണ് എനിക്ക് വേണ്ടത്’- കൊല നടത്തിയ സാൽവദോർ റമോസിന്റെ അമ്മ അഡ്രിയാന മാർട്ടിനെസ് പറഞ്ഞു. കുട്ടികളെ കൊലപ്പെടുത്താനുള്ള കാരണമെന്താവും എന്ന ചോദ്യത്തിന് അഡ്രിയാന നൽകിയ മറുപടി ഇങ്ങനെ: ‘‘എനിക്ക് പറയാൻ വാക്കുകളില്ല, അവനെന്തിനാണ് ഇത് ചെയ്‌തതെന്ന് എനിക്കറിയില്ല’’ – അഡ്രിയാന കരച്ചിലടക്കാൻ പാടുപെട്ടുകൊണ്ട് പറഞ്ഞു. ചൊവ്വാഴ്‌ച രാവിലെയാണ് 18കാരനായ യുവാവ് സ്‌കൂളിൽ ആക്രമണം നടത്തിയത്. സ്‌കൂളിലെ വെടിവയ്പ്പിനു മുൻപ് റമോസ് മുത്തശ്ശിയെ കൊലപ്പെടുത്തിയിരുന്നു. സംഭവത്തിൽ പതിനെട്ടുകാരനായ സാൽവദോർ റമോസിന്റെ പിതാവും പൊതുജനങ്ങളോട് മാപ്പപേക്ഷിച്ചു. ‘‘എന്റെ മകൻ ചെയ്ത തെറ്റിന് ഞാൻ മാപ്പപേക്ഷിക്കുന്നു. അവൻ ഇങ്ങനെയൊരു പ്രവൃത്തി ചെയ്യുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നില്ല.…
Read More » -
Crime
ജാക്വലിൻ ഫെർണാണ്ടസിന് അബുദാബിയിലേക്ക് പറക്കാം; നിബന്ധനകൾ ബാധകം
ന്യൂഡൽഹി: ബോളിവുഡ് നടി ജാക്വിലിൻ ഫെർണാണ്ടസിന് രാജ്യാന്തര ഇന്ത്യൻ ഫിലിം അക്കാദമി (ഐഐഎഫ്എ) അവാർഡ് ദാനചടങ്ങിൽ പങ്കെടുക്കാനായി അബുദാബിയിലേക്ക് പോകാൻ ഡല്‍ഹി കോടതി അനുമതി നൽകി. ജാക്വലിനെതിരായ ലുക്ക് ഔട്ട് നോട്ടിസ് സസ്പെൻഡ് ചെയ്ത കോടതി, മേയ് 31 മുതൽ ജൂൺ 6 വരെയാണ് അബുദാബിയിലേക്ക് പോകാനുള്ള അനുമതി നൽകിയത്. കുപ്രസിദ്ധ കുറ്റവാളി സുകാഷ് ചന്ദ്രശേഖർ ഉൾപ്പെട്ട 200 കോടി രൂപയുടെ തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് നടി ഇന്ത്യ വിടുന്നത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) വിലക്കിയിരുന്നു. ഇതേത്തുടർന്ന്, ഐഐഎഫ്എ അവാർഡ് ദാനചടങ്ങിൽ പങ്കെടുക്കാൻ അബുദാബിയിലേക്ക് പോകാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ജാക്വലിൻ ഡൽഹി കോടതിയെ സമീപിക്കുകയായിരുന്നു. അതേസമയം, അബുദാബിയിൽ താമസിക്കുന്ന ഹോട്ടലിനെക്കുറിച്ചുള്ള വിശദാംശങ്ങളും യാത്രാവിവരങ്ങളും അധികാരികൾക്ക് നൽകണമെന്ന് കോടതി നിർദേശിച്ചു. തിരിച്ചെത്തിയ വിവരം അന്വേഷണ ഏജൻസിയെ അറിയിക്കണം. ജാമ്യമായി 50 ലക്ഷം രൂപ കെട്ടിവയ്ക്കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ വർഷം ഡിസംബറിൽ, ഇഡി പുറപ്പെടുവിച്ച ലുക്ക് ഔട്ട് നോട്ടിസിന്റെ അടിസ്ഥാനത്തിൽ മുംബൈ രാജ്യാന്തര വിമാനത്താവളത്തിലെ…
Read More » -
Crime
‘കൃത്യമായ പരിശോധന നടന്നില്ല; റിയ ചക്രവർത്തിക്കെതിരായ ലഹരിക്കേസും പുനരന്വേഷിക്കണം’
മുംബൈ: ലഹരിവിരുന്ന് കേസിൽ അറസ്റ്റിലായ ബോളിവുഡ് നടൻ ഷാറുഖ് ഖാന്റെ മകൻ ആര്യൻ ഖാനെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയതിന് പിന്നാലെ ബോളിവുഡ് താരം റിയ ചക്രവർത്തി പ്രതിയായ ലഹരിക്കേസിലും സമാനമായ പുനരന്വേഷണം ആവശ്യപ്പെട്ട് പ്രമുഖ അഭിഭാഷകൻ സതീഷ് മനേഷിൻഡെ. ആര്യൻ ഖാൻ കേസിൽ സതീഷ്, ആര്യനു വേണ്ടി വാദിച്ചിരുന്നു. റിയയുടെ അഭിഭാഷകനും സതീഷാണ്. സുശാന്ത് സിങ് രജ്‌പുത്തിന്റെ മരണം സംബന്ധിച്ച കേസിലും ലഹരിക്കേസിലും റിയയെ അറസ്റ്റ് ചെയ്തിരുന്നു. ‘ആര്യൻ കേസിൽ സംഭവിച്ചതിന് സമാനമായി റിയയുടെ കേസിലും അന്വേഷണം നടത്തണം. കൃത്യമായ പരിശോധന നടന്നില്ല, ലഹരി സാന്നിധ്യം കണ്ടെത്തിയതുമില്ല. കഴിഞ്ഞ മൂന്നു വർഷമായി നർക്കോട്ടിക്സ് കൺട്രോൾ ബ്യുറോ നിരവധി ആൾക്കാരെ അനാവശ്യമായി ബുദ്ധിമുട്ടിക്കുന്നു. ആര്യൻ ഖാൻ കേസ് തെളിയിച്ചതും അതാണ്. ആർക്കെതിരെയും കള്ളക്കേസുകൾ ഉണ്ടാക്കാം. റിയ ചക്രവർത്തിയുടെ കാര്യത്തിലും പുതിയ അന്വേഷണം തുടങ്ങേണ്ടത് അനിവാര്യമാണ്. ആര്യൻ ഖാന്റെ കേസ് പിൻവലിച്ച നടപടി ഷാറുഖ് കുടുംബത്തിനും വലിയ ആശ്വാസമാണ്. അവർ ഒരുപാട് അനുഭവിച്ചു. പൊലീസിനും…
Read More » -
Kerala
സംഗീതപരിപാടിയിൽ പാടുന്നതിനിടെ നെഞ്ചുവേദന; ഗായകൻ ഇടവ ബഷീർ അന്തരിച്ചു
ആലപ്പുഴ: ഗാനമേളകളെ ജനകീയമാക്കുന്നതിൽ ശ്രദ്ധേയ പങ്കുവഹിച്ച ഗായകൻ ഇടവ ബഷീർ (78) അന്തരിച്ചു. ആലപ്പുഴ ബ്ലൂഡയമണ്ട്സ് ഓർക്കസ്ട്രയുടെ സുവർണ ജൂബിലി ആഘോഷവേദിയിൽ പാടുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെട്ട ബഷീറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പാതിരപ്പള്ളിയിലെ ആഘോഷവേദിയിൽനിന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് പൊലീസ് ബഷീറിനെ എത്തിച്ചെങ്കിലും അൽപസമയത്തിനുശേഷം മരണം സംഭവിക്കുകയായിരുന്നു. ആഘോഷപരിപാടികൾ നിർത്തിവച്ചു. തിരുവനന്തപുരം ജില്ലയിലെ ഇടവയിലാണ് ഇടവ ബഷീറിന്റെ ജനനം. പിതാവ് അബ്ദുൽ അസീസ്. എട്ടാം ക്ലാസ് വരെ ഇടവയിലായിരുന്നു പഠനം. പിന്നീട് കുടുംബം കൊല്ലത്തേക്ക് താമസം മാറ്റിയതിനാൽ പത്തുവരെ പട്ടത്താനം ക്രിസ്തുരാജ് സ്കൂളിൽ പഠിച്ചു. കോളജിൽ ചേർന്നുപഠിക്കാൻ എല്ലാവരും നിർബന്ധിച്ചെങ്കിലും സ്വാതിതിരുനാൾ മ്യൂസിക് അക്കാദമിയിൽ ചേർന്നു സംഗീതം പഠിക്കാനായിരുന്നു ബഷീറിനു താൽപര്യം. 1972ൽ ഗാനഭൂഷണം പാസായി. അക്കാദമിയിൽ പഠിച്ചുകൊണ്ടിരുന്ന കാലത്തു തന്നെ ഗാനമേളകളിൽ പാടാൻ പോകുമായിരുന്നു. നടി മല്ലിക സുകുമാരനൊപ്പം ഒട്ടനവധി വേദികളിൽ ഒരുമിച്ച് പാടിയിട്ടുണ്ട്. കേരളത്തിലുടനീളവും ഇന്ത്യയ്ക്കകത്ത് പല സംസ്ഥാനങ്ങളിലും അമേരിക്ക, കാനഡ, സൗദി, യുഎഇ, മലേഷ്യ തുടങ്ങിയ…
Read More » -
Kerala
‘ആരോഗ്യപ്രശ്‌നം’, പി.സി.ജോര്‍ജ് ചോദ്യം ചെയ്യലിന് ഹാജരാകില്ല; തൃക്കാക്കരയില്‍ എത്തും
കൊച്ചി: വിദ്വേഷ പ്രസംഗക്കേസിൽ മുൻ എംഎൽഎ പി.സി.ജോർജ് ഞായറാഴ്‌ച പൊലീസ് ചോദ്യ ചെയ്യലിനു ഹാജരാകില്ല. തനിക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്ന് ജോർജ് ഫോർട്ട് പൊലീസിനെ അറിയിച്ചു. ചോദ്യം ചെയ്യൽ മറ്റൊരു ദിവസത്തേക്ക് മാറ്റിവയ്ക്കണമെന്നും പി.സി.ജോർജ് ആവശ്യപ്പെട്ടു. എന്നാൽ ചോദ്യം ചെയ്യൽ മാറ്റിവയ്ക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം ആയിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി. ഞായറാഴ്ച തൃക്കാക്കരയിൽ തിരഞ്ഞെടുപ്പ് പ്രചരണത്തിന് എത്തുന്ന പി.സി.ജോർജ് രാവിലെ 8ന് വെണ്ണല ക്ഷേത്രത്തിലെ സ്വീകരണത്തിലും പങ്കെടുക്കും. തിരുവനന്തപുരത്തു നടത്തിയ മതവിദ്വേഷ പ്രസംഗവുമായി ബന്ധപ്പെട്ട കേസിൽ പി.സി.ജോർജിനു ജാമ്യം ലഭിച്ചിരുന്നു. സംസ്ഥാന സർക്കാർ എതിർത്തെങ്കിലും കർശന ഉപാധികളോടെ ഹൈക്കോടതിയാണ് പി.സി.ജോർജിന് ജാമ്യം അനുവദിച്ചത്. പി.സി.ജോർജ് വെണ്ണലയിൽ പ്രസംഗിച്ചാൽ നിയമനടപടി ആലോചിക്കുന്നതായി പൊലീസ് വ്യക്തമാക്കി. നിയമവശങ്ങൾ ആലോചിച്ച ശേഷം പി.സി.ജോർജിനെതിരെ തുടർ നടപടികൾ സ്വീകരിക്കുമെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർ അറിയിച്ചു. ജാമ്യവ്യവസ്ഥ തെറ്റിച്ചോയെന്നു പരിശോധിക്കുകയും ഹാജരാകാത്തത് കോടതിയെ അറിയിക്കുകയും ചെയ്യുമെന്നും പൊലീസ് വ്യക്തമാക്കി. വിദ്വേഷ പ്രസംഗക്കേസിൽ ചോദ്യംചെയ്യലിനു ഞായറാഴ്ച രാവിലെ 11 മണിക്ക് തിരുവനന്തപുരം…
Read More » -
NEWS
തൃശൂരില്‍ വെസ്റ്റ് നൈല്‍ പനി സ്ഥിരീകരിച്ചു; ജാഗ്രതാ നിർദേശം
തൃശൂരില്‍ വെസ്റ്റ് നൈല്‍ പനി സ്ഥിരീകരിച്ചു.പുത്തൂര്‍ മാരായ്‌ക്കല്‍ ആശാരിക്കോട് സ്വദേശിയ്‌ക്കാണ് വെസ്റ്റ് നൈല്‍ പനി സ്ഥിരീകരിച്ചത്.രോഗം സ്ഥിരീകരിച്ച മാരായ്‌ക്കല്‍ വാര്‍ഡില്‍ ഇന്ന് ഡ്രൈ ഡേ ആചരിക്കും. രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ പഞ്ചായത്തിന്റേയും ആരോഗ്യവകുപ്പിന്റേയും യോഗം ചേര്‍ന്നു.ജില്ലയില്‍ വെസ്റ്റ് നൈല്‍ വൈറസ് ബാധ ഉണ്ടായതിനെത്തുടര്‍ന്ന് ആരോഗ്യ വകുപ്പ് കനത്ത ജാഗ്രത പുറപ്പെടുവിച്ചിരിക്കുകയാണ്. വൈറസ് മൂലമുണ്ടാകുന്ന ഒരു പകര്‍ച്ചവ്യാധിയാണ് വെസ്റ്റ് നൈല്‍ പനി. വെസ്റ്റ് നൈല്‍ വൈറസാണ് രോഗകാരി. കൊതുക് വഴിയാണ് ഇത് പകരുന്നത്. അണുബാധയുള്ള പക്ഷികളില്‍ നിന്നും കൊതുകുകള്‍ വഴിയാണ് ഈ രോഗം മനുഷ്യരിലെത്തുന്നത്. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേയ്‌ക്ക് വൈറസ് നേരിട്ട് പകരില്ലെങ്കിലും രക്തദാനത്തിലൂടെയും അവയവ മാറ്റത്തിലൂടെയും മുലയൂട്ടലിലൂടെയും രോഗം പകരാം. തലവേദന, പനി, പേശിവേദന, തടിപ്പ്, തലചുറ്റല്‍, ഓര്‍മ്മ നഷ്ടപ്പെടല്‍ എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങള്‍. രോഗബാധയുണ്ടായ 75% ശതമാനം പേരിലും പലപ്പോഴും രോഗലക്ഷണങ്ങള്‍ പ്രകടമായി അനുഭവപ്പെടാറില്ല. 20%ത്തോളം പേര്‍ക്ക് പനി, തലവേദന, ഛര്‍ദ്ദി, ചൊറിച്ചില്‍ തുടങ്ങിയ ലക്ഷണങ്ങള്‍ കാണാം. ഒരു…
Read More » -
NEWS
ഡോ.ജോ ജോസഫിനെതിരെ അശ്ലീല വീഡിയോ പ്രചരിപ്പിച്ചത് കോൺഗ്രസ് നേതൃത്വത്തിന്റെ അറിവോടെയാണെന്ന് സൂചന
കൊച്ചി :തൃക്കാക്കര മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി ഡോ.ജോ ജോസഫിനെതിരെ അപവാദ അശ്ലീല വീഡിയോ നിർമ്മിച്ച് പ്രചരിപ്പിച്ചത് കോൺഗ്രസ് നേതൃത്വത്തിന്റെ അറിവോടെയാണെന്ന് സൂചന.ഈ സംഭവത്തിൽ അറസ്‌റ്റിലായ രണ്ടുപേരും പാലക്കാട് ജില്ലയിലെ കോൺഗ്രസ് നേതാക്കളും നേതൃത്വവുമായി അടുത്ത ബന്ധമുള്ളവരുമാണ്. പട്ടാമ്പി ആമയൂർ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് തച്ചറുകുന്നത്ത് വീട്ടിൽ ടി കെ അബ്‌ദുൾ ഷുക്കൂർ, തേങ്കുറുശി വെമ്പലൂർ അരിയക്കോട് നെച്ചിപ്പാടം വീട്ടിൽ ശിവദാസൻ(40) എന്നിവരാണ് സംഭവത്തിൽ അസ്‌റ്റിലായത്. അബ്ദുൾ ഷുക്കൂർ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എംഎൽഎയുമായി അടുത്ത ബന്ധമുള്ളയാളാണ്. കെടിഡിസി ജീവനക്കാരനായ ശിവദാസൻ യൂത്ത് കോൺഗ്രസ് ആലത്തൂർ നിയോജകമണ്ഡലം സെക്രട്ടറിയായിരുന്നു.ശിവദാസന്റെ ഫേസ്‌ബുക് പ്രൊഫൈലിൽ തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാർഥി ഉമ തോമസും വടകര എംഎൽഎ കെ കെ രമയും ഒന്നിച്ചുനിൽക്കുന്ന ചിത്രമാണുള്ളത്. ഇത് കെടിഡിസിയുടെ ഔദ്യോഗിക ചിഹ്നത്തിനൊപ്പവുമാണ്. കൊപ്പം പഞ്ചായത്തിൽ എൽഡിഎഫ് ഭരണം അട്ടിമറിക്കാൻ ബിജെപി അംഗത്തിന്റെ പിന്തുണ തേടിയത് അബ്‌ദുൾ ഷുക്കൂറായിരുന്നു. എൽഡിഎഫിനും യുഡിഎഫിനും തുല്യ സീറ്റ് ലഭിച്ച കൊപ്പത്ത് നറുക്കെടുപ്പിലൂടെയാണ്…
Read More »